യുദ്ധം തീരുമാനിക്കപെട്ടത് അറിഞ്ഞു വേദവ്യാസൻ ഹസ്തനപുരിയിൽ എത്തി ..അദ്ദേഹം ആദ്യം ചെന്നത് ഭീഷ്മരിന്റെ അടുത്താണ് ..ഇനി ഭീഷ്മർക്ക് ഒന്നും തന്നെ ചെയ്യാനില്ല എന്നും വരാൻ പോകുന്ന വലിയ ദുരന്തത്തെ ഓർത്തു കരയാൻ തയ്യാറായി കൊള്ളാൻ വേദവ്യാസൻ പറഞ്ഞു ....ഈ നടക്കാൻ പോകുന്നതെല്ലാം തന്നെ മുൻകൂട്ടി നിശ്ചയിക്ക പെട്ടിട്ടുള്ളതാണെന്നും അതിൽ ഓരോ ആളുകളുടെയും വേഷം അവർ ആടി തീർക്കണം..പുത്രന്മാരുടെയും ..പൌത്രന്മാരുടെയും മരണം കണ്മുന്നിൽ കാണാൻ ആണ് ഭീഷ്മരുടെ വിധി എന്നും അദ്ദേഹം ഭീഷ്മരോട് പറഞ്ഞു ..അതിനു ശേഷം അദ്ദേഹം പോയത് മഹാരാജാവ് ധൃതരാഷ്ട്രരുടെ അടുത്തേക്കാണ് ..
വേദവ്യാസൻ ധൃതരാഷ്ട്രരെ കാണാൻ എത്തിയപ്പോൾ അവിടെ തേരാളി സന്ജെയനും ഉണ്ടായിരുന്നു ...
വേദവ്യാസൻ കൈ ഉയർത്തി ആയുഷ്മാൻ ഭവ ..എന്ന അനുഗ്രഹം കൊടുക്കാൻ ഒരുങ്ങിയെങ്കിലും ..അദ്ദേഹം അത് വേണ്ടെന്നു വെച്ച് ...ധൃതരാഷ്ട്രരോട് സംസാരിച്ചു തുടങ്ങി ..
വേദവ്യാസൻ : ദീർഘായുസ്സു ആയിരിക്കാനുള്ള അനുഗ്രഹം നിനക്ക് നേരത്തെ ലഭിചിട്ടുള്ളതാണെല്ലോ...പക്ഷെ നീ ഒരു കാര്യം മനസ്സിലാക്കണം ചിലപ്പോഴൊക്കെ ഈ അനുഗ്രഹം പോലും ശാപമായി തീരും ..മറ്റാരും ഇല്ലാതെ ദീർഘകാലം ജീവിച്ചിരുന്നിട്ട് എന്ത് കാര്യം ? നീ എന്ത് ചെയ്യാനാണ് ?
ദ്രിതരാഷ്ട്രാർ : മഹാ മുനീ ..!! ??
വേദവ്യാസൻ : ഞാൻ നിന്നോട് ക്രൂരമായ ഒരു സത്യം പറയാനാണ് വന്നത് ..നിനക്കൊരു ഉപദേശം തരാൻ ..
ധൃതരാഷ്ട്രർ : അങ്ങ് എന്താണ് എന്ന് വെച്ചാൽ പറഞ്ഞോളൂ ...
വേദവ്യാസൻ : ആസന്നമായിരിക്കുന്ന യുദ്ധം നീ തടയണം ...ഇല്ലെങ്കിൽ സർവനാഷമായിരിക്കും ഫലം ...
ധൃതരാഷ്ട്രർ : ഞാനും ഈ യുദ്ധം ആഗ്രഹിക്കുന്നില്ല പക്ഷെ ...ഞാൻ പറഞ്ഞാൽ ദുര്യോധനൻ അനുസരിക്കില്ല ...ഞാൻ എന്ത് ചെയ്യും പ്രഭോ ?
വേദവ്യാസൻ : എന്നാൽ ഞാൻ നിനക്ക് ദിവ്യദ്രിഷ്ടി നല്കാം ..നിനക്ക് ഈ സർവനാശം നേരിട്ട് കാണാം ...
ധൃതരാഷ്ട്രർ : വേണ്ട ..വേണ്ട മഹാ മുനി ...ഞാൻ ഇതുവരെ ജീവിച്ചിരിക്കുന്ന എന്റെ മക്കളെയോ ..പാണ്ടുവിന്റെ മക്കളെയോ കണ്ടിട്ടില്ല ..എനിക്ക് അവരുടെ കാലൊച്ച കേട്ട് മാത്രമേ അവരെ തിരിച്ചറിയാൻ കഴിയൂ .. മരിച്ചു കിടക്കുന്ന അവരുടെ മുഖം കണ്ടിട്ട് ഞാൻ എന്ത് മനസ്സിലാക്കാൻ ..അത് കൊണ്ട് അങ്ങ് ദിവ്യദ്രിഷ്ടി സന്ജെയന് നല്കൂ ...എന്നിട്ട് സന്ജെയൻ എനിക്ക് വിവരിച്ചു തരട്ടെ ..
വേദവ്യാസൻ സന്ജേയനു ദിവ്യദ്രിഷ്ടി നല്കിയ ശേഷം പറഞ്ഞു ..നിനക്ക് ഇനി ഭൂതം ..വർത്തമാനം , ഭാവി എല്ലാം കാണാൻ സാധിക്കും ..
ഇത്രയും പറഞ്ഞു പോകാൻ ഒരുങ്ങിയ വേദവ്യാസനെ ധൃതരാഷ്ട്രർ തടഞ്ഞു ...
ധൃതരാഷ്ട്രർ : ദയവു ചെയ്തു അങ്ങ് ഈ യുദ്ധത്തിന്റെ പരിണാമം എന്തായിരിക്കും എന്ന് കൂടി പറയണം ..
വേദവ്യാസൻ : തണൽ നല്കാൻ കഴിയാത്ത പാഴ് മരങ്ങൾ മുറിക്കപെടുക തന്നെ ചെയ്യും പകരം തണൽ നല്കാൻ ഉതകുന്ന പുതിയമാരങ്ങൾ വളർന്നു വരും ...
ധൃതരാഷ്ട്രൻ : അങ്ങ് എന്തൊക്കെയാണ് ഈ പറയുന്നത് ..ഏതാണ് ഈ പാഴ്മരങ്ങൾ ? എനിക്ക് ഒന്നും മനസ്സിലാകുന്നില്ല ..
വേദവ്യാസൻ : എങ്കിൽ ഇനി നിനക്ക് അറിയേണ്ടതെല്ലാം നീ ഈ സന്ജെയനോട് ചോദിച്ചാൽ മതി ...ഇത്രയും പറഞ്ഞു വേദവ്യാസൻ അവിടെ നിന്നും പോയി ..
ധൃതരാഷ്ട്രർ : നമ്മൾ എന്തിനാണ് ഈ യുദ്ധം ചെയ്യുന്നത് ..ഭൂമിയുടെ ഒരു തുണ്ട് കഷണത്തിന് വേണ്ടി എന്തിനാണ് ഇങ്ങനെ ..കലഹിക്കുന്നത് ..ബന്ധങ്ങളും സ്വന്തങ്ങളും പോലും മറന്നു യുദ്ധം ചെയ്യാനും വേണ്ടി ..എന്ത് മഹത്വമാണ് ഈ ഒരു തുണ്ട് ഭൂമിക്കു ഉള്ളത് ??
സന്ജേയൻ : അധീനതയിലുള്ള ഭൂമി ശക്തിയുടെ അടയാളമാണ് പ്രഭോ ..അത് കൊണ്ടാണ് ഈ ലോകം ഭൂമിയുടെ വലുതും ചെറുതുമായ കഷണങ്ങൾക്കു വേണ്ടി യുദ്ധം ചെയ്യാൻ തയ്യാറാകുന്നത്...അവരുടെ ജീവൻ പോലും ബലി കൊടുക്കാൻ തയ്യാറാകുന്നത് ..
ധൃതരാഷ്ട്രർ : നീ പറഞ്ഞത് ശെരിയാണ് ..ശക്തിയില്ലെങ്കിൽ ..ഈ ക്ഷത്രിയരുടെ ജീവിതത്തിനു തന്നെ യാതൊരു അർത്ഥവും ഉണ്ടാവില്ല ... അത് കൊണ്ട് നീ നിന്റെ ദിവ്യദൃഷ്ടി ഉപയോഗിക്കു എന്നിട്ട് എന്നോട് പറയൂ ..സന്ജെയാ..ഇപ്പോൾ ദുര്യോധനൻ എന്ത് ചെയ്യുകയാണ്
സന്ജേയൻ തന്റെ ദിവ്യ ദൃഷ്ടി ഉപയോഗിച്ച് ദുര്യോധനൻ എന്ത് ചെയ്യുകയാണ് എന്ന് ധൃതരാഷ്ട്രർക്ക് വിശദീകരിച്ചു കൊടുത്തു ..
സന്ജേയൻ : ഇപ്പോൾ ദുര്യോധനൻ അദ്ദേഹത്തിന്റെ മുറിയിലാണ് ഉള്ളത് അവിടെ ശകുനിയും ..കർണ്ണനും,ദുശ്ശാസനനും,ശകുനിയുടെ പുത്രൻ ഉല്ലുകനും ഉണ്ട്...
ദുര്യോധനൻ : നമ്മൾ ശ്രീ കൃഷ്ണന്റെ മായാജാലങ്ങൾ ഒന്നും കണ്ടു ഭയന്നിട്ടില്ല ..അത് പോലെയുള്ള മായാവിദ്യകൾ കാണിക്കാൻ കഴിയുന്നവർ ഇവിടെയും ഉണ്ട് എന്ന് അവരെ ഒരു ദൂതനെ വിട്ടു അറിയിക്കണം ...
ശകുനി : അതെ ..നീ പറയുന്നത് ശെരിയാണ് അവരാണ് ആദ്യം ഇങ്ങോട്ട് ദൂതനെ അയച്ചത് ..അത് കൊണ്ട് അവസാനത്തെ ദൂതനെ അയക്കുന്നത് നമ്മൾ ആയിരിക്കണം ..
ദുര്യോധനൻ : എന്നാൽ ദൂതനായി ..കർണ്ണനെ അയക്കാം ...
ശകുനി ചിരിച്ചു കൊണ്ട് : വേണ്ട ..വേണ്ട ..ഒരിക്കലും കർണ്ണനെ അയക്കരുത് ...ഇവൻ അവിടെ ചെന്നിട്ടു അവർ പറയുന്നത് എന്തെങ്കിലും ഇവന് ഇഷ്ടമായില്ലെങ്കിൽ പിന്നെ ഇവൻ അവിടെ വെച്ച് തന്നെ യുദ്ധം ആരംഭിക്കും ...അത് കൊണ്ട് എന്റെ മകൻ ഉല്ലുകനെ ദൂതനായി അയക്കാം ..
വൈകാതെ ഉല്ലുകൻ ദുര്യോധനന്റെ ദൂതനായി പാണ്ടവരുടെയും ശ്രീ കൃഷ്ണന്റെയും അടുക്കൽ എത്തി ..
ഉല്ലുകൻ : ഞാൻ പറയുന്ന കാര്യങ്ങൾ കേട്ടിട്ട് നിങ്ങൾ ആരും എന്നെ ഉപദ്രവിക്കില്ല എന്ന് എനിക്ക് വാക്ക് തരണം ...ഞാൻ പറയുന്നത് എല്ലാം യുവരാജാവ് ദുര്യോധനൻ എന്നെ പറഞ്ഞേല്പിച്ച കാര്യങ്ങളാണ് ..
ശ്രീ കൃഷ്ണൻ : ഇല്ല ഞങ്ങൾ അങ്ങനെ ഒരിക്കലും ചെയ്യില്ല ...
യുധിഷ്ടിരൻ : നിങ്ങൾ ഒന്ന് കൊണ്ടും പേടിക്കേണ്ട ..ഒരു ദൂതനോട് കാണിക്കേണ്ട മര്യാദകൾ ഞങ്ങൾ ഒരിക്കലും തെറ്റിക്കില്ല നിങ്ങൾ ഇനി ദുര്യോധനൻ പറഞ്ഞത് ധൈര്യമായി പറഞ്ഞോളൂ ...
ഉല്ലുകൻ : ശെരി ..നിങ്ങളെ ഞാൻ വിശ്വസിക്കുന്നു ...ദുര്യോധനൻ എന്നോട് പറഞ്ഞയച്ചത് ഇതാണ് കേട്ടോളൂ..
യുധിഷ്ടിരാ നീ എന്നോട് ചൂത് കളിച്ചു നിന്റെ രാജ്യവും ,സഹോദരന്മാരെയും ഭാര്യയേയും വരെ നഷ്ടപെടുത്തി ..നിന്റെ ഭാര്യയെ മുടിക്ക് പിടിച്ചു വലിച്ചിഴച്ചു രാജസദസ്സിൽ കൊണ്ട് വന്നിട്ടും നീ ഒരു അക്ഷരം പോലും മിണ്ടിയില്ല ..അതിനു ശേഷം നീ 12 വർഷത്തെ വനവാസത്തിനും പിന്നെ ഒരു വർഷത്തെ അജ്ഞാതവാസത്തിനും പോയി ..അജ്ഞാതവാസ കാലത്ത് നീയൊക്കെ വെറും ദാസന്മാരായി വിരാട് രാജാവിന്റെ കൊട്ടാരത്തിൽ കഴിഞ്ഞു .നിങ്ങൾ വെറും ഭീരുക്കൾ ആണ് ..നിങ്ങൾ ഒരു കാലത്ത് ക്ഷത്രിയന്മാരായിരുന്നു ...പക്ഷെ ഇപ്പോൾ അല്ല ..പിന്നെ നിനക്കൊക്കെ എന്ത് അധികാരമാണ് ഉള്ളത് എന്നോട് ഇന്ദ്രപ്രസ്ഥം ചോദിക്കാൻ ..?? അന്ന് വാതു വെച്ചതനുസരിച്ചു അജ്ഞാതവാസം പരാജയപെട്ടത് കൊണ്ട് വീണ്ടും നീയൊക്കെ വനവാസത്തിനു പോകേണ്ടതാണ് ..അത് കൊണ്ട് ആദ്യം 12 വർഷത്തെ വനവാസവും ..1 വർഷത്തെ അജ്ഞാതവാസവും കഴിഞ്ഞു വാ എന്നിട്ട് നീയൊക്കെ എന്റെ മുന്നിൽ കൈ നീട്ടി യാജിക്ക് 5 ഗ്രാമങ്ങൾ തരാൻ ..ഒരു പക്ഷെ അപ്പോൾ ഞാൻ നിങ്ങൾക്ക് ഇന്ദ്രപ്രസ്ഥം തന്നെ തന്നേക്കും ..ഇതൊന്നും ചെയ്യാൻ കഴിയില്ലെങ്കിൽ ...ഇനി അധികം ധർമ്മിഷ്ടൻ ചമയേണ്ട ..നിന്റെയൊക്കെ ശാന്തി ദൂതൻ ആ കൃഷ്ണൻ ഇവിടെ വന്നു അഞ്ചു ഗ്രാമങ്ങൾ ചോദിച്ചു ..ഞാൻ അവ നിനക്കൊന്നും തരാതിരുന്നത് നീയൊക്കെ വെറും കള്ളന്മാരും ചതിയന്മാരും ആയതു കൊണ്ടാണ് ..നിനക്കൊക്കെ നിന്റെ ഭാര്യയുടെ മാനത്തെക്കാൾ വലുത് രാജ്യാവകാഷമാണ് ..അല്ലായിരുന്നെങ്കിൽ ശാന്തി ദൂതനെ അയക്കുന്നതിനു പകരം നീയൊക്കെ ഹസ്തനപുരി ആക്രമിക്കുമായിരുന്നു ...നിനക്കൊക്കെ ഇന്ദ്രപ്രസ്ഥം കിട്ടിയാലും ഇല്ലെങ്കിലും ..നീ യൊക്കെ ഇനി അതിനു വേണ്ടി യുദ്ധം ചെയ്തു ചത്താലും കാര്യമില്ല ..നിങ്ങളുടെ ആദ്യത്തെ കർത്തവ്യം പ്രതികാരമായിരുന്നൂ ..അല്ലാതെ രാജ്യാവകാശം ചോദിക്കുകയായിരുന്നില്ല ..നീയൊക്കെ ഒരു രാജ്യം കിട്ടാൻ വേണ്ടി ആക്രാന്തത്തോടെ ഇരിക്കുകയായിരുന്നൂ ..സ്വന്തം ഭാര്യയുടെ മാനവും അഭിമാനവും പോലും സംരക്ഷിക്കാൻ കഴിയാത്ത നീ യൊക്കെ ക്ഷത്രിയൻ പോയിട്ട് ഒരു മനുഷ്യൻ കൂടിയല്ല ..എനിക്ക് നിന്നോടൊക്കെ പറയാൻ ഉള്ളത് ഇതാണ് ...യുദ്ധത്തിന്റെ കാര്യം തന്നെ നീയൊക്കെ മറക്കുന്നതാണ് നല്ലത് ആ മായാജാലക്കാരൻ ശ്രീ കൃഷ്ണനെ കണ്ടിട്ടാണ് നീയൊക്കെ ഈ തുള്ളൂന്നതെങ്കിൽ കേട്ടോ ..അയാളുടെ ഈ മാന്ത്രിക വിദ്യയൊന്നും ഞങ്ങളുടെ മേൽ ഏശില്ല ..കാരണം അത് പോലെയുള്ള മാന്ത്രിക വിദ്യയൊക്കെ ഞങ്ങളുടെ അടുത്തും ഉണ്ട് മാത്രമല്ല ..യുദ്ധത്തിൽ മാന്ത്രിക വിദ്യകൾ അല്ല വേണ്ടത് .. ആയുധങ്ങളും ..ശക്തിയും ആണ് ..ടാ.. മന്ദബുന്ധി യുധിഷ്ടിരാ ..യുദ്ധത്തിനെ കുറിച്ചുള്ള ചിന്ത തന്നെ കളഞ്ഞിട്ടു ഇനി ശിഷ്ടകാലവും വിരാട് രാജാവിന്റെ അടിമയായി അങ്ങ് ജീവിച്ചോ ....അതാണ് നിനക്കൊക്കെ നല്ലത് ...
ഇത്രയും കേട്ടപ്പോൾ തന്നെ പാണ്ഡവരുടെ ക്ഷമ നശിച്ചിരുന്നു ..ഈ നില്കുന്നത് വെറും ഒരു ദൂതനാണ് എന്നും അയാളെ ആക്രമിച്ചത് കൊണ്ട് യാതൊരു ഗുണവും ഇല്ല എന്നത് കൊണ്ട് എല്ലാ അപമാനങ്ങളും സഹിച്ചു അവർ കേട്ട് കൊണ്ടിരുന്നു ..
അല്പം നിർത്തിയ ശേഷം ഉല്ലുകൻ വീണ്ടും തുടർന്ന് ...ഇനി ദുര്യോധനന്റെ വക അർജ്ജുനന് ഒരു സന്ദേശമുണ്ട് കേട്ടോളൂ ...
നാവല്ല ആയുധം കൊണ്ടാണ് യുദ്ധം ചെയ്യേണ്ടത് മനസ്സിലായോടാ ...? സ്വയം നീ തന്നെ യങ്ങ് പുകഴ്ത്തി പറഞ്ഞത് കൊണ്ട് വിചാരിക്കുന്ന കാര്യമെല്ലാം അങ്ങ് നടക്കുമെന്നും നിനക്ക് അങ്ങ് മോക്ഷം കിട്ടുമെന്നും ഒരു വിചാരമുണ്ടെങ്കിലെ ..അത് വേണ്ട .. സ്വന്തമായിട്ട് പുകഴ്ത്ത്തിപറയാൻ ആർക്കാണ് കഴിയാത്തത് ? നിന്റെ കൂടെ ശ്രീ കൃഷ്ണനുണ്ട് ...4 അടി നീളമുള്ള നിന്റെ ആ ഗാന്ധീവം എന്ന വില്ല് ഉണ്ട് എല്ലാവർക്കും അറിയാം നീ വല്ല്യ വില്ലാളിയും യോദ്ധാവും ഒക്കെയാണെന്ന് ..എന്നിട്ടും ഞാൻ നിന്റെ രാജ്യം പിടിച്ചെടുത്തത് കണ്ടോടാ .. നിനക്കൊക്കെ അവിടെയിരുന്നു കരയാനല്ലാതെ എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞോ ? ..കഴിഞ്ഞ 13 വർഷമായിട്ടു ഞാനാണ് നിന്റെയൊക്കെ രാജ്യം വെച്ച് അനുഭവിക്കുന്നത് ..ഇനി അങ്ങോട്ടും അത് അങ്ങനെ തന്നെയായിരിക്കും ..എന്റെ കാലശേഷം എന്റെ പുത്രന്മാരും ...അതിനു ശേഷം അവരുടെ പുത്രന്മാരും ..അങ്ങനെ എന്റെ തലമുറ തന്നെ നിന്റെയൊക്കെ രാജ്യം വെച്ച് അനുഭവിക്കും ...കാരണം അഥവാ യുദ്ധം ഉണ്ടായാൽ ഞാൻ നിന്നെയും നിന്റെ സഹോദരന്മാരെയും എല്ലാം കൊന്നു കുഴിച്ചു മൂടും .. ടാ അർജ്ജുനാ ..അന്ന് ദ്രൗപതിയുടെ വസ്ത്രാക്ഷേപം നടക്കുമ്പോഴും നിന്റെ കയ്യിൽ നിന്റെ ഗാന്ധീവം ഉണ്ടായിരുന്നെല്ലോ ...അന്ന് ഭീമന്റെ ശക്തിയൊക്കെ ചോർന്നു പോയോ എന്ന് നീ അവനോടു ചോദിക്ക് ...നീയൊക്കെ വെറും നപുംസകങ്ങളാണ്..നപുംസകങ്ങൾ ....അത് കൊണ്ട് കുരു വംശത്തിൽ ജനിച്ച മഹാരഥന്മാരെ വെറുതെ വെല്ലുവിളിച്ചു മരണം ക്ഷണിച്ചു വരുത്തേണ്ട... അത് കൊണ്ട് മക്കളെ ... നീയൊക്കെ എവിടെയാണോ ..അവിടെ തന്നെ സുഗമായി കഴിഞ്ഞു കൊള്ളുക.. ..
പാണ്ഡവർ അപമാനവും സങ്കടവും ദേഷ്യവും സഹിക്കാനാകാതെ സ്തംഭിച്ചു ഇരുന്നു പോയി ...
ശ്രീ കൃഷ്ണൻ എഴുന്നേറ്റു ഉല്ലുകന്റെ അടുത്തെത്തി
ശ്രീ കൃഷ്ണൻ : ഉല്ലുകാ..നീ ആ കുബുദ്ധി ശകുനിയുടെ മകനല്ലേ ..നീ ഏതായാലും ദൂതൻ എന്ന നിലയിൽ ഉള്ള നിന്റെ കടമ പൂർത്തിയാക്കി ഞങ്ങൾ അതെല്ലാം കേട്ടിരുന്നു ..ഇനി ആ ദുര്യോധനനോട് പറയണം ....നിനക്ക് ഒരു ക്ഷത്രിയനെ പോലെ ജീവിക്കാനോ കഴിയില്ല ശെരി ..എങ്കിൽ ,,ഇനി ഒരു ക്ഷത്രിയനെ പോലെ യുദ്ധം ചെയ്തു വീര ചരമം അടയാൻ എങ്കിലും ശ്രമിക്കണം എന്ന്..കാരണം അത് അവൻ വിചാരിക്കുന്ന പോലെ അത്ര എളുപ്പം ആയിരിക്കില്ല എന്ന് ....
അതെ സമയം സന്ജേയൻ ഈ വിവരങ്ങൾ എല്ലാം ദ്രിതരാഷ്ട്രർക്ക് വിവരിച്ചു കൊടുത്തു ..
സന്ജേയൻ : അത് കഴിഞ്ഞു ശ്രീ കൃഷ്ണൻ പറയുന്നു .. ..നിനക്ക് ഒരു ക്ഷത്രിയനെ പോലെ ജീവിക്കാനോ കഴിയില്ല ശെരി ..എങ്കിൽ ,,ഇനി ഒരു ക്ഷത്രിയനെ പോലെ യുദ്ധം ചെയ്തു വീര ചരമം അടയാൻ എങ്കിലും ശ്രമിക്കണം എന്ന്..
ധൃതരാഷ്ട്രർ ഇതെല്ലം കേട്ട് സിംഹാസനത്തിൽ തളർന്നിരുന്നു പോയി ...
ധൃതരാഷ്ട്രർ : മതി ..സന്ജെയാ ..മതി ..എനിക്ക് ഇനി ഒന്നും കേൾക്കേണ്ട ....
സന്ജെയാ ..ഇപ്പോൾ വിദുർ എന്റെ അടുത്തേക്ക് വരുന്നത് പോലും ഇല്ല ..എനിക്ക് ഇപ്പോൾ നീ മാത്രമേ ഉള്ളൂ ...നീ പറ ഇനി ഞാൻ ദുര്യോധനനോട് ആജ്ഞാപിക്കാണോ ...അതോ..അതോ ..ഞാൻ അവനോടു ആപേക്ഷിക്കണോ ?
സന്ജേയൻ : ഇനി അങ്ങ് വിചാരിച്ചാൽ ഈ യുദ്ധം തടയാൻ കഴിയില്ല ..അങ്ങേയ്ക്ക് ഇനി ആകെ ചെയ്യാൻ കഴിയുന്നത് .. ഈ സ്ഥാനം ഉപേക്ഷിച്ചു ...വനത്തിലേയ്ക്കു സന്യസിക്കാൻ പോകുക എന്നത് മാത്രമാണ്
-------------------------------------------------------------------------------------------------------------
യുദ്ധത്തിനു മുൻപ് ദുര്യോധനൻ കുന്തിയുടെ അനുഗ്രഹം വാങ്ങാൻ എത്തി ...കുന്തി ദുര്യോധനനെ ആയുഷ്മാൻ ഭവ (ദീർഘയുസ്സുണ്ടാകട്ടെ )എന്ന് അനുഗ്രഹിച്ച ശേഷം..
ദുര്യോധനൻ : ചെറിയമ്മ എന്താണ് എന്നെ വിജയിച്ചു വരാൻ അനുഗ്രഹിക്കാത്ത്തത് ?
കുന്തി : വിജയിച്ചു വരാനുള്ള അനുഗ്രഹം നിനക്ക് നിന്റെ അമ്മയിൽ നിന്നോ പിതാമഹനിൽ നിന്നോ ...ആചാര്യന്മാരിൽ നിന്നോ ലഭിച്ചോ ?
ദുര്യോധനൻ : ഇല്ല അമ്മ പറഞ്ഞു ആദ്യം ചെറിയമ്മയുടെ അനുഗ്രഹം വാങ്ങാൻ ..പിന്നെ പിതാമഹനും ആചാര്യന്മാരും എന്റെ സേനാപതിമാരാണ് ...അതാണ് അവരുടെ അനുഗ്രഹം എന്ന് ഞാൻ വിശ്വസിക്കുന്നു ...
കുന്തി : വിദുർ നിന്നെ അനുഗ്രഹിച്ചോ ? ഈ യുദ്ധത്തിൽ നീ ജയിച്ചു വരാൻ ?
ദുര്യോധനൻ : അദ്ദേഹം ഒരിക്കലും എന്നെ അങ്ങനെ അനുഗ്രഹിക്കില്ല ..കാരണം ..അയാൾ എന്റെ വിജയം ആഗ്രഹിക്കുന്നില്ല ...അയാൾ എന്റെ നല്ലത് ആഗ്രഹിക്കുന്നില്ല
കുന്തി : പക്ഷെ അദ്ദേഹം ഹസ്തനപുരിക്ക് നല്ലത് വരണം എന്ന് ആഗ്രഹിക്കുന്നയാൾ ആണ് ..നിനക്കും നല്ലത് വരണം എന്ന് തന്നെയാണ് അദ്ദേഹം ആഗ്രഹിക്കുന്നത് ..നിന്റെ എന്തെങ്കിലും തെറ്റ് കണ്ടു അദ്ദേഹം നിന്നോട് ദേഷ്യപെട്ടു എന്ന് കരുതി നീ അദ്ദേഹത്തെ ശത്രുവായി കാണരുത് .. അദ്ദേഹത്തെ നീ സംശയിക്കരുത് ..ഇനി നീ ഹസ്തിനപുരിക്ക് എതിരാണെങ്കിൽ അദ്ദേഹവും നിനക്ക് എതിരായിരിക്കും ...എന്താ ..നീ ഹസ്തിനപുരിക്ക് എതിരാണോ ?
ദുര്യോധനൻ : ഞാൻ എങ്ങനെ ഹസ്തിനപുരിക്ക് എതിരാകും ...ഹസ്തിനപുരി നമ്മുടെ തലസ്ഥാനം അല്ലെ ?
കുന്തി : ഹസ്തിനപുരി വെറും ഒരു തലസ്ഥാനമാണ് എന്ന് കരുതരുത് മോനെ ..ഭരത വംശത്തിന്റെയും നമ്മുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും നെടുന്തൂണാണ് ഹസ്തിനപുരി ....ഈ നഗരം നിന്റെ അമ്മയാണ് അതിനെ വെറും ഒരു തലസ്ഥാനമായി മാത്രം നീ കാണല്ലേ ...മോനെ ..ഈ നഗരം നശിച്ചാൽ കുരുവംഷത്തിനു പിന്നെ അവകാശപെടാൻ ഒന്നും തന്നെ ബാക്കിയുണ്ടാവില്ല ..നീ ഈ നഗരത്തെ സംരക്ഷിക്കണം ..ആദരിക്കണം ..
ദുര്യോധനൻ : അപ്പോൾ നിങ്ങൾ എന്റെ വിജയം ആഗ്രഹിക്കുന്നില്ല എന്നാണോ ?
കുന്തി : ആര് ജയിച്ചാലും തോറ്റാലും എന്റെ വിധി കരയാനാണ് ..ഞാൻ നിന്റെ പ്രവർത്തികളിൽ ദുഘിതയാണ് തയാണ് പക്ഷെ ഞാൻ ഒരിക്കലും നിന്റെ മരണം ആഗ്രഹിക്കുന്നില്ല മോനെ ...അത് കൊണ്ടാണ് ഞാൻ ദീർഘായുസ്സു ഉണ്ടാകാൻ അനുഗ്രഹിച്ചത് ...പക്ഷെ .....എന്റെ അനുഗ്രഹത്തിന് നിന്നെ അർജ്ജുനന്റെ ശരങ്ങളിൽ നിന്നോ ..ഭീമന്റെ ഗദയുടെ പ്രഹരത്തിൽ നിന്നോ സംരക്ഷിക്കാൻ കഴിയുമോ എന്ന് എനിക്കറിയില്ല ....
ദുര്യോധനൻ ദേഷ്യത്തോടെ തിരിച്ചു പോയി ..
---------------------------------------------------------------------------------------------------------
യുദ്ധ ഭൂമിയിലേക്ക് പുറപ്പെടുന്നതിനു മുൻപ് ദുര്യോധനൻ തന്റെ സ്വന്തം അമ്മയായ ഗാന്ധാരിയെ കാണാൻ എത്തി ..പക്ഷെ ഗാന്ധാരിയും ദുര്യോധനനെ അനുഗ്രഹിച്ചത് ആയുഷ്മാൻ ഭവ എന്ന് തന്നെയായിരുന്നു....
ദുര്യോധനൻ : അമ്മെ ..ഞാൻ യുദ്ധ ഭൂമിയിലേക്ക് ആണ് പോകുന്നത് എന്നെ വിജയിച്ചു വരാൻ അനുഗ്രഹിക്കൂ ..
ഗാന്ധാരി : മേനെ ഈ യുദ്ധം ശെരിക്കും ആവിശ്യമുള്ളതാണോ ?
ദുര്യോധനൻ : ആവിശ്യമായത് കൊണ്ടല്ലേ ഞാൻ യുദ്ധത്തിനു പോകുന്നത് ..അത് കൊണ്ട് സാധാരണ യോദ്ധാക്കന്മാരുടെ അമ്മമാർ ചെയ്യുന്ന പോലെ എന്നെ വിജയശ്രീ ലാളിതനായി തിരിച്ചു വരാൻ അനുഗ്രഹിക്കൂ ..
ഗാന്ധാരി : നീ വിജയിച്ചു വരാൻ ഞാൻ അനുഗ്രഹിച്ചാലും അത് പ്രയോജനം ചെയ്യില്ല മോനെ ..നീ ഒരു കാര്യം മനസ്സിലാക്കിക്കോ ...എവിടെയാണോ സത്യമുള്ളത് അവിടെ ശ്രീ കൃഷ്ണൻ ഉണ്ടാകും എവിടെ അദ്ദേഹം ഉണ്ടോ അവിടെ വിജയവും ..ശ്രീ കൃഷ്ണൻ പാണ്ഡവരുടെ പക്ഷത്താണ് ഉള്ളത് ..അത് കൊണ്ട് മോനെ ..ഒടുവിൽ സത്യം തന്നെ വിജയിക്കും ...നിനക്ക് യുദ്ധം ചെയ്യണം എന്നുണ്ടെങ്കിൽ നീ നിന്റെ അഹങ്കാരത്തോട് വേണം യുദ്ധം ചെയ്യാൻ ആ യുദ്ധത്തിനു നീ ഒരുങ്ങിയാൽ ഞാൻ തീർച്ചയായും നിന്നെ വിജയിക്കാനായി അനുഗ്രഹിക്കും ..
ദുര്യോധനന്റെ ക്ഷമ നശിച്ചു .....അമ്മെ ഈ യുദ്ധത്തിനാണ് എനിക്ക് നിങ്ങളുടെ അനുഗ്രഹം വേണ്ടത് ..ശെരി അമ്മ അപ്പോൾ എന്നെ വിജയിക്കാൻ അനുഗ്രഹിക്കില്ലെങ്കിൽ ശെരി ..അമ്മയുടെ ഈ മകൻ അമ്മയുടെ കാൽ തൊട്ടു അനുഗ്രഹം മേടിക്കാതെ ഒരു പക്ഷെ എന്റെ അവസാനയുദ്ധത്തിനാകാം ഞാൻ പോകുന്നത് ...
ഇത്രയും പറഞ്ഞു ദുര്യോധനൻ യുദ്ധ ഭൂമിയിലേക്ക് തിരിച്ചു ...
അൽപ സമയം കഴിഞ്ഞു കുന്തി ഗാന്ധാരിയെ കാണാൻ എത്തി ...ഇത്രയും നാൾ തന്നെ കാണാൻ വരാതിരുന്നതിലുള്ള പരിഭവത്തിലായിരുന്നു ഗാന്ധാരി ..
ഗാന്ധാരി : നീ എന്താണ് ഇത്രയും നാൾ എന്നെ കാണാൻ വരാതിരുന്നത് തെറ്റ് ചെയ്തത് ജേഷ്ടൻ മഹാരാജാവ് ധൃതരാഷ്ട്രരും ,നിന്റെ മകൻ ദുര്യോധനനും അല്ലെ അതിനു നീ എന്തിനാണ് എന്നെ ശിക്ഷിക്കുന്നത് ?
കുന്തി : ചേച്ചി ..എന്നോട് ക്ഷമിക്കണം ...
ഗാന്ധാരി : നേരിൽ കാണുമ്പോൾ ചേച്ചി എന്ന് വിളിക്കും ...പക്ഷെ ഇത്രയും നാൾ നീ ഇങ്ങോട്ട് ഒന്ന് വന്നില്ലെല്ലോ ? ഞാൻ എന്ത് തെറ്റാണ് നിന്നോട് ചെയ്തത് ? നിന്നോട് ഞാൻ ക്ഷമിക്കില്ല
കുന്തി : ചേച്ചി എന്നോട് ക്ഷമിക്കുക എന്നത് എന്റെ അവകാശമാണ് ..കാരണം ഞാൻ ചേച്ചിയെകാൾ ഇളയതല്ലേ ?
ഗാന്ധാരി : അങ്ങനെയാണെങ്കിൽ നീ ദ്രൗപതിയോട് പറയണം ദുര്യോധനനോടും ദുശ്ശാസനനോടും ക്ഷമിക്കാൻ അവൾ അവരെകാൾ മൂത്തത് അല്ലെ ...
കുന്തി : ചേച്ചിക്ക് ആകുമോ അവരോടു ക്ഷമിക്കാൻ ?
ഗാന്ധാരി : ഞാൻ ദുര്യോധനനോടും ദുശ്ശാസനനോടും ക്ഷമിക്കാം പക്ഷെ ആ കർണ്ണനോടും എന്റെ ജേഷ്ടൻ ശകുനിയോടും ക്ഷമിക്കില്ല ..അവരാണ് എന്റെ മക്കളെ രാവും പകലും കൂടെ നടന്നു വാശി കയറ്റുന്നത് ...
ഗാന്ധാരി തന്റെ മകൻ കർണ്ണനെ കുറിച്ച് പറഞ്ഞത് കുന്തിയെ വേദനിപ്പിച്ചു ...
കുന്തി : കർണ്ണനു ദുര്യോധനനോട് ഒരു പാട് കടപ്പാട് ഉണ്ട് അത് കൊണ്ട് അവനു ദുര്യോധനന്റെ ഒപ്പം നിന്നേ..പറ്റൂ ..അവന്റെ ജീവൻ പോലും ദുര്യോധനന് വേണ്ടിയുള്ളതാണ് ...അവൻ ചെയ്യുന്നത് അവന്റെ കടമയാണ് ...
ഗാന്ധാരി : നീ എന്തിനാണ് അവനു വേണ്ടി വാദിക്കുന്നത് ?
കുന്തി : ഞാൻ വാദിച്ചതല്ല..\ സത്യമാണ് പറഞ്ഞത് ..ഞാൻ ഇപ്പോൾ വനത് ചേച്ചിയോട് മാപ്പ് ചോദിക്കാനാണ് ...
എന്നിട്ട് കുന്തി ദുര്യോധനൻ വന്നു വിജയിക്കാനുള്ള അനുഗ്രഹം ചോദിച്ചപ്പോൾ ആ അനുഗ്രഹം കൊടുക്കാതെ ദീർഘായുസ്സിനുള്ള അനുഗ്രഹം കൊടുത്ത വിവരം പറഞ്ഞു ..അത് കേട്ട ഗാന്ധാരിക്ക് സന്തോഷമായി ..
ഗാന്ധാരി : ഈ യുദ്ധത്തിൽ നമ്മൾ രണ്ടു അമ്മ മാരും ഭാരത വംശത്തിന്റെ പതനം കാണാൻ വിധിക്കപെട്ടവരാണ്..ആർക്കും ആരെയും വിജയിക്കാനുള്ള അനുഗ്രഹവും നല്കാൻ കഴിയില്ല ..തോൽകാനുള്ള ശാപവും നല്കാൻ ആവില്ല ...പക്ഷെ നീ എനിക്ക് വാക്ക് തരണം നീ ഒരിക്കലും എന്റെ ദുര്യോധനനെയും ദുശ്ശാസനനെയും ശപിക്കില്ല എന്ന് ...
കുന്തി : ഇല്ല ഞാൻ ഒരിക്കലും നമ്മുടെ മക്കളെ ശപിക്കില്ല ...
കുന്തി ഗാന്ധാരിയെ ആശ്വസിപ്പിച്ച ശേഷം തിരികെ മടങ്ങി പോയി ...
അല്പസമയം കഴിഞ്ഞു ഗാന്ധാരി ധൃതരാഷ്ട്രരുടെ അടുത്ത് എത്തി
ഗാന്ധാരി : അങ്ങ് അനുവദിക്കുകയാണെങ്കിൽ ഞാൻ ശ്രീ കൃഷ്ണന്റെ അടുത്ത് പോയി അപേക്ഷിക്കാം അങ്ങ് കുന്തിയുടെ പുത്രന്മാരെ സംരക്ഷിക്കുന്നത് പോലെ എന്റെ പുത്രന്മാരെയും സംരക്ഷിക്കാൻ ..
ധൃതരാഷ്ട്രർ : വേണ്ട ...ഈ യുദ്ധം നമ്മൾ ക്ഷണിച്ചു വരിത്തിയത് ആണ് ..അദ്ദേഹം ഇവിടെ ശാന്തി ദൂതുമായി വന്നതല്ലേ ...നമ്മൾ അത് സ്വീകരിച്ചില്ല ...ഈ യുദ്ധം നമ്മുടെ വിധിയാണ് ...
ജീവിതത്തിൽ ആദ്യമായി ധൃതരാഷ്ട്രർ തന്റെ വിധി ..തന്റെ തെറ്റുകളുടെ ഫലമാണ് എന്ന് അംഗീകരിച്ചു ....
.

No comments:
Post a Comment