പാണ്ടവരും കൗരവരും യുദ്ധത്തിനു ഒരുങ്ങി കഴിഞ്ഞു ..ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരേ ഒരു രാത്രി മാത്രം അവശേഷിക്കുന്നു ...അർജ്ജുനൻ ...തനിക്കും മറ്റു പാണ്ടവർക്കും എതിരെ ദുര്യോധനൻ ചെയ്ത ഓരോ ക്രൂരതകളും ഓർത്തു ഇരിക്കുകയായിരുന്നു ..അവിടേയ്ക്കു ശ്രീ കൃഷ്ണൻ വന്നു
ശ്രീ കൃഷ്ണൻ : നീ എന്താണ് ആലോചിചിരിക്കുന്നത് ?
അർജ്ജുനൻ : ഞാൻ ഞങ്ങൾക്ക് ഉണ്ടായ എല്ലാ തിക്താനുഭവങ്ങളും ..ഓർത്തു ഞാൻ എന്റെ മനസ്സിനെ കൂടുതൽ തീവ്രമാക്കുകയായിരുന്നു ...യുദ്ധത്തിനു വേണ്ടിയുള്ള ഈ കാത്തിരിപ്പ് യുദ്ധത്തെക്കാളും കഠിനമാണ് ..എന്ന് എനിക്ക് തോനുന്നു ..
ശ്രീ കൃഷ്ണൻ : നീ പഴയ കാര്യങ്ങൾ ഓർത്തു നിന്റെ മനസ്സിനെ ഇങ്ങനെ പ്രക്ഷുബ്ദമാക്കരുത്..അങ്ങനെയുള്ള മനസ്സിന് യുദ്ധത്തിൽ ശ്രദ്ധ വെക്കാൻ പ്രയാസമാകും അത് കൊണ്ട് നീ ദുർഗാ ദേവിയെ ദ്യാനിച്ചു ദുർഗാ ദേവിയിൽ നിന്നും അനുഗ്രഹം നേടണം ..ആ അനുഗ്രഹം ഇല്ലാതെ നിനക്ക് ഈ യുദ്ധത്തിൽ വിജയിക്കാൻ ആവില്ല ..
അർജ്ജുനൻ ശ്രീ ക്രഷ്ണൻ പറഞ്ഞത് അനുസരിച്ച് ദുർഗാ ദേവിയെ ധ്യാനിച്ചു..അല്പസമയം കഴിഞ്ഞു ദുർഗാ ദേവി പ്രത്യക്ഷപെട്ടു ...
അർജ്ജുനൻ : ഈ ധർമ്മയുദ്ധത്തിൽ പാണ്ഡവർ തന്നെ ജയിക്കാൻ അമ്മ അനുഗ്രഹിക്കണം ..
ദുർഗ : നിനക്ക് ഈ യുദ്ധം ജയിക്കാൻ എന്റെ അനുഗ്രഹം ആവിശ്യമില്ല ..കാരണം സത്യം നിങ്ങളുടെ പക്ഷത്താണ് അത് കൊണ്ട് തന്നെ ശ്രീ കൃഷ്ണനും ..എവിടെ ശ്രീ കൃഷ്ണൻ ഉണ്ടോ അവിടെ വിജയവും ഉണ്ടാകും..
ഹസ്തിനപുരിയിൽ രണ്ടു അമ്മമാർ അവരുടെ മക്കൾ ജയിക്കാനോ തോൽക്കാനോ പ്രാർത്ഥിക്കാനോ ശപിക്കാനോ കഴിയാതെ നിസ്സഹായരായിരുന്നു ..തന്റെ മകൻ അധർമ്മത്തിന്റെ വശത്ത് ആയതു കൊണ്ട്..അവൻ വിജയിക്കണം എന്ന് പ്രാർത്ഥിക്കാൻ..ഗാന്ധാരിക്ക് ആയില്ല ..എന്നാൽ തന്റെ മക്കളുടെ ഭാഗത്താണ് സത്യമെങ്കിലും ..തന്റെ മക്കളുടെ വിജയം എന്ന് പറയുന്നത് ഗാന്ധാരിയുടെ മക്കളുടെ മരണമാണ് എന്ന് അറിയാവുന്നത് കൊണ്ട് കുന്തിക്കും പാണ്ഡവർ വിജയിക്കണം എന്ന് പ്രാർത്ഥിക്കാൻ ആയില്ല ..
പക്ഷെ ആരുടെ മകൻ ആണ് എന്ന് നോക്കിയിട്ടല്ല വിജയവും പരാജയവും നിശ്ചയിക്കേണ്ടത് ..ആരുടെ ഭാഗത്താണ് സത്യവും ധർമ്മവും എന്ന് നോക്കിയാണ് ...ധർമ്മം..പാണ്ഡവരുടെ ഭാഗത്തായത് കൊണ്ട് അവർ വിജയിക്കണം എന്ന് പ്രാർത്ഥിചില്ലെങ്കിൽ..അത് അധർമ്മത്തിന്റെ പക്ഷത്തു നില്ക്കുന്നതിനു തുല്യമാണ് എന്ന് വിധുർ കുന്തിയോട് പറഞ്ഞു ..ഗാന്ധാരി തന്റെ ഈ നിസ്സഹായ അവസ്ഥയിൽ ശിവനിൽ അഭയം പ്രാപിച്ചു ...
അന്ന് രാത്രി അപൂർവമായ ഒരു കൂടി കാഴ്ചയ്ക്ക് കുരുക്ഷേത്രം സാക്ഷ്യം വഹിച്ചു ...നാളെ സൂര്യോദയത്തോടെ ആരംഭിക്കാൻ പോകുന്ന മഹായുദ്ധത്തിനു വേണ്ടിയുള്ള നിയമങ്ങൾ തീരുമാനിക്കാൻ പാണ്ടവരും കൗരവരും ഒരുമിച്ചു കൂടി ....വധിക്കും എന്ന് ശപഥം ചെയ്തവർ തന്റെ ശത്രുക്കളോടു സുഖവിവരങ്ങൾ അന്വേഷിച്ചു കൊണ്ടാണ് ആ ചർച്ച ആരംഭിച്ചത് തന്നെ.. ..ആ ചർച്ചയ്ക്ക് കൗരവരുടെ പ്രധാന സേനാപതിയായ ഭീഷ്മരും , പാണ്ഡവരുടെ പ്രധാന സേനാപതിയായ ധൃഷ്ടദ്യുമ്നനും നേതൃത്വം വഹിച്ചു ...
ശ്രീ കൃഷ്ണൻ ഭീഷ്മരോട് : അങ്ങ് പാണ്ടവരുടെയും കൗരവരുടെയും പിതാമഹനല്ലെ ..അത് കൊണ്ട് അങ്ങ് തന്നെ യുദ്ധ നിയമങ്ങൾ തീരുമാനിക്കണം ..
ഭീഷ്മർ : അത് വേണ്ട ..അല്ലെങ്കിൽ തന്നെ എന്റെ പക്ഷത്തുള്ള ചിലർ ഇപ്പോൾ തന്നെ പറയുന്നത് ഞാൻ പാണ്ഡവരുടെ പക്ഷത്താണ് എന്നാണ് ..അത് കൊണ്ട് അത് എനിക്കൊരു ഭാരമാകും ..
ശ്രീ കൃഷ്ണൻ : പക്ഷെ ഈ കൂടിയിരിക്കുന്നവരിൽ ഏറ്റവും മൂത്തത് അങ്ങാണ് ..അങ്ങ് ഒരു മഹാനായ യോദ്ധാവാണ്..പിന്നെ കൗരവരുടെ പ്രധാന സേനാപതിയും ആണ് ..അത്കൊണ്ട് ഈ യുദ്ധത്തിന്റെ നിയമങ്ങൾ നിശ്ചയിക്കാനുള്ള അധികാരം അങ്ങേയ്ക്ക് മാത്രമാണ്
ഭീഷ്മർ : സത്യത്തിൽ എല്ലാ യുദ്ധത്തിനും ഒരേ ഒരു നിയമം മാത്രമേ ഉള്ളൂ സത്യവും ധർമ്മവും അനുസരിച്ച് യുദ്ധം ചെയ്യുക ..
ശിഗണ്ടി : എന്താണ് ഈ സത്യവും ധർമ്മവും അനുസരിച്ചുള്ള യുദ്ധം എന്നത് കൊണ്ട് അർത്ഥമാക്കുന്നത് ?
ഭീഷ്മർ യുദ്ധത്തിന്റെ നിയമങ്ങൾ പറഞ്ഞു തുടങ്ങി ...
1. ധർമ്മം അനുസരിച്ച് ഒരു പുരുഷൻ ഒരിക്കലും പുരുഷൻ അല്ലാത്ത ഒരാളെ ആക്രമിക്കാൻ പാടില്ല ..
2. നിരായുധനായ യോദ്ധാവിനോട് യുദ്ധം ചെയ്യരുത്...അയാൾ വീണ്ടും ആയുധം എടുക്കുകയാണെങ്കിൽ മാത്രമേ അയാളോട് യുദ്ധം ചെയ്യാവൂ ...
3. ആരെങ്കിലും യുദ്ധത്തിൽ നിന്ന് തിരിഞ്ഞു ഓടിയാൽ അത് ഒരു പക്ഷെ ഭയം കൊണ്ടാവാം അല്ലെങ്കിൽ മുറിവ് പറ്റിയത് കൊണ്ടാവാം ..എന്ത് തന്നെ ആയാലും അയാളെ വധിക്കാൻ പാടില്ല
4. സൈന്യത്തിന് ഒപ്പമുള്ള യോദ്ധാക്കൾ അല്ലാത്തവരെ ആക്രമിക്കരുത് ..
5. മുറിവേറ്റവരെ സഹായിക്കുന്നവരെ ആക്രമിക്കാൻ പാടില്ല
6. പടയാളിയോടു പടയാളിയും ...തേരിൽ ഉള്ള ആളോട് തേരിൽ തന്നെ സഞ്ചരിക്കുന്ന ഒരാളുമേ യുദ്ധം ചെയ്യാവൂ ..അങ്ങനെ ഒരേ പദവിയിൽ ഉള്ള ആളുകൾ തമ്മിൽ മാത്രമേ ഏറ്റു മുട്ടാൻ പാടുള്ളൂ ..
7. ഒരു യോദ്ധാവിനെ ഒരു പാട് യോദ്ധാക്കൾ ചേർന്ന് വളഞ്ഞു ആക്രമിക്കരുത്
8. സൂര്യോദയത്തോടെ ആരംഭിക്കുന്ന യുദ്ധം സൂര്യാസ്തമയത്തോടെ സമാപിക്കും ..അതിനു ശേഷം രണ്ടു പക്ഷത്തുള്ള യോദ്ധാക്കൾക്കും പരസ്പരം കണ്ടു സംസാരിക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും
9. കീഴടങ്ങാൻ തയ്യാറാകുന്ന സേനയെ സംരക്ഷിക്കണം ...
ഇനി പാണ്ഡവരുടെ പ്രധാന സേനാപതിക്കോ മറ്റാർക്കെങ്കിലും ഈ പറഞ്ഞ നിയമങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്താനോ പുതിയതായി എന്തെങ്കിലും നിയമംങ്ങൾ കൂട്ടി ചേർക്കാനോ ..വെട്ടി കുറക്കാനോ ഉണ്ടെങ്കിൽ ആകാം ...
എല്ലാവരും ഭീഷ്മർ പറഞ്ഞ നിയമങ്ങൾ അംഗീകരിച്ചു ..
ധൃഷ്ടദ്യുമ്നൻ : എനിക്ക് ഒരു പക്ഷെ ഒരു പ്രായമായ യോദ്ധാവിന്റെ തല മുറിച്ചെടുക്കാൻ ആയേക്കും പക്ഷെ അങ്ങയെ പോലുള്ള ഒരു പ്രായവും പരിചയവും ഉള്ള ഒരു യോദ്ധാവിന്റെ വാക്കുകൾ ധിക്കരിക്കാൻ ആവില്ല ..നിയമങ്ങൾ ഒക്കെ ഞങ്ങൾ അംഗീകരിച്ചു ..പക്ഷെ ഈ നിയമങ്ങൾ നിങ്ങളുടെ സേനയിലെ എല്ലാവരും പാലിക്കണം ..ഞങ്ങൾ പാലിക്കാൻ തയ്യാറാണ് പക്ഷെ നിങ്ങളുടെ ഭാഗത്ത് നിന്നും ആരെങ്കിലും നിയമം തെറ്റിച്ചാൽ പിന്നെ ആരെങ്കിലും ഒക്കെ എന്തെങ്കിലും ചെയ്‌താൽ പിന്നെ ഞാൻ ഉത്തരവാദിയല്ല ...
അങ്ങനെ ആ മഹായുദ്ധത്തിന്റെ നിയമങ്ങൾ തീരുമാനിച്ച ശേഷം ആ യോഗം പിരിഞ്ഞു ..
ശിബിരത്തിന് പുറത്ത് വെച്ച് ശ്രീ കൃഷ്ണൻ കർണ്ണനെ കണ്ടു
ശ്രീ കൃഷ്ണൻ : ഞങ്ങൾ ഇവിടെ നാളെ മുതൽ ആരംഭിക്കുന്ന യുദ്ധത്തിനു പാലിക്കേണ്ട നിയമങ്ങൾ തീരുമാനിക്കാൻ വന്നതാണ് ..ഇന്ന് ആണ് സൌഹൃദത്തിന്റെ അവസാന ദിവസം അത് കൊണ്ട് പ്രിയപെട്ടവരെയൊക്കെ ഒന്ന് കണ്ടിട്ട് പോകാം എന്ന് കരുതി വന്നതാണ് ഞാൻ ..
കർണ്ണൻ : ഞാനും അങ്ങേയ്ക്ക് ..?
ശ്രീ കൃഷ്ണൻ : തീർച്ചയായും ..കർണ്ണാ..
കർണ്ണൻ : ഞാൻ എന്താണ് ഇപ്പോൾ അങ്ങേയ്ക്ക് വേണ്ടി ചെയ്യേണ്ടത് ?
ശ്രീ കൃഷ്ണൻ : എനിക്ക് ഈ പിതാമഹന്റെ തീരുമാനം മനസ്സിലാകുന്നില്ല ..അദ്ദേഹം സേനാപാതിയായ സേനയിൽ നിന്നെ പോലെ ഇത്രയും വീരനായ ഒരാളെ ചേർക്കാതിരിക്കുക ..അദ്ദേഹത്തിനു ആഗ്രഹിക്കുമ്പോൾ മരിക്കാൻ കഴിയുന്ന വരം കിട്ടിയിട്ടുണ്ട് ..അതിന്റെ അർത്ഥം ..ഈ മഹായുദ്ധത്തിൽ സൂര്യപുത്രൻ കർണ്ണൻ വെറും കാഴ്ച്ചകാരനാകും എന്നല്ലേ .?
കർണ്ണൻ : ഒരു പക്ഷെ അത് അർജ്ജുനന്റെ ഭാഗ്യമായിരിക്കാം ..ഞാൻ ഈ യുദ്ധത്തിൽ ഉണ്ടായിരുന്നെങ്കിൽ ...എന്റെ ഈ കൈ കൊണ്ട് എന്റെ അനുജനായ അർജ്ജുനനെ തീർച്ചയായും ഞാൻ വധിക്കുമായിരുന്നു..
ശ്രീകൃഷ്ണൻ : സ്വന്തം അനുജനായ അർജ്ജുനനെ വധിച്ചാൽ നിങ്ങൾക്ക് സന്തോഷിക്കാൻ കഴിയുമോ ?
കർണ്ണൻ : ഇത് ഒന്നും എന്റെ സന്തോഷത്തിനു വേണ്ടിയല്ലെല്ലോ ...ദുര്യോധനന്നോടുള്ള എന്റെ കടം ...അത് മാത്രമാണ് ..
ശ്രീ കൃഷ്ണൻ : യുദ്ധം ചെയ്യാൻ കഴിയില്ലെങ്കിൽ പിന്നെ നിങ്ങൾ എങ്ങനെ കടം വീട്ടും ?
കർണ്ണൻ : എനിക്കറിയില്ല ..അതാണ് ഞാനും ആലോചിക്കുന്നത് ..ഈ ജന്മത്തിൽ തന്നെ ദുര്യോധനനോട് എനിക്കുള്ള കടം എനിക്ക് വീട്ടണം ..പക്ഷെ പ്രധാന സേനാപതി തന്നെ ഇങ്ങനെ തടസ്സം നിന്നാൽ ഈ യുദ്ധം വെറുതെ കണ്ടു നിൽകുകയല്ലെ നിവർത്തിയുള്ളൂ..
ശ്രീ ക്രഷ്ണൻ : യുദ്ധം വെറുതെ കാണാൻ ആണെങ്കിൽ എന്ത് കൊണ്ട് അത് സ്വന്തം സഹോദരന്മാരുടെ ശിബിരത്തിൽ നിന്ന് ആയികൂടാ ?
കർണ്ണൻ : അങ്ങേയ്ക്ക് അറിയാം ഞാൻ അത് ഒരിക്കലും ചെയ്യില്ല എന്ന് ..അങ്ങനെ ഞാൻ ചെയ്‌താൽ ലോകം നാളെ പറയും ഞാൻ മരണ ഭയം കൊണ്ടാണ് അങ്ങനെ ചെയ്തത് എന്ന് ..രാധേയൻ വെറും നന്ദി കെട്ടവനാണ് എന്നും ലോകം പറയും ....എനിക്ക് ആരും ഇല്ലാതിരുന്ന കാലത്ത് എന്നെ ഒരു സുഹൃത്തായി ആദ്യം അംഗീകരിച്ചത് ദുര്യോധനനാണ് ..ഇന്ന് അവനു എന്റെ സഹായം ഏറ്റവും അത്യാവിശ്യം ഉള്ള ഈ സമയത്ത് ഞാൻ അവനെ ചതിക്കാനോ..? അത് എനിക്ക് ആവില്ല ...ഇനി ഈ കാരണങ്ങൾ ഒന്നും ഇല്ലായിരുന്നെങ്കിലും എനിക്ക് അവിടെയ്ക്ക് വരാൻ സാദ്യമല്ല ..
ശ്രീ കൃഷ്ണൻ : എന്ത് കൊണ്ട് ?
കർണ്ണൻ : അവിടെ ദ്രൗപതിയുണ്ട്... അവളെ അഭിമുഘീകരിക്കാൻ എനിക്കാവില്ല ...അന്ന് എനിക്ക് എന്താണ് സംഭവിച്ചത് എന്ന് എനിക്കറിയില്ല ..കുലീനയായ അവളെ ഞാൻ വേശ്യ എന്ന് വിളിച്ചു അപമാനിച്ചു ...എന്റെ ആ തെറ്റിന് എനിക്ക് എന്നോട് തന്നെ ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല ...
ശ്രീ കൃഷ്ണൻ : നീ ഏതായാലും നിന്റെ തെറ്റുകൾ തിരിച്ചറിഞ്ഞെല്ലോ....അത് നിന്നെ രക്ഷിക്കും ..ശെരി ഞാൻ പോകുന്നു ....
ശ്രീ ക്രഷ്ണൻ അർജ്ജുനന്റെ അടുത്തെത്തി ..
അർജ്ജുനൻ : അങ്ങ് എവിടെയായിരുന്നു ?
ശ്രീ കൃഷ്ണൻ : ഞാൻ എല്ലാവരെയും ഒന്ന് കണ്ടു ..ഭീഷ്മരെ ,ദ്രോണരെ ,ക്രിപാചാര്യരെ ...പിന്നെ ..പിന്നെ കർണ്ണനെയും...
അർജ്ജുനൻ : ആ സൂതപുത്രനെ കാണേണ്ട കാര്യമെന്ത് ?
ശ്രീ കൃഷ്ണൻ : ഞാൻ അവന്റെ അച്ഛനെ കുറിച്ചല്ല പറഞ്ഞത് അർജ്ജുനാ..അവനെ കുറിച്ചാണ് ...ഭീഷ്മർ തന്നെ പ്രധാന സേനാപതിയായിരിക്കുന്നതാണ്..നിനക്ക് നല്ലത് .. കാരണം അദ്ദേഹം സേനാപതിയായിരിക്കുന്നിടത്തോളം കർണ്ണൻ യുദ്ധ ഭൂമിയിലേക്ക് ഇറങ്ങില്ല ....നിന്നെ തോല്പിക്കാൻ ശക്തിയുള്ള ആയുധം കർണ്ണന്റെയടുത്തു മാത്രമാണ് ഉള്ളത് ..അത് കൊണ്ട് ആണ് ഞാൻ നിന്നോട് ദുർഗയുടെ അനുഗ്രഹം മേടിക്കാൻ പറഞ്ഞത് ....അർജ്ജുനാ ...നീ കാത്തിരുന്ന യുദ്ധത്തിനു ഇനി നാഴികകൾ മാത്രമേ ഉള്ളൂ....
അടുത്ത ദിവസം രാവിലെ സൂര്യോദയത്തോടെ കൗരവരും പാണ്ടവരും യുദ്ധ ഭൂമിയുടെ ഇരു വശങ്ങളിൽ ആയി നിരന്നു നിന്നും ..
ഹസ്തനപുരിയിൽ ധൃതരാഷ്ട്രരുടെ ആജ്ഞ പ്രകാരം സന്ജേയൻ തന്റെ ദിവ്യദ്രിഷ്ടി ഉപയോഗിച്ച് യുദ്ധ ഭൂമിയിൽ നടക്കുന്ന കാര്യങ്ങൾ വിശദീകരിച്ചു കൊണ്ടിരുന്നു ...
യുദ്ധ ഭൂമിയിൽ..
ദുര്യോധനൻ രഥത്തിൽ നിന്നും ഇറങ്ങി ..എന്നിട്ട് ദ്രോണരോട് പറഞ്ഞു ....കണ്ടില്ലേ ഗുരു ..നിങ്ങളുടെ സുഹൃത്ത് ദ്രുപദന്റെ മകൻ ധൃഷ്ടദ്യുമ്നൻ അണിനിരത്തിയിരിക്കുന്ന പാണ്ഡവരുടെ സേന .. അവിടെ പഞ്ചപാണ്ടവർ, സാത്യകി ,വിരാട് ,ദ്രുപദൻ,കാശി രാജാവ് കുന്തിഭോജൻ പിന്നെ ..സുഭദ്രയുടെ മകൻ അഭിമന്യു, ദ്രൌപതിയുടെ അഞ്ചു പുത്രൻമാർ ..എത്രയെത്ര മഹാരഥന്മാരും ,വില്ലാളി വീരന്മാരുമാണ് ...ഇനി നമ്മുടെ സേനയിലേക്ക് നോക്കൂ നമ്മുടെ ഈ സേനയിൽ ഭീഷ്മരും,ദ്രോണാചാര്യരും,ക്രിപാചാര്യരും ..അടക്കം ഉള്ള മഹാരഥന്മാരാണ് ഉള്ളത് ..അതിനു മൂൻപിൽ ഈ പാണ്ഡവരുടെ സേന ഒന്നും അല്ല ...എനിക്ക് തോനുന്നു ഈ യുദ്ധം ജയിക്കാൻ പിതാമഹൻ മാത്രം മതി എന്ന് ...അത് കൊണ്ട് ബാക്കിയുള്ളവർ അദ്ദേഹത്തെ സംരക്ഷിച്ചാൽ മാത്രം മതി..കാരണം അദ്ദേഹം ഈ യുദ്ധത്തിൽ പാണ്ഡവരെ വധിക്കില്ല എന്നാണ് പറഞ്ഞിരിക്കുന്നത് ...
ഇത്രയും പറഞ്ഞ ശേഷം ദുര്യോധനൻ തന്റെ രഥത്തിൽ കയറി യുദ്ധത്തിനു തയ്യാറായി ..വൈകാതെ ഭീഷ്മർ ശംഗ് മുഴക്കി യുദ്ധത്തിനു തയ്യാറാണ് എന്ന് സൂചന നല്കി ..തുടർന്ന് അർജ്ജുനൻ ഒഴികെയുള്ള പ്രധാന യോദ്ധാക്കൾ എല്ലാവരും ശംഗ് നാദം കൊണ്ട് അവരും തയ്യാറാണ് എന്ന് അറിയിച്ചു ....
അർജ്ജുനൻ മാത്രം ശത്രു പക്ഷത്തു തനിക്കു പ്രിയപ്പെട്ട പിതാമഹനെയും ,ഗുരുക്കന്മാരേയും ,സഹോദരന്മാരെയും ,അവരുടെ പുത്രന്മാരെയും കണ്ടു തന്റെ ഗാന്ധീവം തേരിൽ വെച്ച ശേഷം തേരിൽ തളർന്നിരുന്നു .. കൌരവരുടെ പക്ഷത്തെ ഓരോ ആളുകളെയും മാറി മാറി നോക്കികൊണ്ടിരുന്നു ...സാരഥി ശ്രീ കൃഷ്ണൻ അർജ്ജുനനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു...
ശ്രീ കൃഷ്ണൻ : നീ എന്താണ് ഈ നോക്കുന്നത് ? ഇവരെ നീ ആദ്യമായല്ലെല്ലോ കാണുന്നത് ..
അർജ്ജുനൻ : ശെരിയാണ് ഞാൻ ആദ്യമായല്ല ഇവരെ കാണുന്നത് ...
ശ്രീ കൃഷ്ണൻ : ഈ യുദ്ധത്തിൽ പങ്കെടുക്കാൻ നിന്റെ ഈ എല്ലാ ബന്ധുമിത്രാദികൾക്കും അവരുടേതായ എന്തെങ്കിലും ഒരു കാരണം ഉണ്ട് ..അത് നിനക്കും അറിയാവുന്നതല്ലേ ?
അർജ്ജുനൻ : അറിയുന്നതും കാണുന്നതും തമ്മിൽ വിത്യാസമില്ലേ...അങ്ങ് എന്റെ രഥം ഈ രണ്ടു സേനയുടെയും നടുക്ക് കൊണ്ട് നിർത്ത് എനിക്ക് ഈ രണ്ടു സേനയും ശെരിക്കും കാണാവുന്ന വിധത്തിൽ...
ശ്രീ കൃഷ്ണൻ മുൻപോട്ടു രഥം പായിച്ചു ...മുൻപോട്ടു അർജ്ജുനൻ മാത്രം വരുന്നത് കണ്ടു പാണ്ടവരും കൗരവരും അത്ഭുതപെട്ടു ..എല്ലാവരും ആശയകുഴപ്പത്തിലായി ..ഈ അർജ്ജുനൻ എന്തിനുള്ള പുറപ്പാടാണ് ...ഒറ്റയ്ക്ക് യുദ്ധം ചെയ്യാൻ പോകുകയാണോ .. എന്നായിരുന്നു അവരുടേ സംശയം ...
ശ്രീ കൃഷ്ണൻ രഥം രണ്ടു സേനയുടെയും നടുക്കായി നിർത്തി ... അർജ്ജുനൻ ഇരു വശത്തേക്കും നോക്കി ...
അർജ്ജുനൻ : പ്രഭോ ...എന്റെ ഇരു വശങ്ങളിലും ഞാൻ കാണുന്നത് സേനയല്ല..രണ്ടു മഹാ സാഗരങ്ങൾ ആണ് ....
അർജ്ജുനൻ അവിടെ നിന്നും ഭീഷ്മരേയും ദ്രോണരേയും..മാറി മാറി നോക്കി ..അർജ്ജുനന്റെ മനസ്സ് അവരെ കുറിച്ചുള്ള നല്ല ഓർമ്മകൾ കൊണ്ട് നിറഞ്ഞു ....അർജ്ജുനൻ അവിടെ തന്നെ സ്തംഭിച്ചു നില്ക്കുന്നത് കണ്ട്...
ശ്രീ കൃഷ്ണൻ : നീ ഇവരെ ഇങ്ങനെ എത്രനേരം നോക്കി നില്ക്കും ?
അർജ്ജുനൻ ദു:ഖത്തോടെ : ഞാൻ ഇവരെയൊന്നു ശെരിക്കു കണ്ടോട്ടെ ..ആർക്കറിയാം ഈ യുദ്ധം കഴിഞ്ഞു ആരൊക്കെ അവശേഷിക്കും എന്ന് ...
ഇത്രയും നാൾ ദുര്യോധനനെ പോലെ ഈ യുദ്ധം അർജ്ജുനനും ആഗ്രഹിച്ചിരുന്നു എങ്കിലും ...യുദ്ധം കണ്മുൻപിൽ എത്തിയപ്പോൾ അർജ്ജുനൻ തളർന്നു പോയി ..അർജ്ജുനൻ ശ്രീ കൃഷ്ണനിൽ അഭയം പ്രാപിച്ചു ...
അർജ്ജുനൻ : പ്രഭോ ! ..ഞങ്ങൾ എന്തിനു വേണ്ടിയാണ് ഈ യുദ്ധം ചെയ്യുന്നത് ? ഞാൻ ആരോടാണ് ഇത്രയും നാൾ യുദ്ധം ചെയ്യാൻ ആഗ്രഹിച്ചത് ? ഞാൻ ആരുടെയൊക്കെ ജീവനാണ് അതിനു വേണ്ടി പണയപെടുത്തുന്നത്...? ഈ രണ്ടു വശത്തും നില്ക്കുന്നത് ഒരേ വംശത്തിലെ ...ഒരേ കുടുംബത്തിലെ അംഗങ്ങൾ തന്നെയല്ലേ ....എന്നെ കുഞ്ഞു നാൾ മുതൽ സ്നേഹിച്ച എന്റെ പിതാമഹൻ ആണ് ആ നില്ക്കുന്നത് ...എന്നെ അമ്പു എയ്യാൻ പഠിപ്പിച്ച എന്റെ ഗുരുവാണ് ആ നില്ക്കുന്നത് .. എനിക്കാവില്ല ..ഇവരോടൊന്നും യുദ്ധം ചെയ്യാൻ എനിക്കാവില്ല കൃഷ്ണാ ...ഞാൻ എങ്ങനെയാണ് ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരെ കൊല്ലുന്നത് ? ഈ യുദ്ധ ഭൂമിയെ എന്റെ കുടുംബാംഗങ്ങളുടെ ശവ പറമ്പാക്കാൻ എനിക്കാവില്ല എന്റെ കൃഷ്ണാ ....
അൽപനേരം അർജ്ജുനൻ മൌനമായി നിന്നു ..അതിനു ശേഷം ..തുടർന്നു ..
അർജ്ജുനൻ : അങ്ങ് എന്താണ് ഒന്നും പറയാത്തത് ?
ശ്രീ കൃഷ്ണൻ : ഞാൻ നിനക്ക് പറയാനുള്ളതെല്ലാം കേൾകുകയായിരുന്നു ...നീ പറഞ്ഞോളൂ ..നിനക്ക് പറയാൻ ഉള്ളതെല്ലാം ..
അർജ്ജുനൻ : എന്റെ കുടുംബാംഗങ്ങളെ ബലി കൊടുത്തിട്ടു കൊട്ടാരങ്ങൾ കെട്ടിപൊക്കാൻ എനിക്കാവില്ല ..ഇവരുടെയൊന്നും ജീവൻ ബലി കൊടുത്തിട്ടു എനിക്ക് ജയിക്കേണ്ട കൃഷ്ണാ ..എനിക്ക് ജയിക്കേണ്ട ...സ്വർഗ്ഗം തന്നെ തരാം എന്ന് പറഞ്ഞാലും എനിക്ക് ആവില്ല കൃഷ്ണാ ..ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന എന്റെ ഗുരുനാഥനെയും..പിതാമഹനെയും ,സഹോദരങ്ങളെയും മിത്രങ്ങളെയും കൊല്ലാൻ ....ശെരിയാണ് ദുര്യോധനൻ ഞങ്ങളെ ചതിച്ചിട്ടുണ്ട് ..ദ്രൗപതിയെ അപമാനിചിട്ടുണ്ട് ..ഞങ്ങളെ കൊല്ലാൻ പോലും നോക്കിയിട്ടുണ്ട് ..പക്ഷെ ...പക്ഷെ ..അവൻ എന്തൊക്കെ ചെയ്തു എന്ന് പറഞ്ഞാലും അവൻ ഞങ്ങളുടെ വല്യച്ഛന്റെ മകൻ അല്ലെ ? എന്റെ സഹോദരനല്ലേ ? വെറും ഒരു തുണ്ട് ഭൂമിക്കു വേണ്ടി ഞാൻ എന്റെ സ്വന്തം ബന്ധുമിത്രാദികളെ..കൊന്നു ഒടുക്കണോ കൃഷ്ണാ ?

യുദ്ധം :ഒന്നാം ദിവസം

No comments:
Post a Comment