Monday, September 15, 2014

മഹാഭാരതം -33 ( സന്ധി)

അർജ്ജുനൻ ഭീഷ്മർക്കും  യുധിഷ്ടിരൻ ധൃതരാഷ്ട്രർക്കും അഭിമന്യുവിന്റെ വിവാഹത്തിനുള്ള ക്ഷണകത്ത് അയച്ചിരുന്നു.. ഈ സന്തോഷവാർത്ത പറയാൻ  തരാഷ്ട്രർ ഭീഷ്മരുടെ അടുത്തെത്തി ...

ധൃതരാഷ്ട്ര : പാണ്ഡവർ മത്സ്യ ദേശത്തെ  കൊട്ടാരത്തിൽ നിന്നും ഒരു ക്ഷണകത്ത് അയച്ചിട്ടുണ്ട് ..നമ്മളെ എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട് ...

ഭീഷ്മർ : എനിക്കും കിട്ടി ഒരു കത്ത് അർജ്ജുനൻ അയച്ചത് ..പക്ഷെ നമ്മൾ അവിടെ പോകാതിരിക്കുന്നത് ആണ് നല്ലത് ...പാണ്ടവർക്ക് ഒരു പാട് കാലം കൂടിയാണ് സന്തോഷിക്കാൻ ഒരു അവസരം ഉണ്ടാകുന്നത് നമ്മളായിട്ട് ഇല്ലാതാക്കേണ്ട ...

ധൃതരാഷ്ട്ര : അവർ തന്നെ ക്ഷണിച്ച സ്ഥിതിക്ക് നമ്മൾ പോകേണ്ടതല്ലേ ...

ഭീഷ്മർ : വേണ്ട.. അവിടെ ചെന്നാൽ ദുര്യോധനൻ എന്തായിരിക്കും പറയുക എന്തായിരിക്കും പ്രവർത്തിക്കുക..പിന്നെ അവിടെ  ധ്രുപദൻ ഉണ്ടാകും .. ധ്രുപദനും ദ്രോണരും നേരിൽ കണ്ടാൽ എന്തായിരിക്കും സംഭവിക്കുക ...ഒന്നും പറയാൻ കഴിയില്ല വേണ്ട നമ്മൾ പോകാതിരിക്കുന്നതാണ് എല്ലാവർക്കും നല്ലത് ...

പാണ്ഡവരുടെ ക്ഷണകത്ത്  ധ്രുപദനും പുത്രൻ ശിഗണ്ടിക്കും ലഭിച്ചിരുന്നു ...

 ധ്രുപദൻ : മോനെ നമ്മൾ വിവാഹത്തിനു പോകുമ്പോൾ മുഴുവൻ സൈന്യവുമായി വേണം പോകാൻ ..അവിടെയെല്ലാവരും ഉണ്ടാകുമേല്ലോ..ചിലപ്പോൾ വിവാഹം കഴിഞ്ഞയുടൻ പാണ്ഡവർ ഹസ്തിനപുരി ആക്രമിക്കാൻ തീരുമാനിച്ചാലോ ...അത് കൊണ്ട് നമ്മൾ അത് കൂടി കണക്കു കൂട്ടി വേണം പോകാൻ ...ആ ദ്രോണരുടെ മരണം കാണാൻ ഞാൻ എത്ര നാൾ ആയി കാത്തിരിക്കുന്നു

ശിഗണ്ടി : അച്ഛൻ ഒരു ലക്ഷ്യത്തോടെയാണെല്ലോ..തീകുണ്ടത്തിൽ  നിന്നും ധൃഷ്ടദ്യുമ്നനെ വരുത്തിയത് ..അത് പോലെ എനിക്കും ഒരു ലക്ഷ്യമുണ്ട് ..ഞാൻ അത് നിറവേറാനായി എത്ര  ജന്മമാണ് കാത്തിരിക്കുന്നത് എന്നറിയാമോ ?  

 വിവാഹത്തിനു വേണ്ടി   ശ്രീ കൃഷ്ണൻ സുഭദ്രയേയും ,അഭിമന്യുവിനെയും ,പാണ്ഡവരുടെ മറ്റു പുത്രൻ മാരെയും കൊണ്ട് മത്സ്യ ദേശത്ത് എത്തി....ദ്രൗപതി 13 വർഷം കഴിഞ്ഞാണ് അവളുടെ മക്കളെ കാണുന്നതെങ്കിലും എല്ലാവരെയും തിരിച്ചറിഞ്ഞു ...ഇത് കണ്ടു മക്കൾ അത്ഭുതപെട്ടു ..ദ്രൗപതി തന്റെ മക്കളെ അനുഗ്രഹിച്ചു ....

വൈകാതെ കൗരവർ ഒഴികെയുള്ളവർ കൊട്ടാരത്തിലെത്തുകയും ...അഭിമന്യുവിന്റെയും ഉത്തരയുടെയും വിവാഹം കെങ്കേമമായി നടന്നു ...അവരെ എല്ലാവരും അനുഗ്രഹിച്ചു ...വിവാഹം കഴിഞ്ഞു കൂടിയ സഭയിൽ ..ഹസ്തിനപുരി എങ്ങനെയാണ് ആക്രമിക്കേണ്ടത് എന്ന് ചർച്ച ചെയ്യാം എന്ന് ദ്രുപധൻ പറഞ്ഞു

ശ്രീ കൃഷ്ണൻ : യുദ്ധം ..ഇപ്പോൾ.... ? യുദ്ധത്തെ കുറിച്ച് ചർച്ച ചെയ്യേണ്ട ആവിശ്യം ഉണ്ടെന്നു എനിക്ക് തോനുന്നില്ല

ധൃഷ്ടദ്യുമ്നൻ   : നീ എന്താണ് ഈ പറയുന്നത് ...ഇത്രയൊക്കെ പാണ്ഡവരെ ദ്രോഹിച്ച അവരെ ആക്രമിക്കാൻ ഈ ഒരു അവസരം വരാൻ ഞങ്ങൾ എല്ലാവരും എത്ര കാലമായി കാത്തിരിക്കുന്നു ...

ശ്രീ കൃഷ്ണൻ : പാണ്ടാവരോട് ദുര്യോധനനും ..കൂട്ടരും ചെയ്ത എല്ലാ അനീതികളും എനിക്കറിയാം പക്ഷെ ...യുദ്ധം വിനാശകാരിയാണ് അത് കൊണ്ട് അത് അവസാനത്തെ വഴിയായി മാത്രമേ തിരഞ്ഞെടുക്കാവൂ ...പാണ്ഡവർ ഇതുവരെയും .. ധൃതരാഷ്ട്രരോട് പറഞ്ഞിട്ടില്ലെല്ലോ ...പറഞ്ഞത് പോലെ 13 വർഷത്തെ ശിക്ഷ പൂർത്തിയാക്കി.. അത് കൊണ്ട് ഇനി ഇന്ദ്രപ്രസ്ഥം തിരിച്ചു നൽകണം എന്ന്...

വിരാട് : നിങ്ങൾ വിചാരിക്കുന്നത് പാണ്ഡവർ ചോദിച്ച ഉടൻ അവർ ഇന്ദ്രപ്രസ്ഥം തിരിച്ചു നല്കും എന്നാണോ ?

ശ്രീ കൃഷ്ണൻ : അത് രാജാവ് ധൃതരാഷ്ട്രർ ആണ് തീരുമാനിക്കേണ്ടത് ...പക്ഷെ ഞാൻ പറയുകയായിരുന്നു ...ആദ്യം നമുക്ക് സമാധാനമായി ...യുധിഷ്ടിരനെ   പ്രതിനിധീകരിച്ചു ഒരു ദൂതനെ അയച്ചു ഇന്ദ്രപ്രസ്ഥം തിരിച്ചു നല്കാൻ ആവിശ്യപെട്ടു നോക്കാം ...

ബലരാമൻ : ഞാനും ശ്രീ കൃഷ്ണൻ പറയുന്നതിനോട് യോജിക്കുന്നു ..ഇതെല്ലം സംഭവിക്കാൻ കാരണം മഹാരാജാവ് യുധിഷ്ടിരന്റെ ചൂതിലുള്ള അമിതമായ താല്പര്യമാണ് ...അതിനു ദുര്യോധനനെയോ ...ശകുനിയോ കുറ്റം പറയുന്നതിൽ കാര്യമില്ല ...അത് കൊണ്ട് ..യുധിഷ്ടിരന്റെ ഭാഗം സമാധാനപരമായി അവരെ പറഞ്ഞു മനസ്സിലാക്കാൻ കഴിയുന്ന ആരെങ്കിലും വേണം ദൂതനായി പോകാൻ ..സമാധാനപരമായി രക്തം ചീന്താതെ വിജയിക്കുവാൻ കഴിയുമെങ്കിൽ അതായിരിക്കും ഏറ്റവും മഹത്തരം ....

ധ്രുപദൻ : ബലരാമാ നീ ഒരു ഭീരുവാണ് എന്ന് ഞാൻ പറയുന്നില്ല ...പക്ഷെ നീ ഇപ്പോൾ സംസാരിച്ചത് ഒരു ഭീരുവിനെപോലെയാണ് .നിങ്ങൾ എന്താണ് ഈ പറയുന്നത് ..ഇത്രയൊക്കെ ചെയ്തവരോട്‌ ഇനി സ്വന്തം അവകാശത്തിനു വേണ്ടി യുധിഷ്ടിരൻ അപേക്ഷിക്കണോ ?....നിങ്ങൾ ഒക്കെ ഇത് എങ്ങനെ കേട്ട് കൊണ്ട് മിണ്ടാതിരിക്കുന്നു എന്ന് എനിക്ക് മനസ്സിലാകുനില്ല ...സമാധാനമല്ല വേണ്ടത് ..അവരെ ആക്രമിക്കണം ..ആ ദുഷ്ടന്മാരെ കൊന്നു തള്ളണം...നീ എന്താണ് വിചാരിക്കുന്നത് ..ഇന്ദ്രപ്രസ്ഥം അവർ തിരിച്ചു നല്കും എന്നാണോ ?

ബലരാമൻ : എന്ത് കൊണ്ട് ഇല്ല ..ചൂതിൽ തോറ്റതെല്ലാം ധൃതരാഷ്ട്രർ ഒരു തവണ തിരിച്ചു നൽകിയതല്ലേ ? അവിടെ ഭീഷ്മരും ,വിധുരരും, ദ്രോണാചാര്യരും , ക്രിപാചാര്യരും ഒക്കെ ഇല്ലേ ..അവർ എല്ലാവരും യുധിഷ്ടിരന് വേണ്ടി ധൃതരാഷ്ട്രരോട് പറയില്ലേ ...അവർക്ക് എങ്ങനെ അന്യായം ചെയ്യാൻ കഴിയും ?

ധ്രുപദൻ : ആ മഹാന്മാരുടെ ന്യായ ബോധത്തെ കുറിച്ച് നീ പറയേണ്ട അവരുടെ എല്ലാവരുടെയും മുന്നിൽ  വെച്ചല്ലേ എന്റെ മോളെ ആ ദുഷ്ടന്മാർ അപമാനിച്ചത് ...ശ്രീ കൃഷ്ണാ നിനക്ക് അറിയാമെല്ലോ ...ഇവരൊക്കെയുണ്ടായിട്ടും ...പാണ്ടവരോട് അവർ എന്തെല്ലാം അനീതിയാണ് കാണിച്ചത് എന്ന് ... എന്റെ മകളെ അവർ അപമാനിച്ചത് ഓർക്കുമ്പോൾ എന്റെ രക്തം തിളയ്ക്കുകയാണ് ...കൃഷ്ണാ ...ഇനിയെന്തിനാണ് അവരെ ആക്രമിക്കുന്നത് വൈകിക്കുന്നത് ?

ശ്രീ കൃഷ്ണൻ : നിങ്ങൾ പറയുന്നത് എല്ലാം ശെരിയാണ് പക്ഷെ സ്വാർഥതയ്ക്ക് വേണ്ടി യുദ്ധം ചെയ്യുന്നതു മാനുഷിക മൂല്യങ്ങൾക്ക് തന്നെ എതിരാണ് ... നമ്മൾ ഈ സംസാരിക്കുന്നത് ഒരു മഹാ യുദ്ധത്തെ കുറിച്ചാണ് ...ഈ യുദ്ധത്തിൽ മരിക്കുന്നവരുടെ എണ്ണം എണ്ണി തിട്ടപെടുത്താൻ പോലും കഴിയില്ല ...യുദ്ധം നടന്നാൽ അനവധി പടയാളികളും മറ്റു ക്ഷത്രിയന്മാരും എല്ലാം മരിക്കും ..ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ നിങ്ങൾ(ധ്രുപദൻ ) തയ്യാറാണോ... ഞാൻ തയ്യാറല്ല ... അവർ നിങ്ങളുടെ മകളോടും പാണ്ടാവരോടും  എന്ത് അനീതിയാണ് ചെയ്തിട്ടുള്ളത് ?

അത് കൊണ്ട് ആണ് ഞാൻ പറഞ്ഞത് ആദ്യം സന്ധിയെ കുറിച്ച് സംസാരിക്കണം എന്ന് ...പാണ്ഡവർ ആദ്യം അവരുടെ അധികാരം ചോദിക്കണം ...യുദ്ധമാണ് വേണ്ടതെങ്കിൽ അത് അവർ (കൗരവർ) തീരുമാനിക്കട്ടെ ...

വിരാട് : നമ്മൾ സന്ധിയെ കുറിച്ച് സംസാരിച്ചാൽ അത് നമ്മൾ ദുർബലരായത് കൊണ്ടാണ് എന്ന് അവർ വിചാരിക്കില്ലേ ?

ശ്രീ കൃഷ്ണൻ : അവിടെയുള്ളവർ എല്ലാം ദുര്യോധനനെ പോലെ വിഡ്ഢികൾ അല്ല ....അവർക്കും അറിയാം  യുദ്ധം എത്ര വിനാശകരം ആണെന്ന് അത് കൊണ്ട് തന്നെ അവരും ഈ യുദ്ധം ഒഴിവാക്കാൻ ദുര്യോധനനും ധൃതരാഷ്ട്രർക്കും മേൽ സമ്മർദം ചെലുത്തും ..അത് കൊണ്ട് അങ്ങനെയുള്ളവർക്ക് ഒരു അവസരമെങ്കിലും നമ്മൾ കൊടുക്കണം ..ഒരേ ഒരു അവസരം ?

ശ്രീ കൃഷ്ണൻ പറയുന്നത് ശെരിയാണ് എന്ന് അവർക്ക് തോന്നി അവർ യുധിഷ്ടിരനെ പ്രതിനിതീകരിച്ചു ഒരു ദൂതനെ ഹസ്തിനപുരിക്ക് അയച്ചു ....

അതെ സമയം ഹസ്തിനപുരിയിൽ വിധുരരും ഭീഷ്മരും കൂടി ഈ യുദ്ധം ഒഴിവാക്കേണ്ട ആവിശ്യകത ക്രിപാചാര്യരെയും ദ്രോണരേയും പറഞ്ഞു മനസ്സിലാക്കി... ...

ഭീഷ്മർ : ഈ യുദ്ധത്തിൽ ജയിക്കുന്നത് പാണ്ടവരോ ദുര്യോധനനോ  ആരും ആകട്ടെ പക്ഷെ   തോൽക്കുന്നത് നമ്മൾ ആയിരിക്കും ...ഈ ഹസ്തിനപുരിയായിരിക്കും ...നിങ്ങളുടെ കടമ ...ദുര്യോധനന്റെയും ധൃതരാഷ്ട്രരുടെയും സ്വാർത്ഥ താല്പര്യങ്ങളെ സംരക്ഷിക്കുകയല്ല ...ഈ രാജ്യത്തെ സംരക്ഷിക്കുകയാണ് ...അതിനു വേണ്ടി നമ്മൾ രാജാവിനോട് പറയണം ..യുധിഷ്ടിരനെ ഇവിടേയ്ക്ക് വിളിച്ചു ഇന്ദ്രപ്രസ്ഥം തിരിച്ചു നല്കാൻ ..

ദ്രോണർ : പക്ഷെ നമ്മൾ  പറഞ്ഞാൽ രാജാവ് അത് കേൾക്കുമോ ?

വിധൂര് :  അത് രാജാവ് തീരുമാനിക്കട്ടെ പക്ഷെ നമുക്ക് പറഞ്ഞു നോക്കാമെല്ലൊ ...

ഭീഷ്മർ : അതെ ..അതാണ്‌ ശെരി ..

അങ്ങനെ അവർ നാല് പേരും കൂടി ധൃതരാഷ്ട്രരോട്  കാര്യം അവതരിപ്പിച്ചു ...

ധൃതരാഷ്ട്രർ : പക്ഷെ ദുര്യോധനനോട് കൂടി ചോദിക്കാതെ ഞാൻ എങ്ങനെയാണ് ....

ഭീഷ്മർ : നീയാണോ  അവനാണോ രാജാവ് ...? ഹസ്തിനപുരിയെ സംരക്ഷിക്കേണ്ടത് നിന്റെ കടമയാണ് ...

ധൃതരാഷ്ട്രർ : പക്ഷെ അവനല്ലേ ഈ രാജ്യത്തിന്റെ യുവരാജാവ് ...

ഭീഷ്മർ : നീ എന്താണ് ഈ പറയുന്നത് ? രാജാവിന് ഒരു തീരുമാനം എടുക്കാൻ യുവരാജാവിന്റെ

സമ്മതം വേണോ ?

ആ തർക്കം അങ്ങനെ തുടരുമ്പോൾ യുധിഷ്ടിരന്റെ ദൂതൻ അവിടെയെത്തിയ വിവരം ഒരു ഭടൻ വന്നു ധൃതരാഷ്ട്രരെ അറിയിച്ചു ...അയാളുമായുള്ള കൂടി കാഴ്ച രാജസദസ്സിൽ വെച്ച് ആകാം എന്ന് ധൃതരാഷ്ട്രർ തീരുമാനിച്ചു ...

ദൂതൻ വന്നത് അറിഞ്ഞു ദുര്യോധനൻ കലിതുള്ളി ....

ദുര്യോധനൻ അലറി  : ദൂതനോ ? എന്തിനു ആണ് ആ യുധിഷ്ടിരൻ ദൂതനെ അയച്ചത് ?

കർണ്ണൻ : അയാള് വന്നെങ്കിൽ വന്ന പോലെ തന്നെ പോകും ...

ശകുനി : അതെ ..അതിനു നീ ഇത്ര വികാരം കൊള്ളേണ്ട കാര്യമില്ല ...

ദുര്യോധനൻ : അച്ഛൻ എന്താണ്  അയാളെ തിരിച്ചയക്കാതിരുന്നത് ? ദൂതനെ അയക്കുന്നതിനു പകരം അവർ വീണ്ടും വനവാസത്തിനു പോകുകയായിരുന്നു വേണ്ടത് ..അവരുടെ അജ്ഞാതവാസം ഞാൻ പരാജയപെടുത്തിയതല്ലേ ...ധർമ്മിഷ്ടരാണ് പോലും ധർമ്മിഷ്ടർ  !! ഇനി പിതാമഹനും ആ വിധുരും എല്ലാം അച്ഛന് മേൽ സമ്മർദം ചെലുത്താൻ തുടങ്ങും ...

കർണ്ണൻ : ചൂത് ജയിച്ചത്‌ നീയല്ലേ ...മഹാരാജാവ് അല്ലല്ലോ .അവർ മഹാരാജാവിന് മേൽ സമ്മർദം ചെലുത്തട്ടെ പക്ഷെ  .രാജാവിന് നിന്റെ മേൽ സമ്മർദം ചെലുത്താൻ ആവില്ല...

ശകുനി : കർണ്ണൻ പറയുന്നത് ശെരിയാണ്... കാംപില്യയുടെ രാജപുരോഹിതനാണ് ദൂതനായിട്ടു വന്നിട്ടുള്ളത്..നമുക്ക് നോക്കാം എന്താണ് അവരുടെ ആവിശ്യം എന്ന്..യുധിഷ്ടിരന്റെ ചുറ്റുമുള്ളവർ എല്ലാം വിഡ്ഢികൾ ആണ് ആ ശ്രീ കൃഷ്ണൻ ഒഴികെ ...എനിക്ക് നന്നായിട്ട് അറിയാം അവനെ ...അവൻ ഭയങ്കര ബുദ്ധിമാനാണ് ...അവൻ ഒരിക്കലും യുദ്ധം നിർദേശിക്കില്ല..   അവൻ ആദ്യം  വാക്കുകൾ കൊണ്ട് നമ്മളെ കെണിയിലാക്കാൻ നോക്കും ദൂതൻ എന്ത് പറയും എന്ന് അറിഞ്ഞാൽ മാത്രമേ ..എന്താണ് കൃഷ്ണന്റെ മനസ്സിലിരുപ്പ് എന്ന് മനസ്സിലാക്കാൻ കഴിയൂ   സമാധാനത്തിന്റെ ഭാഷയാകും സംസാരിക്കുക ..അവൻ ഒറ്റയൊരുത്തനെ നമ്മുടെ വഴിയിൽ നിന്നും മാറ്റാൻ കഴിഞ്ഞാൽ നമ്മൾ വിജയിച്ചു എന്ന് ഉറപ്പിക്കാം ....ദുര്യോധനാ ...നീ ആ കൃഷ്ണന്റെ മേൽ മാത്രം ഒരു കണ്ണ് വെക്കണം.... 


 Flag Counter

No comments:

Post a Comment