അർജ്ജുനന്റെ ശപഥം കേട്ട് അവിടെ കൂടിയിരുന്നവർ എല്ലാം നടുങ്ങി .... ജയദ്രതൻ ശെരിക്കും ഭയന്ന് പോയി ...ജയദ്രതൻ ദ്രോണരെ കണ്ട് പറഞ്ഞു ....അർജ്ജുനൻ വെറുതെ ശപഥം ചെയ്യില്ല ..അവൻ പറഞ്ഞാൽ പറഞ്ഞപോലെ ചെയ്യുന്നവനാണ് എനിക്ക് ഭയം തോനുന്നു ...ഞാൻ ഇപ്പോൾ തന്നെ സിന്ധു ദേശത്തേയ്ക്ക് പോയാലോ എന്ന് ആലോചിക്കുകയാണ് ..
പക്ഷെ ദ്രോണർ ജയദ്രതനു ഉറപ്പു കൊടുത്തു..നാളെ ഞാൻ നിന്റെ ഒപ്പം ഉണ്ടാകും ...നിന്റെ സുരക്ഷയുടെ ഉത്തരവാദിത്തം എനിക്കാണ്..അത് കൊണ്ട് നീ സമാധാനമായി പോയി കിടന്നു ഉറങ്ങികോളൂ ..എന്ന്
ദുര്യോധനന്റെ ശിബിരത്തിൽ ..ശകുനിയും ,ദുശ്ശാസനനും ,കർണ്ണനും അടുത്ത ദിവസം എന്ത് ചെയ്യണം എന്നത് ചര്ച്ച ചെയ്യുകയായിരുന്നു
ദുര്യോധനൻ : അർജ്ജുനൻ നാളെ ആത്മഹത്യ ചെയ്‌താൽ പിന്നെ നമുക്ക് ഈ യുദ്ധം സുഖമായി ജയിക്കാം ...
ദുശ്ശാസനൻ : ഭീമനെ മറക്കേണ്ട ..
ദുര്യോധനൻ : ഭീമനെ എനിക്കറിയാവുന്ന പോലെ വേറെയാർക്കറിയാം ..അവൻ എത്ര ശക്തിമാനാണോ അത്രയും തന്നെ വലിയ വിഡ്ഢിയുമാണ് അവനെ കൊല്ലാൻ പ്രയാസമുണ്ടാവില്ല ...ഈ അർജ്ജുനൻ..മാത്രമാണ് പ്രശ്നം ...
ശകുനി : നാളെ തീർച്ചയായും അർജ്ജുനൻ മരിക്കും
ദുശ്ശാസനൻ : അത് എങ്ങനെ ?
ശകുനി : നിങ്ങൾക്ക് അറിയില്ലേ ..ജയദ്രതനെ സംരക്ഷിക്കുന്നത് അവന്റെ അച്ഛൻ വൃധക്ഷ്ത്രന്റെ ഒരു ശാപമാണ് ...ആ ശാപം ജയദ്രതനെ വധിക്കുന്ന ആൾക്ക് വേണ്ടിയുള്ളതാണ് ...
ദുര്യോധനൻ : എന്ത് ശാപം ?
ശകുനി ആ കഥ പറഞ്ഞു ..........
ജയദ്രതന്റെ അച്ഛൻ വൃധക്ഷ്ത്രൻ ഒരു സന്യാസിയാണ്..ഇത് നിന്നെക്കാൾ നന്നായി ആർക്കറിയാം മോനെ ദുര്യോധനാ ..ഒരു അച്ഛൻ മകന് വേണ്ടി എന്തെല്ലാം ചെയ്യും ..എന്ന് ..
ഒരീക്കൽ ധ്യാനിച്ചു കൊണ്ടിരിക്കുന്ന വൃധക്ഷ്ത്രന്റെ അടുത്ത് ചെന്ന് കാൽ തൊട്ടു വന്ദിച്ച ശേഷം ആവിശ്യപെട്ടു ...അച്ഛാ ..അങ്ങ് എന്നെ പണ്ട് ഭീഷ്മരെ അദ്ദേഹത്തിന്റെ പിതാവ് ശാന്തനു അനുഗ്രഹിച്ചത് പോലെ എന്നെ അനുഗ്രഹിക്കൂ ...
വൃധക്ഷ്ത്രൻ : മോനെ ..ഞാൻ ശാന്തനുവും അല്ല ..നീ ഭീഷ്മരും അല്ല ..അത് കൊണ്ട് ഞാൻ നിന്റെ സംരക്ഷണത്തിനായി ഒരു ശാപം നല്കാം ... " ..ആരാണോ നിന്റെ തല ഭൂമിയിൽ ഇടുന്നത് ...ആ സമയം അയാളുടെ തലയിൽ ഒരു സ്ഫോടനം ഉണ്ടാകുകയും അയാൾ മരിക്കുകയും ചെയ്യും"
എന്നിട്ട് ശകുനി തുടർന്നു..ഇപ്പോൾ മനസ്സിലായില്ലേ ...നാളെ ജയദ്രതനെ വധിക്കാൻ അർജ്ജുനു കഴിഞ്ഞില്ലെങ്കിൽ അർജ്ജുനൻ ആത്മഹത്യ ചെയ്യും ...ഇനി ജയദ്രതനെ വധിച്ചാലോ .. വൃധക്ഷ്ത്രന്റെ ശാപം അനുസരിച്ച് അർജ്ജുനന്റെ തല പൊട്ടിത്തെറിച്ചു മരിക്കും ...അത് കൊണ്ട് നാളെ തീർച്ചയായും ഒരു ശുഭ ദിനമാണ് മക്കളെ ... എന്ന് പറഞ്ഞു ശകുനി ഉറക്കെ പൊട്ടിച്ചിരിച്ചു ഒപ്പം ദുര്യോധനനും ...
അപ്പോഴാണ് ദ്രോണർ പറഞ്ഞിട്ടും ത്രിപ്തനാവാതെ ജയദ്രതൻ ദുര്യോധന്റെ അടുത്ത് ചെന്നും അത് തന്നെ പറഞ്ഞു
ദുര്യോധനൻ : നിങ്ങളെ പോലെ ഒരു വീരൻ അർജ്ജുനൻ എന്തെങ്കിലും പറഞ്ഞത് കേട്ട് ഓടിപ്പോയാൽ മറ്റു സൈനികരും വിശ്വാസം നഷ്ടപ്പെട്ട് ഓടിപോകും .....
ശകുനി ...കൌരവരിലെ പ്രമുഗരുടെഎല്ലാം പേരെടുത്തു പറഞ്ഞ ശേഷം ചോദിച്ചു ഇത്രയും മഹാരഥൻമാർ ഇവിടെയുള്ളപ്പോൾ അർജ്ജുനൻ എന്നല്ല യമരാജന് പോലും ആവില്ല ജയദ്രതാ നിന്നെ തൊടാൻ ..പിന്നെയല്ലേ വെറും ഒരു യോദ്ധാവ് ആയ അർജ്ജുനൻ ..
സത്യത്തിൽ ജയദ്രതൻ വധിക്കപെട്ടാലും വേണ്ടില്ല അർജ്ജുനൻ മരിച്ചാൽ മതി എന്ന് അവർ കരുതിയത് കൊണ്ടാണ് ജയദ്രതനെ അവർ അവിടെ നില്ക്കാൻ നിർബന്ധിച്ചത്
അന്ന് രാത്രി കുന്തി ഏതോ ദുസ്വപനം കണ്ടു ഞെട്ടി എഴുന്നേറ്റു കുന്തിക്കും അകാരണമായ ദു:ഖം തോന്നി ...കുരുക്ഷേത്രത്തിൽ എന്തോ അനർത്ഥം സംഭവിച്ചിട്ടുണ്ട് എന്ന് പറഞ്ഞു വിലപിച്ച കുന്തിയെ ഗാന്ധാരി സമാധാനിപ്പിച്ചു ...എന്നിട്ട് കുന്തി ഗാന്ധാരിയുടെ പുത്രന്മാരുടെ ദീർഘായുസ്സിനു വേണ്ടിയും ..ഗാന്ധാരി കുന്തിയുടെ പുത്രന്മാരുടെ ദീർഘായുസ്സിനു വേണ്ടിയും പ്രാർഥിച്ചു....അവർക്ക് അറിയാമായിരുന്നു ...അവരിൽ ഒരാളുടെ പ്രാർത്ഥന മാത്രമേ സ്വീകരിക്കപെടുകയുള്ളൂ എന്ന് ...
കുരുക്ഷേത്രത്തിൽ ....
അർജ്ജുനൻ ഭീഷ്മരിനെ കണ്ടു തന്റെ മകനെ കൗരവർ ഏഴു പേര് ചേർന്ന് യുദ്ധത്തിന്റെ നിയമങ്ങൾ എല്ലാം തെറ്റിച്ചു കൊണ്ട് വെട്ടിയും കുത്തിയും കൊന്ന കാര്യം പറഞ്ഞു ...ജയദ്രതൻ തടഞ്ഞത് കൊണ്ട് മറ്റു പാണ്ടവർക്ക് അവനെ രക്ഷിക്കാൻ ആയില്ല എന്ന് പറഞ്ഞു അർജ്ജുനൻ പൊട്ടി കരഞ്ഞു ...ഇത് കണ്ടു ഭീഷ്മരിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ...ഭീഷ്മർ അർജ്ജുനനോട് തന്റെ കണ്ണ് നീര് തുടയ്ക്കാൻ ആവിശ്യപെട്ടു ...അർജ്ജുനൻ അപ്രകാരം ചെയ്തു ....
ഭീഷ്മർ : മോനെ ...യഥാർത്ഥ കുറ്റവാളി ജയദ്രതനാണ് ...നീ അവനോടു ഒരിക്കലും ക്ഷമിക്കരുത്
അർജ്ജുനൻ : ഇല്ല പിതാമഹാ ഇല്ലാ ...
അർജ്ജുനൻ ഭീഷ്മരിന്റെ അനുഗ്രഹം വാങ്ങിയ ശേഷം തന്റെ ശിബിരത്തിലേയ്ക്ക് മടങ്ങി ...
പാണ്ഡവരുടെ ശിബിരത്തിൽ ഉത്തര അപ്പോഴും തന്റെ ഭർത്താവ് മരിച്ചു എന്ന സത്യം ഉൾ കൊള്ളാൻ ആവാതെ എന്തൊക്കെയോ ആലോചിച്ചു ഇരിക്കുകയായിരുന്നു ,..അവൾ അങ്ങനെ ഇരുന്നു തന്നെ നേരം വെളുപ്പിച്ചു ....സൂര്യൻ ഉദിച്ചിട്ടും അഭിമന്യു ഇത് വരെ എഴുന്നേല്ക്കാത്തത് എന്താണ് എന്ന് അവൾ ദ്രൗപതിയോട് ചോദിച്ചു ...ദ്രൗപതി എന്ത് പറഞ്ഞു അവളെ സമാധാനിപ്പിക്കും എന്നറിയാതെ ഒന്നും മിണ്ടാൻ കഴിയാതെ സ്തംഭിച്ചു നിന്ന് പോയി ..അപോഴെയ്ക്കും അഭിമന്യുവിനെ വിളിച്ചു ഉണർത്താൻ അഭിമന്യു സാധാരണ കിടക്കുന്ന മുറിയിൽ എത്തി ...അവിടെ അഭിമന്യുവിന്റെ കിരീടവും ആയുധങ്ങളും കത്തിച്ചു വെച്ചിരിക്കുന്ന ഒരു ദീപവും ഇരിക്കുന്നത് കണ്ടു അവൾ പൊട്ടി കരഞ്ഞു ....ഇത് കേട്ട് ദ്രൗപതി ഓടിയെത്തി അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു ..
അഭിമന്യുവിന്റെ മരണവും അതിനെ തുടർന്ന് പാണ്ടവർക്ക് അനുഭവിക്കേണ്ടി വന്ന ഈ ദു:ഖവും ..ഇത്ര ചെറുപ്പത്തിലെ വിധവയാകേണ്ടി വന്ന ഉത്തരയെയും കണ്ടപ്പോഴാണ് ദ്രൗപതിക്ക് തന്റെ വാശിയുടെയും ശപഥത്തിന്റെയും അനന്തരഫലങ്ങൾ എത്രമാത്രം ഭീകരമാണ് എന്ന് മനസ്സിലായത് ...എതൊരു യുദ്ധത്തിലും ജയിച്ചാലും നേടുന്നതിനേക്കാൾ നഷ്ടങ്ങൾ ആയിരിക്കും അനന്തര ഫലം എന്ന സത്യം ദ്രൗപതി തിരിച്ചറിഞ്ഞു ..പക്ഷെ ഇനി യുദ്ധം ഒരു വിധത്തിലും തടയാൻ കഴിയില്ല എന്നും ദ്രൗപതി മനസ്സിലാക്കിയിരുന്നു ...
അഭിമന്യുവിന്റെ നഷ്ടം താങ്ങാൻ ആവാതെ ജീവിക്കാനുള്ള ആഗ്രഹം പോലും ഉത്തരയ്ക്ക് നഷ്ടപെട്ടിരുന്നു ...പക്ഷെ ഉത്തരയുടെ വയറ്റിലുള്ള അഭിമന്യുവിന്റെ കുഞ്ഞിനു വേണ്ടിയെങ്കിലും അവൾ ജീവിക്കണം എന്നും ഇനി അവനാണ് പാണ്ഡവരുടെ വംശം നിലനിർത്തേണ്ടത് എന്നും ദ്രൗപതി അവളെ പറഞ്ഞു മനസ്സിലാ
സൂര്യോദയത്തോടെ കുരുക്ഷേത്രത്തിൽ യുദ്ധവും ആരംഭിച്ചിരുന്നു ...
ദ്രോണർ പത്മവ്യൂഹം തീർത്തു കൗരവർ എല്ലാവരും ചേർന്ന് ജയദ്രതനെ പത്മവ്യൂഹത്തിന്റെ മധ്യത്തിൽ വരത്തക്ക വിധം ആയിരുന്നു അവർ അണി നിരന്നത്
അർജ്ജുനൻ ശ്രീ കൃഷ്ണനോടൊപ്പം തന്റെ രഥത്തിൽ യുദ്ധത്തിനു തയ്യാറായി കഴിഞ്ഞിരുന്നു ...
അർജ്ജുനൻ : എന്നെ ജയദ്രതന്റെ അടുത്തേക്ക് കൊണ്ട് പോകൂ കൃഷ്ണാ ..
ശ്രീ കൃഷ്ണൻ : പക്ഷെ ഇന്ന് നിനക്കും ജയദ്രതനും ഇടയിൽ കൗരവ സേന മുഴുവൻ ഉണ്ടാകും ...
അർജ്ജുനൻ : ഇന്ന് ആർക്കും എന്നെ തടയാൻ ആവില്ല കൃഷ്ണാ ...
ശ്രീ കൃഷ്ണൻ : നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ കർമ്മം മാത്രമാണ് നിന്റെ കയ്യിൽ ഉള്ളത് കർമ്മ ഫലം നിന്റെ നിയന്ത്രണത്തിൽ അല്ല ...സൂര്യോദയവും ..അസ്തമയവും ...നിന്റെ നിയന്ത്രണത്തിൽ അല്ല ..നിങ്ങൾക്ക് എല്ലാവർക്കും പ്രതിജ്ഞകൾ ചെയ്യാൻ എന്താണ് ഇത്ര ആവേശം .. പിതാമഹൻ, ജേഷ്ടൻ(ഭീമൻ), ഇപ്പോൾ ദേ.. നീയും നിന്നെ തന്നെ ഒരു പ്രതിജ്ഞ കൊണ്ട് ബന്ധിച്ചു കഴിഞ്ഞു ,, നീ എന്തിനാണ് അങ്ങനെ ഒരു ശപഥം ചെയ്തത് ..
അർജ്ജുനൻ : പക്ഷെ കൃഷ്ണാ ...വെറും ഒരു ബാലനെ അങ്ങനെ ചക്ര വ്യൂഹത്തിൽ പെടുത്തി എല്ലാവരും കൂടി ചതിച്ചു കൊന്നത് ...അനീതിയല്ലേ ...അത് ഞാൻ എങ്ങനെ പൊറുക്കും ..? ഏഴു പേർ ചേർന്ന് ഒരു ബാലനെ ...എന്താ അത് ധർമ്മത്തിന് എതിരല്ലേ ?
ശ്രീ കൃഷ്ണൻ : നീ നിന്റെ ഈ ചോദ്യങ്ങൾ എല്ലാം ചോദിക്കേണ്ടത് സാക്ഷാൽ ശിവനോടാണ് ..കാരണം ഇന്നലെ ജയദ്രതനു ശിവൻ നല്കിയ വരമാണ് ഈ സംഭാവിച്ചതിനെല്ലാം കാരണം..ശിവൻ എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണ് ഈ വരം നല്കിയതും .. ശിവൻ ഭഗവാനാണ് അദ്ദേഹത്തിനു അറിയാത്തതായിട്ടു ഒന്നും തന്നെ ഈ ലോകത്തിലില്ല ..ഈശ്വരൻ കാര്യം ഇല്ലാതെ ഒന്നും തന്നെ ചെയ്യില്ല ...നീ പറയുന്നത് ശെരിയാണ് ജയദ്രതനെ വധിക്കുക തന്നെ വേണം പക്ഷെ അതിനു നീ പ്രതിജ്ഞ ചെയ്യേണ്ടിയിരുന്നില്ല .. എന്നാണു ഞാൻ പറഞ്ഞത് .. ഇനി നിന്റെ കണ്ണുകൾ കൂടുതലും സൂര്യനിൽ ആയിരിക്കും ..പിന്നെ നിനക്ക് എങ്ങനെ ജാഗ്രതയോടെ യുദ്ധം ചെയ്യാൻ കഴിയും ...നീ നിന്റെ കണ്ണുകൾ ഒരു ശപഥം കൊണ്ട് മൂടികെട്ടി കളഞ്ഞെല്ലോ അർജ്ജുനാ..
അർജ്ജുനൻ : എന്നോട് ക്ഷമിക്കണം ...ശ്രീ കൃഷ്ണാ ...എനിക്ക് തെറ്റ് പറ്റി...പക്ഷെ എന്ത് ചെയ്യാൻ ഞാൻ ശപഥം ചെയ്തു പോയില്ലേ ..ഇനി അത് മാറ്റാൻ ആവില്ലെല്ലോ ..എന്നെ ജയദ്രതന്റെ അടുത്തേക്ക് കൊണ്ട് പോകൂ ...ഇന്ന് സൂര്യസ്തമയത്തിനു മുൻപ് എനിക്ക് അവനെ കൊല്ലണം അതിനു കഴിഞ്ഞില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും കൃഷ്ണാ ...വേഗം എന്നെ ജയദ്രതന്റെ അടുത്തേക്ക് കൊണ്ട് പോകൂ ...
ശ്രീ കൃഷ്ണൻ രഥം ജയദ്രതന്റെ അടുത്തേക്ക് പായിച്ചു ...അർജ്ജുനൻ കൗരവ സേനയെ തകർത്തെറിഞ്ഞു കൊണ്ട് മുന്നേറി ..ഇത് കണ്ട ദുര്യോധനന് ആദിയായി ..ഈ നിലയ്ക്ക് അർജ്ജുനൻ മുന്നേറിയാൽ സൂര്യാസ്തമയത്തിനു മുൻപ് തന്നെ അർജ്ജുനൻ തന്റെ ലക്‌ഷ്യം നേടും എന്ന് ..ദുര്യോധനന് മനസ്സിലായി ... അർജ്ജുനനെ തടയാൻ ദ്രോണരെ ദുര്യോധനൻ നിയോഗിച്ചു ...
ദ്രോണർ അർജ്ജുനനെ ആക്രമിക്കാൻ തുടങ്ങി ...യാതൊരു സങ്കോചവും കൂടാതെ അർജ്ജുനനും ദ്രോണരെ ആക്രമിച്ചു ...വളരെ നേരം കഴിഞ്ഞിട്ടും ദ്രോണരെ തോല്പ്പിക്കാൻ ആവാതെ ..വന്നപ്പോൾ അർജ്ജുനൻ ദ്രോണരുടെ രഥം തകർത്തു ...എന്നിട്ടും ദ്രോണർ പിന്മാറിയില്ല ..ദ്രോണർ ഉടനെ മറ്റൊരു രഥത്തിൽ കയറി യുദ്ധം ചെയ്യാൻ തുടങ്ങി ...അർജ്ജുനൻ ഇടയ്ക്ക് സൂര്യനെ നോക്കി ..ഇന്ന് സമയം വളരെ വേഗം പോകുന്നെല്ലോ എന്ന് അർജ്ജുനു തോന്നി ..പക്ഷെ സമയം ഇഴയുന്നതായാണ് ദുര്യോധനന് തോന്നിയത് ...
ഒടുവിൽ അർജ്ജുനൻ ദ്രോണരെ നമസ്കരിച്ച ശേഷം അപേക്ഷിച്ചു...
അർജ്ജുനൻ : ഗുരൂ ...ഇന്ന് അങ്ങ് എന്നെ തടയരുത്ത് ...ഇന്ന് എന്നെ ആര് തടഞ്ഞാലും വേണ്ടി വന്നാൽ ഞാൻ അയാളെ കൊന്നിട്ടാണെങ്കിലും ജയദ്രതനെ വധിക്കും ..അത് കൊണ്ട് ദയവു ചെയ്തു വഴി മാറണം ...
ദ്രോണർ : ഇല്ല അർജുനാ..എന്നെ തോല്പിച്ചല്ലാതെ നിനക്ക് ജയദ്രതന്റെ അടുത്തേക്ക് പോകുവാൻ സാധിക്കില്ല ...അതിനു നിനക്ക് എന്നെ കൊല്ലേണ്ടി വരും ...
അർജ്ജുനൻ : ശെരി അങ്ങയുടെ ആജ്ഞ പോലെ ...
വീണ്ടും അർജ്ജുനൻ ദ്രോണരുമായി വളരെ നേരം യുദ്ധം തുടർന്നു പക്ഷെ അർജ്ജുനന്റെ പാതി ശ്രദ്ധ ശ്രീ കൃഷ്ണൻ പറഞ്ഞത് പോലെ സൂര്യനിൽ ആയിരുന്നു ..
.യുദ്ധം ഒരു തീരുമാനവും ഇല്ലാതെ തുടരുന്നത് കണ്ട്...ശ്രീ കൃഷ്ണൻ : അർജ്ജുനാ ഈ നിലയ്ക്ക് യുദ്ധം തുടർന്നാൽ വൈകാതെ സൂര്യൻ അസ്തമിക്കും ...
അർജ്ജുനന്റെ സമ്മതത്തിനു കാത്തു നില്ക്കാതെ ശ്രീ കൃഷ്ണൻ രഥം അവിടെ നിന്നും പായിച്ചു ...
ദ്രോണർ : അർജ്ജുനാ നിൽക്കവിടെ ശത്രുവിനെ യുദ്ധം ചെയ്തു തോല്പ്പിക്കാതെ പോകുകയാണോ ?
അർജ്ജുനൻ : അങ്ങ് എന്റെ ശത്രുവല്ല..അങ്ങ് എന്റെ ഗുരുവാണ് ...അങ്ങയെ തോല്പ്പിക്കാൻ അങ്ങേയ്ക്കല്ലാതെ വേറെയാർക്കും ആവില്ല എന്നും എനിക്കറിയാം
അർജ്ജുനന്റെ തേര് അവിടെ നിന്നും അതിവേഗം പാഞ്ഞു ...ദ്രോണർ അത് നോക്കി നിന്നു ..
തടയാൻ ശ്രമിച്ച കൃത്ത് വർമ്മയെയും ..പിന്നീട് ദുശ്ശാസനനെയും,ക്രിപാചാര്യരെയും , രഥം തകർത്തു താഴെയിട്ട ശേഷം അർജ്ജുനൻ മുന്നേറി.ശല്ല്യരെയും ആശ്വഥാമാവിനെയും ശരങ്ങൾ കൊണ്ട് അവരുടെ രഥത്തിൽ തന്നെ ബന്ധനസ്ഥരാക്കി ... പിന്നീട് വന്ന കർണ്ണനെയും ദുര്യോധനെയും അമ്പു എയ്തു രഥത്തിൽ നിന്നും താഴെയിട്ട ശേഷം ജയദ്രതനെ ലക്ഷ്യമാക്കി അവർ പാഞ്ഞു .. ..
ദുര്യോധനൻ ദ്രോണരുടെ അടുത്തെത്തി ..
ദുര്യോധനൻ : ഞാൻ കരുതിയത് നിങ്ങൾ അവനെ കടത്തി വിടില്ല എന്നാണു ..പക്ഷെ നിങ്ങൾ അവൻ പോകുന്നത് കയ്യും കെട്ടി നോക്കി നിന്നു എല്ലെ ?
ദ്രോണർ : എനിക്ക് അവനെ പിന്നിൽ നിന്നും അമ്പു എയ്യാൻ കഴിയില്ല ..
ദുര്യോധനൻ : നിങ്ങൾക്ക് കൂട്ടം കൂടി ഒരു കുട്ടിയെ കൊല്ലാം എങ്കിൽ എന്ത് കൊണ്ട് പിന്നിൽ നിന്നും അമ്പു എയ്തു കൂടാ ? ..ഇത് നിങ്ങളുടെ ആശ്രമം ഒന്നും അല്ല ...യുദ്ധത്തിന്റെ നിയമങ്ങളും ചർച്ചചെയ്തു നില്ക്കാൻ ഇത് യുദ്ധ ഭൂമിയാണ് ..പോയി ജയദ്രതനെ സംരക്ഷിക്കു ..ഞാൻ ഇന്നലെ അവനു വാക്ക് കൊടുത്തതാണ് ..എനിക്ക് അത് തെറ്റിക്കാൻ ആവില്ല ...
ദ്രോണർ : ഞാൻ ഇവിടെ നിന്നും പോകുനത് ഉചിതമായ ഒരു തീരുമാനം അല്ല ...ഞാൻ ജയദ്രതന്റെ അംഗരക്ഷകനും അല്ല ...ഞാൻ നിന്റെ സേനയുടെ പ്രധാന സേനാപതിയാണ് ..എന്റെ പ്രധാന കർത്തവ്യം നിനക്ക് വേണ്ടി യുധിഷ്ടിരനെ ബന്ധിയാക്കുക എന്നതാണ് ഇപ്പോഴാണെങ്കിൽ അർജ്ജുനൻ യുധിഷ്ടിരന്റെ ഒപ്പം ഇല്ല ഇത് വളരെ നല്ല ഒരു അവസരം ആണ് ഞാൻ ഇവിടെ യുധിഷ്ടിരനെ പ്രതീക്ഷിച്ചു നില്ക്കാം അത് കൊണ്ട് നീ തന്നെ ചെന്ന് ജയദ്രതനെ സംരക്ഷിക്കൂ ...
ദുര്യോധനൻ അർജ്ജുനനെ ലക്ഷ്യമാക്കി പാഞ്ഞു ...
അർജ്ജുനന്റെ കുതിരകൾ ഓടിയോടി തളർന്നു . തളർന്ന കുതിരയുമായി ഒരിക്കലും യുദ്ധത്തിനു പോകാൻ പാടില്ല എന്ന് ശ്രീ കൃഷ്ണൻ അർജ്ജുനനോട് പറഞ്ഞു അത് കൊണ്ട് കുതിരകൾക്ക് അല്പം വിശ്രമം നല്കാനായി രഥത്തിൽ നിന്നും ഇറങ്ങി എന്നിട്ട് അവയെ തലോടി അവയുടെ അവസ്ഥ എന്താണ് എന്ന് നോക്കുകയായിരുന്നു ....പെട്ടെന്ന് അവിടേക്ക് ദുര്യോധനൻ എത്തി താഴെ നില്ക്കുന്ന അർജ്ജുനനെ കണ്ട് ദുര്യോധനൻ അമ്പു എയ്യാൻ ഒരുങ്ങി ..
ശ്രീ കൃഷ്ണൻ : ദുര്യോധനാ ..അർജ്ജുനൻ ഇപ്പോൾ അവന്റെ രഥത്തിൽ അല്ല ..തേരിൽ നിന്നു കൊണ്ട് നിലത്തു നില്ക്കുന്ന ഒരാളോട് യുദ്ധം ചെയ്യരുത് എന്ന് യുദ്ധത്തിന്റെ നിയമങ്ങളിൽ ഉണ്ട്
ദേഷ്യത്തോടെ ദുര്യോധനൻ : അതെല്ലാം പിതാമഹാൻ ഉണ്ടാക്കി വെച്ചതാണ് ..ഞാൻ അല്ല ..എന്റെ നിയമം ..ശത്രുവിനെ എവിടെ ഏതു നിലയിൽ കണ്ടാലും അവനെ അവിടെയിട്ട് കൊല്ലണം എന്നാണ് ...
എന്നിട്ട് നിരായുധനായ അർജ്ജുനന് നേരെ ദുര്യോധനൻ അമ്പു എയ്തു ..അർജ്ജുനൻ ഒഴിഞ്ഞു മാറിയ ശേഷം തന്റെ ഗാന്ധീവം രഥത്തിൽ നിന്നും എടുത്തു ദുര്യോധനനെ നേരിട്ടു..
വൈകാതെ ദുര്യോധനനെ അർജ്ജുനൻ നിരായുധനാക്കി ...ശ്രീ ക്രഷ്ണൻ അർജ്ജുനനെ തടഞ്ഞിട്ടു ദുര്യോധനനോട് ആയുധം എടുക്കാൻ പറഞ്ഞു..പക്ഷെ അഹങ്കാരിയായ ദുര്യോധനൻ തന്നെ അപമാനിക്കാതെ അമ്പു എയ്യാൻ ആവിശ്യപെട്ടു ..അർജ്ജുനന്റെ അമ്പു ഏറ്റു ദുര്യോധനൻ തേർ തട്ടിൽ തളർന്നു വീണു ..
ശ്രീ കൃഷ്ണൻ : ഇപ്പോൾ നമ്മൾ ജയദ്രതന്റെ വളരെ അടുത്തേക്ക് എത്തി ...അവന്റെ തല നീ അമ്പു എയ്തു അവന്റെ അച്ഛന്റെ മടിയിൽ തന്നെ കൊണ്ട് ഇടണം ...
എന്നിട്ട് ശ്രീ കൃഷ്ണൻ ജയദ്രതന്റെ അച്ഛൻ തന്റെ സംരക്ഷിക്കാൻ നല്കിയ ശാപത്തിന്റെ കഥയും പറഞ്ഞു ...അർജ്ജുനൻ അത് പോലെ ചെയ്യാം എന്ന് ശ്രീ കൃഷ്ണന് വാക്കും കൊടുത്തു ..
അർജ്ജുനനും ശ്രീ കൃഷ്ണനും ശംഗ് മുഴക്കി ജയദ്രതനു എതിരെയുള്ള അവരുടെ യുദ്ധം പ്രഗ്യാപിച്ചു ...ജയദ്രഥൻ അത് കണ്ട് ഭയന്നു..ഇത്രയും നേരം ആയിട്ടും എന്താണ് ഈ സൂര്യൻ അസ്തമിക്കാത്തതു എന്ന് അയാൾ ആശങ്കപെട്ടു ...
പാണ്ഡവരുടെ ശിബിരത്തിൽ ദ്രൗപതിയും ,ഉത്തരയും സൂര്യൻ അസ്തമിക്കാതിരിക്കാൻ പ്രാർത്ഥിക്കുകയായിരുന്നു ...യുദ്ധ ഭൂമിയിൽ ദുര്യോധനൻ ആവട്ടെ ...ഇന്ന് അല്പം നേരത്തെ അസ്ത്മിക്കണേ എന്ന് സൂര്യഭാഗവാനോട് പ്രാർഥിക്കുന്നു ....
ഹസ്തനപുരിയിൽ ...
ഇതെല്ലാം കേട്ട് കൊണ്ടിരുന്ന ധൃതരാഷ്ട്രർ വിചാരിച്ചു ..എന്തായാലും അർജ്ജുനൻ മരിക്കുകയും ..തന്റെ മകൻ വിജയിക്കുകയും ചെയ്യും എന്ന് ...അർജ്ജുനു ഈ കെണിയിൽ നിന്നും രക്ഷപെടാൻ യാതൊരു വഴിയും ഉണ്ടാകില്ല എന്ന് വിശ്വസിക്കാൻ ആണ് ധൃതരാഷ്ട്രർ ഇഷ്ടപെട്ടിരുന്നത് ..അത് കൊണ്ട് അദ്ദേഹം അങ്ങനെ തന്നെ വിശ്വസിച്ചു ..
കുരുക്ഷേത്രത്തിൽ ..
ദ്രോണർ യുധിഷ്ടിരനെ കണ്ടെത്തി യുധിഷ്ടിരനെ ലക്‌ഷ്യം വെച്ച് നീങ്ങി.. യുധിഷ്ടിരനെ രക്ഷിക്കാൻ ധൃഷ്ടദ്യുമ്നനും അവർ തമ്മിൽ ഏറ്റു മുട്ടി ദ്രോണർ വാൾ പയറ്റിൽ ധൃഷ്ടദ്യുമ്നനെ നിരായുധനാക്കി ..അവിടെ നിന്നും ധൃഷ്ടദ്യുമ്നൻ ഓടിമാറാൻ നോക്കിയപ്പോൾ ദ്രോണർ പിന്തുടർന്ന് ആക്രമിച്ചു ..പക്ഷേ സാർത്തകി ധൃഷ്ടദ്യുമ്നനെ രക്ഷിച്ചു പക്ഷെ സാർത്തകിയെ ദ്രോണർ മുറിവേല്പിച്ചു ...ഇത് കണ്ട് യുധിഷ്ടിരൻ സാർത്തകിയെ രക്ഷിക്കാൻ ധൃഷ്ടദ്യുമ്നനെ അയച്ചു ..അല്പ്പം കഴിഞ്ഞു ശ്രീ കൃഷ്ണന്റെ ശംഗിന്റെ നാദം മാത്രം കേട്ടപ്പോൾ ..അർജ്ജുനന് എന്തെങ്കിലും ആപത്ത്സംഭവിച്ചു കാണുമോ എന്ന് സംശയിച്ചു ആദ്യം സാർത്തകിയെയും പിന്നീട് വളരെ നേരം കഴിഞ്ഞിട്ടും സാർത്തകി മടങ്ങി വരാത്തതിനാൽ ഭീമനെയും അയച്ചു ..ഭീമൻ യുധിഷ്ടിരനെ സംരക്ഷിക്കുന്ന ചുമതല നകുലനെയും സഹദേവനെയും പാഞ്ചാലരെയും (ദ്രുപദന്റെ സൈന്യം ) ഏല്പിച്ചു അർജ്ജുനനെ സഹായിക്കാൻ പുറപെട്ടു ..
ഭീമൻ അർജ്ജുനന്റെ സഹായത്തിനു പോകുന്നത് കൗരവർക്ക് നല്ലതിനാവില്ല എന്ന് തിരിച്ചറിഞ്ഞ ദ്രോണർ ഭീമനെ തടയാൻ കൃത്ത് വർമ്മയെ അയച്ചു ..എന്നിട്ട് ഒറ്റയ്ക്ക് യുധിഷ്ടിരന് നേരെ നീങ്ങി .. പക്ഷെ ഭീമൻ വൈകാതെകൃത്ത് വർമ്മയെ പരാജയപെടുത്തി ഇത് കണ്ട് ദ്രോണർ ഭീമന് നേരെ തിരിഞ്ഞു ...ഭീമൻ ദ്രോണരോട് വഴിമാറി പോകാൻ അപേക്ഷിച്ചെങ്കിലും ദ്രോണർ ചെവികൊണ്ടില്ല ...ഒടുവിൽ ഭീമൻ ദ്രോണർക്ക് എതിരെ യുദ്ധം ചെയ്യാൻ തന്നെ തീരുമാനിച്ചു ..
ഭീമൻ : അങ്ങ് എന്റെ മുന്നിൽ നിന്നും മാറിയില്ലെങ്കിൽ ഞാൻ അങ്ങയെ എന്റെ ശത്രുവായി മാത്രമേ കാണുകയുള്ളൂ ...എന്റെ ഗുരുവിനെ ഞാൻ കാണില്ല ..അത് കൊണ്ട് അങ്ങയെ പരാജയപെടുത്തേണ്ടത് എന്റെ ധർമ്മവുമാണ് ..
ഇത്രയും പറഞ്ഞു യുദ്ധത്തിനു ഒരുങ്ങി നില്ക്കുന്ന ദ്രോണരുടെ രഥത്തിനു മുകളിലേയ്ക്ക് സർവ്വ ശക്തിയും എടുത്തു തന്റെ ഗദ വലിച്ചെറിഞ്ഞു ...ദ്രോണരുടെ രഥം തകർന്നു വീണു ദ്രോണർ വീണ്ടും അടുത്ത രഥത്തിൽ കയറി അതും ഭീമൻ തകർത്തു ...അങ്ങനെ ആ മഹായുദ്ധത്തിൽ ദ്രോണരുടെ എട്ട് രഥങ്ങൾ ആണ് ഭീമൻ തകർത്തെറിഞ്ഞതു ....
ഭീമനെ തടയാൻ വികർണ്ണൻ എത്തി ..വികർണ്ണൻ പണ്ട് ചൂത് കളിക്കുന്ന സ്ഥലത്ത് വെച്ച് പാണ്ടവർക്ക് വേണ്ടി സംസാരിച്ചത് ഓർത്തിട്ടു ഭീമൻ കഴിയുന്നതും വികർണ്ണനുമായുള്ള യുദ്ധം ഒഴിവാക്കാൻ ശ്രമിച്ചു ..പക്ഷെ വികർണ്ണൻ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു ..
വികർണ്ണൻ : അന്ന് ഞാൻ നിങ്ങൾക്ക് വേണ്ടി സംസാരിച്ചു ..അന്ന് അത് എന്റെ ധര്മ്മമായിരുന്നൂ ..എനിക്കറിയാം ഈ യുദ്ധത്തിൽ കൗരവർ തോല്ക്കുമെന്നു ...പക്ഷെ ഇന്ന് ഈ യുദ്ധം ചെയ്യലും എന്റെ ധർമ്മമാണെന്നു ഞാൻ വിശ്വസിക്കുന്നു ...ഗദ്യന്തരമില്ലാതെ ഭീമൻ വികർണ്ണനുമായി ഏറ്റു മുട്ടുകയും ഒടുവിൽ ദ്വന്ത യുദ്ധത്തിൽ ഭീമൻ തന്റെ ബലിഷ്ടമായ കരങ്ങൾ കൊണ്ട് വികർണ്ണനെ കഴുത്തിന് ചുറ്റി പിടിച്ചു ഞെക്കി കൊന്നു ...അപ്പോഴേക്കും ഭീമൻ അന്ന് ഒരൊറ്റ ദിവസം കൊണ്ട് ദുര്യോധനന്റെ 21 സഹോദരന്മാരെ കൊന്നു കഴിഞ്ഞിരുന്നു ...
അതിനു ശേഷം ഭീമനെ നേരിടാൻ എത്തിയത് കർണ്ണൻ ആയിരുന്നു ..
കർണ്ണൻ : ഞാൻ ഒന്ന് ശെരിക്കു കാണട്ടെ ഒറ്റ ദിവസം കൊണ്ട് സ്വന്തം 21 സഹോദരന്മാരെ കൊന്നു തള്ളിയ വീരനെ ...
കർണ്ണനെ കണ്ടപ്പോൾ പണ്ട് കർണ്ണൻ ദ്രൗപതിയെ വേശ്യ എന്ന് പറഞ്ഞു അപമാനിച്ചതാണ് ഭീമന് ഓർമവന്നത്..ഉടൻ ഭീമൻ തന്റെ വില്ല് എടുത്തു കർണ്ണനു നേരെ അമ്പു എയ്യാൻ തുടങ്ങി ..കർണ്ണൻ അമ്പു എയ്തു ഭീമനെ നിരായുധനാക്കി എന്നിട്ട് ഭീമനോട് ഗദ എടുക്കാൻ ആവിശ്യപെട്ടു .. അവർ ഗദാ യുദ്ധം നടത്തി കർണ്ണന്റെ ഗദ ഭീമൻ അടിച്ചു തെറിപ്പിച്ചു ..പിന്നീട് അവർ വാൾ പയറ്റു ചെയ്തു അവരുടെ വാളുകൾ ഒടിഞ്ഞു ..പോയി ..അവസാനം കുന്തം കൊണ്ടായി യുദ്ധം ...ഒടുവിൽ കർണ്ണൻ ഭീമനെ പരാജയപെടുത്തി ...കർണ്ണൻ ഭീമന്റെ കരുത്തിൽ കുന്തത്തിന്റെ മുന കുത്തിയിറക്കാൻ ഒരുങ്ങി ...പെട്ടെന്ന് കർണ്ണനു താൻ കുന്തിക്ക് കൊടുത്ത വാക്ക് ഓർമ്മവന്നു..."ഈ യുദ്ധം കഴിയുമ്പോൾ ഒന്നെങ്കിൽ ഞാൻ അല്ലെങ്കിൽ അർജ്ജുനൻ ഇവരിൽ ആരെങ്കിലും ഒരാളെ ശേഷിക്കൂ ...പക്ഷെ ഒരു കാര്യം ഞാൻ ഉറപ്പു തരാം അപ്പോഴും നിങ്ങളുടെ മക്കളുടെ എണ്ണം അഞ്ചു തന്നെ ആയിരിക്കും" അത് കൊണ്ട് മാത്രം കർണ്ണൻ ഭീമനെ കൊല്ലാതെ വിട്ടു ...
അതെ സമയം കൃത്ത് വർമ്മൻ സാാർത്തകിയെ യുദ്ധം ചെയ്തു തോൽപ്പിച്ച് ബോധരഹിതനായി വീണ സാര്ത്തകിയെ കൊല്ലാൻ ഒരുങ്ങിയ കൃത്ത് വർമ്മനെ അർജ്ജുനൻ പിന്നിൽ നിന്നും അമ്പു എയ്തു വീഴ്ത്തി ....മരിക്കുന്നതിനു മുൻപ് അയാൾ ചോദിച്ചു ...നിന്നിൽ ഇന്നും ഇങ്ങനെ ഒരു ഭീരുത്വം ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ...ഞാൻ സാർത്തകിയുമായി ദ്വന്ത യുദ്ധത്തിലായിരുന്നു ..അപ്പോൾ നീ എന്നെ പിന്നിൽ നിന്നും ആക്രമിച്ചു ..ആരാണ് നിന്നെ ഈ ചതി പഠിപ്പിച്ചത് ...ദ്രോണരോ..ക്രിപരോ അതോ ...നിന്റെ ഈ തേരാളി കൃഷ്ണനോ ?
അർജ്ജുനൻ : അത് പറയാൻ നിങ്ങൾക്ക് എന്ത് അർഹത ? ബോധമില്ലാതെ കിടക്കുന്ന ഒരു യോദ്ധാവിനെ കൊല്ലാൻ നോക്കുന്നതാണോ നിങ്ങളുടെ ധീരത ...നിങ്ങളും ഉണ്ടായിരുന്നില്ലേ ഒരു പാവം ബാലന്റെ മൃത ശരീരത്തിനു ചുറ്റും നൃത്തം വെക്കാൻ..അതാണോ നിങ്ങളുടെ ധീരത ??
കൃത്ത് വർമ്മന് പിന്നെ ഒന്നും തന്നെ പറയാൻ കഴിഞ്ഞില്ല .. പത്മ വ്യൂഹം തകർത്തു അർജ്ജുനൻ ജയദ്രതന്റെ അടുത്തെത്തി ...ജയദ്രതനെ രക്ഷിക്കാനായി ..കൃപാചാര്യർ ,ആശ്വഥാമാവ്,ദുശ്ശാസനൻ .എന്നിവർ വില്ല് എടുത്തു അർജ്ജുനന് നേരെ ഉന്നം വെച്ച് നിന്നു ...
അവരെയെല്ലാം ഒറ്റയ്ക്ക് ചെറുത്തു നിൽക്കാൻ ശ്രമിച്ചു ...പക്ഷെ ഇത് ഇങ്ങനെ തുടർന്നാൽ വൈകാതെ സൂര്യൻ അസ്തമിക്കും എന്ന് തിരിച്ചറിഞ്ഞ ശ്രീ കൃഷ്ണൻ ഒരു തന്ത്രം പ്രയോഗിക്കാൻ തീരുമാനിച്ചു ....അല്പസമായത്തേക്ക് ശ്രീ കൃഷ്ണൻ സൂര്യനെ കാർമേഘങ്ങൾ കൊണ്ട് മറച്ചു ...സൂര്യൻ അസ്തമിക്കാൻ കാത്തിരിക്കുന്നകൗരവർ സൂര്യൻ അസ്തമിച്ചു എന്ന് കരുതി പൊട്ടിച്ചിരിക്കാനും അർജ്ജുനനെ പരിഹസിക്കാനും ...ആത്മഹത്യചെയ്തു വാക്ക് പാലിക്കാൻ പറയുകയും ചെയ്തു കൊണ്ടിരുന്നു ...
ജയദ്രതനാവട്ടെ അട്ടഹസിച്ചു കൊണ്ട് തന്റെ രഥത്തിൽ നിന്നും ചാടിയിറങ്ങി അല്പം കൂടി മുന്നോട്ടു ന്നിങ്ങി നിന്നുകൊണ്ട് ..പരിഹാസഭാവത്തിൽ ചോദിച്ചു ..എന്നാണ് നീ തീയിൽ ചാടി ആത്മഹത്യ ചെയ്യാൻ പോകുന്നത് ..ഞങ്ങളും വരട്ടെ കാണാൻ ...എന്താ നീ ഒന്നും പറയാത്തത് ...? എന്നൊക്കെ ചോദിച്ചു കൊണ്ട് പൊട്ടി ചിരിച്ചു കൊണ്ടിരുന്നു ...ഇതെല്ലാം കണ്ട് കൗരവരും ആസ്വദിച്ചു ..
അർജ്ജുനൻ പെട്ടെന്ന് സൂര്യന് എന്താണ് സംഭവിച്ചത് ? അതോ ഇനി ശെരിക്കും സൂര്യൻ അസ്തമിച്ചോ .. തന്റെ ജീവിതം ഇങ്ങനെ അവസാനിക്കാനാണോ വിധി എന്നൊക്കെ ആലോചിച്ചു നിന്നു
ഇതായിരുന്നു ശ്രീ കൃഷ്ണൻ കാത്തിരുന്ന അവസരം എല്ലാവരുടെയും ശ്രദ്ധ മാറി എന്ന് തിരിച്ചറിഞ്ഞ ശ്രീ കൃഷ്ണൻ പെട്ടെന്ന് കാർമേഘങ്ങൾ മാറ്റി സൂര്യൻ തെളിഞ്ഞു വന്നു ഇത് കണ്ടപ്പോൾ അർജ്ജുനനും കൗരവരും അത്ഭുതത്തോടെ നിന്നു ..പെട്ടെന്ന് പകച്ചു നില്ക്കുന്ന അര്ജ്ജുനനോട് ശ്രീ കൃഷ്ണൻ വിളിച്ചു പറഞ്ഞു ...കണ്ടില്ലേ ...അർജ്ജുനാ സൂര്യൻ അസ്തമിചിട്ടില്ല ...എന്നിട്ട് സൂര്യനെയും ജയദ്രതനെയും ചൂണ്ടി പറഞ്ഞു ..ദേ നില്ക്കുന്നു സൂര്യൻ ദേ അവിടെ നില്ക്കുന്നു ജയദ്രഥൻ ...
ഇത് കേട്ടതും ജയദ്രഥൻ അവിടെ നിന്നും ഓടി രക്ഷപെടാൻ ശ്രമിച്ചു ..പക്ഷേ അപ്പോഴ്യ്ക്കും അർജ്ജുനൻ ധ്യാനിച്ച ശേഷം തന്റെ അസ്ത്രം തൊടുത്തു കഴിഞ്ഞിരുന്നു ...വൈകാതെ അർജ്ജുനന്റെ അസ്ത്രം ജയദ്രതന്റെ തലയറുത്ത് കാട്ടിൽ ധ്യാനിച്ച് കൊണ്ടിരുന്ന ജയദ്രതന്റെ അച്ഛൻ വൃധക്ഷ്ത്രന്റെ മടിയിൽ കൊണ്ട് ചെന്നിട്ടു ..പെട്ടെന്ന് കണ്ണ് തുറന്നു നോക്കിയപ്പോൾ ഒരു മനുഷ്യന്റെ തല തന്റെ മടിയിൽ കിടക്കുന്നത് കണ്ട് അയാൾ ചാടി എഴുനേൽക്കുകയും ..ജയദ്രതന്റെ തല ഭൂമിയിൽ തൊട്ട ആ നിമിഷം തന്നെ അയാളുടെ തന്നെ ശാപം അനുസരിച്ച് അയാളുടെ തല പൊട്ടി തെറിച്ചു ..അയാളും മരിച്ചു വീണു ......

യുദ്ധം : പതിനാലാം ദിവസം

No comments:
Post a Comment