Monday, September 15, 2014

മഹാഭാരതം - 36(ശാന്തി ദൂതൻ)

ശ്രീ കൃഷ്ണൻ സമാധാനത്തിന്റെ സന്ദേശവുമായി ഹസ്തനപുരിയിലേക്ക് പോകാൻ ഒരുങ്ങുന്നതറിഞ്ഞു ..ദ്രൗപതി ശ്രീ കൃഷ്ണനെ തടയാൻ ശ്രമിച്ചു  ...

ദ്രൗപതി : അങ്ങ് ദയവു ചെയ്തു അവിടേയ്ക്കു പോകരുത് ..അവർ എന്നെ അപമാനിച്ചത് പോലെ അങ്ങയെയും അപമാനിക്കും ...രാജപുരോഹിതനെയും  അവർ അപമാനിച്ചതല്ലേ ...

ശ്രീ കൃഷ്ണൻ : .പാണ്ടവർക്ക് വേണ്ടി സമാധാനം പുനസ്ഥാപിക്കാൻ കഴിയുമെങ്കിൽ ..വേണ്ടിവന്നാൽ അപമാനം സഹിക്കാനും ഞാൻ തയ്യാറാണ് .. അവർ എന്നെ അപമാനിക്കണം എങ്കിൽ അപമാനിക്കട്ടെ ..പക്ഷെ പാണ്ഡവരുടെ അഭിമാനമാണ് സമാധാനത്തിന്റെ വിലയെങ്കിൽ ഞാൻ അത് സമ്മതിക്കില്ല ..ഇത് എന്റെ വാക്കാണ്‌ ...

ദ്രൗപതിക്ക് പക്ഷെ ആ ഉത്തരം തൃപ്തി നല്കിയില്ല ..

ദ്രൗപതി അവൾക്കുണ്ടായ അപമാനങ്ങൾ ഓരോന്നായി എണ്ണി എണ്ണി പറഞ്ഞ ശേഷം എന്നെ അപമാനിച്ചതിന് പകരം ചോദിക്കാതെ ഇവിടെ സമാധാനം ഉണ്ടാകും എന്ന് തോനുന്നുണ്ടോ ? എന്റെ ഈ അഴിഞ്ഞു കിടക്കുന്ന  ഈ മുടി പാണ്ഡവരെ എപ്പോഴും അവർക്കുണ്ടായ അപമാനം ഓർമിപ്പിക്കില്ലേ..അങ്ങ് ഈ സമാധാനം എന്ന് പറയുന്നത് ഒരു തരം  കീഴടങ്ങൽ അല്ലെ ?  ആ ദുഷ്ടന്മാർ സമാധാനമല്ല അർഹിക്കുന്നത് ..ശിക്ഷയാണ് ..

ശ്രീ കൃഷ്ണൻ : എനിക്ക് ഇതെല്ലം അറിയാവുന്നതല്ലേ ...ദ്രൗപതി ...പക്ഷെ സമാധാനം പുനസ്ഥാപിക്കാൻ കഴിയുമെങ്കിൽ അതല്ലേ ഏറ്റവും മഹത്തരം ..

ദ്രൗപതി : അന്ന് ആ ദുഷ്ടന്മാർ എന്നെ അപമാനിച്ചപ്പോൾ അങ്ങ് മാത്രമാണ് എന്റെ രക്ഷയ്ക് എത്തിയത് ....അങ്ങേയ്ക്ക് ഒരു അപമാനം ഉണ്ടായാൽ അത് എനിക്ക് സഹിക്കാൻ ആവില്ല ..പാണ്ടാവർക്ക് സമാധാനം വേണമെങ്കിൽ  അവർ അവരുടെ ആത്മാഭിമാനം കൊണ്ട് അതിന്റെ വില കൊടുക്കട്ടെ ...ദ്രൌപതിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നത് കണ്ടു ശ്രീ കൃഷ്ണൻ അവളെ സമാധാനിപ്പിച്ചു അയച്ചു ..

 ഹസ്തനപുരിയിൽ ഭീഷ്മരും ദ്രോണരും ..അടുത്ത് കൊണ്ടിരിക്കുന്ന മഹായുദ്ധത്തെകുറിച്ചുള്ള ചർച്ചയിലായിരുന്നു...അവിടേയ്ക്കു വിധുർ വന്നു അറിയിച്ചു ..പ്രതീക്ഷയ്ക്ക് ഇനിയും വകയുണ്ട്  കാരണം ശാന്തിയുടെ സന്ദേശവുമായി ...ശ്രീ കൃഷ്ണൻ ഹസ്തനപുരിയിലേക്ക് വരുന്നുണ്ട് ..

 തന്റെ വാകുകൾക്കു ധൃതരാഷ്ട്രർ കാര്യമായ വിലകല്പിക്കാതിരുന്നതിനാൽ ഇത്തവണ പിതാമഹനായ ഭീഷ്മരോട് വിധുർ അപേക്ഷിച്ചു...

വിധുർ : ദയവു ചെയ്തു അങ്ങ് എങ്ങനെയെങ്കിലും ജേഷ്ടനെ(ദ്രിതരാഷ്ട്രനെ) കൊണ്ട് ശ്രീ കൃഷ്ണന്റെ ആവിശ്യം എന്ത് തന്നെയാണെങ്കിലും  അത് സമ്മതിപ്പിക്കണം ...

ഭീഷ്മരും  വിധുരും കൂടി ധൃതരാഷ്ട്രരുടെ അടുത്തെത്തി ..അപ്പോൾ അവിടെ  ദുര്യോധനനും ശകുനിയും ഉണ്ടായിരുന്നു ...  

ഭീഷ്മർ : ശ്രീ കൃഷ്ണൻ തന്നെ ശാന്തി ദൂതുമായി വരുന്നത് തന്നെ ഒരു അപൂർവ്വ സംഭവമാണ് ..അത് കൊണ്ട് മോനെ ..നീ ഒരിക്കലും അദ്ദേഹത്തോട് നിന്റെ ദുരാഗ്രഹം വെളിപ്പെടുത്തരുത് ..

ഒരു കാര്യം നീ ഓർത്തോ..ശ്രീ കൃഷ്ണൻ വരുന്നത് ദുര്യോധനന്റെ പിതാവിനെ കാണാനോ പാണ്ഡവരുടെ വല്ല്യച്ചനെ കാണാനോ  അല്ല ..ഹസ്തനപുരിയുടെ രാജാവിനെ കാണാൻ ആണ് ....നീ ദുര്യോധനനെ ഒരു പാട് സ്നേഹിച്ചു ..ഇനി നീ ഈ ഹസ്തിനപുരിയോടു കുറച്ചു ദയ കാണിക്കു ..അദ്ദേഹത്തോട് നീ എന്ത് മറുപടിയാണ് പറയുന്നത് എന്നത് അനുസരിച്ച് ഇരിക്കും ഹസ്തിനപുരിയുടെയും ..ഈ കുരുവംഷത്തിന്റെയും ഭാവി ..

ധൃതരാഷ്ട്രർ : അങ്ങ് എന്നോട് ക്ഷമിക്കണം ...ശ്രീ കൃഷ്ണനെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും അങ്ങ് ചെയ്തു തുടങ്ങിക്കോളൂ ...

ഭീഷ്മർ : അത് ചെയ്യേണ്ടത് ഞാനല്ല ..ദുര്യോധനനും വിധുരും കൂടിയാണ് ...ദുര്യോധനാ ..ശ്രീ കൃഷ്ണൻ പരമമായ സത്യമാണ്  നീ അന്ന് ആ രാജപുരോഹിതനെ അപമാനിച്ചത് പോലെ ശ്രീ കൃഷ്ണനെ അപമാനിക്കാൻ ശ്രമിച്ചാൽ ..അത് നിന്റെ നാശത്തിനായിരിക്കും ..

ധൃതരാഷ്ട്രർ : ദുര്യോധനൻ ഒഴികെയുള്ള എന്റെ മറ്റു പുത്രന്മാരെല്ലാം . ശ്രീ കൃഷ്ണനെ സ്വീകരിക്കാൻ പുറപെടട്ടെ ..ധാരാളം നർത്തകിമാരും..നൃത്തം ചെയ്തു അവർ ശ്രീ കൃഷ്ണനെ സ്വീകരിക്കട്ടെ ...ശ്രീ കൃഷ്ണൻ ഇവിടെയെത്തുമ്പോൾ ദുര്യോധനൻ അദ്ദേഹത്തെ സ്വീകരിക്കും ഒപ്പം ഞാനും... ദുശ്ശാസനന്റെ വീട് ദുര്യോധനന്റെതിനേക്കാൾ വലുതാണ്‌ അത് കൊണ്ട് ശ്രീ കൃഷ്ണന് അവിടെ താമസ സൗകര്യങ്ങൾ  ഒരുക്കുക ..  അദ്ദേഹത്തെ സ്വീകരിച്ചു സമ്മാനമായി ആയിരം  ദാസന്മാരും ദാസിമാരും ,16 സ്വർണ രഥങ്ങളും ...

വിധുർ : ഈ  കൈകൂലി കൊണ്ട് എന്ത് പ്രയോജനം   ഈ പറഞ്ഞവയെല്ലാം സമ്മാനങ്ങൾ അല്ല ...കൈകൂലിയാണ്.. കൃഷ്ണന് കൈകൂലി കൊടുക്കരുത് ...അത് കൊണ്ടൊന്നും ശ്രീ കൃഷ്ണൻ അർജ്ജുനനെ ഉപേക്ഷിക്കില്ല ....അവർ തമ്മിലുള്ള ബന്ധം വെറും ഒരു സുഹൃത്ത് ബന്ധമല്ല ...അതിനുമപ്പുറം ആണ് ...അദ്ദേഹം ഇങ്ങോട്ട് വരുന്നത് തന്നെ സമാധാനം ആഗ്രഹിക്കുന്നത് കൊണ്ടാണ് ..അദ്ദേഹം അല്ലാതെ വേറെയാരും തന്നെ സമാധാനം ആഗ്രഹിക്കുന്നില്ല ..ശ്രീ കൃഷ്ണൻ വരുന്നത് കൊണ്ട് പാണ്ടവരെക്കാൾ പ്രയോജനം ഹസ്തിനപുരിക്കും അങ്ങേയ്ക്കും ആണ് ...അത് കൊണ്ട് ശ്രീ കൃഷ്ണൻ എന്ത് തന്നെ പറഞ്ഞാലും ദയവു ചെയ്തു അത് സമ്മതിക്കാൻ ശ്രമിക്കണം

ദുര്യോധനൻ : ഇന്ന് ആദ്യമായി ഞാൻ കൊച്ചച്ചനോട് യോജിക്കുന്നു ..ഇത് സമ്മാനം കൊടുക്കാനുള്ള   അവസരമല്ല ..അങ്ങനെ ചെയ്‌താൽ ഒരു പക്ഷെ അവർ വിചാരിക്കും ..ഞങ്ങൾ അവരെ പേടിച്ചിട്ടാണ് അത് ചെയ്യുന്നത് എന്ന് ..

എന്നിട്ട് ദുര്യോധനൻ ഭീഷ്മരിനു നേരെ തിരിഞ്ഞു ...

അങ്ങ് എത്ര വേണമെങ്കിലും ശ്രമിച്ചോളൂ പിതാമഹാ ...പക്ഷെ ഈ യുദ്ധം നിങ്ങൾക്ക് ഒഴിവാക്കാൻ ആവില്ല ..

ഭീഷമർ : നീ അദ്ദേഹത്തെ സ്വീകരിച്ചാലും ഇല്ലെങ്കിലും അദ്ദേഹം  എന്താണോ തീരുമാനിച്ചിട്ടുള്ളത് അത് ചെയ്തിട്ടേ പോകൂ ..അർജ്ജുനൻ അവന്റെ സുഹൃത്തായതു കൊണ്ടല്ല അവൻ അവരുടെ പക്ഷത്തു നില്ക്കുന്നത് ..അവരുടെ ഭാഗത്താണ് ന്യായം ...ശ്രീ കൃഷ്ണൻ എപ്പോഴും സത്യത്തിന്റെയും ധർമ്മത്തിന്റെയും ഭാഗത്തെ നില്ക്കൂ ...

ദുര്യോധനന് ഇതൊന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല ..അവൻ ഭീഷ്മരിനു നേരെ പൊട്ടിത്തെറിച്ചു ...:അപ്പോൾ നിങ്ങൾ പറയുന്നത് പാണ്ഡവർ ജീവിചിരിക്കുന്നിടത്തോളം കാലം എനിക്ക് ചക്രവർത്തിയാകാൻ കഴിയില്ല എന്നാണോ ? എങ്കിൽ ഞാൻ ആ ശ്രീ കൃഷ്ണനെ ബന്ധിയാക്കും..

ഇത് കേട്ട് അവിടെയുണ്ടായിരുന്നവർ എല്ലാം ഞെട്ടിപ്പോയി ..

ധൃതരാഷ്ട്രർ : മോനെ അങ്ങനെയൊന്നും പറയരുത്ത് ....അദ്ദേഹം ഇവിടെ വരുന്നത് ശാന്തി ദൂതനായിട്ടു ആണ് എന്നത് എങ്കിലും നീ ഓർക്കണം....അദ്ദേഹം നമ്മൾക്ക് ഇത് വരെ ഒരു ദ്രോഹവും ചെയ്തിട്ടും ഇല്ലെല്ലോ ..   പിന്നെ നിനക്ക് എങ്ങനെ തോന്നി ഇത് പറയാൻ ?

ഭീഷ്മർ  : നിന്റെ ഈ ക്രോധം നിന്റെ നാശത്തിനെ ഉപകരിക്കൂ ദുര്യോധനാ..പ്രഭോ ...അങ്ങയുടെ ഈ കുബുദ്ധി മകന്റെ സംസാരം കേട്ട് നില്ക്കാൻ എനിക്ക് ഇനി ആവില്ല ...

ഭീഷ്മർ സദസ്സിൽ നിന്നും ഇറങ്ങിപ്പോയി ...

ഉപബലവ്യയിൽ   ......

ശിഗണ്ടി ശ്രീ കൃഷ്ണനെ കാണാൻ എത്തി ....

ശിഗണ്ടി : യുദ്ധം നടക്കുമോ ഇല്ലേ ?

ശ്രീ കൃഷ്ണൻ : കുറച്ചു  നേരം മുൻപ് നിന്റെ അച്ഛൻ മഹാരാജാവ് ധ്രുപദനും ,പിന്നെ ധൃഷ്ടദ്യുമ്നനും വന്നു ഇതേ ചോദ്യം എന്നോട് ചോദിച്ചു ....അവരോടു പറഞ്ഞതെ എനിക്ക് നിങ്ങളോടും പറയാനുള്ളൂ ...ഞാൻ ശാന്തി ദൂതനായാണ് അവിടേയ്ക്കു പോകുന്നത് യുദ്ധം ഉണ്ടാകുമോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ പറയാൻ കഴിയും ...നിങ്ങൾ എല്ലാവരും ഈ യുദ്ധത്തിനു വേണ്ടി കാത്തിരിക്കുകയാണ് എന്ന് തോനുന്നൂ ...

ശിഗണ്ടി : അപമാനത്തിന്റെ ഭാരം ഈ ശാന്തി കൊണ്ട് തീരുമോ ..?

ശ്രീ കൃഷ്ണൻ : ഏതു അപമാനം ? ദ്രൗപതിയെയാണ്    അപമാനിച്ചത് ..പാണ്ടവരെയാണ് അപമാനിച്ചത് ..നിങ്ങളെയല്ല ...അതിനു അവരാണ് പകരം ചോദിക്കേണ്ടത്‌ ....

ശിഗണ്ടി : ഹസ്തിനപുരിയിൽ ചെന്ന് ഭീഷ്മരിനോട് പറയണം ...ഈ ശിഗണ്ടി അദ്ദേഹത്തിനു വേണ്ടി കാത്തിരിക്കുന്നുണ്ട് എന്ന് ...

ഇത്രയും പറഞ്ഞു ശിഗണ്ടി മടങ്ങി ...

കർണ്ണൻ ഭീഷ്മരിന്റെ മുറിയിൽ  ചെന്ന് ഭീഷ്മരിനെ കണ്ടു...കർണ്ണനെ ഭീഷ്മർ സന്തോഷത്തോടെ  സ്വീകരിച്ചിരുത്തി ..

ഭീഷ്മർ : എന്താണ് നീ എന്നെ ഓർക്കാൻ കാരണം ...?

കർണ്ണൻ : ഞാൻ പരശുരാമന്റെ ശിഷ്യനാണ് ..അങ്ങും ..അങ്ങനെ നോക്കുമ്പോൾ നമ്മൾ സഹോദരങ്ങൾ അല്ലെ ?

ഭീഷ്മർ : തീർച്ചയായും..പക്ഷെ നിന്റെ പ്രശ്നം എന്താണ് ?

കർണ്ണൻ : എന്റെ ഒന്നാമത്തെ പ്രശ്നം ..ഞാൻ  ഒരു സൂത പുത്രനാണ് എന്ന് സ്വയം വിശ്വസിക്കുന്നില്ല ...

ഭീഷ്മർ : നീ സൂതപുത്രൻ മാത്രമല്ല ..കർമ്മം കൊണ്ട് നീയൊരു ക്ഷത്രിയൻ കൂടിയാണ് ..

കർണ്ണൻ :   ഞാൻ ഈ പറയുന്നത് എന്റെ അഹങ്കാരം കൊണ്ടാണ് എന്ന് അങ്ങ് വിചാരിക്കരുത്..ഞാൻ പരശുരാമന്റെ ശിഷ്യനാണ് ..അങ്ങയെ പോലെ തന്നെ ഞാനും ഒരു മികച്ച യോദ്ധാവാണ്   .. ഞാൻ വിജയയാത്ര നടത്തിയപ്പോൾ അനേകം രാജാക്കന്മാരെ തോല്പിച്ചിട്ടുണ്ട് ..പക്ഷെ ഞാൻ എപ്പോഴും അർജ്ജുനന്റെ മുന്നിൽ മാത്രം തോറ്റു പോകുന്നത് എന്ത് കൊണ്ടാണ് ?  ..

ഭീഷ്മർ : കാരണം ..സത്യം എപ്പോഴും അർജ്ജുനന്റെ പക്ഷത്തായിരുന്നു ..സത്യവും ധർമ്മവും ആരുടെ പക്ഷത്താണോ അവരെ ജയിക്കുകയുള്ളൂ ...കർണ്ണാ..അന്ന് വിരാട് യുദ്ധത്തിൽ നിന്നോട് ഒപ്പം ഞാനും ദ്രോണരും ..എല്ലാം ഉണ്ടായിരുന്നില്ലേ ...എന്നിട്ടും അർജ്ജുനൻ..നമ്മളെ തോല്പിച്ചത് എന്ത് കൊണ്ടാണ് .. ? കാരണം ..അന്ന് സത്യം അവന്റെ പക്ഷത്തായിരുന്നൂ നീയും ഞാനും എല്ലാം അധർമ്മത്തിന്റെ പക്ഷത്തായിരുന്നു ..അത് കൊണ്ടാണ് നമ്മൾ അന്ന് തോറ്റു പോയത് ..മോനെ കർണ്ണാ ..ദുര്യോധനൻ ..തിന്മയുടെ ആൾ രൂപമാണ് നീ അവനെ വിട്ടു ഈ അധർമ്മത്തിന്റെ പാതയിൽ നിന്നും ഓടി രക്ഷപെട്ടോ ...ഇല്ലെങ്കിൽ ജീവിതകാലം മുഴുവൻ നിനക്ക് പരാജയം ഏറ്റു  വാങ്ങാൻ ആകും വിധി .ധർമ്മത്തിന്റെ മാർഗത്തിലെ ഒരു യോദ്ധാവ് യുദ്ധം ചെയ്യാൻ പാടുള്ളൂ ... ..അതാണ്‌ മോനെ ക്ഷത്രിയ ധർമ്മം ....

കർണ്ണൻ : അങ്ങേയ്ക്ക് ദുര്യോധനനെ ഉപേക്ഷിക്കാൻ കഴിയുമോ ?

ഭീഷ്മർ : ഞാൻ നിസ്സഹായനാണ് മോനെ ...എല്ലാം എനിക്കറിയാമെങ്കിലും എനിക്ക് അവനെ ഉപേക്ഷിക്കാൻ ആവില്ല ...

കർണ്ണൻ : നന്ദി ..എനിക്ക് എന്റെ പ്രശ്നത്തിനുള്ള ഉത്തരം കിട്ടി ...ദുര്യോധനൻ എനിക്ക് എന്റെ വിജയങ്ങളെക്കാൾ പ്രിയങ്കരമാണ് ...

ഇത്രയും പറഞ്ഞു കര്ണ്ണൻ അവിടെ നിന്നും പോയി.. ഭീഷ്മർ തന്റെയും കര്ന്നന്റെയും അവസ്ഥയോർത്ത് വിഷമിച്ചു

വൈകാതെ ശ്രീ കൃഷ്ണൻ ശാന്തി ദൂതനായി ഹസ്തനപുരിയിലെത്തി ..അദ്ദേഹത്തെ ജയ്‌ വിളികളോടെ സന്തോഷത്തോടെ ഹസ്തിനപുരി സ്വീകരിച്ചു ....

ശ്രീ കൃഷ്ണൻ കൊട്ടാരത്തിൽ എത്തി ..

ധൃതരാഷ്ട്രർ ഒരു പശുവിനെ ശ്രീ കൃഷ്ണന് സമ്മാനിച്ചു ...അത് സന്തോഷത്തോടെ ശ്രീ കൃഷ്ണൻ സ്വീകരിച്ചു ..ദൂരയാത്ര കഴിഞ്ഞു വന്നതിനാൽ ആദ്യം വിശ്രമിക്കാൻ ഭീഷ്മർ ആവിശ്യപെട്ടു ശ്രീ കൃഷ്ണൻ അത് അനുസരിച്ചു...

 ദുശ്ശാസനന്റെ വീട്ടിൽ  താമസ സൗകര്യങ്ങൾ തയ്യാറായിരുന്നു ...ദുര്യോധനൻ ശ്രീ കൃഷ്ണനെ ഊണ് കഴിക്കാൻ ക്ഷണിച്ചു ....പക്ഷെ ..ശ്രീ കൃഷ്ണൻ അവ രണ്ടു നിരസിച്ചു ...

ശ്രീ കൃഷ്ണൻ പറഞ്ഞു ..ഭക്ഷണം കഴിക്കേണ്ടത്‌ സുഹൃത്തുക്കളുടെ അടുത്ത് നിന്നോ അല്ലെങ്കിൽ അഥിതേയരുടെ അടുത്ത് നിന്നോ ആകണം നിങ്ങൾ ഇത് രണ്ടും അല്ല അത് കൊണ്ട് ഞാൻ വിധുരരുടെ വീട്ടിൽ ആണ് താമസിക്കുക ...

ശ്രീ കൃഷ്ണൻ വിധുരരുടെ വീട്ടിൽ എത്തി അവിടെ കുന്തിയുണ്ടായിരുന്നു ...കുന്തിക്കും അറിയേണ്ടത് യുദ്ധം ഉണ്ടാകുമോ ഇല്ലേ എന്നായിരുന്നു ...അതിനു ശ്രീ കൃഷ്ണൻ വ്യക്തമായ ഉത്തരം നല്കി ..

ശ്രീ കൃഷ്ണൻ : ഞാൻ ശാന്തി ദൂതനായാണ് വന്നിരിക്കുന്നത് ...എന്റെ ആവിശ്യം മഹാരാജാവ് ധൃതരാഷ്ട്രർ അംഗീകരിച്ചാൽ യുദ്ധം ഉണ്ടാകില്ല  ഇല്ലെങ്കിൽ തീർച്ചയായും യുദ്ധം ഉണ്ടാകും ..സത്യത്തിൽ ആ തീരുമാനം എടുക്കുന്നത് ധൃതരാഷ്ട്രർ അല്ല ദുര്യോധനൻ ആയിരിക്കും ...

കുന്തി  ഭയത്തോടെ : അപ്പോൾ ..അപ്പോൾ ..തീർച്ചയായും യുദ്ധം ഉണ്ടാകുമെല്ലെ ?

ശ്രീ ക്രഷ്ണൻ : പക്ഷെ അമ്മായിയുടെ അഞ്ചു മക്കളും സുരക്ഷിതരായിരിക്കും ...

കുന്തി : പക്ഷെ രണ്ടു പക്ഷത്തും  എന്റെ മക്കൾ തന്നെയല്ലേ ...

ശ്രീ കൃഷ്ണൻ : അമ്മായിക്ക് കഴിയുമോ ..ദുര്യോധനനും ..ദുശ്ശാസനനും ചെയ്ത ക്രൂരതകൾ മറക്കാൻ ..

കുന്തി : ഇല്ല ...

ശ്രീ കൃഷ്ണൻ : എങ്കിൽ .. ആരാണ് പുത്രൻ എന്നല്ല നോക്കേണ്ടത് ആരുടെ ഭാഗത്താണ് സത്യവും ധർമ്മവും എന്നാണ് ..ഞാൻ എപ്പോഴും സത്യത്തിന്റെയും ധർമ്മത്തിന്റെയും ഒപ്പമേ നില്ക്കൂ.. അത് കൊണ്ട് ..ഇനി പറയൂ ഞാൻ തിരികെ ചെല്ലുമ്പോൾ എന്തെങ്കിലും പറയണോ ...

കുന്തി : യുധിഷ്ടിരനോട് നീ പറയണം ഏതു ദിവസത്തിനു വേണ്ടിയാണോ അവൻ ജനിച്ചത്‌ ആ ദിവസമാണ് ഇനി വരാൻ പോകുന്നത് എന്ന് .....

ശ്രീ കൃഷ്ണൻ : അപ്പോൾ അമ്മായി അങ്ങോട്ട്‌ വരുന്നില്ലേ ?

കുന്തി :ഞാൻ അങ്ങോട്ട്‌ വരുന്നില്ല ..കാരണം എന്നെ കാണുമ്പോൾ കൊട്ടാരത്തിലെ ഓരോരുത്തരും ഓർക്കണം അവർ പാണ്ടാവരോട് ചെയ്ത അനീതിയെ കുറിച്ച് ..അതിനു ഞാൻ ഇവിടെയുണ്ടാകണം ..

അടുത്ത ദിവസം ..

സദസ്സിൽ ശ്രീ ക്രഷ്ണന് വേണ്ടി കാത്തിരിക്കുകയായിരുന്നൂ..ദുര്യോധനനും കൂട്ടരും..

ശകുനി : നമ്മൾ ആദ്യം അറിയണം ..ഈ ശ്രീ കൃഷ്ണൻ എന്താണ് പറയാൻ പോകുന്നത് എന്ന് ..

ദുര്യോധനൻ : ഈ ശ്രീ കൃഷ്ണന് എന്നെ ഒന്നും ....ചെയ്യാൻ.....

പെട്ടെന്ന് കൃഷ്ണൻ അവിടേയ്ക്കു കടന്നു വരുന്നത് കണ്ടു ദുര്യോധനനും കൂട്ടരും സന്തോഷം നടിച്ചു ശ്രീ കൃഷ്ണനെ സ്വീകരിച്ചിരുത്തി ..

ദുര്യോധനൻ : നിങ്ങൾ ഞാൻ ഊണ് കഴിക്കാൻ ക്ഷണിച്ചിട്ടു വരാതിരുന്നത് എനിക്ക് എന്നും ഒരു വേദനയായിരിക്കും ..ദേ..ഇപ്പോൾ ഊണിനു സമയമായി വരൂ എന്റെ വീട്ടിൽ വന്നു ഊണ് കഴിക്കാം ...

ശ്രീ കൃഷ്ണൻ :  ഞാൻ ശാന്തി ദൂതനല്ലേ ? നിങ്ങൾ എന്റെ ആവിശ്യങ്ങൾ അംഗീകരിക്കാതെ എങ്ങനെയാണ് നിങ്ങളുടെ സഹായം ഞാൻ സ്വീകരിക്കുന്നത് ...? അത് കൊണ്ട് ആദ്യം നിങ്ങൾ എന്റെ ആവിശ്യങ്ങൾ അംഗീകരിക്ക് ..

ശകുനി : എന്റെ കൃഷ്ണാ ..നിങ്ങൾ ഈ പറയുന്നത് എനിക്ക് മനസ്സിലാകുനില്ല ...നിങ്ങൾ വന്ന കാര്യത്തിന്റെ പരിണാമം എന്തും ആയികൊള്ളട്ടെ അതും ആഥിതേയ മര്യാദകളുമായി എന്താണ് ബന്ധം ?

കർണ്ണൻ : നമ്മൾ തമ്മിൽ യാതൊരു ശത്രുതയും ഇല്ലെല്ലോ പിന്നെ എന്തിനാണ് അങ്ങ് ക്ഷണം നിരസിച്ചു ആഥിതേയനെ അപമാനിക്കുന്നത് ?

ശ്രീ കൃഷ്ണൻ :  കർണ്ണാ ..ഞാൻ ഒരു അവസ്ഥയിലും ധർമ്മത്തെയും സത്യത്തെയും ഉപേക്ഷിക്കില്ല ..ഒരാൾ  ഒരു സ്ഥലത്ത് നിന്നും ഭക്ഷണം കഴിക്കുന്നത്‌  അവിടെ അവരുടെ ഇടയിൽ  സ്നേഹമുള്ളത് കൊണ്ടോ ..അഥിതിക്ക് വിശപ്പ്‌ ഉള്ളത് കൊണ്ടോ ആയിരിക്കും ..ഇവിടെ രണ്ടും ഇല്ല ..

ദുര്യോധനൻ : അത് എങ്ങനെ പറയാൻ കഴിയും ..എനിക്ക് നിങ്ങളോട് സ്നേഹം ഇല്ലെന്നു ?

ശ്രീ കൃഷ്ണൻ : സ്നേഹമുണ്ടായിരുന്നെങ്കിൽ അന്ന് നിങ്ങൾ എന്നെ വേണമെന്ന് പറയുമായിരുന്നു ...നിങ്ങൾ എന്റെ സേനയെയല്ലേ ആവിശ്യപെട്ടത്‌ ...

ശകുനി : ഏയ്‌..ഇത് കൊണ്ട് അങ്ങനെ പറയാൻ പറ്റുമോ ..? അർജ്ജുനൻ നിങ്ങളെ നേരത്തെ തന്നെ ചോദിച്ചു കഴിഞ്ഞിരുന്നെല്ലോ ..?

ശ്രീ കൃഷ്ണൻ  : അതെ ..അപ്പോൾ മുതൽ ഞാൻ അർജ്ജുനന്റെ പക്ഷത്തല്ലേ  ..അപ്പോൾ പാണ്ഡവരുടെ മിത്രമാല്ലാത്തവർ  എന്റെയും മിത്രങ്ങളല്ല ..പക്ഷെ നമ്മൾ തമ്മിൽ  പ്രശ്നങ്ങൾ  ഒന്നും ഇല്ലാത്ത സ്ഥിതിക്ക് ..ജേഷ്ടാ..ദുര്യോധനാ ..ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേട്ടോളൂ ...സമാധാനത്തിന്റെ മാർഗം..പുരോഗതിയുടെയും സന്തോഷത്തിന്റെയും മാർഗമാണ് ..യുദ്ധത്തിന്റെ മാർഗം ശ്മ്ശാനത്തിലേക്കുള്ളതും

ദുര്യോധനൻ : ഇത് ഊണിനുള്ള സമയമാണ് ..ഞാൻ ഒരിക്കൽ കൂടി നിങ്ങളോട്  അഭ്യർത്ഥിക്കുന്നു ..നിങ്ങൾ എന്റെയൊപ്പം ഭക്ഷണം കഴിച്ചാൽ ..ഞാൻ എന്നും നിങ്ങളോട് കടപെട്ടിരിക്കും ...

ശ്രീ കൃഷ്ണൻ : നിങ്ങൾ  ശെരിക്കും അത് ആഗ്രഹിച്ചിരുന്നെങ്കിൽ നിങ്ങൾ  ഇപ്പോൾ എന്റെ ആവിശ്യങ്ങൾ അംഗീകരിച്ചിട്ടുണ്ടാകും അത് കൊണ്ട്  ഞാൻ ഭക്ഷണം വിധുരിന്റെ വീട്ടിൽ നിന്നെ കഴിക്കൂ ...

ഇത്രയും പറഞ്ഞു ശ്രീ കൃഷ്ണൻ അവിടെ നിന്നും പോയി ...

ദുര്യോധനൻ അടക്കാനാകാത്ത ദേഷ്യത്തോടെ : ഇവൻ ആരാണ് എന്നാണ് ഇവന്റെ വിചാരം ..ഞാൻ ഇയാളെ  ആധരിക്കാനാണ് ഭക്ഷണം കഴിക്കാൻ ക്ഷണിച്ചത്...എന്നിട്ട് അവൻ ഇപ്പോൾ എന്നെ അപമാനിക്കുന്നു .... ഈ പാല്ക്കാരന്റെ മകന്   ആ ദാസിയുടെ  പുത്രന്റെ വീട്ടിൽ നിന്ന് കഴിച്ചാലേ ...ഇറങ്ങത്തൊള്ളോ  ?   അമ്മാവാ ഞാൻ നിങ്ങൾക്ക് വാക്ക് തരുന്നൂ ഇയാൾ നാളെ രാജസഭയിൽ അതിസാമർത്ഥ്യം എന്തെങ്കിലും കാണിക്കാൻ ശ്രമിച്ചാൽ ഞാൻ ഇവനെ തീർച്ചയായും ബന്ധിയാക്കും ....

 ശ്രീ കൃഷ്ണൻ വിധുരിന്റെ വീട്ടിൽ എത്തി വിധുരിനോടൊപ്പം ഭക്ഷണം കഴിച്ചു ...അതിനു ശേഷം

,,,തിരിച്ചു കൊട്ടാരത്തിലേയ്ക്ക് പോകാൻ ഒരുങ്ങിയ ശ്രീകൃഷ്ണനോട് ...വിധുർ പറഞ്ഞു ... അങ്ങ്  കാണിച്ചത് വല്ലാത്ത അവിവേകമായിപ്പോയി ...

ശ്രീ കൃഷ്ണൻ : ഞാൻ എന്ത് അവിവേകമാണ് കാണിച്ചത് ?

വിധുർ  : അങ്ങ്  ദുര്യോധനന്റെ ക്ഷണം നിരസിച്ചത്‌... അവൻ ഏതു അർത്ഥത്തിലാവും കാണുക ? ..അങ്ങ്  ദുശ്ശാസനന്റെ വീട്ടിൽ നിന്നിരുന്നെങ്കിൽ ഒരു പക്ഷെ ദുര്യോധനൻ അങ്ങ് പറയുന്നത് സമ്മതിക്കുമായിരുന്നു  ..പക്ഷെ ..ഇനി അങ്ങ്  എന്ത് തന്നെ പറഞ്ഞാലും അവൻ അത് സമ്മതിക്കില്ല

ശ്രീ കൃഷ്ണൻ : സമ്മതിക്കുകയോ ..സമ്മതിക്കതിരിക്കുകയോ ..അത് അവർ തീരുമാനിക്കട്ടെ ..ശാന്തി ദൂതൻ എന്ന നിലയിൽ എന്റെ കടമ അവരോടു സമാധാനത്തിനു വേണ്ടിയുള്ള നിബന്ധനകൾ അറിയിക്കുക എന്നത് മാത്രാണ് ..അത് ഞാൻ ചെയ്യും ...

വിധുർ : അവൻ കരുതുന്നത് ....ഭീഷ്മരും ..ദ്രോണരും ഉള്ള സേനയ്ക്ക് എതിരെ പാണ്ഡവർ യുദ്ധം ചെയ്യില്ല അത് കൊണ്ട് അവൻ സുരക്ഷിതനാണ് എന്നാണ് ..

ശ്രീ കൃഷ്ണൻ : ഇവരൊക്കെ വിരാട് യുദ്ധത്തിലും ഉണ്ടായിരുന്നെല്ലോ ?

വിധുർ : പക്ഷെ അത് പാണ്ടവരും കൗരവരും തമ്മിലുള്ള യുദ്ധം ആയിരുന്നില്ല ..പാണ്ടവർക്ക് അഭയം കൊടുത്ത മത്സ്യ ദേശം  ദുര്യോധനൻ ആക്രമിച്ചു ..മത്സ്യ ദേശത്തെ സംരക്ഷിക്കുക എന്നത് അവരുടെ കടമയായിരുന്നു ...പക്ഷെ ഇനിയുണ്ടാകാൻ പോകുന്ന യുദ്ധം പാണ്ഡവർ അവർക്ക് വേണ്ടി ചെയ്യുന്ന യുദ്ധമാണ് ....

ശ്രീ കൃഷ്ണൻ : അത് ഒക്കെ പാണ്ടവർക്ക് അറിയാം ഇനി ഒരു യുദ്ധം ഉണ്ടായാൽ ദ്രോണരേയും ഭീഷ്മരേയും അവർ നേരിടേണ്ടി വരും എന്ന് ...

വിധുർ : എന്നാൽ യുദ്ധം തന്നെ നടക്കട്ടെ ..അങ്ങ് ഇനി നിബന്ധനകൾ ഒന്നും രാജസദസ്സിൽ പറയേണ്ട ...ഈ ഹസ്തനപുരി നശിക്കട്ടെ ...എന്നിട്ട് ശാന്ത സുന്ദരമായ പുതിയ ഒരു  ഹസ്തനപുരി അതിൽ നിന്നും ഉണ്ടാകട്ടെ ...ഇവിടെ അങ്ങ് പറയുന്നത് ....അംഗീകരിക്കപെടില്ല ..കാരണം ഇവിടെ തീരുമാനം എടുക്കെണ്ടാവർക്ക് അങ്ങ് പറയുന്നത് ഒന്നും മനസ്സിലാക്കാൻ കഴിയില്ല ...മനസ്സിലാകുന്നവരാവട്ടെ ..നിസ്സഹായരും ...

ശ്രീ കൃഷ്ണൻ : എനിക്കറിയാം ...പക്ഷെ ഞാൻ ശാന്തി ദൂതനായി വന്ന സ്ഥിതിക്ക് ഞാൻ എന്റെ നിബന്ധനകൾ രാജസദസ്സിൽ പറയും ..അങ്ങനെ ഞാൻ എന്റെ കടമ പൂർത്തിയാക്കും...

 ശ്രീ കൃഷ്ണൻ രാജസദസ്സിൽ എത്തി ....ശ്രീ കൃഷ്ണനെ സ്വീകരിച്ചു ഇരുത്തിയ ശേഷം ..

ധൃതരാഷ്ട്രർ : എന്താണ് യുധിഷ്ടിരൻ അങ്ങയോടു പറഞ്ഞയചിട്ടുള്ള നിബന്ധനകൾ ?

ശ്രീ കൃഷ്ണൻ : എന്നെ ആരും ഒരു നിബന്ധനയും പറഞ്ഞു ഇങ്ങോട്ട് അയച്ചതല്ല ..സമാധാനം പുനസ്ഥാപിക്കാൻ വേണ്ടി ഞാൻ സ്വയം  ചില നിബന്ധനകളുമായി ഇങ്ങോട്ട് വന്നതാണ് ..ഇനി ഞാൻ പറയുന്നത് നിങ്ങൾ ശ്രദ്ധിച്ചു കേൾക്കണം....മഹാരാജാവേ ..പക്ഷെ ഒരു കാര്യം ഞാൻ നിങ്ങൾക്ക് ഉറപ്പു തരാം ഞാൻ അംഗീകരിക്കുന്ന ഏതു നിബന്ധനയും അംഗീകരിക്കാൻ പാണ്ടവരും തയ്യാറാവും .. സമാധാനം തർക്കത്തിനുള്ള ഒരു വിഷയം അല്ല അതിനെ ചൊല്ലി ചർച്ചകൾ നടത്താൻ... അത് എല്ലാവർക്കും അത്യാവിശ്യമുള്ള ഒന്നാണ് ..യുദ്ധത്തിൽ ഒരു കൂട്ടരേ പരാജയപെടുകയുള്ളൂ ..പക്ഷെ മരണങ്ങൾ രണ്ടു ഭാഗത്തും ഉണ്ടാകും ...ഇവിടെ ഇപ്പോൾ  ഭീഷ്മരും .ദ്രോണരും ,അടക്കം വളരെ യധികം യോദ്ധാക്കൾ ഇരിക്കുന്നത് ഞാൻ കാണുന്നുണ്ട് ..പക്ഷെ യുദ്ധം ഉണ്ടായാൽ ഇവരിൽ ഭൂരിഭാഗം പേരും ഇല്ലാതാകും അതിനു ഉത്തരവാദി നിങ്ങൾ ആയിരിക്കും ..പ്രഭോ ..യുദ്ധം ഉണ്ടായാൽ അതിന് ശേഷം ഒഴുകുന്ന കണ്ണീരിനു നിങ്ങൾ ഉത്തരം പറയേണ്ടിവരും ..അത് കൊണ്ട് നിങ്ങൾ അനീതി ചെയ്യരുത് ..ചൂത് കളിയിൽ  ചതി കാണിച്ചതിന് ശകുനിയെയോ ...ദ്രൗപതിയെ വസ്ത്രാക്ഷേപം ചെയ്തതിനു ദുര്യോധനനെയോ ദുശ്ശാസനനെയോ ആയിരിക്കില്ല ഉത്തരവാദിയായി കാണുന്നത് ..നിങ്ങളെയായിരിക്കും നിങ്ങളെ മാത്രം കാരണം ഇതെല്ലം നടന്നത് ഈ സ്ഥലത്ത് നിങ്ങളുടെ സഭയിൽ വെച്ച് തന്നെയാണ് ഈ യുദ്ധം ഉണ്ടായാൽ നിങ്ങളുടെ മക്കളും ഉണ്ടാവില്ല ..നിങ്ങളുടെ അനുജന്റെ മക്കളും ഉണ്ടാവില്ല . ..യുദ്ധത്തിൽ മരിച്ച പാണ്ടവരിൽ ഒരാളുടെ ശവം ഇവിടെ കൊണ്ട് വന്നാൽ ശത്രുവിനെയാണ് വധിച്ചത് എന്ന് കരുതി സന്തോഷിക്കാൻ നിങ്ങൾക്ക് ആകുമോ ? ഹസ്തിനപുരിയെ സമാധാനത്തിന്റെ പാതയിലേക്ക് നിങ്ങൾ നയിക്കണം ..അതാണ്‌ ഹസ്തിനപുരിക്കും ..ഈ ലോകത്തിനു തന്നെയും നല്ലത് ..അത് കൊണ്ട് നിങ്ങൾ ദയവു ചെയ്തു ഇന്ദ്രപ്രസ്ഥം പാണ്ടവർക്ക് തിരിച്ചു നല്കണം ...

ഇത്രയും കേട്ട് കഴിഞ്ഞപ്പോൾ ധൃതരാഷ്ട്രർ ചിന്തയിലായി ...പക്ഷെ അഹങ്കാരിയായ ദുര്യോധനന് ഉത്തരം നൽകാൻ ആലോചിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല ...

ദുര്യോധനൻ : ശ്രീ കൃഷ്ണന്റെ ഈ നിബന്ധന എനിക്ക് സ്വീകാര്യമല്ല ....

ഭീഷ്മർ : മോനെ നീ ആദ്യം ഒന്ന് ചിന്തിക്കു ...

ദുര്യോധനൻ : ഇതിൽ എന്താണ് ഇത്ര ആലോചിക്കാൻ ..ഈ ചോദിക്കുന്നത്  എന്റെ രാജ്യത്തിന്റെ പകുതിയാണ് ..അത് എനിക്ക് സ്വീകാര്യമല്ല ..മറ്റു വല്ല നിബന്ധനകളും ഉണ്ടെങ്കിൽ പറയൂ ..ഞാൻ ആലോചിക്കാം ....

ശ്രീ കൃഷ്ണൻ : നിങൾ എല്ലാവരും ദുര്യോധനന് നല്ലത് വരണം എന്ന് ആഗ്രഹിക്കുന്നവരല്ലേ ...ഇദ്ദേഹത്തെ പറഞ്ഞു മനസസിലാക്കു...ഭരതവംശത്തിന്റെ ഭാവി ഇവന്റെ അഹങ്കാരം കാരണം നശിക്കരുത് ..ദുര്യോധനാ..എനിക്ക് മറ്റൊരു നിബന്ധനയുണ്ട് ..ഇത് നിനക്ക് സ്വീകാര്യമാണെങ്കിലും  ഈ യുദ്ധം ഒഴിവാക്കാം ..നിനക്ക് ഇന്ദ്രപ്രസ്ഥം വേണമെങ്കിൽ നീ അത് എടുത്തോളൂ ...ഞാൻ പാണ്ടവർക്ക് വേണ്ടി അഞ്ചു ഗ്രാമങ്ങൾ നിന്നോട് ആവിശ്യപെടുന്നു ....വെറും അഞ്ചു ഗ്രാമങ്ങൾ ..

ദുര്യോധനൻ : അഞ്ചു ഗ്രാമങ്ങൾ പോയിട്ട് ഒരു തരി മണ്ണ് ഞാൻ പാണ്ടവർക്ക് കൊടുക്കില്ല ...

ഇത് കേട്ട് ശകുനിയും ..കർണ്ണനും അടക്കം ആ സദസ്സിൽ ഉണ്ടായിരുന്ന എല്ലാവരും സ്തംഭിച്ചു പോയി ..

ശ്രീ കൃഷ്ണൻ : ദുര്യോധനാ   ..നീ നിന്റെ   അമ്മയെ കൊണ്ട് നിന്റെ ശവത്തിന്റെ മുന്നിൽ  കരയിച്ചേ അടങ്ങൂ എന്ന് എന്തിനു ഇങ്ങനെ വാശി പിടിക്കുന്നൂ ?

ദുര്യോധനൻ കോപം കൊണ്ട് വിറച്ചു : നീ ഇവിടെ ശാന്തി ദൂതനായിട്ടു വന്നത് നിന്റെ ഭാഗ്യം ..ഇല്ലെങ്കിൽ ...നിന്നെ ഞാൻ ....

ഭീഷ്മർ : ദുര്യോധനാ ..

ശ്രീ കൃഷ്ണൻ : അദ്ദേഹം പറയട്ടെ ...ഞാൻ ശാന്തി ദൂതൻ അല്ലായിരുന്നെങ്കിൽ നിങ്ങൾ  എന്നെ എന്ത് ചെയ്യുമായിരുന്നൂ ?

ദുര്യോധനൻ : നീ എന്റെ അമ്മയെ കുറിച്ച്   പറഞ്ഞ ആ നാവു ഞാൻ പിഴുതെടുത്തേനെ ..

ശ്രീ ക്രഷ്ണൻ : എന്നിട്ട് ?

ദുര്യോധനൻ : എന്നിട്ട് ഞാൻ നിന്നെ ബന്ധിയാക്കുമായിരുന്നൂ ...

ശ്രീ കൃഷ്ണൻ : എന്നാൽ നിനക്ക് കഴിയുമെങ്കിൽ നീ എന്നെ ഒന്ന് ബന്ധിയാക്ക് ..

ഇത്രയും പറഞ്ഞു... ശ്രീ ക്രഷ്ണൻ ആ സദസ്സിൽ നിന്നും ഇറങ്ങി പോകാൻ തുടങ്ങിയപ്പോൾ ശ്രീ കൃഷ്ണനെ ബന്ധിയാക്കാൻ ദുര്യോധനൻ ഉത്തരവിടുകയും പടയാളികൾ ശ്രീ കൃഷ്ണനെ  വളയുകയും ചെയ്തു ....

പെട്ടെന്ന് ശ്രീ കൃഷ്ണൻ തന്റെ സുദർശന ചക്രം പ്രത്യക്ഷപെടുത്തി ..ഇത് കണ്ടതോടെ പടയാളികൾ പേടിച്ചു പിന്തിരിഞ്ഞു ..തുടർന്ന് ശ്രീ കൃഷ്ണൻ തന്റെ വിശ്വരൂപം ആ സദസ്സിനു മുന്നിൽ കാണിച്ചു ...അത് കണ്ട് ചിലർ ഭയചകിതരായി ...ചിലർ ഭക്തിയോടെ അത് നോക്കി നിന്നു


Flag Counter

No comments:

Post a Comment