ഹസ്തനപുരിയിൽ യുടിഷ്ട്ടിരനായിരുന്നു യുവരാജാവെങ്കിലും ഗജനാവിന്റെ ചുമതല ദുര്യോധനനായിരുന്നു ..ദുര്യോധനൻ കഴിയുന്നത്ര ആളുകളെ പണവും ആഭരണങ്ങളും കൊടുത്തു തന്റെ പക്ഷത്താക്കി ..എന്നിട്ടും യുധിഷ്ട്ടിരന്റെ പ്രശസ്തിയില്ലാതാക്കാൻ ദുര്യോധനന് കഴിഞ്ഞില്ല ..
ശകുനി യുധിഷ്ട്ടിരനെ കൊല്ലാൻ ഗൂഡാലോചന നടത്തി.. വാരനവട്ടിൽ വെച്ച് ശിവനെ പൂജിക്കുന്ന ഉത്സവത്തിൽ പങ്കെടുക്കാൻ ഹസ്തനപുരിയിൽ നിന്നും രാജാവ് പോകുന്ന പതിവുണ്ടായിരുന്നു..ശകുനി ദുര്യോധനോട് പറഞ്ഞു ഈ പ്രാവിശ്യം അവിടെ എങ്ങനെയെങ്കിലും യുവരാജാവായ യുടിഷ്ട്ടിരനെ അയക്കണം അത് എങ്ങനെയെങ്കിലും ദുര്യോധനൻ ധൃതരാഷ്ട്രരെ കൊണ്ട് സമ്മതിപ്പിക്കണം ...ശകുനി അവിടെ പുരോജൻ എന്ന ഒരു ശില്പിയെ കൊണ്ട് കോലരക്കിന്റെ തടി കൊണ്ട് ഒരു വീട് ഉണ്ടാക്കിപ്പിച്ചിരുന്നു ..യുധിഷ്ട്ടിരനെ ആ വീട്ടിൽ എത്തിച്ച ശേഷം തീയിട്ടു ആ വീട്ടിൽ കുടുക്കി കൊല്ലാനായിരുന്നു ശകുനിയുടെ പദ്ധതി ..
ശകുനിയും ദുര്യോധനും കൂടി ധൃതരാഷ്ട്രരുടെ മനസ്സിൽ യുടിഷ്ട്ടിരനെതിരെ പകയുണ്ടാക്കാൻ ശ്രമം തുടങ്ങി
ശകുനി : അങ്ങ് അറിയുന്നുണ്ടോ ..ഇപ്പോൾ യുധിഷ്ട്ടിരൻ ജനങ്ങൾക്ക് വളരെ പ്രിയപ്പെട്ടവനായി കഴിഞ്ഞു ..ഇനി വേണമെങ്കിൽ അവനു ബലമായി അങ്ങയുടെ കയ്യിൽ നിന്നും ഈ സിംഹാസനം പോലും പിടിച്ചു വാങ്ങാം ..
ധൃതരാഷ്ട്രർ : എന്റെ യുടിഷ്ട്ടിരാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല
ശകുനി : ഇല്ല ..തീർച്ചയായും..യുധിഷ്ട്ടിരൻ അങ്ങനെ ചെയ്യില്ല ..പക്ഷെ യുടിഷ്ട്ടിരനോടുള്ള ജനങ്ങളുടെ സ്നേഹം അവരെ കൊണ്ട് അങ്ങനെ ചെയ്യിപ്പിക്കും എന്നാണ് ഞാൻ പറഞ്ഞത് ..അല്ലെങ്കിലും അവരുടെ കണ്ണിൽ അങ്ങ് പാണ്ടുവിന്റെ അഭാവത്തിൽ രാജ്യം നോക്കിയ ഒരു താല്കാലിക രാജാവല്ലേ ...ഇപ്പോൾ പാണ്ടുവിന്റെ മൂത്ത പുത്രൻ തന്നെയുള്ളപ്പോൾ പിന്നെ എന്തിനാണ് ഒരു പകരക്കാരൻ ??
ദുര്യോധനൻ : ഇത്രയും നാൾ എല്ലാം ഞാൻ സഹിച്ചു ...എനിക്ക് ഇനി യുടിഷ്ട്ടിരനെ ആശ്രയിച്ചു ജീവിക്കാൻ വയ്യ ..എത്രയും പെട്ടെന്ന് അതിനു ഒരു ഉപായം അങ്ങ് കണ്ടെത്തിയില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും ..
ധൃതരാഷ്ട്രർ : ഞാൻ എന്ത് ചെയ്യണം എന്നാണ് നിങ്ങൾ പറയുന്നത് ?
ശകുനി : വാരനവട്ടിലേയ്ക്ക് യുധിഷ്ടിരനെ അയക്കണം...അങ്ങ് അത്രമാത്രം ചെയ്താൽ മതി ..ബാക്കി കാര്യം ഞങ്ങൾ നോക്കിക്കോളാം.....
ഇതൊന്നും അറിയാതെ കൊട്ടാരത്തിൽ തന്നെ മറ്റൊരു സ്ഥലത്ത്
വിധുർ തന്റെ ആശങ്കകൾ ഭീഷ്മരിനെ അറിയിച്ചു
ഗജനാവ് പെട്ടെന്ന് കാലിയാകുന്നത് ദുര്യോധനൻ പണം കൊടുത്തു ജനങ്ങളെ തന്റെ ഭാഗം ചേർക്കുന്നത് കൊണ്ടാണെന്നും ..ദുര്യോധനനും ശകുനിയും ചേർന്ന് എന്തൊക്കെയോ പദ്ധതികൾ നടത്തുന്നുണ്ട് ചിലപ്പോൾ യുധിഷ്ട്ടിരൻ രാജാവാകാൻ അവർ സമ്മതിക്കില്ല ..അതിനു വേണ്ടി അവർ എന്തും ചെയ്യും എന്നും വിധുർ പറഞ്ഞു ..
ഭീഷ്മർ ഇത് കേട്ട് കൂടുതൽ അസ്വസ്ഥനായി
വൈകാതെ പുരോജൻ ഹസ്തനപുരിയിൽ എത്തുകയും കോലരക്ക് കൊണ്ടുള്ള വീട് തയ്യാറായ വിവരം ദുര്യോധനനെയും ശകുനിയെയും അറിയിക്കുകയും ചെയ്തു ..ദുര്യോധനൻ പുരോജന് ധാരാളം സമ്മാനങ്ങൾ വാഗ്ദാനം ചെയ്തു ..നല്ല പോലെ സല്ക്കരിച്ചു തിരിച്ചയച്ചു..
ആ സദസ്സിൽ ഉണ്ടായിരുന്ന കർണ്ണൻ പറഞ്ഞു ..ഇത് ഭീരുത്വമാണ് ..നമുക്ക് അവരെ യുദ്ധം ചെയ്തു തോൽപ്പിച്ച് കൂടെ ..എന്തിനാണ് ഈ ചതി ..ഇതൊന്നും വീരന്മാർക്കു ചേർന്നതല്ല
അതിനു ശകുനിയാണ് മറുപടി പറഞ്ഞത് .. എങ്ങനെ ...അന്ന് ദ്രുപധനെ യുദ്ധം ചെയ്തു തോല്പിച്ചത് പോലെയോ ...ഒന്നും വേണ്ട ...ഈ യുദ്ധം രണഭൂമിയിൽ എത്തുന്നതിനു മുൻപ് അവസാനിപ്പിക്കാൻ ആണ് ..ഞാൻ ശ്രമിക്കുന്നത് ..വാരനവട്ടിലെ പദ്ധതി വിജയിച്ചാൽ ദുര്യോധനൻ തന്നെ രാജാവാകും ...
കർണ്ണൻ : നിങ്ങൾ ഈ പറയുന്നത് ഒന്നും എനിക്ക് അംഗീകരിക്കാൻ കഴിയുന്നില്ല ..ദുര്യോധനാ ... നീ ഇരുട്ടിലാണ് എങ്കിലും ഞാൻ നിന്റെ കൂടെ യുണ്ടാകും ..അത് നീ എന്നെ അംഗ രാജ്യത്തിന്റെ രാജാവാക്കിയത് കൊണ്ടല്ല നീ ..നീ മാത്രമാണ് സൂതപുത്രനായ എന്നെ അംഗീകരിച്ചത് ...അത് കൊണ്ട് ..മാത്രം
അധികം വൈകാതെ ദുര്യോധനനെ തേടി ശുഭാവാർത്തകൾ എത്തി ...
കർണ്ണൻ : ദുര്യോധനാ .. വാരനവട്ടിലെ പദ്ധതി പാളി ഇനി ഇത് രണഭൂമിയിൽ എത്തിയാലും നമ്മളെ ജയിക്കൂ കാരണം യുദ്ധം ഉണ്ടായാൽ മഗധയിലെ രാജാവ് ജരാസന്ധനും ,ചേദിയിലെ രാജകുമാരാൻ ശിശുപാലനും ,വിദർഭയിലെ രാജ കുമാരനായ രുക്മനും നമുക്ക് ഒപ്പം നിന്ന് യുദ്ധം ചെയ്യും ..
പെട്ടെന്ന് ശകുനി അങ്ങോട്ട് വന്നു
ശകുനി : അത് മാത്രമല്ല ...ദ്രോണരുടെ മകൻ അശ്വത്ഥാമാവ് ഇനി നമ്മുടെ പക്ഷത്താണ് അതുകൊണ്ട് സ്വാഭാവികമായും ദ്രോണർക്കും നമ്മുടെ പക്ഷം ചേരേണ്ടി വരും അപ്പോൾ പിന്നെ തന്റെ അനന്തരവന് എതിരായി യുദ്ധം ചെയ്യാൻ ക്രിപാചാര്യർക്കും കഴിയില്ല ..അദ്ദേഹവും നമ്മുടെ പക്ഷത്തു വരും ..പിന്നെ ബാക്കിയുള്ളത് ഭീഷ്മരാണ് അദ്ദേഹം അദ്ധേഹത്തിന്റെ പ്രതിജ്ഞ കാരണം നമ്മുടെ പക്ഷം ചേരാൻ നിർബന്ധിതനാകും
ദുര്യോധനൻ : അപ്പോൾ പിന്നെ നമുക്ക് ഈ ചതിയുടെ ആവിശ്യമുണ്ടോ ? ഇത്രയും അധികം ശക്തർ നമ്മുടെ പക്ഷത്തുള്ളപ്പോൾ..പിന്നെ ....
ശകുനി : പക്ഷെ യുദ്ധത്തിൽ ജയിച്ചു അധികാരം നേടിയാൽ ജനങ്ങൾ നമ്മളെ അംഗീകരിക്കില്ല ..അത് കൊണ്ടാണ് ഞാൻ കഴിയുന്നതും യുദ്ധം ഒഴിവാക്കാൻ ശ്രമിക്കുന്നത് ..ഈ യുദ്ധം വാരനവട്ടിൽ തന്നെ അവസാനിക്കണം
ധൃതരാഷ്ട്രർ അഭിപ്രായം ചോദിക്കുന്നതിനായി വിധുരരെ വിളിപ്പിച്ചു
ധൃതരാഷ്ട്രർ : യുധിഷ്ട്ടിരനെ വാരനവട്ടിലെയ്ക്ക് അയക്കുന്നതിനെ കുറിച്ച് നിനക്ക് എന്താണ് പറയാൻ ഉള്ളത് ...?
വിദുരർ : ശകുനി അങ്ങനെ ചെയ്യാൻ പറഞ്ഞെങ്കിൽ അതിനു അദേഹത്തിനു എന്തെങ്കിലും കാരണം കാണും ..അത് കൊണ്ട് തീർച്ചയായും യുടിഷ്ട്ടിരനെ വാരനവട്ടിലെയ്ക്ക് അയക്കണം ...പക്ഷെ ..എന്റെ അഭിപ്രായത്തിൽ യുധിഷ്ട്ടിരനെ ഒറ്റയ്ക്ക് അയക്കുന്നത് അത്ര നല്ലതല്ല ...ജനങ്ങൾ വിചാരിക്കും രാജ കുടുംബത്തിൽ ഐക്യം ഇല്ല എന്ന് അത് കൊണ്ട് ഒന്നെങ്കിൽ യുധിഷ്ട്ടിരനോപ്പം ദുര്യോധനനെയും ,ദുശ്ശാസനനെയും കൂടി അയക്കണം അത് വഴി ജനങ്ങൾക്ക് മനസ്സിലാവട്ടെ ദുര്യോധനനും ദുശ്ശാസനനും യുടിഷ്ട്ടിരനെ അംഗീകരിച്ചു കഴിഞ്ഞു എന്ന് അല്ലെങ്കിൽ അങ്ങ് തന്നെ കൂടെ പോകണം ..എന്നിട്ട് യുവരാജാവിനെ ജനത്തിനു പരിചയപെടുത്തണം
ദ്രിതരാഷ്ട്രാർ : നീ പറയുന്നത് ശെരിയാണ് എന്ന് എനിക്കും തോനുന്നു ..എങ്കിലും ഞാൻ പിതാമഹനോട് (ഭീഷ്മരോട്) കൂടി ചോദിക്കട്ടെ
സത്യത്തിൽ വിധുരിനു അറിയാമായിരുന്നു ..ശകുനി എന്തൊക്കെയോ ദുരുദ്ധേഷത്തോടെയാണ് യുധിഷ്ട്ടിരനെ വാരനവട്ടിലെയ്ക്ക് അയക്കാൻ പറയുന്നത് എന്ന് ..പക്ഷെ എന്താണ് അത് എന്ന് അദേഹത്തിനു മനസ്സിലായില്ല ..പക്ഷെ എന്ത് തന്നെയായാലും ദുര്യോധനനെയോ ദ്രിധരാഷ്ട്രരെയോ കൂടെ അയക്കുന്നത് വഴി ഒരു പക്ഷെ അത് തടയാൻ കഴിയും എന്ന് അദ്ദേഹം കണക്കു കൂട്ടി
ധൃതരാഷ്ട്രർ ഭീഷ്മരോട് അഭിപ്രായം ചോദിച്ചു ..
ധൃതരാഷ്ട്രർ : ജനങ്ങൾ വിചാരിക്കുന്നത് ഞാൻ യുദിഷ്ട്ടിരനെ രാജാവാക്കാൻ ഇഷ്ട്ടപെടുനില്ല ..ഞാൻ എന്റെ മകനെ രാജാവാക്കാൻ നോക്കും എന്നാണു ..അത് കൊണ്ട് അവരുടെ തെറ്റുധാരണ മാറ്റാനായി യുധിഷ്ട്ടിരനെ വാരനവട്ടിലെയ്ക്ക് അയക്കാം ..ഒപ്പം ദുര്യോധനനെയും എന്നാലെങ്കിലും അവർക്ക് മനസ്സിലാകുമെല്ലൊ ..യുടിഷ്ട്ടിരനെ താന്നെയാണ് രാജാവാക്കാൻ പോകുന്നത് എന്നും ..അവർക്ക് ഇടയിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നും ..അങ്ങ് എന്ത് പറയുന്നു ?
ഭീഷ്മർ : യുധിഷ്ട്ടിരനെ എന്തായാലും വാരനവട്ടിലെയ്ക്ക് അയക്കണം ..പക്ഷെ ..ഒപ്പം അങ്ങോ ദുര്യോധനനോ പോകേണ്ടതില്ല...ഒരു രാജാവ് ജനങ്ങളെ സ്നേഹിക്കുകയാണ് വേണ്ടത് അല്ലാതെ അവരെ പേടിക്കുകയല്ല ജനം എന്ത് വിചാരിക്കും എന്ന് പേടിച്ചു എന്തെങ്കിലും ചെയ്യുന്നത് ഒരു രാജാവിന് ചേർന്നതല്ല ..അത് കൊണ്ട് യുധിഷ്ട്ടിരൻ ഒറ്റയ്ക്ക് വാരനവട്ടിലെയ്ക്ക് പോകട്ടെ.. എന്നാണു എന്റെ അഭിപ്രായം
അതേ സമയം പാണ്ഡവർ യുദിഷ്ട്ടിരൻ രാജാവായതു ആഘോഷിക്കാനായി അവരുടെ വിജയം പ്രഗ്യാപിച്ചു കൊണ്ട് ഒരു യാത്രയിലായിരുന്നു ...ഭീമൻ മാത്രം ദ്വാരകയിൽ പോകുകയും ബലരാമാനിൽ നിന്നും ഗദാ യുദ്ധം പഠിക്കുകയും ചെയ്തു ..എന്നിട്ട് പാണ്ഡവർ ഒരുമിച്ച് ഹസ്തനപുരിയിലേക്ക് തിരിച്ചു ..അവരുടെ കയ്യിൽ അവർ വെട്ടിപിടിച്ച അനേകം കിരീടങ്ങളും ,ആഭരണങ്ങളും മറ്റും ഉണ്ടായിരുന്നു.. അവർ അതെല്ലാം രാജാവിന് സമർപ്പിച്ചു
തുടർന്ന് ഈ പ്രാവിശ്യത്തെ ഉത്സവത്തിനു ഹസ്തനപുരിയെ പ്രതിനിധാനം ചെയ്തു യുധിഷ്ട്ടിരൻ വാരനവട്ടിലെയ്ക്ക് പോകണം എന്ന് ദ്രിതരാഷ്ട്രർ യുടിഷ്ട്ടിരനോട് പറഞ്ഞു...ദുര്യോധനെ കൂടി ഒപ്പം അയക്കുമായിരുന്നൂ പക്ഷെ ഗജനാവ് കാലിയായിരിക്കുന്ന ഈ സന്ദർഭത്തിൽ അത് സാദ്യമല്ല എന്നും അദ്ദേഹം പറഞ്ഞു
ദുര്യോധനൻ : ജേഷ്ട്ടന് വേണ്ടി പുരോജൻ വളരെയധികം പ്രത്യേകതകൾ ഉള്ള ഒരു മനോഹരമായ വീടും വാരനവട്ടിൽ നിർമ്മിച്ചിട്ടുണ്ട് ...
യുധിഷ്ട്ടിരൻ : ഓഹോ ..അങ്ങനയാനെങ്കിൽ ഞാൻ എന്തായാലും വാരനവട്ടിലെയ്ക്ക് പോകും ..
അങ്ങനെ ദുര്യോധനന്റെയും ശകുനിയുടെയും ചതി തിരിച്ചറിയാതെ വാരനാവട്ടിലെയ്ക്ക് പോകാം എന്ന് യുധിഷ്ട്ടിരൻ സമ്മതിച്ചു ...
പക്ഷെ ശകുനിക്ക് അത് കൊണ്ടും തൃപ്തി ആയില്ല .
ശകുനി : ദുര്യോധനാ ..യുധിഷ്ട്ടിരൻ മാത്രം ഇല്ലാതായത് കൊണ്ട് നമുക്ക് പ്രയോജനമുണ്ടാകില്ല ..നിനക്കറിയില്ല വിധുരരുടെ ബുദ്ധി അയാൾ പെട്ടെന്ന് തന്നെ തിരിച്ചറിയും എന്നിട്ട് ഭീഷ്മരിനെ അറിയിക്കും ..അങ്ങനെ സംഭവിച്ചാൽ നീതിമാനായ ഭീഷ്മർ എന്തായിരിക്കും തീരുമാനിക്കുക എന്ന് നിനക്ക് ഊഹിക്കാമെല്ലൊ ?
ദുര്യോധനൻ : പക്ഷെ അനുജൻ മാരെ കൂടി എന്ത് പറഞ്ഞു അയക്കും ..??
ശകുനി : അവരുടെ ഒപ്പം കുന്തിയെയും കൂടി അയക്കാൻ കഴിഞ്ഞാൽ നമ്മൾക്ക് പിന്നെ ഒന്നും പേടിക്കാനില്ല...പക്ഷെ മറ്റു പാണ്ടാവരെയും കുന്തിയെയും കൂടി വാരനവട്ടിലെയ്ക്ക് അയക്കാൻ എന്താണ് ഒരു വഴി ??
അതെ സമയം ശകുനിയെ നന്നായി അറിയാവുന്ന വിദുരർ ഒരു ചാരനെ വാരനവട്ടിലേക്ക് അയച്ചു ..കോലരക്കിന്റെ വീടിന്റെ രഹസ്യം മനസ്സിലാക്കിയ ശേഷം യുധിഷ്ട്ടിരനെ കാണാനായി പുറപ്പെട്ടു..
യുധിഷ്ട്ടിരനോട് അനുജന്മാർ പറഞ്ഞു ..ദുര്യോധനന് മനസ്സിലായി ഇനി യുധിഷ്ട്ടിരൻ തന്നെ രാജാവാകും എന്ന് അത് കൊണ്ട് പുതിയ വീട് ഒക്കെ തന്നു അടുക്കാൻ നോക്കുകയാണ്
അർജ്ജുനൻ : ഒരു പക്ഷെ അതിനുമപ്പുറം എന്തെങ്കിലും ചതി ഇതിൽ കാണും അത് കൊണ്ട് ചേട്ടൻ ഒറ്റയ്ക്ക് പോകേണ്ട ..ഞങ്ങളും കൂടെ വരാം ..
യുധിഷ്ട്ടിരൻ : അത് കൊള്ളാം..എന്നാൽ കൂടുതൽ രസമാകും ..
നകുലൻ : നമുക്ക് അമ്മയെയും (കുന്തിയെയും) കൊണ്ട് പോകാം
ഭീമൻ : എങ്കിൽ വളരെ നല്ലത് ...
യുധിഷ്ട്ടിരൻ : എല്ലാവരും കൂടി പോകാൻ വല്ല്യച്ച്ചൻ സമ്മതിക്കുമോ ? ഞാൻ അദ്ദേഹത്തോട് ചോദിച്ചിട്ട് നമുക്ക് തീരുമാനിക്കാം
യുധിഷ്ട്ടിരൻ ധൃതരാഷ്ട്രരുടെ അനുമതി വാങ്ങാൻ പോയി ..ഈ സമയമാണ് വിദുരർ അവിടെയെത്തിയത് ..യുധിഷ്ട്ടിരനെ കാണാൻ കഴിയാതെ വിദുരർ അവിടെ നിന്നും മടങ്ങി ...
യുധിഷ്ട്ടിരൻ ധൃതരാഷ്ട്രരോട് സമ്മതം ചോദിച്ചപ്പോൾ ദുര്യോധനൻ അവിടെയുണ്ടായിരുന്നു ...
ദുര്യോധനൻ : അത് ഇത്ര ചോദിക്കാൻ ഉണ്ടോ ...?? അനിയന്മാരും അമ്മയും എല്ലാരും കൂടിയാകുമ്പോൾ നല്ല രസമായിരിക്കും ....അവരും വാരനവട്ടിലെ ഉത്സവമൊക്കെ കണ്ടു ആസ്വദിക്കട്ടെയല്ലേ ..അച്ഛാ ..
ധൃതരാഷ്ട്രർ : അതെ ...അവരും വാരനവട്ടിലെയ്ക്ക് പോകട്ടെ ,,
അനുവാദം കിട്ടി തിരിച്ചെത്തിയപ്പോൾ വിധുർ വന്ന കാര്യം അറിഞ്ഞു വിധുരിനെ കാണാൻ യുധിഷ്ട്ടിരൻ പോയി ...പക്ഷെ ആ സമയം വിദുരർ രാജാവിന്റെയടുത്തായിരുന്നു ..നിരാശനായി യുധിഷ്ട്ടിരൻ തിരിച്ചു പോകാൻ ഇറങ്ങിയപ്പോൾ വിധുരിനെ കണ്ടു മുട്ടി ...പക്ഷെ വിധുരർക്കു എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുൻപ് ശകുനിയും ദുര്യോധനനും അവിടെയെത്തി ..
ചാരന്മാർ വഴി ശകുനി അറിഞ്ഞിരുന്നു വിദുരർ യുധിഷ്ട്ടിരനെ കാണാൻ ചെന്നിരുന്ന കാര്യം ..അതുകൊണ്ട് ശകുനി മനപൂർവം വിധുർ മുന്നറിയിപ്പ് കൊടുക്കുന്നത് തടയാനായിരുന്നു ..ഈ സന്ദർശനം...
അടുത്ത ദിവസം അധിരാവിലെ ആയിരുന്നു പാണ്ഡവർ വാരനവട്ടിലെയ്ക്ക് പോകുന്ന ദിവസം ...അത് കൊണ്ട് സൂചനകൾ വഴി വിവരം ശത്രുക്കളുടെ മുന്നിൽ വെച്ചു തന്നെ പാണ്ടാവരോട് പറയാൻ വിദുരർ തീരുമാനിച്ചു
അല്പസമയം സംസാരിച്ചിരുന്ന ശേഷം ..
വിധുർ : ഇപ്പോൾ വസന്തകാലമാണ് അല്ലെ ? പൂക്കൾ വിരിഞ്ഞു നില്ക്കുന്നത് കണ്ടാൽ കാട്ടുതീ പടര്ന്നതാണെന്ന് തൊന്നുമെല്ലെ ? ...നിങ്ങൾക്ക് അറിയാമോ കാട്ടു തീയിൽ നിന്നും രക്ഷപെടുന്ന ജീവി ഏതാണ് എന്ന് ?
വിദുരർ ചോദ്യം ദുര്യോധനനോടാണ് ആദ്യം ചോദിച്ചത് ..
ദുര്യോധനൻ : കാട്ടു തീയിൽ നിന്ന് രക്ഷപെടുന്ന ജീവിയോ ...? എനിക്കറിയില്ല ..
വിദുരർ : എലിയാണ് ...കാരണം അത് എപ്പോഴും മാളത്തിലായിരിക്കും ...
അല്പസമയം കഴിഞ്ഞു വിധുർ അവിടെ നിന്നും പോയി ..
അന്ന് ദുര്യോധനൻ സ്നേഹം നടിച്ചു പാണ്ടാവരോടൊപ്പം കഴിഞ്ഞു ..അവർ ചൂതുകളിച്ചു രസിച്ചു ...ദുര്യോധനൻ എപ്പോഴും പരാജയപെട്ടു ...പക്ഷെ അവൻ അത് ആസ്വദിച്ചു ...നാളെ താൻ ആയിരിക്കും വിജയിക്കുക എന്ന് അവൻ വിശ്വസിച്ചു ...
അടുത്ത ദിവസം പാണ്ടവരും കുന്തിയും യാത്രയ്ക്കൊരുങ്ങി ...ഇറങ്ങാൻ തുടങ്ങിയപ്പോൾ ആരും കാണാതെ വിദുരർ യുധിഷ്ട്ടിരനോട് പറഞ്ഞു ...ഒരു വീട്ടിൽ താമസിക്കുന്നതിനു മുൻപ് ആ വീടിനെ ശെരിക്കും അറിയണം...ഇത്രയും പറഞ്ഞു വിദുരർ പോയി ...
അവർ വാരനവട്ടിലെത്തി ...പുരോജൻ താൻ നിർമ്മിച്ച ഭവനത്തിലെയ്ക്ക് അവരെ സ്വാഗതം ചെയ്തു ..അയാൾ ആ വീടിന്റെ മുൻ വശത്തെ വാതിലിനു ചേർന്നുള്ള മുറിയിൽ ഉണ്ടാകും എന്നും എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ അറിയിച്ചാൽ മതി എന്നും പറഞ്ഞു പോയി ...
യുധിഷ്ട്ടിരൻ വിധുരരുടെ പ്രവർത്തിയെ കുറിച്ച് ആലോചിച്ചു എന്നിട്ട് അനുജന്മാരോട് പറഞ്ഞു അദ്ദേഹം നമ്മളോട് എന്തോ രഹസ്യമായി പറയുകയായിരുന്നു ...എന്തോ ഒരു അപകടം വരുന്നു എന്ന മുന്നറിയിപ്പ് ..
നിങ്ങൾ ഈ വീട് ഒന്ന് പരിശോധിക്കു ...
പാണ്ഡവരുടെ പരിശോധനയിൽ ആ വീടിനു പിൻ വാതിൽ ഇല്ല എന്നും ..ഈ വീട് നിർമിച്ചിട്ടുള്ളത് പെട്ടെന്ന് തീ പിടിക്കുന്ന കോലരക്ക് കൊണ്ടാണ് എന്നും മനസ്സിലായി ..അതോടെ അവർക്ക് എല്ലാം കൂടുതൽ വ്യക്തമായി ..പക്ഷെ ഒന്നും അറിയാത്തത് പോലെ പെരുമാറാൻ യുധിഷ്ട്ടിരൻ അനുജന്മാരോട് പറഞ്ഞു ..
അടുത്ത ദിവസം ഒരാൾ ഒരു എലിയെയും കൊണ്ട് അവിടെയെത്തി ..അയാൾ പറഞ്ഞു ഈ എലി നന്നായി മാളം ഉണ്ടാക്കും ...
ബുദ്ധിമാനായ യുധിഷ്ട്ടിരന് മനസ്സിലായി അത് വിദുരർ പാണ്ഡവരെ സഹായിക്കുവാൻ വേണ്ടി അയച്ച ദൂതൻ ആണെന്ന് .. "എലി നന്നായി മാളം ഉണ്ടാക്കും "... എന്നതിന്റെ യഥാർത്ഥ അർത്ഥം ഞാൻ ഇവിടെ തുരങ്കം ഉണ്ടാക്കി നിങ്ങളെ രക്ഷിക്കാൻ ഞാൻ നിയോഗിക്കപെട്ടിരിക്കുന്നു എന്നാണ് എന്ന്
....യുധിഷ്ട്ടിരന്റെ സമ്മതപ്രകാരം രഹസ്യമായി ദൂതൻ തുരങ്കം കുഴിക്കുവാൻ തുടങ്ങി ...
ഒരു കാരണവശാലും പാണ്ഡവർ രക്ഷപെടാതിരിക്കാൻ അംഗരക്ഷകർ എന്ന വ്യാജേന മുൻ വാതിലിൽ ദുര്യോധനന്റെ സേനയുടെ കാവലും ഉണ്ടായിരുന്നു
ഹസ്തനപുരിയിൽ കൊട്ടാരത്തിൽ ദുര്യോധനനും ശകുനിയും പാണ്ഡവരുടെ മരണ ശേഷം അവർക്ക് ലഭിക്കാൻ പോകുന്ന സൌഭാഗ്യങ്ങൾ ഓർത്തു ദിവസങ്ങൾ തള്ളിനീക്കുകയായിരുന്നു ...ദുര്യോധനന് സമയം ഇരയുന്നതായി തോന്നി ...ശകുനി പറഞ്ഞു വരുന്ന കറുത്ത വാവ് ദിവസം അതായത് ഇന്നേക്ക് മൂന്നാം നാൾ പാണ്ഡവർ താമസിക്കുന്ന വീടിനു തീയിടും ...പിന്നെ നീയാണ് ഹസ്തനപുരിയുടെ യുവ രാജാവ് ..അധികം വൈകാതെ രാജാവും
കർണ്ണന് മാത്രം പാണ്ഡവരെ ചതിച്ചു കൊല്ലുന്നതിനോട് യോജിപ്പായിരുന്നില്ല ..അത് കർണ്ണൻ ദുര്യോധനോട് പറയുകയും ദുര്യോധനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു ...
കർണ്ണൻ : ഇപ്പോഴും സമയം ഉണ്ട് ഈ ചതി വേണ്ട ..അവർ ഇതിലും നല്ല ഒരു മരണം അർഹിക്കുന്നു...
ദുര്യോധനൻ : പക്ഷെ കർണ്ണാ.. പാണ്ടു തട്ടിയെടുത്തത് എന്റെ അച്ഛന് അവകാശപെട്ട സിംഹാസനമാണ് ...ഇനി അതിൽ പാണ്ടുവിന്റെ പുത്രൻ യുധിഷ്ട്ടിരൻ കൂടി ഇരിക്കുന്നത് കാണാൻ എനിക്ക് കഴിയില്ല.. വേണമെങ്കിൽ നിന്നെ ഞാൻ ഹസ്തനപുരിയുടെ രാജാവാക്കും ...പക്ഷെ യുധിഷ്ട്ടിരൻ രാജാവാകുന്നത് ..എനിക്ക് സഹിക്കാവുന്നതിനു അപ്പുറമാണ് ..
കർണ്ണൻ : എനിക്ക് അധികാര മോഹം ഒന്നും ഇല്ല ...അഥവാ ഏതെങ്കിലും വഴി ഹസ്തനപുരിയുടെ അധികാരം എന്റെ കയ്യിൽ എത്തിയാൽ അത് ഞാൻ നിനക്ക് തരും ...നീ ഈ ചെയ്യാൻ പോകുന്നത് ഒന്നും നീതിയല്ല എന്ന് എന്റെ മനസ്സ് പറയുന്നു ...പക്ഷെ ഞാൻ എന്നും നിന്നോട് കടപെട്ടിരിക്കുന്നതിനാൽ നിന്റെ വഴി തെറ്റാണ് എന്ന് അറിയാമെങ്കിലും ഞാൻ നിന്റെ ഒപ്പം ഉണ്ടാകും ..പക്ഷെ ഈ തെറ്റിന് എനിക്ക് ഒരിക്കലും എന്നോട് ക്ഷമിക്കാൻ കഴിയില്ല
ശകുനിയുടെ സംസാരം രഹസ്യമായി കേട്ട ഒരു ചാരാൻ വിധുരിനെ വിവരം അറിയിച്ചു ..വിദുരർ ഒരു ദൂതനെ അയച്ചു രഹസ്യമായി വിവരം യുധിഷ്ട്ടിരനെ അറിയിച്ചു എന്നിട്ട് അവർ തീ വെക്കുന്നതിനു ഒരു ദിവസം മുൻപ് തന്നെ വീടിനു തീ വെച്ച ശേഷം ദൂതൻ തുരന്ന വഴി എല്ലാവരും രക്ഷപെടാൻ പറഞ്ഞു ...
ദൂതൻ തുരംഗം പൂർത്തിയാക്കി പാണ്ഡവരുടെ അനുമതിയോടെ യാത്രയായി ..
പാണ്ഡവർ തുരംഗം ഒരു പരവതാനി കൊണ്ട് മൂടി രഹസ്യമായി സൂക്ഷിച്ചു ..എന്നിട്ട് വിദുരർ പറഞ്ഞ ആ ദിവസത്തിനായി കാത്തിരുന്നു ...
പാണ്ഡവരെ വധിക്കുന്ന വിവരം ആരും അറിയാതിരിക്കാൻ പുരോജനെയും പുരോജനെ വീട് നിർമ്മിക്കാൻ സഹായിച്ചവരെയും കൊല്ലാൻ ശകുനി പദ്ധതിയിട്ടിരുന്നു ...
ഒടുവിൽ ആ ദിവസം വന്നെത്തി ..അന്ന് രാത്രി പുരോജൻ തന്നെ വീട് നിർമ്മാണത്തിൽ സഹായിച്ചവരെ അയാൾ താമസിച്ചിരുന്ന മുറിയിൽ(കോലരക്ക് വീട്ടിലെ അയാളുടെ മുറിയിൽ ) വിളിച്ചു സല്കരിച്ചു...അവർ ആറു പേരുണ്ടായിരുന്നു ഒരു വയസ്സായ സ്ത്രീയും അഞ്ചു ചെറുപ്പക്കാരും. പദ്ധതി വിജയിച്ചതിനു ശേഷം അവർക്ക് നല്കാൻ പോകുന്ന സമ്മാനങ്ങളെ കുറിച്ച് പറഞ്ഞു അവരെ സന്തോഷിപ്പിച്ചു ..എന്നിട്ട് ശകുനി നേരത്തെ പറഞ്ഞത് അനുസരിച്ച് അവർക്ക് രാജകീയമായ വീഞ്ഞിൽ വിഷം കലർത്തി കൊടുത്തു ..അവരുടെ മരണം ഉറപ്പാക്കി
സത്യത്തിൽ തീ വെച്ച ശേഷം പുരോജനെയും വധിക്കാൻ ശകുനി പ്രധാന അംഗരക്ഷകനെ ഏല്പിച്ചിരുന്നു ...
പക്ഷെ പാണ്ഡവർ വിദുരർ പറഞ്ഞത് അനുസരിച്ച് അന്ന് രാത്രി വീടിനു തീ വെച്ച് തുരങ്കം വഴി രക്ഷപെട്ടു ...സഹായികളെ കൊന്ന ശേഷം മുറിയിൽ നിന്നും ഇറങ്ങിയ പുരോജന് ആളി പടരുന്ന തീയിൽ നിന്നും രക്ഷപെടാൻ ആയില്ല ...അയാൾ ഉണ്ടാക്കിയ കെണിയിൽ അയാൾ തന്നെ കുടുങ്ങി
തീ പടരുന്നത് കണ്ട അംഗ രക്ഷകർ വീടിന്റെ മുൻപിൽ തന്നെ കൂട്ടം കൂടി നിന്ന് ..ആരും ഒരു കാരണവശാലും രക്ഷപെടരുത് എന്ന ദുര്യോധനന്റെ ആജ്ഞ പാലിക്കുകയായിരുന്നു അവർ ...
വൈകാതെ വിവരം ഹസ്തന പുരിയിൽ എത്തി പാണ്ടവരും കുന്തിയും പുതിയ വീടിനു തീ പിടിച്ചു മരിച്ചു എന്നായിരുന്നു ..ആ വാർത്ത ദുര്യോധനന്റെയും ശകുനിയുടെയും സന്തോഷത്തിനു അതിരില്ലായിരുന്നു ..എന്തിനാണ് പുരോജൻ ഒരു ദിവസം മുൻപ് തീ വെച്ചത് എന്ന് ആലോചിക്കുന്നതിനു പകരം പുരോജനും അതിൽ പെട്ട് മരിച്ചു എന്നറിഞ്ഞതിൽ സന്തോഷിക്കുകയായിരുന്നു ശകുനിയും ...
ശകുനി ദുര്യോധനനെ സിംഹാസനത്തിൽ ഇരുത്തി ..എന്നിട്ട് പറഞ്ഞു ദുര്യോധനാ ...എന്റെ വർഷങ്ങളായി ഉള്ള ആഗ്രഹമാണ് ഇന്ന് സഫലമായത്.ഇനി നീ തന്നെ ഹസ്തനപുരിയുടെ രാജാവ് ..ഇനി പാണ്ഡവരുടെ മരണ വിവരം ദ്രിതരാഷ്ട്രരെ അറിയിക്കണം പക്ഷെ നീ വരേണ്ട കാരണം നിനക്ക് നിന്റെ സന്തോഷം അടക്കി വെക്കാൻ കഴിഞ്ഞെന്നുവരില്ല.. ..
ശകുനി സങ്കടം നടിച്ചു ധൃതരാഷ്ട്രരുടെയും ഗാന്ധാരിയുടെയും അടുത്തെത്തി ..
ശകുനി : ദുര്യോധനൻ യുധിശ്ട്ടിരന് വേണ്ടി ഉണ്ടാക്കിയ വീടിനു തീ പിടിച്ചു പാണ്ടവരും കുന്തിയും ഭസ്മമായി പോയി
ധൃതരാഷ്ട്രർ : ദുര്യോധനൻ അല്ല ...നീ നീയാണ് ആ വീട് ഉണ്ടാക്കിപ്പിച്ചത് ..നീ ഇതിനു വേണ്ടി തന്നെയാണ് ആ വീട് ഉണ്ടാക്കിപ്പിച്ചത്...എനിക്ക് ദുര്യോധനൻ രാജാവായി കാണണം എന്ന് തന്നെയായിരുന്നു ആഗ്രഹം പക്ഷെ അതിനു വേണ്ടി പാണ്ഡവരെ ദ്രോഹിക്കണം എന്ന് ഞാൻ വിചാരിചിരുനില്ല ...ഇത് ഒരു അപകടമാണോ .. അതോ കൊലപാതകമാണോ ...എന്ന് പോലും ഞാൻ ഇപ്പോൾ സംശയിക്കുന്നു ഇത് ഒരു കൊലപാതകമാനെങ്കിൽ എനിക്ക് എന്നോട് തന്നെ ക്ഷമിക്കാൻ കഴിയില്ല നീ എന്റെ മുറിയിൽ നിന്നും ഇറങ്ങി പോ
ശകുനി അവിടെ നിന്നും ഇറങ്ങി പോയി ..
ധൃതരാഷ്ട്രരും ഗാന്ധാരിയും ഒരു ദാസിയുടെ സഹായത്തോടെ ഭീഷ്മരിന്റെ മുറിയിലെത്തി എന്നിട്ട് ഉറങ്ങി കിടന്ന ഭീഷ്മരിനെ വിളിച്ചു പാണ്ഡവരുടെയും കുന്തിയുടെയും മരണവാർത്ത പറഞ്ഞു .ആ വിവരം.ഭീഷ്മരിനെ വല്ലാതെ തളർത്തി...
ഭീഷ്മർ : എനിക്ക് കുറച്ചു നാൾ ഒറ്റയ്ക്ക് ഇരിക്കണം ..ആരും എന്നെ ശല്യപെടുത്തരുത് ..എനിക്ക് ഈ ദുഖം താങ്ങാൻ ഉള്ള ശക്തിയില്ല ..എല്ലാം താങ്ങാൻ ഉള്ള ശക്തിയുണ്ടാകുമ്പോൾ ഞാൻ എന്റെ മുറി വിട്ടു പുറത്ത് വരും ..
അന്ന് രാത്രി ഭീഷ്മരിനു പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല ..അദ്ദേഹം പാണ്ഡവരുടെ മരണം ഓർത്തു വല്ലാതെ വിഷമിച്ചു..
ധൃതരാഷ്ട്രരും വിധുരരും ഭീഷ്മരിന്റെ മുറിയുടെ കതകിൽ തട്ടി വിളിക്കാൻ ശ്രമിച്ചു ...പക്ഷെ ഭീഷ്മർ പ്രതികരിച്ചില്ല ..ഒരു പാട് നാളുകൾ ഭീഷ്മർ ആ മുറിയിൽ തന്നെ കഴിച്ചു കൂട്ടി ...ഒരു ദിവസം ഭീഷ്മർ കതകു തുറന്നു പുറത്ത് വന്നു ..അദ്ദേഹം ആരോടും മിണ്ടാതെ നേരെ ഗംഗാ നദിയിലേയ്ക്കാണ് പോയത് ..എന്നിട്ട് അദ്ദേഹം പാണ്ടവർക്ക് വേണ്ടി കർമ്മങ്ങൾ ചെയ്യാൻ തുടങ്ങി ..പെട്ടെന്ന് ഗംഗാ ദേവി പ്രത്യക്ഷപെട്ടു ...
ഗംഗാ ദേവി : വേണ്ട അതിന്റെ ആവിശ്യം ഇല്ല ..
ഭീഷ്മർ : പാണ്ടവർക്ക് മരണാനന്തര കർമ്മങ്ങൾക്ക് പോലും അവകാശമില്ലേ ?
ഗംഗാ ദേവി : അവർ ജീവനോടെയുണ്ട് ...അത് കൊണ്ട് അവർക്ക് മരണാനന്തര കർമ്മങ്ങൾക്ക് അവകാശമില്ല ..വിധുരരോട് ചോദിക്കൂ ...എല്ലാം വിദുരർ പറയും
അപ്പോഴ്യ്ക്കും ഭീഷ്മരിനെ അന്വേഷിച്ചു വിദുരർ അവിടെയെത്തി ..ഭീഷ്മർ വിധുരരോട് ദേശ്യപെട്ടു ...
ഭീഷ്മർ : നീ എല്ലാം അറിഞ്ഞിട്ടും ഇത്രയും നാൾ എന്ത് കൊണ്ട് എന്നോട് പറഞ്ഞില്ല ?
വിദുരർ : അങ്ങയോടു പറയുകയാണെങ്കിൽ എനിക്ക് ദുര്യോധനനും ശകുനിയും ആയിരുന്നു അവരെ ചതിച്ചു കൊല്ലാൻ..ശ്രമിച്ചത് എന്ന് ..കൂടി പറയേണ്ടിവരുമായിരുന്നു ...അങ്ങ് തന്നെയല്ലേ എന്നെ പഠിപ്പിച്ചത് രാഷ്ട്രീയത്തിൽ ആവിശ്യമുള്ളപ്പോൾ മാത്രമേ സംസാരിക്കാവൂ എന്ന് ഇത് നേരത്തെ ഞാൻ അങ്ങയെ അറിയിച്ചിരുനെങ്കിൽ അവരുടെ ഗൂഡാലോചന തകരുമായിരുന്നു ..പക്ഷെ അവർക്ക് പാണ്ടാവരോടുള്ള പക എത്ര വലുതാണ് എന്ന് നമുക്ക് മനസ്സിലാകില്ലായിരുന്നു ....ശകുനിയും ദുര്യോധനനും ഏതു അറ്റം വരെ പോകും എന്ന് ഇപ്പോൾ നമുക്ക് മനസിലായില്ലേ ..ഇനി എന്ത് വേണമെന്ന് അങ്ങ് തീരുമാനിക്കൂ ..
ഭീഷ്മർ : പാണ്ഡവർ എവിടെയാണ് ?
വിദുരർ : അവർ സുരക്ഷിതരായി ഒരു സ്ഥലത്തുണ്ട് ..
.

No comments:
Post a Comment