Friday, September 12, 2014

മഹാഭാരതം -25 (വരം)

ഗാന്ധാരി  ദ്രൗപദിയെ  തടഞ്ഞിട്ടു  പറഞ്ഞു  ..മോളെ  ഇവർ  എങ്ങനെ  തന്നെ  ഉള്ളവരായാലും ..ഇവർ  എന്റെ  ആൾക്കാരാണ്    ..മോളുടെ  ആൾക്കാരാണ് ...അത്  കൊണ്ട്  നീ  ഇവരോട്  ക്ഷമിക്കണം ..ഇത്  എന്റെ  അപേക്ഷയാണ് ..

ദ്രൗപതി  : ഞാൻ  വല്ല്യച്ചനോടും ,പിതാമഹനോടും ,ദ്രോണാചാര്യരോടും  ,കൊച്ചച്ചനോടും  ക്ഷമിക്കാം ...പക്ഷെ  ..ഈ  ദുര്യോധനനോടും   .ദുശ്ശാസനനോടും,ശകുനിയോടും ,കർണ്ണനോടും  ക്ഷമിക്കാൻ  എനിക്ക്  കഴിയില്ല

ഗാന്ധാരി  : പക്ഷെ  മോളെ  ദുര്യോധനനും  ദുശ്ശാസനനും  എന്റെ  മക്കൾ  ആണ്  ...പണ്ട്  ദുര്യോധനൻ ..ജനിച്ചപ്പോൾ ..വിദുരർ  പറഞ്ഞിരുന്നു ..ഈ  കുട്ടിയെ  കൊന്നു  കളയുക ..അതാണ്‌  ഹസ്തനപുരിയുടെ  ഭാവിക്ക്  നല്ലത്  എന്ന് ..പക്ഷെ  ഞങ്ങൾക്ക്  അന്ന്  അത്  ചെയ്യാൻ  കഴിഞ്ഞില്ല ..ഒരു  ആണ്‍കുട്ടിയെ  കിട്ടാൻ  ഞങ്ങൾ  അത്രയ്ക്ക്  ആഗ്രഹിച്ചിരുന്നു  ..അന്ന്  അങ്ങനെ  ചെയ്തിരുന്നെങ്കിൽ  ഇന്ന്  ഈ  ഗതി  വരില്ലായിരുന്നു ..പക്ഷെ ..ഇനി  വയ്യ  മോളെ ..അവർക്ക്  എന്തെങ്കിലും  സംഭവിച്ചാൽ  താങ്ങാൻ  എനിക്ക്  ആവില്ല ..അത്  കൊണ്ട് ..നീ  അവരെ  ശപിക്കരുത്  ..

ദ്രൗപതി  ഒന്നും  മിണ്ടിയില്ല ...

ധൃതരാഷ്ട്രർ  ദ്രൗപതിയെ  അടുത്തേക്ക്  വിളിച്ചിട്ട്  പറഞ്ഞു  ...

മോളെ  നീ  എന്നോട്  ക്ഷമിചെങ്കിൽ  ..നീ  എന്നോട്  എന്തെങ്കിലും  ഒരു   വരം  ചോതിക്കു  ...

ദ്രൗപതി  : യുധിഷ്ടിരനെ  അടിമത്തത്തിൽ  നിന്നും  മോചിപ്പിക്കുക

ധൃതരാഷ്ട്രർ  : ശെരി  മോചിപ്പിചിരിക്കുന്നു ..ഇനിയും  ചോതിക്കു  ...

ദ്രൗപതി  : എങ്കിൽ  ഇനി  മറ്റു  പാണ്ടവരെയും  മോചിപ്പിക്കുക  ..ഒപ്പം  അവരുടെ  സർവ  ആയുധങ്ങളും  ആഭരണങ്ങളും  തിരിച്ചു  നല്കുക ..പിന്നെ  അവരുടെ  രഥവും ..

ധൃതരാഷ്ട്രർ  : ശെരി  അവരെയും  മോചിപ്പിചിരിക്കുന്നു ..അവരുടെ  രഥവും ..ആയുധങ്ങളും  എല്ലാം  അവർക്ക്  തിരിച്ചു  കൊടുക്കും  ..എനിക്ക്  മതിയായില്ല  ..ഇനിയും  ചോതിക്കു  ...

ദ്രൗപതി :അത്  അത്യാഗ്രഹമാകും ....ഒരു  ക്ഷത്രിയ  വനിതക്ക്  രണ്ടു  വരം  മാത്രമേ  ചോതിക്കാനുള്ള  അവകാശം  ഉള്ളു ...

ധൃതരാഷ്ട്രർ  : പക്ഷെ  എനിക്ക്  ഇനിയുംവരം  തരാനുള്ള  അവകാശം  ഉണ്ടെല്ലോ  ...അത്  കൊണ്ട് ..ഈ  ചൂത്  കളിയിൽ  ഇന്ന്  ഇവിടെ  നഷ്ടപെട്ടതെല്ലാം  യുധിഷ്ടിരന്    ..തിരിച്ചു  നല്കാൻ  ഞാൻ കല്പിക്കുന്നു ..

ദ്രൗപതി  : അത്  അവരോടു  ചോതിക്കു ...ഇന്ന്  നഷ്ടപെട്ടതെല്ലാം  ഇങ്ങനെ  അങ്ങ്  നേടാൻ  അവർ  തയ്യാറാണോ  എന്ന്  ..

കർണ്ണൻ  : ഞാൻ  പല തരം  സ്ത്രീകളെ  കണ്ടിട്ടുണ്ട് ..പക്ഷെ  ഇവൾ  ഭയങ്കര  ബുദ്ധിമതി ആണ്   ..ഇത്രയും  ബുദ്ധിയുള്ള  ഒരു  പെണ്ണിനെ ..ഞാൻ ..

അർജ്ജുനൻ  : നിർത്തു ..ഞങ്ങൾ  ഇപ്പോൾ  ദുര്യോധനന്റെ  അടിമകൾ  അല്ല ..നീ  ദ്രൗപതിയെ  പുകഴ്ത്തുന്നത്  പോലും  സഹിക്കാൻ  എനിക്ക്  കഴിയില്ല ..

ഭീമൻ  അലറി   ... ഇനി  നീ  ശബ്ദിച്ചാൽ  നിന്നെ  ഞാൻ  കൊല്ലും ...

യുധിഷ്ടിരൻ    : നിങ്ങൾ  ഇങ്ങനെയൊക്കെ  പെരുമാറിയാൽ  അത്  വല്ല്യച്ചനെ  അപമാനിക്കുന്നത്  പോലെയാണ്  ...അത്  കൊണ്ട്  സംയമനം  പാലിക്കു ..

എന്നിട്ട്  യുധിഷ്ടിരൻ  അനുജന്മാരോടായി  പറഞ്ഞു  ..വാ  നമുക്ക്  വല്യച്ഛന്റെ  ആജ്ഞ  എന്താണോ  അത്  പോലെ  അനുസരിക്കാം  ..

അവർ ..എഴുന്നേറ്റു  ധൃതരാഷ്ട്രരുടെ  അടുത്ത് എത്തി   ...

ധൃതരാഷ്ട്രർ  : മക്കളെ ..നിങ്ങൾ     ഇന്ദ്രപ്രസ്ഥത്തിലേക്ക്  തിരിച്ചു  പോയി  നിങ്ങളുടെ  രാജ്യം  ഭരിക്കുക  ..ദയവു  ചെയ്തു   നിങ്ങൾ  ഇന്ന്  നടന്നതെല്ലാം  മറക്കണം  ..

ഇനി  ഇതിനു   പ്രതികാരം  ചെയ്യാൻ  തുനിയരുത്   ..ഇങ്ങനെ  ഒന്നും  സംഭവിച്ചിട്ടില്ല  എന്ന്  അങ്ങ്  നമുക്ക്  എല്ലാവർക്കും  കരുതാം  അതാണ്‌  എല്ലാവർക്കും  നല്ലത് ..എന്നെങ്കിലും    നിങ്ങൾക്ക്  ഈ  ദിവസം  ഓർമ  വന്നാൽ  ...പ്രതികാരം  ചെയ്യണം  എന്ന്  തോന്നിയാൽ  എന്നെയും ..നിങ്ങളുടെ  വല്യമ്മ  ഗാന്ധാരിയെയും  കൂടി  ഓർക്കുക ..ഒരു  പക്ഷെ ..നിങ്ങൾക്ക്  നിയന്ത്രിക്കാൻ    കഴിഞ്ഞേക്കും  ..

 അങ്ങനെ  ശകുനിയുടെ  കുതന്ത്രം  വഴി  ദുര്യോധനൻ  സ്വന്തമാക്കിയതെല്ലാം ..ഒറ്റ  നിമിഷം  കൊണ്ട്  ദ്രൗപതി ..തിരിച്ചു  പിടിച്ചു  ...ശകുനി  പോലും  ദ്രൗപതിയുടെ  മുന്നിൽ  തോറ്റു  പോയി ..

പക്ഷെ  ...എല്ലാം  തിരിച്ചു  നൽകിയെങ്കിലും  ..നഷ്ട്ടപെട്ട   ദ്രൗപതിയുടെ  അഭിമാനം ...തിരിച്ചു  നല്കാൻ  ധൃതരാഷ്ട്രർക്ക്  കഴിഞ്ഞില്ല ...പാണ്ടവർക്ക്  ദുര്യോധനനോടും  കൂട്ടരോടും  അടക്കാനാകാത്ത  പകയുണ്ടായിരുന്നു

...അത്  പോലെ  തന്നെ  താൻ  ചൂത്  കളിച്ചു  സ്വന്തമാക്കിയതെല്ലാം  വളരെ  നിസ്സാരമായി ..ധൃതരാഷ്ട്രർ  കൊടുത്തത്  ദുര്യോധനന്റെ  മനസ്സിലെ  പക  ഇരട്ടിപ്പിച്ചു  ...അതെ  സമയം ...കൊട്ടാരത്തിലെ  ഗുരു  ജനങ്ങൾ  ദ്രൗപതി  ചോതിച്ച  ചോദ്യങ്ങളുടെ  ഉത്തരം  കിട്ടാതെ  കുഴങ്ങി  ..എന്ത്  കൊണ്ടാണ് ..അവർ  പ്രതികരിക്കാതിരുന്നത്  എന്ന്  സ്വയം  ചോതിച്ചു  കൊണ്ടിരുന്നു  ..ഒടുവിൽ    ഭീഷ്മർ  പറഞ്ഞു ...ഈ  തെറ്റിന്  നമ്മൾ  എല്ലാവരും  നമ്മളെ  തന്നെ  ബലി  കൊടുക്കേണ്ടി  വരും  ..

ഇത്  കേട്ട  ദ്രോണർ  : പാണ്ഡവർ  പ്രതികാരത്തിനായി ..ഹസ്തനപുരി  ആക്രമിക്കും  എന്നാണോ  ..?

ഭീഷ്മർ  : ഇല്ല ...കൃഷ്ണൻ ..അത്  അനുവദിക്കില്ല ...വെറും  പ്രതികാരത്തിനായി ... ഹസ്തനപുരി  ആക്രമിക്കാൻ ..പക്ഷെ ..യുദ്ധം  ഇനി  ഒഴിവാക്കാൻ  പറ്റില്ല ..യുദ്ധം  തീർച്ചയായും  നടക്കും ..കാരണം  ശകുനിയുടെ  കുതന്ത്രങ്ങൾ  ഇനിയും  ഉണ്ടാകും ...ശകുനി  ..ഹസ്തനപുരിയുടെ  ശാപമാണ്  ..പക്ഷെ  ഇതെല്ലം  അറിയാമെങ്കിലും ..നമുക്ക്  ഒന്നും  തന്നെ  ചെയ്യാൻ  കഴിയില്ല ..അതാണ്‌  ഏറ്റവും  വലിയ  ദു:ഖം ..

പെട്ടെന്ന്  അവിടേക്ക്  അർജ്ജുൻ  കടന്നു  വന്നു  അറിയിച്ചു  ..നാളെ  രാവിലെ  അവർ  ഇന്ദ്രപ്രസ്ഥത്തിലേക്ക്  മടങ്ങും ..അതിനു  മുൻപ്  ഭീഷ്മരുടെ  അനുഗ്രഹം  മേടിക്കാനാണ്  താൻ  വന്നിരിക്കുന്നത്  എന്ന്

ഭീഷ്മർ  : അപ്പോൾ  മറ്റുള്ളവർക്ക്  എന്റെ  അനുഗ്രഹം  വേണ്ടേ  ?

അർജ്ജുൻ  : എല്ലാവരും  കൂടി  വന്നാൽ  ദ്രൗപതിയും  വരും ..അത്  അങ്ങേയ്ക്ക്  ഒരു  അപമാനമാകും ..അത്  കൊണ്ടാണ്  ഞാൻ  മാത്രം  വന്നത് ..എനിക്ക്  അങ്ങയെ  കാണാതെ  പോകാൻ   കഴിയില്ലെല്ലോ  പിതാമഹാ ..ആർക്കറിയാം  ഇനി  നമ്മൾ  എവിടെ  എങ്ങനെയാകും  കണ്ടു  മുട്ടുക  എന്ന് ..എനിക്ക്  അങ്ങയോടു  ഒരു  കാര്യം  കൂടി  ചോദിക്കാനുണ്ട് ..ഞാൻ  ഇപ്പോൾ  പ്രതികാരത്തിന്റെ  അഗ്നിയിൽ  ദഹിച്ചു  കൊണ്ടിരിക്കുകയാണ്  ..ഞാൻ  എന്ത്  ചെയ്യണം  ?

ഭീഷ്മർ  : എന്തിന്റെ  പ്രതികാരമാണ് മോനെ  ? ഇവിടെ  വെച്ച്  നിങ്ങൾക്ക് നഷ്ടപെട്ടതെല്ലാം  തിരിച്ചു  കിട്ടിയില്ലേ ....?? ഇനി  അതെല്ലാം  മറന്നു  കൂടെ  ?

അർജ്ജുൻ  : ഇല്ല ...എങ്ങനെ .. ? ദ്രൗപതിയെ  അപമാനിച്ച ..ദുര്യോധനന്റെയും ,ദുഷ്ശാസനന്റെയും ..കർണ്ണന്റെയും    ..ശകുനിയുടെയും  ശവം  വീഴാതെ ..ഈ  പ്രതികാരം  അടങ്ങില്ല ...

ഭീഷ്മർ  : പക്ഷെ  മോനെ ..നീ  ഒരു  കാര്യം  ഓർത്തോ  ..അതിനു  ഒപ്പം  നിനക്ക്   എന്റെയും ,ദ്രോണാചാര്യരുടെയും ,ക്രിപാചാര്യരുടെയും ..കൂടി  ശവം  വീഴ്ത്തേണ്ടി    വരും ..കാരണം   ഞാൻ  ഹസ്തനപുരിയുടെ  കാവൽകാരനാണ്  ..അത്  കൊണ്ട് ..ശത്രുതാ  മനോഭാവത്തോടെ  ആരെങ്കിലും  വന്നാൽ   തീർച്ചയായും ..ആദ്യം  അവർക്ക്  എന്നെ  കൊല്ലേണ്ടി  വരും ..

അർജ്ജുൻ  : അപ്പോൾ  ഈ   അപമാനമെല്ലം  ഞങ്ങൾ  ഒന്നും  മിണ്ടാതെ  സഹിക്കാനാണോ  അങ്ങ്  പറയുന്നത്  ?

ഭീഷ്മർ  : അത്  പറയാൻ  ഞാൻ  ആരാണ് ..മോനെ ..അത്  ഒക്കെ  നിങ്ങൾ  സ്വയം   തീരുമാനിക്കുക ..എന്ത്  ചെയ്യണം  എന്ന്  ..പക്ഷെ  ഞാൻ  ഒന്ന്  ചോതിച്ചോട്ടെ ..സത്യത്തിൽ  നീ  ഈ  പറയുന്ന  അപമാനത്തിന്റെ  യഥാർത     കാരണക്കാരൻ  ആരാണ്  ? ദുര്യോധനനാണോ  ദ്രൗപതിയെ  വാതു  വെച്ചത്  ? യുധിഷ്ടരൻ   ദ്രൗപതിയെ  വാതു  വെച്ചപ്പോൾ ..നീ  എന്ത്  കൊണ്ട്   പ്രതികരിച്ചില്ല ..??..അപ്പോൾ  ഈ  ഉണ്ടായ  അപമാനത്തിന്റെ  ഉത്തരവാദികൾ  നമ്മൾ  ഓരോരുത്തരുമാണ്  ...

അർജ്ജുൻ  : അപ്പോൾ  ഞങ്ങൾ  ജേഷ്ടനെ  എതിർക്കണമായിരുന്നോ    ?

ഭീഷ്മർ  : പിന്നെ  ഇപ്പോൾ  നിനക്ക്  യുധിഷ്ടിരന്റെ  അനുവാദമുണ്ടോ ..ഇവിടെ  വന്നു  യുദ്ധ  ഭീഷണി  മുഴക്കാൻ  !! ?..മോനെ  ..നിനക്ക്  അറിയില്ല ..യഥാർത്ഥത്തിൽ  അപമാനിക്കപ്പെട്ടത്  ഞാനാണ് ..എന്റെ  ഹസ്തനപുരിയാണ് ..ഇവിടത്തെ  പൂർവികാരാണ്   ..പക്ഷെ ..പക്ഷെ ..നിനക്ക്  ..ഇതിൽ  നിന്റെ  അപമാനം  മാത്രമേ  കാണാൻ  കഴിയുന്നുള്ളൂ ..??..നീ  തിരിച്ചു  ഇന്ദ്രപ്രസ്ഥത്തിൽ  ചെന്ന്  മനസ്സിരുത്തി  ആലോചിക്ക് ..ഇതെല്ലം  എന്ത്  കൊണ്ടാണ്  സംഭവിച്ചത്  എന്ന്  ..മോനെ  പ്രതികാരം  ഒരു  പ്രശ്നത്തിനും  പരിഹാരമാവില്ല  ..മോനെ ..എന്റെ  ഏറ്റവും   വലിയ  ദു:ഖം  എനിക്ക്  ഇതൊന്നും  ദുര്യോധനനോട്  പറയാൻ  ആവില്ല ..കാരണം  അവൻ  കമത്തി  വെച്ച  ഒരു  കുടം  പോലെയാണ്  ....അത്  കൊണ്ട്  നിങ്ങൾ  എങ്കിലും  ഞാൻ  പറയുന്നത്  ഒന്ന്  മനസ്സിലാക്ക് ..

അർജ്ജുനൻ  .. ദു:ഖത്തോടെ  അവിടെ  നിന്നും  പോയി ..

ഭീഷ്മരിന്റെ  ഊഹം  ശെരിയായിരുന്നു ..ശകുനി  തന്റെ  അടുത്ത  പദ്ധതി  ആരംഭിച്ചിരുന്നു  ...

ശകുനി  ദുര്യോധനനോട്  പറഞ്ഞു  ...നിന്റെ  അച്ഛനെ  പോലൊരു  വിഡ്ഢി  ..ധൃതരാഷ്ട്രരെ  പോലെ  ഒരു  മനുഷ്യൻ  ഭാരതത്തിന്റെ  ചരിത്രത്തിൽ  ഉണ്ടാവില്ല  ജീവിതകാലം  മുഴുവൻ  സ്വന്തം  പുത്രന്റെ  അവകാശം  മറ്റാർക്കോ   നൽകാൻ  നടക്കുന്ന  ഒരു  പടുവിഡ്ഢി   ...പക്ഷെ  നീ  പേടിക്കേണ്ട ..ഇനിയും  വഴിയുണ്ട് ... നീ  വീണ്ടും  ഒരു  തവണ  കൂടി  പാണ്ടവരോട്  ഒത്തു  ചൂത്  കളിക്കണം  എന്ന്  അച്ഛനോട്  പറയണം ..

ദുര്യോധനൻ  : പക്ഷെ  അച്ഛൻ  അത്  സമ്മതിക്കില്ല ..

കർണ്ണൻ  : സമ്മതിക്കും ...നിനക്ക്  നിന്റെ  അച്ഛനെ  ശെരിക്കു  മനസിലായിട്ടില്ല ..നീ  ഇപ്പോൾ  എന്ത്  ചോതിച്ചാലും  ..അത്  അച്ഛൻ  സമ്മതിക്കും ..കാരണം ..നിന്നെ  സന്തോഷിപ്പിക്കാൻ  അച്ഛൻ  എന്തും  ചെയ്യും  ..പ്രശ്നം  ഭീഷ്മരും  മറ്റു  ആചാര്യന്മാരും  ആണ് ..

ശകുനി  : എന്ത്  പ്രശ്നം  ?? അവരൊക്കെ  പ്രതിജ്ഞാകളാൽ  ബന്ധിതരാണ്  ..എന്റെ  ചിന്ത  ആ  വിധുരരെയും ..പിന്നെ  നിന്റെ  അമ്മ  ഗാന്ധാരിയെയും  കുറിച്ചാണ് ...

കർണ്ണൻ  : പാണ്ഡവർ  ..ഈ  അപമാനം  അങ്ങനെ  അങ്ങ്  മറക്കും  എന്ന്  എനിക്ക്  തോനുന്നില്ല  ..ഞാൻ  ആയിരുന്നു  യുധിഷ്ടിരന്റെ  സ്ഥാനത്തെങ്കിൽ  തിരിച്ചു  ഇന്ദ്രപ്രസ്ഥത്തിൽ  എത്തിയ  ഉടൻ  ഒരു  സൈന്യവുമായി  ഹസ്തനപുരി  ആക്രമിക്കുമായിരുന്നു  ...

ദുര്യോധനൻ  : അതെ .. ഞാനും  അത്  തന്നെയാകും  ചെയ്യുക ..

ശകുനി  : ഛെ ..ബുദ്ധി  ഉപയോഗിക്കു  കർണ്ണാ  ... ഇത്രയും  നല്ല  ഒരു  അവസരം  ഉള്ളപ്പോൾ  പിന്നെ  എന്തിനു  യുദ്ധം ..ദുര്യോധനാ .. നീ  ചെന്ന്  ഭീഷ്മരെ  കണ്ടു  സംസാരിക്കു ..

ദുര്യോധനൻ  ശകുനി  പറഞ്ഞത്  പോലെ  ഭീഷ്മരെ  കണ്ടു  പറഞ്ഞു ...

ഒരു  കാട്ടിൽ   ..രണ്ടു  സിംഹം  വാഴില്ല ..അത്  പോലെ ..ഈ  രാജ്യത്ത്  ഇനി  ഒന്നെങ്കിൽ  ..ഞാൻ  അല്ലെങ്കിൽ  പാണ്ഡവർ ..മതി ...എന്റെ  മുൻപിൽ  ആകെ  രണ്ടു  വഴിയെ  ഉള്ളു ..ഒന്നെങ്കിൽ  പാണ്ടവരോട്  യുദ്ധം  ചെയ്യുക ..അല്ലെങ്കിൽ  ..വീണ്ടും  ഒരു  ചൂത്  കളി ....തോൽക്കുന്നവർ ...13 വർഷം  വനവാസവും ...1 വർഷം  അജ്ഞാതവാസവും  സ്വീകരിക്കണം ..ഇനി  ആരെങ്കിലും  അജ്ഞാതവാസ  സമയത്ത്  തിരിച്ചറിഞ്ഞാൽ  വീണ്ടും  13 വർഷം  വനവാസവും  .1 വർഷം അജ്ഞാതവാസവും  ആകും  ശിക്ഷ  ...

ഭീഷ്മർ  പറഞ്ഞു ..അത്  തീരുമാനിക്കേണ്ടത്  ഞാൻ  അല്ല  മഹാരാജാവ്  ആണ്  ..

ദുര്യോധനൻ ..കാത്തിരുന്ന  മറുപടി  അതായിരുന്നു ..ദുര്യോധനൻ ...ഭീഷ്മരേയും  കൂട്ടി  ധൃതരാഷ്ട്രരുടെ  അടുത്തെത്തി ...തന്റെ  ആവിശ്യം  അറിയിച്ചു ...

ധൃതരാഷ്ട്രർ : മോനെ  ..ഇത്  രണ്ടും  അല്ലാതെ  വേറെ  ഒരു  വഴിയും  ഇല്ലേ  ??

ദുര്യോധനന്  കൃത്യമായി  അറിയാമായിരുന്നു ..ധൃതരാഷ്ട്രരെ  കൊണ്ട്  എങ്ങനെ  സമ്മതിപ്പിക്കണം  എന്ന് ...

ദുര്യോധനൻ  : ഉണ്ട്  ..ഒരു  വഴിയുണ്ട് ..എന്റെ  ആത്മഹത്യ ...അച്ഛൻ  യുദ്ധത്തിനോ   ..ചൂത്  കളിക്കാനോ  സമ്മതിച്ചില്ലെങ്കിൽ  ഞാൻ  ആത്മഹത്യ  ചെയ്യും  ...

അത്  കേട്ടതോടെ  ധൃതരാഷ്ട്രർ  സമ്മതിച്ചു  ....ഒരേ  ഒരു  ചൂത്  കളി ..അത്  ദുര്യോധനൻ  പറഞ്ഞ  നിബന്ധന  പ്രകാരം  ...

ഭീഷ്മർ  ആവുന്നതും  പറഞ്ഞു  നോക്കി  ..പക്ഷെ  ധൃതരാഷ്ട്രർ  തന്റെ  തീരുമാനത്തിൽ  ഉറച്ചു  നിന്നു  ..

ഭീഷ്മർ  : ധൃതരാഷ്ട്രർ  ..നീ  ഒരു  അച്ഛൻ  മാത്രമല്ല  ഈ  രാജ്യത്തിന്റെ  രാജാവ്  കൂടിയാണ് ...പുത്ര സ്നേഹം  കാരണം  നീ  നിന്റെ  രാജ്യത്തോടുള്ള  കടമ  മറക്കരുത് ...

ധൃതരാഷ്ട്രർ  : അങ്ങ്   ..ഇങ്ങനെയൊക്കെ  പറയുന്നത് ..അങ്ങ്  പുത്ര സ്നേഹം  എന്താണ്  എന്ന്  അനുഭവിക്കാത്തതു  കൊണ്ടാണ്  ...

ഭീഷ്മർ  ദുര്യോധനനോട്  ... ദുര്യോധനാ ...നീ  ധീരനാണ് ..നിനക്കൊപ്പം ..ഞാനും ...ദ്രോണരും ...ക്രിപാചാര്യരും , കർണ്ണനും  ..അശ്വഥാമാവും ..അങ്ങനെ  എല്ലാവരും   ഉണ്ട് ....നീ  യുദ്ധം  ചെയ്യാൻ  ഉള്ള  ആഹ്വാനം  ചെയ്യ് ...

ധൃതരാഷ്ട്രർ  : വേണ്ട  പിതാമഹാ ..യുദ്ധത്തിനു  ഉള്ള  ആജ്ഞ  നല്കാൻ  എനിക്ക്  കഴിയില്ല ..മോനെ  ദുര്യോധനാ ..ഒരേ  ഒരു  പ്രാവിശ്യം  ചൂത്  കളിയ്ക്കാൻ  ഞാൻ  പാണ്ടവരോട്  ആവിശ്യപെടാം ...

 അങ്ങനെ  ധൃതരാഷ്ട്രരുടെ  ആജ്ഞ  പ്രകാരം  പാണ്ഡവർ  ദുര്യോധനനുമായി  ചൂത്  കളിയ്ക്കാൻ  തീരുമാനിച്ചു ..പക്ഷെ  ചൂത്  കളിയ്ക്കാൻ  പോകുന്നതിനു  മുൻപ്  തന്നെ  ദ്രൗപതി  യുധിഷ്ടരനെ  കൊണ്ട്  സത്യം  ചെയ്യിപ്പിച്ചു ..പാണ്ടവരെയോ ..ദ്രൗപതിയെയോ  ..വെച്ച്  വാതു  വെക്കില്ല  എന്ന് ...എന്നിട്ട്  .ദ്രൗപതിയും  ചൂത്  കളിക്കുന്ന  സ്ഥലത്തേക്ക്  പോയി ..

ദ്രൗപതി ..മുടി   കെട്ടി  വെക്കാതെ  അഴിച്ചിട്ടിരിക്കുകയായിരുന്നു ,,,അവളെ  മുടിക്ക്  പിടിച്ചു  വലിച്ചു  ഇഴച്ചു  അപമാനിച്ച ....ദുശാസനന്റെ  മാറ്  പിളർന്ന  ചോര  കൊണ്ട്  തന്റെ  മുടി   കഴുകി  ശുദ്ധിയാക്കിയ  ശേഷമേ  അവൾ  മുടി  ഇനി  കെട്ടി  വെക്കുകയുള്ളൂ   എന്ന്  ശപഥം  ചെയ്തിരുന്നു ..

പ്രതീക്ഷിച്ചത്  പോലെ  ഈ  തവണയും  ശകുനിയായിരുന്നു ..ദുര്യോധനന്  വേണ്ടി  കളിച്ചത് ...പല  തവണ  ഭാഗ്യം  മാറി  മറിഞ്ഞു ...ഒടുവിൽ   ദുര്യോധനൻ  തന്നെ  ജയിച്ചു ..ഇത്  അറിഞ്ഞു  ധൃതരാഷ്ട്രർ  സന്തോഷിച്ചു ...ഭീഷ്മരും ..മറ്റു  ഗുരു  ജനങ്ങളും ദു:ഖത്തിലായി .പാണ്ഡവർ ...വീണ്ടും  വനവാസത്തിനു  പോകേണ്ടി  വന്നു .


. Flag Counter

No comments:

Post a Comment