Friday, September 19, 2014

മഹാഭാരതം - 44 (പൊതു ശത്രു )

രാത്രി ശ്രീ കൃഷ്ണനും പാണ്ടവരും മറ്റു രാജാക്കന്മാരും ചേർന്ന് യുദ്ധത്തിൽ പരിക്കേറ്റവരെ സന്ദർശിച്ചു .ആ മഹായുദ്ധത്തിന്റെ ഒന്നാം ദിവസം തന്നെ പാണ്ഡവരുടെ സേനയ്ക്ക്  ഉണ്ടാക്കിയ നഷ്ടം കണ്ടു യുധിഷ്ടിരന് ആശങ്കയായി ...

യുധിഷ്ടിരൻ : കണ്ടില്ലേ ...മരിച്ചവരുടെ എണ്ണം മുറിവേറ്റവരുടെ എണ്ണത്തേക്കാൾ കൂടുതലാണ് ..ഇനി നാളെ എന്തായിരിക്കും സ്ഥിതി കൃഷ്ണാ ?

ശ്രീ കൃഷ്ണൻ :  ഒരു രാജ്യത്തെയും  രാജവംശത്തെയും ഒരിക്കലും  യോദ്ധാക്കളുമായി തുലനം ചെയ്യരുത് ജേഷ്ടാ... യുദ്ധത്തിൽ മുറിവേറ്റവരുടെയും ..മരിച്ചു വീണവരുടെയും എണ്ണം കൊണ്ടല്ല വിജയവും പരാജയവും നിശ്ചയിക്കേണ്ടത്  അത് കൊണ്ട് നാളെ എന്താകും എന്ന് ആശങ്കപെടാതെ ....അങ്ങ് എന്തിനാണ് ഭയപെടുന്നത് ...

കൃഷ്ണൻ ആ സേനയിലുള്ള ധീരയോദ്ധാക്കളുടെ പേരെടുത്തു പറഞ്ഞ ശേഷം യുധിഷ്ടിരനോട് പറഞ്ഞു ..ഇത്രയും ധീര യോദ്ധാക്കൾ ഈ സേനയിൽ ഉള്ളപ്പോൾ അങ്ങ് എന്തിനാണ്  ഭയപെടുന്നത് ..ഇന്ന് കൊണ്ട് ഈ യുദ്ധം അവസാനിക്കുനില്ല ഇത് ഈ യുദ്ധത്തിന്റെ ആരംഭം മാത്രമാണ് ....ഈ യുദ്ധം ഒരു ദിവസം അവസാനിക്കും അന്ന് അങ്ങായിരിക്കും  ജേഷ്ടാ വിജയിക്കുക .......

യുദ്ധം :രണ്ടാം  ദിവസം


 അടുത്ത ദിവസം യുദ്ധം ആരംഭിച്ചു ....ദുര്യോധന്  അറിയാമായിരുന്നു കൗരവരുടെ ഏറ്റവും വലിയ ശക്തി ഭീഷ്മർ ആണെന്ന് അത് കൊണ്ട് ഭീഷ്മരിന്റെ സുരക്ഷയ്ക്കായിരുന്നു ദുര്യോധനൻ യുദ്ധത്തിൽ ഏറ്റവും പ്രാധാന്യം നല്കിയത് ....യുധിഷ്റ്റിരനും  അറിയാമായിരുന്നു ഭീഷ്മരിനെ വധിക്കാതെ പാണ്ടവർക്ക് ഈ യുദ്ധം ജയിക്കാനാവില്ല എന്ന് ...പക്ഷെ ആര് എങ്ങനെ ഭീഷ്മരിനെ വധിക്കും  ?

യുധിഷ്ടിരനെ ശിഗണ്ടി സമാധാനിപ്പിച്ചു ....ഈ യുദ്ധ ഭൂമിയിലെ ഏറ്റവും വലിയ ഭീരുവാണ് ഭീഷ്മർ അല്ലെങ്കിൽ അദ്ദേഹം സ്വയം മരണം വരിക്കാനുള്ള വരം ഉപേക്ഷിച്ചു ഈ യുദ്ധത്തിൽ പങ്കെടുക്കുമായിരുന്നു ...പക്ഷെ യുധിഷ്ടിരാ അങ്ങ് വിഷമിക്കേണ്ട ശ്രീ കൃഷ്ണൻ എന്തെങ്കിലും ഒരു വഴി കാണാതിരിക്കില്ല ...പക്ഷെ യുധിഷ്ടിരന്റെ ആശങ്ക മാറ്റാൻ ശിഗണ്ടിയുടെ വാക്കുകൾക്കു ആയില്ല

          അതേ സമയം  ..ഈ യുദ്ധത്തിൽ ഒന്നും പങ്കെടുക്കാൻ കഴിയാതെ കർണ്ണൻ തന്റെ ശിബിരത്തിൽ കാത്തിരിക്കുകയായിരുന്നു ...ഭീഷ്മരെ പോലെ ഒരു മഹാരഥന്റെ മരണം ആഗ്രഹിക്കുന്നത് പാപമാണ് എന്ന് കർണ്ണനു അറിയാം പക്ഷെ ഭീഷ്മർ മരിച്ചു വീഴാതെ കർണ്ണനു ഈ മഹായുദ്ധത്തിൽ പങ്കെടുക്കാൻ ആവില്ല ...അങ്ങനെ വന്നാൽ കർണ്ണന്റെ ദുര്യോധനനോടുള്ള കടം ഇനി എത്ര ജന്മം എടുത്താലും വീട്ടാൻ കഴിയുകയില്ല....തന്റെ അവസ്ഥയിൽ  കർണ്ണൻ വല്ലാതെ വിഷമിച്ചു ...താൻ ഈ ശിബിരത്തിൽ കാത്തിരിക്കുന്നത് ഭീഷ്മർ മരിക്കും എന്ന പ്രതീക്ഷയിലാണ് എന്ന് ഓർത്തപ്പോൾ താൻ എന്ത് വലിയ അപരാധമാണ് ഈ ചെയ്യുന്നത് എന്ന് കർണ്ണൻ ഓർത്തു ...ഭീഷ്മർ സ്വയം  കർണ്ണനെ  ഈ യുദ്ധത്തിൽ പങ്കെടുക്കാൻ വിളിച്ചിരുന്നെങ്കിൽ എന്ന് കർണ്ണൻ ആഗ്രഹിച്ചു പോയി....

 മറ്റൊരു ശിബിരത്തിൽ ദ്രൗപതിയും കാത്തിരുന്നു ...ദുശ്ശാസനന്റെ മാറ് പിളർന്ന ചോരകൊണ്ട് തന്റെ അപമാനം കഴുകി കളയാൻ ...പക്ഷെ അതിനു വേണ്ടി ആദ്യം ഭീഷ്മരിനെയും ,ദ്രോണരെയും ,ക്രിപാചാര്യരെയും ..അടക്കം ഉള്ള മഹാരഥൻമാരെ കൊല്ലേണ്ടി വരും എന്ന് ദ്രൗപതി അന്ന് ഒർത്തിരുനില്ല ...പക്ഷെ അവരുടെ മരണം ദ്രൗപതി ആഗ്രഹിക്കുന്നില്ലെങ്കിൽ കൂടി തന്റെ അപമാനത്തിനു മുന്നിൽ അവരുടെ ജീവന് പോലും അവൾ വില നല്കിയില്ല ....അതായിരുന്നു ദ്രൗപതിയുടെ വാശി ...

      യുദ്ധ ഭൂമിയിൽ ധൃഷ്ടദ്യുമ്നൻ ദ്രോണരുമായി യുദ്ധം ചെയ്തു ...വളരെ നേരത്തെ പോരാട്ടത്തിനു ഒടുവിൽ  ദ്രോണരുടെ ശരങ്ങൾ ഏറ്റു ധൃഷ്ടദ്യുമ്നൻ തേരിൽ വീണു ..പക്ഷെ ദ്രോണർക്ക് വധിക്കാൻ കഴിയുന്നതിനു മുൻപേ ഭീമൻ ധൃഷ്ടദ്യുമ്നനെ അവിടെ നിന്നും രക്ഷിച്ചു കൊണ്ട് പോയി

വീണ്ടും അർജ്ജുനൻ ഭീഷ്മരെ നേരിടാൻ  തീരുമാനിച്ചു ..അർജ്ജുനൻ നമസ്കാര ഭാണം അയച്ചു ഭീഷ്മരിന്റെ അനുഗ്രഹം ചോദിച്ചു ...ഭീഷ്മർ അർജ്ജുനനെ അന്നും വിജയശ്രീ ഭവ എന്ന് അനുഗ്രഹിച്ചു അതിനു ശേഷം അവർ പരസ്പരം ശരങ്ങൾ എയ്യാൻ തുടങ്ങി..വൈകാതെ ദ്രോണരും അർജ്ജുനനെ നേരിടാൻ എത്തി ...ദ്രോണരും ഭീഷ്മരും ഒരുമിച്ചു ശ്രമിച്ചിട്ടും അർജ്ജുനനെയും ശ്രീ കൃഷ്ണനെയും ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്ന് കണ്ടു ദുര്യോധനന് ക്രോധം അടക്കാനായില്ല ...ദുര്യോധനൻ ഭീഷ്മരിന്റെ അടുത്തെത്തി ...

ദുര്യോധനൻ : പിതാമഹാ ... നിങ്ങളും ദ്രോണരും കൂടി ശ്രമിച്ചിട്ടും അർജ്ജുനനെയും കൃഷ്ണനെയും തോല്പിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ ആരെ കൊണ്ടാകും അവരെ തോല്പിക്കാൻ .. നിങ്ങളാണെങ്കിൽ ആർക്കാണോ ഇവരെ തോല്പിക്കാൻ ഉള്ള കഴിവുള്ളത് അവനെ ഈ യുദ്ധത്തിൽ പങ്കെടുക്കാൻ പോലും സമ്മതിക്കില്ല ....നിങ്ങൾ ഒരു കാര്യം മനസ്സിലാക്കിക്കോ.. എനിക്ക് ഈ യുദ്ധം ജയിച്ചേ തീരൂൂ ...അതിനു അർജ്ജുനനെ വധിക്കാതെ പറ്റില്ല ...നിങ്ങൾ ആണെങ്കിൽ പഞ്ചപാണ്ടവരിൽ ആരെയും വധിക്കില്ല എന്ന് ശപഥവും ചെയ്തിട്ടുണ്ട് ..കർണ്ണന് അല്ലാതെ പിന്നെ ആർക്ക് കഴിയും അർജ്ജുനനെ വധിക്കാൻ ?

ഭീഷ്മർ : നീ എന്തൊക്കെ പറഞ്ഞാലും ആ അഹങ്കാരിയെ എന്റെ സേനയിൽ യുദ്ധം ചെയ്യാൻ ഞാൻ അനുവദിക്കില്ല ...നിനക്ക് എന്നിൽ വിശ്വാസമില്ലെങ്കിൽ .നിനക്ക് ഇഷ്ടമുള്ള ആരെ വേണമെങ്കിലും നീ സേനാനായകൻ ആയി നിയമിച്ചോളൂ...

 ദുര്യോധനൻ ദേഷ്യത്തിൽ : ഞാൻ അതല്ല പറഞ്ഞത് ...ഞാൻ അങ്ങനെ ചിന്തിച്ചിട്ട് കൂടിയില്ല ..

ഭീഷ്മർ : അതെ ..നീ ഒരിക്കലും ചിന്തിക്കാറില്ല ..അതാണ്‌ നിന്റെ ഏറ്റവും വലിയ കുഴപ്പം ...നീ ചിന്തിച്ചിരുന്നെങ്കിൽ ...അന്ന് ശ്രീ കൃഷ്ണൻ അഞ്ചു ഗ്രാമങ്ങൾ  ചോദിച്ചപ്പോൾ അതെങ്കിലും  കൊടുത്തു പാണ്ടവരുമായി സന്ധിയിലാകുമായിരുന്നു ..ദുര്യോധനാ ..കണ്ടില്ലേ ...ഈ  മരിച്ചു വീഴുന്ന നിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ....ഇതിനെല്ലാം ഉത്തരവാദി നീ മാത്രമാണ്.....നീ ഇവിടെ നിന്നും പൊകൂൂ ...എന്നെ യുദ്ധം ചെയ്യാൻ അനുവദിക്ക്  ..നിനക്ക് എന്നെ  വിശ്വസിക്കാം  എന്റെ കയ്യിൽ ഈ വില്ലുള്ളിടത്തോളം ഞാൻ നിന്റെ സേനയെ പരാജയപെടുത്താൻ അനുവദിക്കില്ല ..

 ഭീഷ്മർ വീണ്ടും അർജ്ജുനനുമായി യുദ്ധം ചെയ്യാൻ തുടങ്ങി ...വൈകാതെ ഭീഷമർ അർജ്ജുനന്റെ തേരാളിയായ ശ്രീ കൃഷ്ണന്റെ രണ്ടു തോളിലും അമ്പുകൾ എയ്തു ഇത് ...കണ്ടു അർജ്ജുനന്  ദു:ഖവും കോപവും അടക്കാനായില്ല ..അർജ്ജുനൻ ഭീഷ്മരുടെ തേരാളിയെ അമ്പു എയ്തു വീഴ്ത്തി ...

യുധിഷ്ടിരനും ഭീമനും ..മറ്റു പാണ്ടവ പക്ഷത്തെ അംഗങ്ങളും ദുര്യോധനന്റെ പടയാളികളെ കൊന്നു വീഴ്ത്തുന്നത് കണ്ട്  ദുര്യോധനൻ അന്ന് എത്രയും പെട്ടെന്ന് സൂര്യൻ അസ്തമിചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി ...പക്ഷെ പിന്നെയും ഒരു പാട് ആളുകൾ  ദുര്യോധനന്റെ  മുന്നിൽ  മരിച്ചു വീണതിനു ശേഷമാണ് സൂര്യൻ അസ്തമിച്ചത് ..

 അന്ന് രാത്രി ദുര്യോധനനും ശകുനിയും ദുശ്ശാസനനും കൂടി അവർ നേരിടുന്ന വെല്ലുവിളിയെ കുറിച്ച് ചർച്ച ചെയ്യാനായി കർണ്ണന്റെ ശിബിരത്തിൽ എത്തി ...

കർണ്ണൻ : ദിവസം മുഴുവനും ഞാൻ യുദ്ധത്തിന്റെ കോലാഹലങ്ങൾ കേട്ടുകൊണ്ടിരുന്നു ..ആരായിരിക്കും ജയിച്ചുകൊണ്ടിരിക്കുന്നത് എന്ന് ഞാൻ വെറുതെ ആലോചിച്ചു ...പിന്നെയാണ് ഓർത്തത് സ്വയം മരണം വരിക്കാൻ കഴിവുള്ള ഭീഷ്മ പിതാമഹൻ നിന്റെ സേനാനിയായി ഉള്ളപ്പോൾ നീ തന്നെയായിരിക്കും ജയിക്കുന്നത് എന്ന് ...

പെട്ടെന്ന് ശകുനി : അത് തന്നെയാണ് കർണ്ണാ പ്രശ്നം ആ ഭീഷ്മരിന്റെ ഈ വരം തന്നെയാണ് പ്രശ്നം ...നീ പറഞ്ഞത് ശെരിയാണ് അദ്ദേഹം ഉള്ളിടത്തോളം കാലം കൗരവ സേന തോല്കില്ല ..പക്ഷെ അദ്ദേഹം നമ്മളെ തീർച്ചയായും ജയിക്കാനും  അനുവദിക്കുകയില്ല ..ആ വരം അയാൾക്കില്ലായിരുന്നെങ്കിൽ ഞാൻ മറ്റാരെയെങ്കിലും സേനാപതിയാക്കാൻ നിർദേശിക്കുമായിരുന്നു ..

ദുശ്ശാസനൻ : അമ്മാവാ ഇങ്ങനെ ഒരു സേനാപതിയെ കൊണ്ട് എന്താണ് പ്രയോജനം ?

ദുര്യോധനൻ : ഞാൻ അന്നേ പറഞ്ഞതല്ലേ ...എനിക്ക് തീരെ താല്പര്യമില്ലായിരുന്നു ...നിങ്ങൾ ഒറ്റൊരാൾ   കാരണം  ആണ് അമ്മാവാ ഞാൻ പിതാമഹനെ സേനാപതിയാക്കിയത്...

ശകുനി :  കൊള്ളാം .. ...നീ കർണ്ണനെ സേനാപതിയാക്കിയിരുന്നെങ്കിൽ നിന്റെയൊപ്പം ഞാനും നിന്റെ ഈ അനുജൻ ദുശ്ശാസനനും,കർണ്ണനും മാത്രമേ ഉണ്ടാകുമായിരുനുള്ളൂ ...അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ നീ എപ്പോഴേ ഈ യുദ്ധം തോറ്റു പോയേനെ...നിന്റെ കൂടെ ഇപ്പോൾ ഉള്ള ഭാരതത്തിലെ ഈ കണ്ട രാജാക്കന്മാരെല്ലാം ഭീഷ്മർ സേനാപതി ആയതു കൊണ്ട് മാത്രമാണ് നിനക്ക് വേണ്ടി ഈ യുദ്ധം ചെയ്യാൻ നില്ക്കുന്നത് തന്നെ ...

ദുര്യോധനൻ ദേഷ്യത്തോടെ  : ഞാൻ ഇനി എന്ത് ചെയ്യണം ..എന്നാണ് നിങ്ങൾ പറയുന്നത് ..നമ്മുടെ വിജയത്തിനു അർജ്ജുനനെ വധിക്കാതെ പറ്റില്ല .പക്ഷെ പിതാമഹൻ ഒരിക്കലും അർജ്ജുനനെ വധിക്കില്ല ...കഴിയുമായിരുന്നെങ്കിൽ ഞാൻ തന്നെ പിതാമഹനെ കൊന്നു മറ്റാരെയെങ്കിലും സേനാപതിയാക്കുമായിരുന്നു .....എനിക്ക് ഈ യുദ്ധം ജയിച്ചേ പറ്റൂ ..എനിക്ക് ഈ യുദ്ധം കർണ്ണന്റെ സഹായം കൂടാതെ ജയിക്കാൻ ആവില്ല ...അർജ്ജുനനാണ് നമ്മുടെ മുന്നിലുള്ള പ്രശ്നമെങ്കിൽ അതിനുള്ള പരിഹാരം കർണ്ണൻ മാത്രമാണ് ..അതിനു പിതാമഹാൻ  വീണേ  പറ്റൂ അതിനു നമ്മൾ എന്ത് ചെയ്യണം എന്നാണു ഇനി ആലോചിക്കേണ്ടത് ...

ശകുനി : മോനെ ...അത് നമ്മൾ ഓർക്കേണ്ട കാര്യമേ ഇല്ല ..കാരണം പാണ്ടവർക്ക് ഈ യുദ്ധം ജയിക്കണമെങ്കിൽ ഭീഷ്മർ വീണേ പറ്റൂ ...അത് കൊണ്ട് അതിനുള്ള എന്തെങ്കിലും വഴി അവർ കണ്ടു പിടിച്ചേ പറ്റൂ ...നമ്മൾ എന്തിനാണ് അവരുടെ പണി കൂടി ചെയ്യുന്നത് ...അവിടെ കൃഷ്ണൻ ഉണ്ടെല്ലോ ...അവൻ ആലോചിക്കട്ടെ ഭീഷ്മരെ എങ്ങനെ വീഴ്ത്താം എന്ന് ...അവരും അഭിമുഘീകരിക്കുന്ന   ഏറ്റവും വലിയ സമസ്യയും ഭീഷ്മർ തന്നെയാണ് ...
                                      

യുദ്ധം :മൂന്നാം  ദിവസം

അടുത്ത ദിവസം സൂര്യോദയത്തോടെ യുദ്ധം ആരംഭിച്ചു .....അർജ്ജുനൻ ഭീഷ്മരിനെ നേരിട്ട് രണ്ടു ദിവസമായിട്ടും ഭീഷ്മരിനെ ഒരു മുരിവേല്പിക്കാൻ പോലും അർജ്ജുനന് കഴിയാതിരിക്കുന്നത് കണ്ടപ്പോൾ ശ്രീ കൃഷ്ണൻ കോപത്തോടെ ആ തേരിൽ നിന്നും ചാടിയെഴുന്നേറ്റു ..

ശ്രീ കൃഷ്ണൻ : നീ ഈ യുദ്ധം തോല്ക്കാൻ തന്നെ തീരുമാനിചിരിക്കുകയാണോ ..ഞാൻ നിന്നോട് എത്ര തവണയായി പറയുന്നൂ .. ഞാൻ നിനക്ക് അന്ന് പറഞ്ഞു തന്നതൊന്നും നീ മനസ്സിലാക്കിയില്ല എന്ന് തോനുന്നു ...ആ നില്കുന്നത് നിന്റെ ഒരു ശത്രു മാത്രമാണ് അവിടെ നീ ഒരിക്കലും നിന്റെ പിതാമഹനെ കാണരുത് ...അവർ അധർമ്മത്തിനു വേണ്ടിയാണ് യുദ്ധം ചെയ്യുന്നത് ... നമ്മൾ ധർമ്മത്തിനും...അത് കൊണ്ട് അവർ നിന്റെ ശത്രുവാണ് ....ഈ സമൂഹത്തിന്റെ ശത്രുവാണ് എന്റെ ശത്രുവാണ് നീ കണ്ടില്ലേ ...പിതാമഹൻ ഒറ്റയ്ക്ക് നിന്റെ  എത്ര സൈന്യത്തെ കൊന്നു തളളിയെന്നു...നോക്ക് നീ ചുറ്റും  നോക്ക് ഈ മരിച്ചു കിടക്കുന്ന ഈ സൈനികരുടെയെല്ലാം ഈ വിധിക്ക് ഉത്തരവാദി നീയാണ് അർജ്ജുനാ.....

ഇതെല്ലാം കേട്ടിട്ടും ദു:ഖിതനായ അർജ്ജുനൻ താഴേയ്ക്ക് നോക്കി നിസ്സഹായനായി നില്ക്കുന്നത് കണ്ടു ശ്രീ കൃഷ്ണന്റെ കോപം വർദ്ധിച്ചു ...ഒടുവിൽ

ശ്രീ കൃഷ്ണൻ : നിനക്ക് കഴിയില്ലെങ്കിൽ ഞാൻ തന്നെ പിതാമഹനെ കൊന്നു ഈ വീരചരമങ്ങളുടെ കടം വീട്ടാം ...എന്ന് പറഞ്ഞു കൊണ്ട് തേരിൽ നിന്നും ചാടിയിറങ്ങി ..എന്നിട്ട് ശ്രീ കൃഷ്ണൻ തന്റെ പ്രതിജ്ഞ പോലും ലംഘിച്ചു  സുദർശനചക്രം എടുത്തു ഭീഷ്മരെ കൊല്ലാൻ ഒരുങ്ങി ..ഭീഷ്മർ സന്തോഷത്തോടെ കൂപ്പു കയ്യോടെ..ശ്രീ കൃഷ്ണന് സ്വാഗതം പറഞ്ഞൂ കൊണ്ട് നിന്നതേ  ഉള്ളൂ ..

ഭീഷ്മർ :  എന്നെ   വധിക്കാൻ നീ നിന്റെ പ്രതിജ്ഞ പോലും ലംഘിച്ചു ആയുധം കയ്യിലെടുത്തു ..ഇതിലും വലിയ ഒരു ആദരവ് എനിക്ക് ഇനി ഈ മൂന്നു ലോകത്തും ലഭിക്കാനില്ല എന്റെ ജന്മം സഫലമായി ..ഞാൻ എന്റെ അമ്പും വില്ലും എല്ലാം ദേ എന്റെ തേരിൽ വെച്ച് കഴിഞ്ഞു ..ശ്രീ കൃഷ്ണാ ...അങ്ങയുടെ സുദർശന ചക്രം അയച്ചു എനിക്ക്  ഈ ജീവിതത്തിൽ നിന്നും മുക്തി നല്കൂ . .

പെട്ടെന്ന്  അർജ്ജുനൻ ചാടിയിറങ്ങി ഓടി വന്നു  ശ്രീ കൃഷ്ണനെ തടഞ്ഞു ....ശ്രീ കൃഷ്ണന്റെ കാലിൽ വീണു കെഞ്ചി

അർജ്ജുനൻ : വേണ്ട ..പ്രഭോ ....വേണ്ട ....അങ്ങയുടെ പ്രതിജ്ഞ  ലംഘിച്ചു അങ്ങ് ആയുധം എടുത്തു എന്ന് ഈ ലോകം അറിഞ്ഞാൽ ചരിത്രം ഒരിക്കലും എനിക്ക് മാപ്പ് തരില്ല ..അങ്ങ് എനിക്ക് മാപ്പ് തരണം ....എനിക്ക് എന്റെ തെറ്റ് മനസ്സില്ലായി ഇനി ഈയുദ്ധത്തിൽ ഒരിക്കലും ഞാൻ ആർക്കും നമസ്കാര ഭാണം പോലും അയക്കില്ല ...

 ശ്രീ കൃഷ്ണൻ തന്റെ സുദർശന  ചക്രം അപ്രത്യക്ഷമാക്കിയശേഷം അർജ്ജുനനെ പിടിച്ചു എഴുന്നേല്പിച്ചു ....എന്നിട്ട് ഭീഷ്മരിനോട് തന്റെ അമ്പും വില്ലും എടുത്തു   രുങ്ങിക്കോളാൻ      പറഞ്ഞു ....

പിന്നീട് അവിടെ നടന്നത് ഒരു ഘോരയുദ്ധമായിരുന്നു....അർജ്ജുനൻ ഭീഷ്മരുടെ വില്ലുകൾ ഒടിച്ചു ..പടച്ചട്ട തകർത്തു ..ഏതാനും അമ്പുകൾ അദ്ദേഹത്തിന്റെ ശരീരത്തിൽ തുളച്ചു കയറി ..പക്ഷെ ഭീഷ്മർ അവയെ പറിച്ചെറിഞ്ഞ ശേഷം വീറോടെ യുദ്ധം ചെയ്തുകൊണ്ടിരിന്നു ..വൈകാതെ സൂര്യൻ അസ്തമിച്ചു ..അന്നത്തെ യുദ്ധം സമാപിച്ചു ...

രാത്രി പരിക്കേറ്റ ഭീഷ്മരെ കാണാൻ ദുര്യോധനൻ എത്തി ...ഇനിയെങ്കിലും കർണ്ണനെ യുദ്ധം ചെയ്യാൻ അനുവദിക്കണം എന്ന തന്റെ ആവിശ്യം ഉന്നയിച്ചു ...ഭീഷ്മർ തന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു...എന്ന് മാത്രമല്ല ഇപ്പോഴും നിനക്ക് ഒന്നും നഷ്ടപെട്ടിടില്ല ഇനിയെങ്കിലും നീ പാണ്ടവരോട് സന്ധിയാകൂ  അവർക്ക് ഇന്ദ്രപ്രസ്ഥം തിരിച്ചു നല്കൂ എന്ന് ഉപദേശിക്കുക കൂടി ചെയ്തു .....

        ദുര്യോധനൻ ഭീഷ്മർക്ക് നേരെ പൊട്ടിത്തെറിച്ചു ....

ദുര്യോധനൻ : എനിക്ക് ഹസ്തിനപുരി തന്നെ നഷ്ടപെട്ടലും ശെരി ഞാൻ പാണ്ടവർക്ക് ഒരു സൂചി കുത്താനുള്ള ഒരു ഇടം പോലും വിട്ടു കൊടുകില്ല ..ഇപ്പോൾ എനിക്ക് വിശ്വാസമായി ..നിങ്ങളും ,ദ്രോണരും ,ക്രിപാചാര്യരും ഉള്ളിടത്തോളം കാലം എനിക്ക് ഈ യുദ്ധം ജയിക്കാൻ ആവില്ല എന്ന് ...

ശകുനി : നീ എന്താണ് പറയുന്നത് മോനെ ഇവർ  ഒന്നും ഇല്ലായിരുന്നെങ്കിൽ നീ എന്നേ  ഈ യുദ്ധം തോല്ക്കുമായിരുന്നൂ ...

ദുര്യോധനൻ : ഒരു പക്ഷെ അമ്മാവൻ  പറയുന്നത് ശെരിയായിരിക്കും..പക്ഷെ ഇവർ..ഇവർ മൂന്നു പേർ ശെരിക്കും ഈ യുദ്ധം ജയിക്കണം എന്ന് ആഗ്രഹിച്ചിരുന്നെങ്കിൽ ഞാൻ ഈ യുദ്ധം എന്നേ ജയിക്കുമായിരുന്നൂ  ....എന്റെ സേനാംഗങ്ങൾക്ക് അറിയാം ..എന്റെ ഈ (ഭീഷ്മരെ ) സേനാപതി പാണ്ഡവരെ വധിക്കില്ല എന്ന് ...

ഭീഷ്മർ ദേഷ്യവം ദു:ഖവും സഹിക്കവയ്യാതെ പറഞ്ഞു     : ഒരു വൃക്ഷവും സ്വയം അതിന്റെ ശാഖകൾ മുറിക്കാറില്ല മോനെ  ...എനിക്ക് നിന്നോടും അവരോടും ഉള്ള സ്നേഹം തുല്യമാണ് ..ഇല്ലായിരുന്നെങ്കിൽ ...നീ ഇപ്പോൾ എന്നെ ഇത്രയും അപമാനിച്ച ശേഷവും നീ ജീവനോടെ ഇവിടെ നില്കില്ലായിരുന്നു..ഇത് ദൈവം സത്യം ....നീയും പാണ്ഡവരെ പോലെ തന്നെ എന്റെ സ്നേഹത്തിന്റെ കവചത്തിനുള്ളിൽ ആണ് മോനെ എന്റെ ഒരു ആയുധത്തിനും അതിനെ ഭേധിക്കാൻ ആവില്ല അത് കൊണ്ട് എന്റെ അടുത്ത് നിന്നും നീ ദീർഘായുസ്സിനുള്ള അനുഗ്രഹം വാങ്ങി പോയി വിശ്രമിക്ക്..നാളെ നിനക്ക് യുദ്ധം ചെയ്യേണ്ടതാണ്  ...

ദുര്യോധനൻ തന്റെ ക്രോധം അടക്കി അതീവ ദയനീയമായി ചോദിച്ചു .. : എന്ത് തെറ്റിന്റെ ശിക്ഷയാണ് നിങ്ങൾ എന്റെ സുഹൃത്ത് കർണ്ണന് ഈ നല്കുന്നത് എന്ന് എനിക്ക് അങ്ങ് ഒന്ന് പറഞ്ഞു തരാമോ ?

ഭീഷ്മർ : അവൻ എന്റെ ഗുരു പരശുരാമനെ അപമാനിച്ചു ...നമ്മുടെ സഭയിൽ വെച്ച് കുരുവംശത്തിന്റെ മരുമകൾ ദ്രൗപതിയെ വേശ്യ എന്ന് വിളിച്ചു ..ഒരു സ്ത്രീയോട് മര്യാദയോടെ പെരുമാറാൻ പോലും  കഴിയാത്ത അവനു എന്റെ സൈന്യത്തിൽ യുദ്ധം ചെയ്യാൻ ആവില്ല .

ദുര്യോധനൻ : അതാണ്‌ അവൻ ചെയ്ത തെറ്റെങ്കിൽ ഈ തെറ്റ് നമ്മൾ എല്ലാവരും ചെയ്തതല്ലേ ?

ഭീഷ്മർ : അതിന്റെ ശിക്ഷയായിട്ടു അല്ലെ ഞാൻ നിന്റെ പക്ഷത്തു നിന്നു യുദ്ധം ചെയ്യുന്നത് പോലും ....നീ ഇവിടെ നിന്നും പോ...  എനിക്ക് അല്പം സമാധാനം തരൂ ...

ദുശ്ശാസനൻ : പക്ഷെ പിതാമഹാ ....

ഭീഷ്മർ : മതി നിർത്ത്...ഇത് തന്നെയാണ് ദുശ്ശാസനാ ...എന്റെ   ദൗർഭാഗ്യം ഞാൻ നിന്നെയെല്ലാം പോലത്തെ ആളുകളുടെ പിതാമഹൻ ആയിപോയി ..എനിക്ക് നിന്നോട് ഒന്നും യാതൊരു രക്തബന്ധവും ഇല്ലായിരുന്നെങ്കിൽ ഞാൻ നിന്നെയൊക്കെ എപ്പോഴേ കയ്യൊഴിഞ്ഞേനെ ...നീയൊക്കെ എന്റെ  പ്രായം  പോലും കണക്കാക്കാതെ  എത്ര തവണ അപമാനിച്ചു ...എന്നിട്ടും ഞാൻ ഈ അപമാനത്തിന്റെ വിഷവും കുടിച്ചു ..ഇതെല്ലാം സഹിക്കുന്നതു ഹസ്തിനപുരിയുടെ നന്മയ്ക്കു വേണ്ടി മാത്രമാണ് ...ഹസ്തിനപുരിക്ക് വേണ്ടി മാത്രം ... നിങ്ങളിൽ ഒരുത്തൻ പോലും ഇല്ല എന്റെ ജീവൻ പണയം വെച്ചും സംരക്ഷിക്കപെടാൻ ...യോഗ്യതയുള്ളതായിട്ട്

എന്നിട്ട് ഭീഷ്മർ ദുര്യോധനോടായി പറഞ്ഞു ..ഇപ്പോഴും നിനക്ക് എന്നിൽ വിശ്വാസമില്ലെങ്കിൽ നീ എന്നെ മാറ്റി വേറെ ആരെവേണമെങ്കിലും നിന്റെ പ്രധാന സേനാപതിയാക്കിക്കോ ...

ദുര്യോധനൻ കോപം കൊണ്ട് വിറച്ചു ...എന്നിട്ട് വേണം നിങ്ങൾക്ക് ആ പാണ്ഡവരുടെ കൂടെ ചേർന്ന് ഞങ്ങളോട് യുദ്ധം ചെയ്യാൻ അല്ലെ ...ഇല്ല പിതാമഹാ അത് നടക്കില്ല ...ഞാൻ നിങ്ങളെ സേനാപതി സ്ഥാനത്ത് നിന്നും മാറ്റില്ല ..നിങ്ങളുടെ നിഷ്ടയും ,ആത്മാവും മനസ്സും പ്രാർത്ഥനയും അനുഗ്രഹവും എല്ലാം പാണ്ഡവരുടെ പക്ഷത്തായിരിക്കാം പക്ഷെ നിങ്ങൾ യുദ്ധം ചെയ്യുന്നത് ഈ ദുര്യോധനന് വേണ്ടിയാവണം ...

 ഇത്രയും പറഞ്ഞു ദുര്യോധനനും കൂട്ടരും അവിടെ നിന്നും ഇറങ്ങി പോയി ....

ഭീഷ്മർ തനിക്കുണ്ടായ മുറിവുകൾ  വെച്ച് കെട്ടാൻ പോലും സമ്മതിക്കാതെ അദ്ദേഹത്തിന്റെ ദേഷ്യം പരിചാരകനോട് തീർത്തു.....

ഭീഷ്മർ : വേണ്ട ...പോ ...ഇതൊക്കെ താനേ ഉണങ്ങുന്ന മുറിവുകൾ ആണ് എന്റെ ഹൃദയത്തിൽ ഏറ്റ മുറിവുകൾ വെച്ച് കെട്ടാൻ നിനക്കാവില്ലെല്ലോ ..ഇറങ്ങി പോകാൻ ....

അവർ മനസ്സില്ലാമനസ്സോടെ ഭീഷ്മരിന്റെ ശിബിരത്തിൽ നിന്നും ഇറങ്ങിപ്പോയി

ഭീഷ്മർ ഓരോന്ന് ആലോചിച്ചു നേരം വെളുപ്പിച്ചു ...


Flag Counter

No comments:

Post a Comment