പിറ്റേ ദിവസം രാജസദസ്സിൽ വെച്ച് മാത്രമേ ദൂതനെ കാണുകയുള്ളൂ ..എന്ന് ധൃതരാഷ്ട്രർ തീരുമാനിച്ചതിനാൽ അന്ന് രാത്രി ദൂതൻ ഹസ്തിനപുരിയിൽ വിശ്രമിച്ചു ..ഭാവിയെ കുറിച്ചുള്ള ആകുലതകൾ കാരണം ധൃതരാഷ്ട്രർക്കും .ഭീഷ്മർക്കും..വിധുരർക്കും. .ദ്രോണർക്കും, ക്രിപാചാര്യർക്കും..ഒന്നും ഉറങ്ങാൻ പോലും കഴിഞ്ഞില്ല ...
ധൃതരാഷ്ട്രർ വിധുരരെ വിളിപ്പിച്ചു ...
വിദുർ : അങ്ങ് എന്തിനാണ് ഇ സമയത്ത് എന്നെ വിളിപ്പിച്ചത് എന്ന് എനിക്കറിയാം ഞാൻ പറയുന്നത് യുധിഷ്ടിരന് ഇന്ദ്രപ്രസ്ഥം അങ്ങ് തിരിച്ചു നല്കണം എന്നാണു
താൻ എടുക്കാൻ പോകുന്ന തീരുമാനത്തിനു ഒരു ന്യായം ധൃതരാഷ്ട്രർ പറഞ്ഞു ...
ധൃതരാഷ്ട്രർ : എന്തിനാണ് അവൻ ഒരു ദൂതനെ അയച്ചത് ...? എന്താണ് അവൻ നേരിട്ട് വരാതിരുന്നത് ? അവനു എന്താണ് എന്നോട് നേരിട്ട് പറയാൻ കഴിയാത്തത് ..? അവൻ നേരിട്ട് വന്നിരുന്നെങ്കിൽ ഞാൻ സന്തോഷത്തോടെ അവനെ കിരീടമണിയിച്ചു രാജാവാക്കുമായിരുന്നു ..അവൻ ദൂതനെ അയച്ച സ്ഥിതിക്ക് ഇനി എനിക്കൊന്നു ആലോചിക്കണം ...
ധൃതരാഷ്ട്രർ പറയുന്നത് സ്വയം ന്യായീകരിക്കാനുള്ള വാദങ്ങൾ ആണെന്ന് വിധുരർക്കു അറിയാമായിരുന്നതിനാൽ ..ധൃതരാഷ്ട്രരോട് കൂടുതൽ ഒന്നും ചോദിക്കാതെ വിദുർ അവിടെ നിന്നും മടങ്ങി ...
ഗാന്ധാരിയും ധൃതരാഷ്ട്രരോട് ആവിശ്യപെട്ടു പാണ്ടവർക്ക് അവരുടെ രാജ്യം തിരിച്ചു നൽകാൻ
ഗാന്ധാരി : അങ്ങ് ഇനിയെങ്കിലും ഒരു രാജാവായി ജീവിക്കണം ഇത്രയും നാൾ അങ്ങ് ദുര്യോധനന്റെ പിതാവായാണ് ജീവിച്ചത് ..എനിക്കും ദുര്യോധനനെ എന്റെ ജീവനേക്കാൾ പ്രിയമാണ് ...പക്ഷെ തെറ്റ് ആര് ചെയ്താലും അത് തെറ്റ് തന്നെയാണ് ...നാളെ നിങ്ങൾ പാണ്ടവർക്ക് ഇന്ദ്രപ്രസ്ഥം തിരികെ നൽകണം....ഒരിക്കെലെങ്കിലും തെളിയിക്കു നിങ്ങൾ ഒരു യഥാർത്ഥ രാജാവ് ആണെന്ന്..
ധൃതരാഷ്ട്രർ നിശബ്ദനായി കേട്ട് നിന്നതെ ഉള്ളൂ ...
അടുത്ത ദിവസം ...രാജസദസ്സിൽ ദൂതൻ എത്തി ...
ധൃതരാഷ്ട്രർ : എന്താണ് യുധിഷ്ടിരന്റെയടുത്തു നിന്നുള്ള സന്ദേശം ?
ദൂതൻ : ചൂതിന്റെ നിയമം പറഞ്ഞത് അനുസരിച്ച് 13 വർഷത്തെ ശിക്ഷ പാണ്ഡവർ പൂർത്തിയാക്കിയിരിക്കുന്നു..അത് കൊണ്ട് മഹാരാജാവ് അനുവദിക്കുകയാണെങ്കിൽ ഇന്ദ്രപ്രസ്ഥത്തിന്റെ കിരീടാവകാശം യുധിഷ്ടിരന് തിരിച്ചു ഏറ്റെടുക്കാൻ ആഗ്രഹമുണ്ട് എന്ന് എന്നോട് പറയാൻ പറഞ്ഞു ...
പെട്ടെന്ന് ഇരിപ്പിടത്തിൽ നിന്നും ദുര്യോധനൻ ചാടിയെഴുന്നേറ്റു ...അലറി ..
ദുര്യോധനൻ : ഏതു കിരീടാവകാശം ? ഞാൻ സമയം കഴിയുന്നതിനു മുൻപ് തന്നെ ...അവരുടെ അജ്ഞാതവാസം പരാജയപെടുത്തിയതാണ് ..അവരോടു ചെന്ന് പറ അന്ന് വാതു വെച്ചതനുസരിച്ചു അവർ ഇനിയും 12 വർഷം വനവാസവും 1 വർഷത്തെ അജ്ഞാതവാസവും പൂർത്തിയാക്കണം ...എന്നിട്ട് വാ ..അപ്പോൾ ഞങ്ങൾ ആലോചിക്കാം കിരീടാവകാശം തിരിച്ചു തരണോ വേണ്ടയോ എന്ന് ...ഒരു ദൂതനെ അയച്ചിരിക്കുന്നു ...സന്ധിക്കായി ...!നാണമില്ലേ അവർക്ക് ..
ദൂതന്റെ ഭാവം മാറി ....അയാൾ ധൃതരാഷ്ട്രരോട്
ദൂതൻ : പ്രഭോ അപ്പോൾ ഞാൻ എന്താണ് അവിടെ ചെന്ന് പറയേണ്ടത് ??
ധൃതരാഷ്ട്രൻ : എനിക്ക് ഒന്ന് ആലോചിക്കണം ..യുധിഷ്ടിരനോട് എന്ത് പറയണം എന്ന് ..അജ്ഞാതവാസത്തിന്റെ കാര്യത്തിൽ ഇപ്പോഴും ചില ആശയകുഴപ്പങ്ങൾ ഉണ്ട് ...ചിലര് പറയുന്നു ദുര്യോധനൻ അർജ്ജുനനെ കാണുമ്പോൾ .അജ്ഞാതവാസത്തിനുള്ള സമയം കഴിഞ്ഞിരുന്നില്ല എന്നാണു ..മറ്റു ചിലർ പറയുന്നു കഴിഞ്ഞിരുന്നു എന്ന് ..
ദൂതൻ : ഭീഷ്മരും ..കുലഗുരു ക്രിപാചാര്യരും എന്താണ് പറയുന്നത് ?
ദുര്യോധനൻ : നീ ആരാണ് ഹസ്തിനപുരിയിലെ ഗുരു ജനങ്ങളെ ചോദ്യം ചെയ്യാൻ ? നീ വെറും ഒരു ദൂതനാണ് ...നിനക്ക് ചോദ്യം ചെയ്യാൻ ഉള്ള അധികാരം ഇല്ല ...
ഭീഷ്മർക്ക് അത് ഇഷ്ടമായില്ല അദ്ദേഹം പ്രതികരിച്ചു ...
അദ്ദേഹം പ്രായത്തിലും അറിവിലും നിന്നെക്കാൾ വലുതാണ് ..അദ്ദേഹത്തെ "നീ" എന്ന് നീ വിളിച്ചത് തീരെ ശെരിയായില്ല ... ഒരു ദൂതനെ അപമാനിക്കുന്നത് ഒരു യുവരാജാവിന് ചേർന്നതല്ല .... ആരെങ്കിലും നിന്റെ അച്ചനോട് എന്തെങ്കിലും പറയുമ്പോൾ നീ ഇടയ്ക്ക് കയറി പറയുന്നത് എന്തിനാണ് ...അത് നിന്റെ അച്ഛനെ അപമാനിക്കുന്നതിനു തുല്യമാണ് ..അത് കൊണ്ട് നീ അവിടെ ഇരിക്ക് ...
ദുര്യോധനൻ ഭീഷ്മരെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയാ ശേഷം അവിടെയിരുന്നു ..
ദൂതൻ : സഭ്യത പാരമ്പര്യമായി കിട്ടുന്ന ഒന്നല്ലെല്ലോ ഭീഷ്മർ ...സാരമില്ല ....
തന്റെ സുഹൃത്തായ ദുര്യോധനനെ പറഞ്ഞത് കർണ്ണന് ഇഷ്ടമായില്ല ..
കർണ്ണൻ : നിങ്ങൾ ഒരു ബ്രാഹ്മണനും ...ദൂതനും കൂടിയായത് നിങ്ങളുടെ ഭാഗ്യം ഇല്ലായിരുന്നെങ്കിൽ നിങ്ങളുടെ ഈ തല ഞാൻ എടുത്തേനെ ...!! ...പോയി ..യുധിഷ്ടിരനോട് പറ ഇപ്പോൾ തന്നെ 12 വർഷം വനവാസവും 1 വർഷത്തെ അജ്ഞാതവാസവും തുടങ്ങാൻ ..അത് കഴിഞ്ഞു ആലോചിക്കാം മറ്റെന്തും ...
ദൂതൻ : കൊള്ളാം...എനിക്ക് അത്ഭുതം തോന്നുന്നു നിങ്ങളുടെ ഈ സഭയിൽ നിങ്ങൾ (ധൃതരാഷ്ട്രർ ) ഒഴിച്ച് ബാക്കി എല്ലാവരും സംസാരിക്കുന്നു ...!! ഞാൻ യുധിഷ്ടിരന് വേണ്ടി നിങ്ങൾക്ക് വാക്ക് തരുന്നു ...ഭീഷ്മാരോ ..ദ്രോണരോ..ക്രിപാചാര്യരോ ..വിധുരരോ ...പറയുകയാണ് ..വിരാട് യുദ്ധത്തിൽ അർജ്ജുനനും ദുര്യോധനനും തമ്മിൽ കണ്ടു മുട്ടുമ്പോൾ അജ്ഞാതവാസത്തിന്റെ സമയം അവസാനിച്ചിരുന്നില്ല ..എന്ന് ..അങ്ങനെയാണെങ്കിൽ പാണ്ഡവർ വീണ്ടും വനവാസത്തിനു പോകും ...
ധൃതരാഷ്ട്രർ : കൃപാചാര്യർ ..നിങ്ങളുടെ ഉത്തരം തീരുമാനിക്കും ഇനി യുദ്ധമാണോ സമാധാനമാണോ ഉണ്ടാകുക...
കൃപാചാര്യർ : സൂര്യന്റെയും ചന്ദ്രന്റെയും അപ്പോഴത്തെ സ്ഥാനം വെച്ച് നോക്കുമ്പോൾ വിരാട് യുദ്ധത്തിനു മുൻപേ അജ്ഞാതവാസത്തിനുള്ള സമയം കഴിഞ്ഞിരുന്നു ..
വീണ്ടും ദുര്യോധനൻ ...പൊട്ടിത്തെറിച്ചു ...
കൃപാചാര്യർ ..നിങ്ങൾ പാല് തന്ന കൈക്ക് തന്നെയാണ് കൊത്തുന്നത് ...സൂര്യനോ ..ചന്ദ്രനോ ..എന്ത് പറയുന്നു എന്നല്ല ...ഞാൻ എന്ത് പറയുന്നു എന്നതാണ് കാര്യം .ഞാൻ പറയുന്നു അപ്പോൾ സമയം കഴിഞ്ഞിരുന്നില്ല എന്ന് ഞാൻ എന്താണോ പറയുന്നത് അതാണ് ഇവിടത്തെ സത്യം ..
ദൂതൻ : അപ്പോൾ ..ഞാൻ ഈ "സത്യമാണോ " അവിടെ ചെന്ന് പറയേണ്ടത് ??
ധൃതരാഷ്ട്രർ : അല്ല ..ഞാൻ പറഞ്ഞില്ലേ ..എനിക്ക് ആലോചിക്കണം എന്ന് ഞാൻ ഒരു തീരുമാനം മറ്റൊരു ദൂതൻ വഴി അറിയിക്കാം തൽകാലം നിങ്ങൾക്ക് പോകാം ...അന്നത്തെ സഭ അങ്ങനെ അവസാനിപ്പിച്ചു ..അന്ന് രാത്രി എന്ത് തീരുമാനമാനുഎദുക്കെന്ദതു എന്ന് ധൃതരാഷ്ട്രർ ഒറ്റയ്ക്കിരുന്നു ആലോചിച്ചു
ധൃതരാഷ്ട്രർ തന്റെ തേരാളി സന്ജെയാനെ വിളിപ്പിച്ചു ..എന്നിട്ട് പറഞ്ഞു ...
നീ മാത്രമേ ഉള്ളൂ ഇവിടെ ഇപ്പോൾ സ്വാർത്ഥ താല്പര്യങ്ങൾ ഒന്നും ഇല്ലാത്തതായി...എനിക്ക് തോന്നുന്നു വൈകാതെ എനിക്ക് എന്റെ ഈ കിരീടവും രാജ്യവും എല്ലാം നഷ്ടമാകും എന്ന് ...
സന്ജേയൻ : എന്താണ് അങ്ങ് ഇപ്പോൾ ഇങ്ങനെയൊക്കെ പറയുന്നത് ?
ധൃതരാഷ്ട്രർ : എനിക്ക് ഇതൊന്നും ഇല്ലാതെ പറ്റില്ലെടോ....ആര് എന്ത് ന്യായം വേണമെങ്കിലും പറഞ്ഞോട്ടെ ..ഈ കിരീടം എന്റെയാണ് ..എന്റെ കാലശേഷം ദുര്യോധനന്റെയും ..
സന്ജേയൻ : അത് അങ്ങനെ തന്നെയായിരിക്കും പ്രഭോ ...ദുര്യോധനന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ഭീഷ്മർ,ദ്രോണാചാര്യർ ,കൃപാചാര്യർ, കർണ്ണൻ,അശ്വഥാമാവ്,,ഇങ്ങനെ എത്രയെത്ര മഹാരഥന്മാരാന് ഇവിടെയുള്ളത് ....
ധൃതരാഷ്ട്രർ : ഇവരെല്ലാവരും തന്നെ അന്ന് വിരാട് യുദ്ധത്തിനും ഉണ്ടായിരുന്നു ..എന്നിട്ടും ആ പാണ്ടാവരിലെ വെറും ഒരാൾ ആ അർജ്ജുനൻ ഒറ്റയ്ക്ക് എല്ലാവരെയും പരാജയപെടുത്തിയില്ലേ ..അത് കൊണ്ട് യുദ്ധം ഉണ്ടായാൽ അത് നമുക്ക് അനുകൂലമാവില്ല .... അത് കൊണ്ട് നീ എന്റെ ദൂതനായി ഉപബലവ്യയിൽ പോയി യുധിഷ്ടിരനോട് പറയണം ....അവരുടെ വല്ല്യച്ചനായ ഞാൻ സമാധാനമാണ് ആഗ്രഹിക്കുന്നത് ..അവർ എവിടെയാണോ ...അവിടെ തന്നെ സുഖമായി ജീവിക്കുക ..സത്യത്തിൽ സന്ജെയാ..ഇവിടെ ദുര്യോധനൻ അല്ലാതെ വേറെയാർക്കും അവരോടു ഒരു ദേഷ്യവും ഇല്ല .. പക്ഷെ ..ആ കർണ്ണനും,ശകുനിയും എല്ലാം അവനെ കൂടുതൽ പ്രോത്സാഹിപ്പിച്ചു ...അവന്റെ വെറുപ്പും വാശിയും വർദ്ധിപ്പിക്കുന്നു ...ദുശ്ശാസനാണെങ്കിൽ ദുര്യോധനൻ പറയുന്നതാണ് ശെരി ....ഈ ഞാൻ.. ഞാനും അവനോടുള്ള സ്നേഹം കാരണം ..അവൻ എന്ത് പറഞ്ഞാലും അത് എല്ലാം സാധിച്ചു കൊടുക്കുന്നു .. പക്ഷെ ഇപ്പോൾ അവനു പാണ്ഡവരെ യുദ്ധത്തിൽ തോല്പിക്കണം എന്നാണു ആഗ്രഹം ..പക്ഷെ അത് ഒരിക്കലും നടക്കില്ല എന്ന് വിരാട് യുദ്ധം കഴിഞ്ഞതോടെ എനിക്ക് മനസ്സിലായി ... അർജ്ജുനന് ഒറ്റയ്ക്ക് ഇത്രയും പേരെ തോല്പിക്കാൻ കഴിഞ്ഞെങ്കിൽ പഞ്ചപാണ്ടവർ ഒരുമിച്ചു വന്നാൽ ഏതു സേനയ്ക്കാവും അവരെ തോല്പിക്കാൻ ? പോരാത്തതിന് ഇവർ എല്ലാവരും ശ്രീ കൃഷ്ണന്റെ സംരക്ഷണ വലയത്തിലാണ് ... .ഇതെല്ലാം ആലോചിക്കുമ്പോൾ എനിക്ക് ഭയം തോനുന്നു ...അവർ ഒരിക്കലും എന്നെ ആക്രമിക്കില്ല എന്ന് എനിക്കറിയാം പക്ഷെ ദുര്യോധനൻ ...അവനെ അവർ ....വേണ്ട..
ദ്രിതരാഷ്ട്രർ വികാരാധീനനായി ......
..എന്റെ സദസ്സിൽ വെച്ചാണ് ദുര്യോധനൻ ദ്രൗപതിയെ വസ്ത്രാക്ഷേപം ചെയ്യാൻ പറഞ്ഞതും ...ദുശ്ശാസനൻ അത് ചെയ്തതും ..കർണ്ണൻ എന്റെ മരുമകളെ വേശ്യ എന്ന് വിളിച്ചതും ... ഞാൻ അവനെ ശിക്ഷിച്ചില്ല എന്ന് മാത്രമല്ല..അത് കേൾക്കാത്തത് പോലെ ഇരിക്കുകയും ചെയ്തു.....ഇനി ഞാൻ എങ്ങനെ പാണ്ഡവരുടെ മുഖത്ത് നോക്കി പറയും ..മക്കളെ നിങ്ങൾ സംഭവിച്ചതെല്ലാം മറക്കണം എന്ന്...അർജ്ജുനൻ ഒറ്റയ്ക്ക് വിരാട് യുദ്ധം ജയിച്ചതോടെ ഞാൻ എന്റെ ആ സ്വപ്നം തന്നെ ഉപേക്ഷിച്ചു ..എന്റെ മകൻ ദുര്യോധനന് പാണ്ഡവരെ യുദ്ധം ചെയ്തു തോല്പിക്കാനാകും എന്ന എന്റെ സ്വപ്നം ... ..അപ്പോൾ പിന്നെ സന്ധിയല്ലാതെ വേറെയെന്തു വഴിയാണ് ഉള്ളത് ..പക്ഷെ ദുര്യോധനന് ഇതൊന്നും മനസ്സിലാകില്ല ...അത് കൊണ്ട് നീ എങ്ങനെയെങ്കിലും എന്റെ സന്ദേശം യുധിഷ്ടിരനെ തന്നെ അറിയിക്കണം ...പാണ്ടവരിൽ അവനു മാത്രമേ ..എന്നെ മനസ്സിലാക്കാൻ കഴിയുകയുള്ളൂ ...അവനെ കൊണ്ട് നീ സമ്മതിപ്പിക്കണം ... ഈ ഒരു കാര്യത്തിൽ നീ വിജയിച്ചാൽ എന്നും ഹസ്തിനപുരിയും ഈ ഞാനും നിന്നോട് കടപെട്ടവനായിരിക്കും ...
സന്ജേയൻ : അങ്ങയുടെ ഒരു ആശ്രിതൻ എന്ന നിലയ്ക്ക് അങ്ങയെ സഹായിക്കേണ്ടത് എന്റെ കടമയാണ് ..ഞാൻ ഇപ്പോൾ തന്നെ ഉപബലവ്യയിലേക്ക് പോകാം ...
സന്ജേയൻ ദ്രിതരാഷ്ട്രന്റെ സന്ദേശവുമായി യുധിഷ്ടിരന്റെയടുത്തു ധ്രുപദന്റെ സദസ്സിൽ എത്തി ...അവിടെ ധ്രുപദൻ ,ധൃഷ്ടദ്യുമ്നൻ, ശ്രീ കൃഷ്ണൻ ,പാണ്ഡവർ .അങ്ങനെ എല്ലാവരും ഉണ്ടായിരുന്നു ...യുധിഷ്ടിരൻ...സന്ജെയനെ സ്നേഹത്തോടെ വിളിച്ചു ഇരുത്തി ഹസ്തിനപുരിയിലെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു ....ഒടുവിൽ
യുധിഷ്ടിരൻ : എന്ത് സന്ദേശവുമായി ആണ് നിങ്ങൾ വന്നിരിക്കുന്നത് ?
പെട്ടെന്ന് അർജ്ജുനൻ ഇടപെട്ടു ..ആദ്യം ആരുടെ സന്ദേശവുമായി ആണ് വന്നത് എന്ന് ചോദിക്ക് ? ദുര്യോധനന്റെ അച്ഛന്റെയോ ? ഹസ്തിനപുരിയുടെ മഹാരാജാവിന്റെയോ ..അതോ നമ്മുടെ വല്ല്യച്ചന്റെയോ ?
സന്ജേയൻ : ഇവർ എല്ലാവരും ഒരാൾ തന്നെയല്ലേ അർജ്ജുനാ ?
ശ്രീ കൃഷ്ണൻ : അതെങ്ങനെ.. ഇവർ എല്ലാവരും ഒരാൾ തന്നെയല്ല ..ഇതെല്ലം ഒരാൾ തന്നെയായിരുന്നെങ്കിൽ പാണ്ഡവരുടെ വല്യച്ചൻ ഹസ്തനപുരിയുടെ മഹാരാജാവ് ധൃതരാഷ്ട്രർ ..ശകുനിയുടെ ചൂത് കളിയിലെ ചതി തടയുമായിരുന്നൂ....ദുര്യോധനന്റെ വിജയത്തിൽ സന്തോഷിക്കുകയും ..ദ്രൗപതിയെ അപമാനിച്ചപ്പോൾ മൗനം പാലിക്കുകയും ചെയ്തത് ദുര്യോധനന്റെ പിതാവായ ധൃതരാഷ്ട്രർ ആയിരുന്നു ..ഹസ്തനപുരിയുടെ വിഭജനത്തിനു ഉത്തരവ് ഇട്ടതും ദുര്യോധനന്റെ പിതാവായ ധൃതരാഷ്ട്രർ തന്നെയായിരുന്നു ..ഇപ്പോൾ ഹസ്തനപുരിയുടെ സിംഹാസനത്തിൽ ഇരിക്കുന്നത് ഒരു രാജാവല്ല ...ഒരു അച്ഛൻ മാത്രമാണ് ...അത് കൊണ്ട് അർജ്ജുനന്റെ ചോദ്യം പ്രസക്തമാണ് ..സന്ജെയാ ..നിങ്ങൾ ഇതിൽ ആരുടെ ദൂതനായാണ് വന്നിരിക്കുന്നത് ?
സന്ജേയൻ : ഞാൻ ഈ മൂന്നു പേരുടെയും ദൂതനായാണ് വന്നിരിക്കുന്നത് ...പക്ഷെ ...എന്റെ കണ്മുന്നിൽ കാണുന്നത് ഭയാനകമായ ഒരു യുദ്ധമാണ് ...ഒരു വശത്ത് നിങ്ങളും ...മറുവശത്ത് ഹസ്തിനപുരിയിലെ എലാ മഹാരഥന്മാരും..ഇവരിൽ ആരായിരിക്കും ജയിക്കുക എന്ന് എനിക്കറിയില്ല ...പക്ഷെ ആര് ജയിച്ചാലും ....എനിക്ക് അത് ഒരു തീരാ ദുഖമായിരിക്കും ...കാരണം ..ഇവരെയെല്ലാം ഞാൻ മടിയിൽ വെച്ച് ഓമനിചിട്ടുള്ളതാണ്...
ശ്രീ കൃഷ്ണൻ : അതിനു ആരാണ് ഇപ്പോൾ ഇവിടെ യുദ്ധത്തെ കുറിച്ച് പറയുന്നത്..
യുധിഷ്ടിരൻ : അതെ ...ഞങ്ങളും ആഗ്രഹിക്കുന്നത് സമാധാനമാണ് ..സമാധാനത്തിന്റെ ഒരേ ഒരു വഴി ഇപ്പോഴും നിങ്ങൾക്കുണ്ട്...നിങ്ങൾ ഇന്ദ്രപ്രസ്ഥം തിരിച്ചു നൽകിയാൽ ..സംഭവിച്ചതെല്ലാം ഞങ്ങൾ മറക്കാൻ ശ്രമിക്കാം ...ഞങ്ങൾ യുദ്ധമാണ് ആഗ്രഹിചിരുന്നതെങ്കിൽ ഒരു ദൂതനെ എന്തിനു അയക്കണം ...? ഞങ്ങൾ സൈന്യവുമായി വരുമായിരുന്നൂ ...ഹസ്തിനപുരി ആക്രമിക്കാൻ ..അത് കൊണ്ട് ദയവു ചെയ്തു പറ ..വല്യച്ചൻ ഞങ്ങൾ മുൻപോട്ടു വെച്ച ആശയത്തോട് എങ്ങനെയാണ് പ്രതികരിച്ചത് ?
യുധിഷ്ടിരൻ പറഞ്ഞത് അർജ്ജുനനും..ഭീമനും ഇഷ്ടമായില്ല ..അവർ ഒരേ സ്വരത്തിൽ ...അതിനെ എതിർക്കാൻ ശ്രമിച്ചെങ്കിലും യുധിഷ്ടിരൻ അവരെ പറഞ്ഞു സമാധാനിപ്പിച്ചു ...ഒടുവിൽ ജേഷ്ടനായ യുധിഷ്ടിരന്റെ വാക്ക് തെറ്റിക്കാതിരിക്കാൻ അവർ അത് മനസ്സില്ലാ മനസോടെ സമ്മതിച്ചു ..
സന്ജേയൻ : അദ്ദേഹം ആഗ്രഹിക്കുന്നത് നിങ്ങൾ എവിടെയാണോ അവിടെ തന്നെ സുഖംആയി ഇരിക്കാനാണ് ...അദ്ദേഹം ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല ...
ഈ ഉത്തരം ആ സദസ്സിനെ തന്നെ ഞെട്ടിച്ചു ... ധർമ്മിഷ്ടനായ യുധിഷ്ടിരനെ പോലും പ്രകോപിപിച്ചു...
യുധിഷ്ടിരൻ : സന്ജെയാ ...നിങ്ങൾ അദ്ദേഹത്തോട് പറയണം ..ഇന്ദ്രപ്രസ്ഥത്തിൽ ആണ് ഞങ്ങളുടെ ആത്മാവുള്ളത് ...ആ രാജ്യം ഞങ്ങളുടെ അദ്വാനത്തിന്റെ ഫലമാണ് ..അവിടെ മാത്രമേ ഞങ്ങൾക്ക് സമാധാനമായും സന്തോഷമായും ഇരിക്കാൻ കഴിയുകയുള്ളൂ ...ഹസ്തിന പുരിയിലെ നീ പറഞ്ഞ എല്ലാ മഹാരഥന്മാരും ആധാരണീയരാണ് പക്ഷെ പക്ഷെ അതിനർത്ഥം അവർ അനീതിക്കും അധർമ്മത്തിനും ഒപ്പം നില്ക്കാൻ തീരുമാനിച്ചാൽ ഞങ്ങൾ അവരെ നമസ്കരിച്ചു ...ഞങ്ങളുടെ അധികാരം വേണ്ട എന്ന് വെക്കും എന്നല്ല ....ദുര്യോധനൻ എന്റെ അനുജനാണ് ..അവൻ വന്നു എന്നെ നമസ്കരിച്ചു ..അവൻ എന്നോട് ഇന്ദ്രപ്രസ്ഥം തന്നെ ആവിശ്യപെട്ടാൽ ഞാൻ അവനു കൊടുക്കുമായിരുന്നു ...പക്ഷെ അവനോടു നിങ്ങൾ പറയണം ..ഈ മഹാരഥന്മാരെയൊന്നും കാണിച്ചു ഞങ്ങളെ ഭയപെടുത്താൻ നോക്കേണ്ട എന്ന് ..അവന്റെ അഹങ്കാരം അവൻ ഭീമന്റെ ഗദയുടെ മുന്നിൽ എത്തുന്നത് വരെയുണ്ടാകും ...അത് കൊണ്ട് നിങ്ങൾ വല്ല്യച്ചനോട് പറ ..അദ്ദേഹത്തിന്റെ അനുജന്റെ പുത്രന്മാരായ പാണ്ഡവർ എന്തിനും തയ്യാറാണ് ..യുദ്ധമെങ്കിൽ യുദ്ധം ..അല്ല സമാധാനമാണെങ്കിൽ അങ്ങനെ ..

No comments:
Post a Comment