അർജ്ജുനൻ ദ്വാരകയിലെത്തി ..ഒരു ഭ്രാഹ്മണന്റെ വേഷത്തിൽ സുഭദ്രയുടെ മുൻപിലെത്തി ..അർജ്ജുനന്റെ വീര കഥകൾ കേട്ടിടുള്ള സുഭദ്രയ്ക്ക് നേരിൽ കാണാതെ തന്നെ അർജ്ജുനനോട് അനുരാഗമായിരുന്നു ..മുൻപിൽ നില്ക്കുന്നത് സാക്ഷാൽ അർജ്ജുനൻ ആണെന്ന് തിരിച്ചറിയാതെ സുഭദ്ര അർജ്ജുനനോട് സംസാരിച്ചു തുടങ്ങി ..
സുഭദ്ര : നിങ്ങൾ ആരാണ് ? ഇതിനു മുൻപ് ഇവിടെയെങ്ങും കണ്ടിട്ടില്ലെല്ലോ ..
അർജ്ജുനൻ : ഞാൻ ഒരു സഞ്ചാരിയാണ് ..ഭാരതം മുഴുവനും സഞ്ചരിക്കുന്നതിനിടയിൽ ഇവിടെയും എത്തി ..
സുഭദ്ര : നിങ്ങൾ ഭാരതം മുഴുവൻ സഞ്ചരിച്ചിട്ടുണ്ടോ ? ,,അപ്പോൾഅർജ്ജുനനെ കണ്ടിട്ടുണ്ടോ ?
അർജ്ജുനൻ : ഏതു അർജ്ജുനൻ ?
സുഭദ്ര : ഏതു അർജ്ജുനൻ എന്നോ ? ദ്രോണരുടെ ശിഷ്യൻ അർജ്ജുനൻ ..അറിയില്ലേ ?
അർജ്ജുനൻ : ഓ ..കുന്തീ പുത്രൻ അർജ്ജുനൻ ...ആ ..ഉണ്ട് ഞാൻ വളരെ അടുത്ത് കണ്ടിട്ടുണ്ട് ..
സുഭദ്ര : ആണോ ? അദ്ദേഹത്തിനു എന്തൊക്കെ പ്രത്യേകതകൾ ആണ് ഉള്ളത് ?
അർജ്ജുനൻ : അങ്ങനെ വലിയ പ്രത്യേകതകൾ ഒന്നും ഇല്ല ...
ഇത് കേട്ട സുഭദ്രയ്ക്ക് ഭയങ്കരമായ ദേഷ്യം വന്നു ..അവൾ ഒരു കഠാര ..എടുത്തു കാണിച്ചിട്ട് പറഞ്ഞു ..നിങ്ങൾ ഒരു ഭ്രാഹ്മണനായത് കൊണ്ട് ആണ് ഞാൻ ഒന്നും ചെയ്യാത്തത് അല്ലെങ്കിൽ നിങ്ങളുടെ ആ നാവു ഞാൻ അറുത്ത് എടുത്തേനെ ...
പെട്ടെന്ന് മറഞ്ഞു നിന്നിരുന്ന ശ്രീ കൃഷ്ണൻ ഇടപെട്ടു നാടകം അവസാനിപ്പിച്ചു ..അർജ്ജുനനെ സുഭദ്രയ്ക്ക് പരിചയപെടുത്തി ..താൻ ഇത്രയും നേരം ആളറിയാതെ സംസാരിച്ചത് അർജ്ജുനനോട് തന്നെയായിരുന്നു എന്ന് തിരിച്ചറിഞ്ഞ സുഭദ്ര നാണിച്ചു അവിടെ നിന്നും ഓടി പോയി ...
ശ്രീ കൃഷ്ണൻ അവളുടെ അടുത്ത് ചെന്നു ..
ശ്രീ കൃഷ്ണൻ : എന്താ അർജ്ജുനന്റെ ..കാര്യം ഞാൻ അച്ഛനോടും അമ്മയോടും പറയട്ടെ ? നിനക്ക്സമ്മതമല്ലേ ?
സുഭദ്ര ഒന്നും മിണ്ടാതെ നാണം കൊണ്ട് ..മുഖം മറച്ചു ..അവിടെ നിന്നും ഓടി പോയി ..അത് അവളുടെ സമ്മതമാണ് എന്ന് മനസ്സിലാക്കി വിവരം പറയാൻ വസുദേവന്റെയും ദേവകിയുടെയും അടുത്തെത്തി ..
അവർ ബലരാമനുമായി ..സുഭദ്രയുടെ വിവാഹ കാര്യം ചർച്ച ചെയ്യുകയായിരുന്നു..ബലരാമൻ അവരോടു പറഞ്ഞു ..ദുര്യോധനൻ സുഭദ്രയ്ക്ക് പറ്റിയ വരൻ ആണെന്ന് ..അത് ശെരിയാണെന്ന് ..അവർക്കും തോന്നി ..അവർ വിവരം ശ്രീ കൃഷ്ണനോട് പറഞ്ഞു ...ശ്രീ കൃഷ്ണൻ തന്ത്രപൂർവ്വം ..ആ സാഹചര്യം നേരിട്ടു ..
ശ്രീ കൃഷ്ണൻ : വളരെ നല്ല കാര്യമാണെല്ലോ ..സുഭദ്രയുടെ ജീവിതം പ്രഭാതം പോലെ പ്രകാശ പൂരിതമാകട്ടെ ..അത് കൊണ്ട് നാളെ രാവിലെ നമുക്ക് ഇതിനു ഒരു തീരുമാനമെടുക്കാം ..
അത് അവർ സമ്മതിച്ചു ..
ശ്രീ കൃഷ്ണൻ നേരെ പോയത് ശ്രീ കൃഷ്ണന്റെ മുറിയിൽ കിടന്നു ഉറങ്ങിയിരുന്ന അർജ്ജുനന്റെ അടുത്തേക്കാണ് ..
ശ്രീ കൃഷ്ണൻ : എനിക്ക് മുൻപേ ജേഷ്ടൻ വന്നു ദുര്യോധനനെ സുഭദ്രയ്ക്ക് ആലോചിക്കാം എന്ന് പറഞ്ഞു അവരെല്ലാം ഒരു വിധം അത് സമ്മതിക്കുകയും ചെയ്തതാണ് ..പിന്നെ ഞാനാണ് തീരുമാനം എടുക്കുന്നതു നാളെ രാവിലത്തേക്ക് മാറ്റിച്ചത് ..
അർജ്ജുനൻ : ഇനി നമ്മൾ എന്ത് ചെയ്യും ?
ശ്രീ കൃഷ്ണൻ : ഒരു ആൾക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടമാകുകയും ..അവൾക്കു തിരിച്ചു അവനെ ഇഷ്ട്ടമാകുകയും അവരുടെ ബന്ധത്തിനു എന്തെങ്കിലും തടസ്സങ്ങൾ നേരിടുകയും ചെയ്‌താൽ ..ക്ഷത്രിയ ധർമ്മമനുസരിച്ച് ..അവൻ അവളെ കടത്തിക്കൊണ്ടു പോകുകയാണ് വേണ്ടത് ....
അർജ്ജുനൻ : ഞാൻ സുഭദ്രയെ കടത്തികൊണ്ടു പോകണം എന്നാണോ പറഞ്ഞു വരുന്നത്
ശ്രീ കൃഷ്ണൻ : എന്ന് ഞാൻ പറഞ്ഞിട്ടില്ല .. ക്ഷത്രിയ ധർമം അതാണ് എന്ന് ഞാൻ നിന്നെ ഓർമിപ്പിച്ചതാണ് ..നാളെ രാവിലെ സുഭദ്ര പൂജയ്ക്കായി അമ്പലത്തിൽ പോകുന്നുണ്ടെന്ന് ഞാൻ കേട്ടു ..
അർജ്ജുനൻ : ആജ്ഞ പോലെ ചെയ്യാം ..
ശ്രീ കൃഷ്ണൻ സുഭദ്രയെ കണ്ടു കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി ...നാളെ രാവിലെ അമ്പലത്തിൽ പോയില്ലെങ്കിൽ ദുര്യോധനന്റെ ഭാര്യ ആകേണ്ടിവരും എന്ന് മനസ്സിലാക്കി അവൾ നാളെ രാവിലെ അമ്പലത്തിലേയ്ക്ക് പോകാം എന്ന് പറഞ്ഞു ..
അടുത്ത ദിവസം രാവിലെ സുഭദ്ര ..പൂജയ്ക്കായി അമ്പലത്തിലേയ്ക്ക് പോയി ..വൈകാതെ അർജ്ജുനൻ ..പരിശീലനത്തിന് എന്ന വ്യാജേന ..ബലരാമന്റെ അനുഗ്രഹവും വാങ്ങി ..ശ്രീ കൃഷ്ണന്റെ അടുത്തെത്തി
ശ്രീ കൃഷ്ണൻ : നീ സുഭദ്രയെ കടത്തികൊണ്ടു പോകേണ്ടത് വളരെ അത്യാവിശ്യമാണ് ..അത് കൊണ്ടാണ് ഞാൻ നിന്നെ ..ഇതിൽ ഞാൻ സഹായിക്കുന്നത് ..അല്ലാതെ നിങ്ങൾ തമ്മിലുള്ള സ്നേഹം കണ്ടിട്ടൊന്നും ആല്ല ..
അർജ്ജുനൻ : പിന്നെ എന്തിനാണ് നീ ഞങ്ങളെ സഹായിക്കുന്നത് ?
ശ്രീ കൃഷ്ണൻ : അത് ഒന്നും നീ ഇപ്പോൾ മനസ്സിലാക്കേണ്ട കാര്യമില്ല ..പക്ഷെ നീ ഒരു കാര്യം പ്രത്യേകം ഓർക്കുക .. ദ്രൗപതി തീയിൽ നിന്നും ജനിച്ചവൾ ആണ് അത് കൊണ്ട് തന്നെ അവൾ ശിപ്ര ഗോപിയാണ് ഒരു കാരണവശാലും സുഭദ്രയുടെ വരവ് ദ്രൗപതിക്കു ഇഷ്ട്ടമാകാതെ വരാതെ നീ നോക്കണം ..അതുപോലെയായിരിക്കണം ..നീ അവരെ തമ്മിൽ പരിചയപെടുത്തേണ്ടത് ... പിന്നെ ..ഇന്ന് നീ സുഭദ്രയെ തേരാളിയാക്കി വേണം ..ഇവിടെ നിന്നും പോകാൻ ..
അർജ്ജുനൻ : ശെരി അങ്ങനെ ചെയ്യാം ..
അർജ്ജുനൻ അമ്പലത്തിലേക്ക് പോയി ...
അർജ്ജുനൻ സുഭദ്രയെ നിമിഷങ്ങൾക്കുള്ളിൽ തേരിൽ കയറ്റികൊണ്ട് പോയി ..തോഴിമാരും പടയാളികളും പെട്ടെന്ന് തന്നെ വിവരം പറയാൻ കൊട്ടാരത്തിലേയ്ക്ക് ഓടി ..
വാർത്തയറിഞ്ഞ ബലരാമനും മറ്റു ആളുകളും അർജ്ജുനനെ വധിക്കും എന്ന് പറഞ്ഞു യുദ്ധത്തിനൊരുങ്ങി ..അവർ അവരുടെ വാൾ ഉറയിൽ നിന്നും വലിച്ചൂരി ..
ബലരാമൻ സമ്മതത്തിനായി ശ്രീ കൃഷ്ണനെ നോക്കി ..ശ്രീ കൃഷ്ണൻ ഒന്നും മിണ്ടിയില്ല
ബലരാമൻ : നിനക്ക് എന്താ സമ്മതമല്ലേ ? ഓർമയില്ലേ ...അന്ന് നീ രുക്മിണിയെ കടത്തികൊണ്ടു പോയപ്പോൾ രുക്മൻ തടയാൻ വന്നത് ?
ശ്രീ കൃഷ്ണൻ : ഞാൻ രുക്മിണിയെ കടത്തികൊണ്ടു പോയതല്ല ..അന്ന് അവൾക്കു ഇഷ്ടമല്ലാത്ത വിവാഹത്തിൽ നിന്നും രക്ഷിക്കാൻ അവൾ എന്നോട് സഹായം ചോതിചിട്ടല്ലേ ഞാൻ പോയത് ..ഞാൻ അവളെ സഹായിച്ചതല്ലേ ..ഇപ്പോൾ അത് പോലെ സുഭദ്ര അർജ്ജുനനോട് സഹായം ചോദിച്ചതായിരിക്കും ..അവൾക്കു ദുര്യോദനെ വിവാഹം കഴിക്കാൻ ഇഷ്ടമല്ലാത്തത് കൊണ്ട് ..
ബലരാമൻ : എന്ന് നിന്നോട് ആര് പറഞ്ഞു ?
ശ്രീ കൃഷ്ണൻ : സുഭദ്ര തന്നെ ..
ബലരാമൻ : അവൾ എങ്ങനെ ദുര്യോധനനെ അവൾക്കായി ആലോചിക്കുന്ന വിവരം അറിഞ്ഞു ?
ശ്രീ കൃഷ്ണൻ : ഞാൻ പറഞ്ഞു ..എനിക്ക് ആ സന്തോഷ വാർത്തയറിഞ്ഞപ്പോൾ അവളോട് പറയാതിരിക്കാൻ കഴിഞ്ഞില്ല .. അത് കൊണ്ട് ഉറക്കത്തിൽ നിന്നും ഉണർത്തിയാണ് ഞാൻ ഈ വാർത്ത പറഞ്ഞത് ..
ബലരാമൻ : നീ സുഭദ്രയെ ഉണർത്തി പറഞ്ഞു എല്ലേ ? എന്നിട്ടും നിന്നോട് അവൾ സഹായം ചോദിച്ചില്ലേ ?
ശ്രീ കൃഷ്ണൻ : ഞാൻ ആപ്പോൾ തന്നെ പറഞ്ഞു ..ചേട്ടൻ ദുര്യോധനന് വാക്ക് കൊടുത്തു പോയി ..അത് കൊണ്ട് എനിക്ക് ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ല ..എന്ന് ..
ബലരാമൻ : ആപ്പോൾ നീ അവളെ സഹായിക്കാൻ പറ്റില്ല എന്ന് പറഞ്ഞു ..പിന്നെ അവൾ എപ്പോഴാണ് അർജ്ജുനനോട് സഹായം ചോദിച്ചത് ? ആരാണ് അവൾ ഈ സമയത്ത് അമ്പലത്തിൽ ഉണ്ടാകും എന്ന് പറഞ്ഞത് ?
ശ്രീ കൃഷ്ണൻ : അതൊക്കെ അവളോട് തന്നെ ചോദിക്കണം ...പക്ഷെ അവളുടെ അംഗരക്ഷകർ പറഞ്ഞത്..അർജ്ജുനൻ അവളെ പിടിച്ചു തേരിലേയ്ക്ക് കയറ്റിയപ്പോൾ അവൾ അവരെ ആരെയും സഹായത്തിനു വിളിച്ചില്ല ...എന്ന് മാത്രമല്ല അത് കഴിഞ്ഞു തേരാളി സുഭാദ്രയായിരുന്നു എന്നാണ് ..അപ്പോൾ അർജ്ജുനൻ സുഭദ്രയെ അല്ല സുഭദ്ര അർജ്ജുനനെയാണ് കടത്തികൊണ്ടു പോയത് എന്ന് കരുതേണ്ടി വരും .. ..ഇനിയും അർജ്ജുനനെ ആക്രമിക്കണം എന്നാണെങ്കിൽ ഞാനും വരാം നിങ്ങളുടെ കൂടെ ..പക്ഷെ അതിനു മുൻപ് ഒരൊറ്റ ചോദ്യത്തിനു എനിക്ക് ഉത്തരം തരണം ..അന്ന് ഞാൻ രുക്മിണിയെ കടത്തികൊണ്ടു വന്നപ്പോൾ നിങ്ങൾ എല്ലാവരും എന്റെ ഒപ്പം നിന്നു ..ചേട്ടൻ തന്നെ സദാ പാണ്ഡവരെ കുറിച്ചു പുകഴ്ത്തിയല്ലെ പറയാറുള്ളൂ .. അവർക്ക് ആർകെങ്കിലും ദ്വാരകയിൽ വന്നു നമ്മളെ അപമാനിക്കാൻ കഴിയുമോ ? സത്യം പറഞ്ഞാൽ നമ്മൾ അഭിമാനിക്കുകയല്ലേ വേണ്ടത് ..? ദ്രൗപതീ സ്വയം വരത്തിൽ വേണമെങ്കിൽ കർണ്ണന് വിജയിക്കാമായിരുന്നു ...ഈ സ്വയം വരത്തിന്റെയൊക്കെ അർത്ഥമെന്താണ് ..??
ഒരു രാജകുമാരി ഒരു വസ്തുവല്ല ..എന്തെങ്കിലും ഒരു പരീക്ഷണത്തിൽ വിജയിച്ചു അതിനു സമ്മാനമായി അവളെ കൊടുത്തയക്കാൻ ..നമ്മുടെ സ്വയംവരം എന്ന ആചാരത്തിലെ ഈ തെറ്റ് അർജ്ജുനൻ മനസ്സിലാക്കി ..അത് കൊണ്ട് അവളെ കടത്തി കൊണ്ട് പോയി അവളെ സഹായിച്ചു ...അതിൽ എന്താ ഇത്ര തെറ്റ് ...പാണ്ടുവിന്റെ പുത്രൻ ..ദ്രോണരുടെ പ്രിയപ്പെട്ട ശിഷ്യൻ ..ഏറ്റവും മികച്ച വില്ലാളി ..എന്താ അവൾക്കു ചേർന്ന ബന്ധമല്ലേ ? നിങ്ങളിൽ ആരെങ്കിലും ഉണ്ടോ അർജ്ജുനന്റെ സുഹൃത്താവാൻ കൊതിക്കാത്തവർ ?
അത് കൊണ്ട് നിങ്ങൾ ചെന്ന് എല്ലാ ആദരവോടും കൂടി അർജ്ജുനനെ കൂട്ടികൊണ്ട് വാ ..അർജ്ജുനൻ ..നിങ്ങളെ എല്ലാം തോൽപ്പിച്ച് സുഭദ്രയെയും കൊണ്ട് ഇന്ദ്രപ്രസ്ഥത്തിൽ എത്തിയാൽ പിന്നെ ദ്വാരകയെ ജനങ്ങൾ പരിഹസിച്ചു ചിരിക്കും ..അതാണോ നിങ്ങൾക്ക് വേണ്ടത് ..എന്നാൽ ചെല്ല് ..പോയി യുദ്ധം ചെയ്യ് ..
ശ്രീ കൃഷ്ണന്റെ വാക്കുകൾ കേട്ടവർ എല്ലാവരും അവരുടെ വാളുകൾ തിരികെ ഉറയിലെയ്ക്ക് ഇട്ടു ..
ബലരാമൻ : എനിക്കറിയാമായിരുന്നു ..നിന്നെ സംസാരിക്കാൻ അനുവദിച്ചാൽ നീ എല്ലാവരുടെയും മനസ്സ് മാറ്റും എന്ന് ..
എന്നിട്ട് അവിടെ കൂടിയിരുന്നവരോടായി ..ഇനി എന്ത് നോക്കി നിൽക്കുവാണ് ..പോയി ..എല്ലാ വിധ ആദരവോടും കൂടി അർജ്ജുനനെ കൂട്ടികൊണ്ട് വാ ...
ബലരാമൻ കൂടി പറഞ്ഞപ്പോൾ അവർ പെട്ടെന്ന് തന്നെ പോയി അർജ്ജുനനെയും സുഭദ്രയേയും കൂട്ടികൊണ്ട് വന്നു ..വൈകാതെ ദ്വാരകയിൽ വെച്ച് എല്ലാവരുടെയും സമ്മതത്തോടെ തന്നെ അവരുടെ വിവാഹം നടന്നു ..കുറച്ചു നാൾ അവർ അവിടെ താമസിച്ചു ...പക്ഷെ ..അർജ്ജുനൻ ..അപ്പോഴും ആലോചിച്ചിരുന്നത് എങ്ങനെ ദ്രൗപതിയെ പറഞ്ഞു മനസ്സിലാക്കും എന്നായിരുന്നു ...എന്ന് കരുതി സുഭദ്രയെ ദ്വാരകയിൽ ഉപേക്ഷിച്ചു പോയാൽ അത് യദു വംശത്തോട് ചെയ്യുന്ന വലിയ അപമാനമാകുകയും ചെയ്യും ..ഒടുവിൽ ഒരു ദിവസം അർജ്ജുനൻ സുഭദ്രയ്ക്കൊപ്പം രണ്ടും കല്പിച്ചു ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് പുറപ്പെട്ടു ...നേരെ ചെന്ന് മറ്റു പാണ്ടാവരോട് തന്റെ പ്രശ്നം അവതരിപ്പിച്ചു ..പക്ഷെ അവർക്കാർക്കും അർജ്ജുനനെ സഹായിക്കാൻ കഴിഞ്ഞില്ല ..ഒടുവിൽ യുധിഷ്ടിരൻ പറഞ്ഞു ..നീ ദ്രൗപതിയോട് ചെന്ന് സംസാരിച്ചു നോക്ക് ..ചിലപ്പോൾ എല്ലാം ശെരിയായാലോ ?
അർജ്ജുനൻ ദ്രൌപതിയുടെ മുറിയിലേക്ക് ചെന്ന്..സുഭദ്രയുടെ കാര്യം അവതരിപ്പിച്ചു ..
അർജ്ജുനൻ സുഭദ്രയെ കല്ല്യാണം കഴിച്ചത് ദ്രൗപതിക്ക് ഉൾകൊള്ളാൻ കഴിഞ്ഞിരുനില്ല ..
ദ്രൗപതി : പ്രായശ്ചിത്തം എന്ന് പറഞ്ഞു പോയിട്ട് പോയ സ്ഥലത്തെല്ലാം പോയി ഓരോ വിവാഹം കഴിച്ചു കാണും ..എന്നിട്ട് അവസാനം സുഭദ്രയേയും കൊണ്ട് വനിരിക്കുന്നു ...എനിക്ക് കൂടുതൽ ഒന്നും പറയാൻ ഇല്ല ..ഇപ്പോൾ എന്റെ മുറിയിൽ നിന്നും ഇറങ്ങണം ..എനിക്ക് ഏതെങ്കിലും കാലത്ത് ക്ഷമിക്കാൻ കഴിഞ്ഞാൽ അന്ന് ഞാൻ അങ്ങേയ്ക്ക് വേണ്ടി എന്റെ ഈ മുറിയുടെ വാതിൽ തുറക്കും ..
ഇനി അവിടെ നിന്നിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കിയ അർജ്ജുനൻ സുഭദ്രയുടെ അടുത്തേക്ക് പോയി ..സുഭദ്ര എപ്പോഴാണ് ദ്രൗപതിയെ പരിചയപെടാൻ കഴിയുക ..എന്ന് ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു ...
പെട്ടെന്ന് അർജ്ജുനനു ..ശ്രീ കൃഷ്ണൻ പറഞ്ഞത് ഓർമ്മ വന്നു .."സുഭദ്ര എന്റെ സ്വന്തം സഹോദരിയാണ് ..ദ്രൗപതി എന്റെ സഹോദരിയെപോലെയും ..രണ്ടു പേരും എനിക്ക് ഒരു പോലെയാണ് "
അർജ്ജുനൻ : സുഭദ്രേ ,,നീ ഗോകുലത്തിലെ സ്ത്രീകൾ ധരിക്കുന്ന വേഷം ധരിച്ചു ..വാസുദേവന്റെ പുത്രിയും കൃഷ്ണന്റെ ഇളയ സഹോദരി എന്ന് നിന്നെ ദ്രൗപതിയ്ക്കു പരിചയപെടുത്തണം ...
സുഭദ്ര അത് പോലെ തന്നെ ചെയ്തു ...അർജ്ജുനന്റെ വിദ്യ ഫലിച്ചു ..ശ്രീ കൃഷ്ണനെ സഹോദരനെ പോലെ കാണുന്ന ദ്രൗപതിക്ക് സുഭദ്രയെ ശത്രുവായികാണാൻ കഴിയില്ല എന്ന് അർജ്ജുനൻ ഊഹിച്ചിരുന്നു ..ദ്രൗപതി സുഭദ്രയെ സ്വന്തം സഹോദരിയെ എന്ന പോലെ സ്വീകരിച്ചു ..അങ്ങനെ ആ പ്രശ്നം അർജ്ജുനൻ പരിഹരിച്ചു
.

No comments:
Post a Comment