Friday, September 12, 2014

മഹാഭാരതം - 22 (രാജസൂയം)

 പാണ്ഡവർ കൂടുതൽ ശക്തരായതോടെ യുധിഷ്ടിരൻ ഒഴികെ യുള്ള പാണ്ഡവർ വിജയയാത്രയ്ക്കായി നാല് ദിക്കിലേയ്ക്കും പോയി ..സ്വീകരിച്ചവരെ അവർ മിത്രങ്ങളാക്കി ..എതിർത്തവരെ ഇല്ലാതാക്കി ..ഒടുവിൽ അവർ തിരിച്ചു ഇന്ദ്രപ്രസ്ഥത്തിലെത്തി ..

 യുധിഷ്ടിരൻ രാജസൂയം ചെയ്യാൻ തീരുമാനിച്ചു ..എല്ലാ രാജാക്കന്മാർക്കും ക്ഷണ കത്ത് അയച്ചു ..ഹസ്തനപുരിയിലെയ്ക്ക് പാണ്ടവരിൽ നിന്നും തന്നെ ആരെയെങ്കിലും അയക്കുന്നതാണ് ഉചിതം എന്ന് യുധിഷ്ടിരൻ കരുതി അത് കൊണ്ട് സഹദേവനെ അയച്ചു ..സഹദേവനെ ഭീഷ്മർ ആലിംഗനം ചെയ്തു കൊണ്ടാണ് സ്വീകരിച്ചത് ..ദ്രോണരും ..ക്രിപാചാര്യരും അനുഗ്രഹിച്ചു ..ശകുനി പോലും നല്ല വാക്കുകൾ പറഞ്ഞാണ് സ്വീകരിച്ചത് .

 ഇത് ദുര്യോധനു സംശയമുണ്ടാക്കി ..ദുര്യോധനൻ അതിന്റെ കാരണം ശകുനിയോടു ചോദിച്ചു ..

ശകുനി : ജരാസന്ധനെ വധിച്ചതിൽ പിന്നെ എല്ലാവരും പാണ്ഡവരെ ഭയത്തോടെയാണ് കാണുന്നത് ..കൂടാതെ കാണ്ടവപ്രസ്ഥം  ഇന്ദ്രപ്രസ്ഥമാക്കിയതോടെ ജനങ്ങൾക്കും അവരോടുള്ള സ്നേഹവും ആദരവും കൂടിയിരിക്കുകയാണ് ..ഈ അവസരത്തിൽ നീ മാത്രം അവിടെ പോകാതിരുന്നാൽ ..നീ വളരെ ഇടുങ്ങിയ മനസ്സുള്ള വനാണെന്നു ജനം  പറയും ..ദുര്യോധനാ ..നമുക്ക് ശത്രുവിനോട് എത്രയധികം ദേഷ്യം ഉണ്ടെങ്കിലും ..അത് ഒരിക്കലും പുറത്ത് കാണിക്കരുത് ..അതാണ്‌ എന്റെ രീതി നീയും അത് മനസ്സിലാക്കൂ ..നീയും അവിടെ ചിരിച്ച മുഖത്തോട് കൂടി തന്നെ പോകണം ..

 അതെ സമയം രാജസൂയത്തിൽ പങ്കെടുക്കാനായി ശ്രീ കൃഷ്ണനും ബലരാമനും ഇന്ദ്രപ്രസ്ഥത്തിൽ എത്തി ..അവർ നേരെ പോയത് സുഭദ്രയുടെ അടുത്ത് ആയിരുന്നു ..അവർ സുഭദ്രയുടെയും കുന്തിയുടെയും ദ്രൗപതിയുദെയും സുഖവിവരങ്ങൾ ചോദിച്ചറിഞ്ഞു ....

വൈകാതെ കൊട്ടാരത്തിലേയ്ക്ക് വേദവ്യാസനും ക്രിപാചാര്യരും ..ദ്രോണാചാര്യരും എത്തിച്ചേർന്നു..അവരെ ഇരിപ്പിടങ്ങളിൽ ഇരുത്തിയ ശേഷം ശ്രീ കൃഷ്ണനും യുധിഷ്ടിരനും കൂടി പാദ പൂജ ചെയ്തു ...അവർ ഇരുവരെയും അനുഗ്രഹിച്ചു ..

  സന്യാസി ശ്രേഷ്ടന്മാരും ഗുരു ജനങ്ങളും എത്തിചേർന്നതോടെ അവർ യജ്ഞ ശാലയിൽ രാജ സൂയ യഗ്നം ആരംഭിച്ചു ..ഭാരതത്തിലെ എല്ലാ രാജാക്കന്മാരും അതിനു സാക്ഷികളായിരുന്നു ..അതിനു ശേഷം ഓരോരുത്തരെയായി രാജസദസ്സിലേയ്ക്ക് ആനയിച്ചു ...

 ധൃതരാഷ്ട്രർ ,ശ്രീ കൃഷ്ണനും ബലരാമനും ,ശകുനി ,ദുര്യോധനനും അനുജന്മാരും ..കർണ്ണൻ..ദ്രുപധൻ...എന്നിങ്ങനെ ഭാരതത്തിലെ എല്ലാ രാജാക്കന്മാരും ...ദ്രോണാചാര്യർ ,കൃപാചാര്യർ ..തുടങ്ങീ ഗുരുക്കന്മാരും ..എല്ലാം ഇരിക്കുന്ന സദസ്സിലേയ്ക്കാണ് ചക്രവർത്തിയാക്കി അവരോധിക്കാനായി യുധിഷ്ടിരനെ  മഹാറാണിമാരായ ദ്രൗപദിക്കും സുഭദ്രയ്ക്കും രാജമാതാവ് കുന്തിക്കും ..പിതാമഹാൻ ഭീഷ്മരിനും വേദ വ്യാസനും ഒപ്പം ആനയിച്ചു കൊണ്ടുവന്നത്

     സദസ്സിലെത്തിയ യുധിഷ്ടിരൻ അവിടെയുണ്ടായിരുന്ന ഓരോ ആളുകളെയും പേരെടുത്തു പറഞ്ഞു നമസ്കാരം പറഞ്ഞു ...ഇത് കണ്ട കുന്തിക്ക് സഹിക്കാൻ കഴിഞ്ഞില്ല തന്റെ ജേഷ്ടനായ കർണ്ണന് കൂടി യുധിഷ്ടിരൻ പ്രണാമം പറഞ്ഞിരുനെങ്കിൽ എന്ന് കുന്തി ആഗ്രഹിച്ചു ...കുന്തിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ..കുന്തിയെ സുഭദ്ര ശ്രദ്ധിക്കുന്നുണ്ടായിരുന്നു ...കുന്തി തന്റെ കണ്ണുകൾ തുടച്ചു ...സങ്കടം ഉള്ളിൽ ഒതുക്കി ...കർണ്ണനും കുന്തിയെ തന്നെ ശ്രദ്ധിക്കുകയായിരുന്നു ..

 അടുത്തതായി ഭീഷ്മർ എഴുന്നേറ്റു യുധിഷ്ടിരനോട് പറഞ്ഞു ..യുധിഷ്ടിരാ ..നിന്റെ ക്ഷണം സ്വീകരിച്ചു ഇവിടെ എത്തിയിരിക്കുന്ന ഓരോ വിശിഷ്ട്ട വ്യക്തികളെയും അവരുടെ ഗുണകണങ്ങൾ തിരിച്ചറിഞ്ഞു നീ ആദരിക്കുക ...

യുധിഷ്ടിരൻ : പക്ഷെ ആദ്യം ഞാൻ ആരെയാണ് ആദരിക്കേണ്ടത് ?

ഭീഷ്മർ :  ഏറ്റവും ശ്രേഷ്ടനായ ആളെ തന്നെയാവട്ടെ ...

യുധിഷ്ടിരൻ : അപ്പോൾ ഞാൻ ആദ്യം മഹർഷി വ്യാസനെ പൂജിക്കണോ അതോ അങ്ങയെ തന്നെയോ ...?

ഭീഷ്മർ :  ഞങ്ങളെ രണ്ടു പേരെയും അല്ല ...ധർമ്മത്തിന്റെ പ്രതിപുരുഷനായ നീ തിരിച്ചറിയണമായിരുന്നു...ഈ സഭയിൽ എന്നല്ല മൂന്നു ലോകത്തിലും ..പൂജിക്ക പെടാൻ ഏറ്റവും യോഗ്യൻ ശ്രീ കൃഷ്ണനാണെന്ന് ...

എന്നിട്ട് ഭീഷ്മർ ശ്രീ കൃഷ്ണനെ കുറിച്ച് വാചാലനായി സംസാരിച്ചു ..അതിനു ശേഷം അദ്ദേഹം സദസ്സിനോടായി ചോദിച്ചു ..ആർക്കെങ്കിലും എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ പറയാം ...

 സദസ്സിലുണ്ടായിരുന്ന ആരും തന്നെ അതിനു എതിര് പറഞ്ഞില്ല ..

ഭീഷ്മർ ശ്രീ കൃഷ്ണനെ വിളിച്ചു യുധിഷ്ടിരന് അടുത്തുള്ള ഇരിപ്പിടത്തിൽ കൊണ്ടിരിത്തി ...നകുലൻ ശ്രീ കൃഷ്ണന്റെ പാദ പൂജ ആരംഭിച്ചു ...പെട്ടെന്ന് ആ സദസ്സിലേയ്ക്ക് ആക്രോശിച്ചു കൊണ്ട് ശിശുപാലാൻ കടന്നു വന്നു

ശിശുപാലൻ :   എന്ത് അസമന്തമാണ് ഈ കാണിക്കുന്നത് ...നീ ആരെയാണ് ഈ പൂജിക്കുന്നത് ...?

യുധിഷ്ടിരൻ : ശിശുപാൽ ഇത് ...

ശിശുപാലൻ : നീ മിണ്ടാതെ അവിടെ ഇരുന്നോ ... ഈ കാണുന്ന രാജാക്കന്മാരും മഹാരഥന്മാരും ഒക്കെ നിന്റെ ക്ഷണം സ്വീകരിച്ചു ഇവിടെ വന്നത് നിന്നെ പേടിച്ചിട്ടു ഒന്നും അല്ല ...അത് ... നീ ഒരു വലിയ നീതിമാനും ധർമ്മിഷ്ടനും ഒക്കെ ആണെന്ന് കരുതിയാണ് ..അത് കൊണ്ടാണ് നിന്നെ ഞങ്ങൾ ചക്രവർത്തിയാകാൻ അനുവദിച്ചത് ... പക്ഷെ ...നീയോ...ഈ വെറും പാൽക്കാരനെ  ആദരിച്ചു  ഞങ്ങളെയെല്ലാം അപമാനിച്ചു ...

പെട്ടെന്ന് ഭീമനും അർജ്ജുനനും ചാടി എഴുന്നേറ്റു ...

അർജ്ജുനൻ : മതി ..നിർത്ത്....

ഭീമൻ : ഇനി ഒരക്ഷരം നീ പറഞ്ഞാൽ നിന്നെ ഞാൻ കൊല്ലും ..

യുധിഷ്ടിരൻ : ഭീമാ ..അർജ്ജുനാ..വേണ്ട ...ക്ഷമിക്കു ...ശിശുപാലാൻ നമ്മുടെ അതിഥിയായി വന്നതാണ്  ..

ശ്രീ കൃഷ്ണൻ : യുധിഷ്ടിരൻ പറയുന്നത് ശെരിയാണ് ..അതിഥികളെ അപമാനിക്കാൻ പാടില്ല ...എന്നിട്ട് ശിശുപാലനോട് പറഞ്ഞു ...നീ പറഞ്ഞോ ..ശിശുപാൽ ...ഇന്ന് നിനക്ക് പറയാനുള്ള ദിവസമാണ് ...

ശിശുപാൽ : ഞാൻ പറയും ...എനിക്ക് നിന്നെ പേടിയൊന്നും ഇല്ല ..നീ അമ്മാവൻ വാസുദേവന്റെ മകനാണ് എന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല ..നിനക്ക് ഈ സ്ഥാനത്ത് ഇരിക്കാനുള്ള  യോഗ്യതപോലും ഇല്ല ....ഈ സ്ഥാനത്തിനു അർഹൻ മഹർഷി വ്യാസനോ ...രാജാവ് ധൃതരാഷ്ട്രനോ ആണ് ... നീ കംസന്റെ വെറും അടിമയായിരുന്നു ..നിന്നെആദരിക്കുന്നത്  ഞങ്ങൾ രാജാക്കന്മാരെ എല്ലാം അപമാനിക്കുന്നതിനു തുല്യമാണ് ...

ഇത്രയും കേട്ട് സഹിച്ചിരുന്ന ബലരാമന് സ്വയം നിയന്ത്രിക്കാൻ ആയില്ല ..ബലരാമൻ അലറി ..

ബലരാമൻ : ശിശുപാൽ ..മതി നിർത്ത് ..നിന്റെ ....

പെട്ടെന്ന് ശ്രീ കൃഷ്ണൻ ..ബലരാമനെ തടഞ്ഞു ...

പിന്നീട് ശിശുപാലൻ ഭീഷ്മരിനെ കുറിച്ച് പറഞ്ഞു തുടങ്ങി ..

ശിശുപാൽ : ഈ പിതാമഹാൻ ചമഞ്ഞിരിക്കുന്ന ഭീഷ്മർ ആണ് ഏറ്റവും വല്ല്യ കള്ളൻ ..ഇയാളുടെ ...ഈ  ബ്രഹ്മചര്യം വെറും പച്ച കള്ളമാണ് ....ഇയാൾ ..ഈ പ്രതിജ്ഞ ചെയ്തില്ലായിരുന്നെങ്കിലും ഇയാൾ പിൻതലമുറക്കാരൊന്നും  ഇല്ലാതെ തന്നെ കഴിയേണ്ടിവരും ...എന്താ കാരണം ...എന്ന് നിങ്ങൾക്ക് അറിയാമോ ...ഇയാൾ ആണും പെണ്ണും കെട്ട വെറും ഒരു നപുംസകമാണ് ...

അതിനു പ്രതികരിച്ചത് ഭീഷ്മർ തന്നെയായിരുന്നു ...

ഭീഷ്മർ : ശിശുപാൽ ...!! ഇത് യുധിഷ്ടിരന്റെ കിരീട ധാരണ ചടങ്ങായി പോയി ..ഇല്ലെങ്കിൽ ഞാൻ നിന്റെ നാവു പിഴുതെടുക്കുമായിരുന്നു ....

ശ്രീ കൃഷ്ണൻ : അവൻ അങ്ങയെ അല്ല അപമാനിക്കുന്നത് ...എന്നെയാണ് ...അവൻ പറയട്ടെ ..

ശിശുപാലൻ : പിന്നേ  ..എനിക്ക് നിന്റെ അനുവാദം ഒന്നും വേണ്ട പറയാൻ ..മനസ്സിലായോ ...ഈ നപുംസകം ...ഈ ശപിക്കപെട്ട പാണ്ടവരോട് പറഞ്ഞു ..നിന്നെ ആദരിക്കാൻ ...ഉടനെ തന്നെ നീയവിടെ കയറിയങ്ങു ഇരുന്നു അല്ലെ ..? അവിടെ ഇരിക്കാൻ ഒരു  അടിമയും ഇതുവരെ ധൈര്യപെട്ടിട്ടില്ല ...

 എന്നിട്ട് ശിശുപാലൻ യുധിഷ്ടിരനോട് ചോദിച്ചു ...

 ഇവൻ രാജാവ്  ധ്രുപദനെക്കാളും വലിയ രാജാവാണോ  ? ദ്രോണാചാര്യരെയും ക്രിപാചാര്യരെക്കാളും വലിയ പണ്ടിതനാണോ?  ദുര്യോധനനെയും കർണ്ണനെയും അശ്വത്ഥാമാവിനെയുംക്കാൾ  വലിയ യോദ്ധാവാണോ  ? ..അല്ല ..ഇവൻ ഒന്നും അല്ല ..ഒരു രാജാവോ ..പണ്ടിതനോ..യോദ്ധാവോ ..ഒന്നും അല്ല ...പിന്നെ എന്തിനാണ് നീ ഇവനെ ഈ വെറും ഒരു ഗോകുലത്തിൽ വളർന്ന ഈ പാൽക്കാരനെ ആദരിക്കുന്നത് ?

ശ്രീ കൃഷ്ണൻ ..എല്ലാം കേട്ട് ശിശുപാലന്റെ തെറ്റുകൾ എണ്ണുകയായിരുന്നു ...വാസ്തവത്തിൽ ..ഇനി സംഭവിക്കാൻ പോകുന്നത് എന്തൊക്കെയാണ് എന്ന് കൃത്യമായി ശ്രീ കൃഷ്ണന് അറിയാമായിരുന്നു ....

 ഒരിക്കൽ ചേദിയുടെ രാജാവ് ദംഘോഷിന്റെ ഭാര്യയും വാസുദേവന്റെ സഹോദരിയുമായ സ്രുതദേവി ഒരു ആണ്‍ കുട്ടിയെ  പ്രസവിച്ചു അത്..ഒരു രാക്ഷസനെപോലെ നെറ്റിയിൽ ഒരു കണ്ണുള്ളതും നാല് കൈകൾ ഉള്ളതുമായിരുന്നു ..കൊട്ടാരത്തിലെ എല്ലാവരും അതിനെ ഉപേക്ഷിക്കാൻ സ്രുത ദേവിയോട് പറഞ്ഞു ..അവർ മനം നൊന്തു ദൈവത്തോട് ചോതിച്ചു ..ഇതെന്തു പരീക്ഷണമാണ് ?

 പെട്ടെന്ന് ഒരു അഷിരീരി ഉണ്ടായി ...ആ കുട്ടിയെ ഉപേക്ഷിക്കരുത് അവൻ ധീരനായ ഒരു യോദ്ധാവായി മാറും ...

സ്രുത ദേവി : ഇങ്ങനെ ജനിച്ച ഈ കുഞ്ഞിന്റെ മരണം എങ്ങനെയായിരിക്കും ?

അശരീരി : ആര് ഈ കുട്ടിയെ എടുക്കുമ്പോഴാണോ അവന്റെ മൂന്നാം കണ്ണും രണ്ടു കൈകളും  അപ്രത്യക്ഷമാകുന്നത് ..അയാളായിരിക്കും ഇവനെ വധിക്കുന്നത് ..

കുറച്ചു നാൾക്കു ശേഷം ബാലന്മാരായ ശ്രീ കൃഷ്ണനെയും ബലരാമനെയും കൂട്ടി വസുദേവനും ദേവകിയും കുട്ടിയെ കാണാൻ എത്തി ..അവർ ഓരോരുത്തരായി കുട്ടിയെ എടുത്തു കൊഞ്ചിക്കാൻ തുടങ്ങി ..ശ്രീ കൃഷ്ണൻ കുട്ടിയെ എടുത്തപ്പോൾ അവന്റെ ..മൂന്നാം കണ്ണും രണ്ടു കൈകളും അപ്രത്യക്ഷമായി ...ഇത് കണ്ടു നടുങ്ങിയ സ്രുതദേവി ..മറ്റൊരു അവസരത്തിൽ ആരും കാണാതെ തന്റെ മകനെ കൊല്ലരുത് എന്ന് ശ്രീ കൃഷ്ണനോട് യാചിച്ചു .......

ശ്രീ കൃഷ്ണൻ : ഞാൻ നിസ്സഹായനാണ് ..പക്ഷെ ഒരു കാര്യം ഞാൻ വാക്ക് തരാം ..അവന്റെ വധശിക്ഷ അർഹിക്കുന്ന നൂറു തെറ്റുകൾ ഞാൻ പൊറുക്കാം ...പക്ഷെ അതിനു ശേഷം ഞാൻ ..അത് ചെയ്യുക തന്നെ ചെയ്യും ..ഈ രഹസ്യം ശ്രീ കൃഷ്ണനും ശിശുപാലനും അറിയാമായിരുന്നു  ..പക്ഷെ അഹങ്കാരിയായ ശിശുപാലൻ ...ഇതൊക്കെ പുച്ചത്തോടെയാണ് കണ്ടിരുന്നത്‌ ..

ബലരാമൻ വേണ്ടും ശിശുപാലനെ തടയാൻ ശ്രമിച്ചു ...

ബലരാമൻ : ഇനിയും ..നീ മിണ്ടാതിരുന്നില്ലെങ്കിൽ നിന്റെ നാവു ഞാൻ പിഴുതെടുക്കും ...

ശ്രീ കൃഷ്ണൻ : അവൻ പറയട്ടെ ചേട്ടാ ...ഞാൻ പണ്ട് അമ്മായിക്ക് കൊടുത്തവാക്ക് ചേട്ടൻ മറന്നുപോയോ ? നൂറു തെറ്റുകൾ ഞാൻ തീർച്ചയായും പൊറുക്കും ...

ബലരാമൻ : നിനക്ക് ക്ഷമിക്കാമെങ്കിൽ നീ ക്ഷമിച്ചോ..പക്ഷെ ...എനിക്ക് കഴിയില്ല ...ഇവൻ പിതാമഹൻ ഭീഷ്മരെ അപമാനിച്ചു ..കുന്തിയെയും പാണ്ടവരെയും അപമാനിച്ചു ....ഇവൻ നിന്നെ അപമാനിച്ചു ..എന്നിട്ടും നീ ചിരിച്ചു കൊണ്ട് നോക്കി നിക്കുന്നോ ?

ശ്രീ കൃഷ്ണൻ :  വെറുതെ ചിരിച്ചു കൊണ്ട് നോക്കിനില്ക്കുവല്ല ..ഞാൻ എണ്ണുകയായിരുന്നു...ഇവന്റെ തെറ്റുകൾ...ശിശുപാൽ ..ഇനിയും നിനക്ക് എന്തെങ്കിലും പറയണമെങ്കിൽ പറഞ്ഞോളൂ ...ഇനി നിനക്ക് വെറും മൂന്നു തെറ്റുകൾ കൂടി മാത്രമേ ശേഷിക്കുന്നുള്ളൂ ....

ശിശുപാൽ : നീ എന്നെ എന്ത് ചെയ്യുമെന്നാണ് ഈ പറയുന്നത് ..എന്നെ പേടിപ്പിക്കാൻ നോക്കേണ്ട ...മൂന്നു തെറ്റോ ...ഞാൻ ഇവിടെ നിന്ന് നിന്നു  മുന്നൂറു തവണ അപമാനിച്ചാലും നീ എന്നെ ഒന്നും ചെയ്യില്ല ..അല്ലെങ്കിലും അഭിമാനം ഉള്ളവരെയല്ലേ അപമാനിക്കാൻ പറ്റൂ ...എണ്ണിക്കോ ...ഇതായിരുന്നൂ  തൊണ്ണൂറ്റി എട്ടാമത്തേത്..  നീ വെറും ഒരു കള്ളനാണ് .. ഇപ്പോൾ 99 ....നീ കംസന്റെ ഉപ്പും ചോറും തിന്നിട്ടു അവസാനം അദ്ദേഹത്തെ കൊന്നു .. നീ നന്ദിയില്ലാത്തവനാണ്  ഇപ്പോൾ നൂറായി ....ഇനി നീ എന്ത് പറയുന്നു ...??

ശ്രീ കൃഷ്ണൻ : മതി ..നിർത്തിക്കോ..ശിശുപാൽ ...

ശിശുപാൽ : നീ ഒരു പെരുങ്കള്ളനാണ്..രാജാക്കന്മാരുടെ വേഷവും ഇട്ടു ഈ സദസ്സിൽ കയറിയിരിക്കുന്നു ...നിനക്ക് ഇവിടെ ഇരിക്കാനുള്ള യാതൊരു അർഹതയുമില്ല ...

 ശിശുപാലൻ നൂറ്റിഒന്നാമത്തെ തെറ്റ് ചെയ്തതും ...ശ്രീ കൃഷ്ണൻ തന്റെ സുദർശനചക്രം പ്രത്യക്ഷപെടുത്തി അയച്ചു  ...അവന്റെ തല അറുത്തു കളഞ്ഞു ..സുദർശനചക്രം തിരിച്ചു ശ്രീ കൃഷ്ണന്റെ കയ്യിലെത്തിയപ്പോൾ അത് കൊണ്ട് ശ്രീ കൃഷ്ണന്റെ വിരൽ ചെറുതായി മുറിഞ്ഞു രക്തം വന്നു ..ഇത് കണ്ട ദ്രൗപതി ..ഉടനെ എഴുന്നേറ്റു തന്റെ വസ്ത്രത്തിൽ  നിന്നും ഒരു കഷണം കീറിയെടുത്തു ആ മുറിവിൽ കെട്ടി....

ശ്രീ കൃഷ്ണൻ : ഇന്ന് ഞാൻ നിന്നോട് കടപെട്ടിരിക്കുന്നു  ദ്രൗപതി....സമയം വരുമ്പോൾ ഞാൻ നിന്നോട് ഇതിനുള്ള പ്രത്യുപകാരം ചെയ്യും ..നിനക്ക് ഏറ്റവും അത്യാവിശ്യം ഉള്ള സമയത്ത് ....

 വൈകാതെ യുധിഷ്ടിരനെ ചക്രവർത്തിയാക്കുകയും ചെയ്തു ...യുധിഷ്ടിരൻ എല്ലാവരെയും അഭിസംഭോധന ചെയ്തു സംസാരിച്ചു

യുധിഷ്ടിരൻ :  ഞാൻ  ഇന്ദ്ര പ്രസ്ഥത്തിന്റെ വലിപ്പത്തിൽ സന്തുഷ്ട്ടനാണ് ..അത് കൊണ്ട് തന്നെ ഒരു ചെറിയ രാജ്യത്തെ പോലും  വെട്ടിപിടിച്ചു എന്റെ രാജ്യത്തിന്റെ കൂടെ ചേർക്കാൻ ഞാൻ ആഗ്രഹിക്കുനില്ല..അത് കൊണ്ട് നിങ്ങൾ ആരും തന്നെ ഇന്ദ്രപ്രസ്ഥത്തെ ഭയക്കേണ്ടതില്ല ...പക്ഷെ നിങ്ങൾ എല്ലാരുടേയും സ്നേഹവും സൌഹൃദവും ..ഞാനും എന്റെ രാജ്യവും തീർച്ചയായും ആഗ്രഹിക്കുന്നു ..   ഇപ്പോൾ ശ്രീ കൃഷ്ണൻ ശിശുപാലനെ വധിച്ചു എന്ന് കരുതി ചേദി രാജ്യം ഇന്ദ്രപ്രസ്ഥത്തിന്റെ ഭാഗമാക്കാനും പോകുനില്ല ...ശിശുപാലന്റെ പുത്രൻ  മഹിപാലനെ ഇപ്പോൾ ഇവിടെ വെച്ച് തന്നെ കിരീട ധാരണം നടത്തി ചേദിയുടെ രാജാവാക്കും ...

അൽപ സമയം കഴിഞ്ഞു ആ സദസ്സിലേയ്ക്ക് വേദവ്യാസൻ കടന്നു വന്നു ..എല്ലാവരും ഇരിപ്പിടങ്ങളിൽ നിന്നും എഴുന്നേറ്റു നമസ്കരിച്ചു അദ്ദേഹത്തെ സ്വീകരിച്ചു ..അദ്ദേഹം എല്ലാവരെയും അനുഗ്രഹിച്ച ശേഷം പറഞ്ഞു ...

 ഞാൻ നിങ്ങളെ എല്ലാവരെയും ഒരുമിച്ചു കാണാൻ വേണ്ടി വന്നതാണ് ...നിങ്ങളെ എല്ലാവരെയും ഒരുമിച്ചു കാണുമ്പോൾ എനിക്ക് അതിയായ സന്തോഷമുണ്ട് ..ആർക്കറിയാം ഇനി ഏതു അവസരത്തിലായിരിക്കും നിങ്ങളൊക്കെ കണ്ടു മുട്ടുന്നത് എന്ന് ...

ഭീഷ്മർ : അങ്ങ് എന്താണ് അങ്ങനെ പറഞ്ഞത് ?

വേദവ്യാസൻ : അത് എന്നോട് ചോദിക്കരുത് ...അതിന്റെ കാരണം പറയുന്നത് എനിക്ക് സന്തോഷമുള്ള കാര്യമല്ല ..അത് കേൾക്കാൻ നിങ്ങൾക്കും സുഖം ഉള്ള കാര്യമല്ല ....പക്ഷെ ...ഒരു കാര്യം ഞാൻ പറയാം ...സൂര്യന്റെ മഹത്വം അത് അതിന്റെ സ്ഥാനത്ത് ഇരിക്കുമ്പോഴാണ് ..അത് പോലെ  ഒരു വിളക്കിന്റെ മഹത്വം അത് അതിന്റെ സ്ഥാനത്ത് ഇരിക്കുമ്പോഴാണ് ...ആർക്കും മറ്റൊരാളുടെ സ്ഥാനം തട്ടിയെടുക്കാൻ കഴിയില്ല ... വേദവ്യാസൻ ദുര്യോധനനെ നോക്കി തുടർന്നു  ...അഥവാ ആരെങ്കിലും അതിനു ശ്രമിച്ചാൽ തീർച്ചയായും അവർ പരാജയപെടും ....ഇത്രയും പറഞ്ഞു എല്ലാവരോടും യാത്ര ചോദിച്ചു വേദവ്യാസൻ പോയി ...

 ധൃതരാഷ്ട്രർ : പിതാമഹാ ..അദ്ദേഹം പറഞ്ഞത് ഒന്നും എനിക്ക് മനസ്സിലായില്ല

ദുര്യോധനൻ : അത് വളരെ ലളിതമല്ലേ .....ഈ സൂര്യൻ എന്താണെന്നും വിളക്ക് എന്താണെന്നും അറിയാത്തവർ ആരാണ് ?

ശ്രീ കൃഷ്ണൻ : എനിക്ക് അറിയില്ല ...എന്താണ് സൂര്യനും ..വിളക്കും തമ്മിലുള്ള വിത്യാസം ? നിനക്ക് അറിയാമെങ്കിൽ ഒന്ന് പറയാമോ ?

ദുര്യോധനൻ : ഇതിലിത്ര പറയാനും മനസ്സിലാക്കാനും എന്തിരിക്കുന്നു ...സൂര്യൻ ..സൂര്യനാണ് ...വിളക്ക് വിളക്കും ...

ധൃതരാഷ്ട്രർ : എന്നെ സംബന്ധിച്ചിടത്തോളം ...രണ്ടിനും യാതൊരു അർത്ഥവുമില്ല ..എന്നോട് ആരെങ്കിലും പ്രകാശം എന്താണെന്ന് ചോദിച്ചാൽ പോലും എനിക്ക് പറയാൻ അറിയില്ല ..ഞാൻ സധാ ഇരുട്ടിലാണ് ..എന്നാലും അന്ധകാരം എന്താണ് എന്ന് ചോദിച്ചാൽ കൂടി പറയാൻ എനിക്കറിയില്ല ...അത് കൊണ്ട് അദ്ദേഹം പറഞ്ഞത് എന്ത് തന്നെ ആയാലും ...നമ്മൾ അതിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട് ...

വിദുരർ : ചിന്തിക്കണം ...ചിന്തിക്കേണ്ടതും ...ഒരു രാജാവിന്റെ കടമയാണ് ദുര്യോധനാ ..

 പെട്ടെന്ന് കുന്തി എല്ലാവരോടുമായി പറഞ്ഞു ...ഞാൻ ആഗ്രഹിക്കുന്നത് ...നിങ്ങൾ എല്ലാവരും എന്റെ മകൻ യുധിഷ്ടിരനെ അനുഗ്രഹിക്കണം അവൻ ഒരു നല്ല രാജാവാകാൻ ..കാലം അവനെ ആദരവോടെ വേണം ഓർക്കാൻ..

എന്നിട്ട് യുധിഷ്ടിരനോട് .മോനേ ...എല്ലാവരുടെയും അനുഗ്രഹം മേടിക്കു ...

യുധിഷ്ടിരൻ ഭീഷ്മറിന്റെ അനുഗ്രഹം മേടിച്ച ശേഷം ധൃതരാഷ്ട്രരുടെ അടുക്കലെത്തി ..

ധൃതരാഷ്ട്രർ : നീ ഇന്ദ്രപ്രസ്ഥം സ്ഥാപിച്ചു എന്ന് കരുതി ഹസ്തനപുരത്തിൽ നിന്നും അന്യനാകുനില്ല ...ഹസ്തനപുരിയും നിന്റെതാണ് ...

പെട്ടെന്ന് ദുര്യോധനൻ കൂട്ടിച്ചേർത്തു..അതിനോടൊപ്പം ഇത് കൂടി പറ അച്ഛാ.. ഇന്ദ്രപ്രസ്ഥം എന്റെയും കൂടിയാണെന്ന് ...

ധൃതരാഷ്ട്രൻ : അത് വല്യച്ചൻ പറയേണ്ട ആവിശ്യമുണ്ടോ ...തീർച്ചയായും ഇന്ദ്രപ്രസ്ഥം നിന്റേതു കൂടിയാണ് ...

അടുത്തതായി വിധുരരിന്റെ അനുഗ്രഹത്തിനായി യുധിഷ്ടിരൻ അദ്ദേഹത്തിന്റെ അടുത്തെത്തി ..

വിദുരർ : ഇത്രയും നീതിമാനായ നിന്നെ ഞാൻ എന്ത് പറഞ്ഞു അനുഗ്രഹിക്കാനാണ് ..ഒരു കാര്യം മാത്രം ഞാൻ പറയാം ..ശത്രുക്കളെ എല്ലാ രാജാക്കന്മാരും സൂക്ഷിക്കുന്നതാണ് ...പക്ഷെ ഒരു രാജാവിന്  തന്റെ മന്ത്രി, പരിചാരകർ  ..അംഗരക്ഷകർ..എന്നിവരിലും ഒരു ശ്രദ്ധ വേണം ..ജീവിതത്തിൽ പ്രലോഭനങ്ങൾ പലതിനും അവരെ പ്രേരിപ്പിച്ചേക്കാം ..നീ നിന്റെ പ്രജകളെയും ആശ്രിതരെയും സദാ സന്തുഷ്ടരാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക ..

യുധിഷ്ടിരൻ : ഇതൊക്കെ എനിക്കറിയാവുന്നതാണ്..മറ്റെന്തെങ്കിലും അങ്ങേയ്ക്ക് പറയാമോ ?

വിദുരർ : സമാധാനത്തിനുള്ള ഏറ്റവും നല്ല വഴി സഹനവും ...ക്ഷമയും ....തെറ്റുകൾ പൊറുക്കാനുള്ള മനസ്സുണ്ടാകുക എന്നതാണ് ... എല്ലാ യുദ്ധവും അവസാനിക്കുന്നത് ആരെങ്കിലും ക്ഷമിക്കാൻ തയ്യാറാകുമ്പോൾ മാത്രമാണ് ...ശക്തനാനെങ്കിലും ..ഒരാൾ ക്ഷമിക്കുകയാണെങ്കിൽ ...സ്വർഗ്ഗത്തിനും മുകളിലായിരിക്കും അയാളുടെ സ്ഥാനം ..ഒരു രാജാവ് സ്വന്തം  പ്രജകളെ ബുദ്ധിമുട്ടിക്കുന്ന ഒരു തീരുമാനവും എടുക്കാൻ പാടില്ല ..അങ്ങനെ ഉണ്ടായാൽ പ്രജകൾ  സ്വയ രക്ഷയ്ക്കായി കള്ളം പറയാൻ കൂടി തയ്യാറാകും ..ഒരു കാര്യം കൂടി ..അധർമ്മിയായ ഒരു രാജാവിന്റെ രാജ്യം ദിനം പ്രതി ചെറുതായി.. ചെറുതായി വരും... ഒരു രാജാവ് ഒരിക്കലും മറ്റൊരാളുടെ സമ്പത്തോ ...അധികാരമോ ..രാജ്യമോ ...ധൈര്യമോ.. സൽ പേരോ കണ്ടു ആഗ്രഹിക്കരുത് ..അഥവാ ആഗ്രഹിച്ചാൽ ...അയാൾക്ക്‌ ജീവിതത്തിൽ ഒരിക്കലും വിജയിക്കാൻ കഴിയില്ല..


Flag Counter

No comments:

Post a Comment