അതെ സമയം പാണ്ഡവരുടെ പാളയത്തിൽ അഭിമന്യു തന്റെ ശിബിരത്തിൽ ..ഗർഭിണിയായ ഉത്തരയ്ക്ക് യുദ്ധത്തിന്റെ ഭീകരതയെ കുറിച്ചും യുദ്ധ തന്ത്രങ്ങളെ കുറിച്ചും ഒക്കെ വിവരിച്ചു കൊടുക്കുകയായിരുന്നു ..ഉത്തര ഒരു കൊച്ചു കുട്ടിയുടെ ജിജ്ഞാസയോടെ എല്ലാം കേട്ട് കൊണ്ടിരുന്നു
അഭിമന്യു വിവിധ വ്യൂഹങ്ങളെ കുറിച്ച് സംസാരിച്ചപ്പോൾ ....
ഉത്തര : അങ്ങേയ്ക്ക് യുദ്ധത്തിലെ എല്ലാ വ്യൂഹങ്ങളും അറിയാമോ ?
അഭിമന്യു : ഒന്നൊഴികെ എല്ലാ വ്യൂഹങ്ങളും എനിക്കറിയാം ...
ഉത്തര : അത് എന്താ അത് മാത്രം ഒഴിവാക്കിയത് ?
അഭിമന്യു : ചക്ര വ്യൂഹം എനിക്ക് പാതി മാത്രമേ അറിയുകയുള്ളൂ ....
ഉത്തര : അത് എന്താ ആ വ്യൂഹം മാത്രം മുഴുവൻ അറിയാത്തത് ?
അഭിമന്യു മന്ദഹസിച്ചു കൊണ്ട് : ആദ്യം നീ എനിക്ക് വാക്ക് തരണം നീ എന്റെ വിവരണം കേട്ട് ഉറങ്ങി കളയില്ല എന്ന് കാരണം ....എന്നെ പോലെ എന്റെ മകനും പാതി മാത്രം അറിഞ്ഞിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല ...
ഉത്തര : ശെരി ശെരി ..ഞാൻ വാക്ക് തരുന്നൂ ..ഇനി പറയാമോ ?
അഭിമന്യു : എന്റെ അമ്മ (സുഭദ്ര) എന്നെ ഗർഭിണി ആയിരിക്കുമ്പോൾ ഒരിക്കൽ എന്റെ അച്ഛൻ (അർജ്ജുനൻ ) അമ്മയോട് ചക്രവ്യൂഹത്തെ കുറിച്ച് വിവരിച്ചു കൊണ്ടിരിക്കുകയായിരുന്നു .ഞാനും കേൾകുകയായിരുന്നൂ .ചക്രവ്യൂഹത്തിലേയ്ക്ക് കടക്കുന്നത് എങ്ങനെ എന്ന് അച്ഛൻ വിവരിച്ചു കഴിഞ്ഞപ്പോഴേയ്ക്കും അമ്മ ഉറങ്ങി പോയി ...അത് കൊണ്ട് എനിക്ക് ചക്രവ്യൂഹത്തെ കുറിച്ച് പാതി മാത്രമേ അറിയാൻ സാധിച്ചുള്ളൂ ..
ഉത്തര : ഇത്രയും നാളായിട്ടും ബാക്കി അച്ഛനോട് ചോദിക്കാമായിരുന്നില്ലേ ?
അഭിമന്യു : അതിനു അച്ഛന് എവിടെയാണ് സമയം അദ്ദേഹം എപ്പോഴും യുദ്ധത്തിന്റെയും മറ്റും തിരക്കിലല്ലേ ...
ഉത്തര : എന്നാൽ അമ്മാവനോട് (ശ്രീ കൃഷ്നോട്) ചോദിക്കാമായിരുന്നില്ലേ അദ്ദേഹത്തിനും അറിയാമെല്ലോ ചക്രവ്യൂഹത്തെ കുറിച്ച് ...
അഭിമന്യു : ഞാൻ പലതവണ ചോദിച്ചതാണ് ..എങ്ങനെയാണ് ചക്രവ്യൂഹത്തിൽ നിന്നും പുറത്ത് കടക്കുന്നത് എന്ന് ..പക്ഷെ അമ്മാവൻ പറയാൻ കൂട്ടാക്കിയില്ല ...അദ്ദേഹം പറഞ്ഞു ...നീ നിന്റെ അച്ഛനോട് തന്നെ ചോദിച്ചാൽ മതി എന്ന് ...എന്റെ അച്ഛൻ ഈ യുദ്ധത്തിൽ ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നൂ ഗതി.. അച്ഛൻ ഉള്ളത് കൊണ്ട് മാത്രമാണ് ദ്രോണാചാര്യർ ചക്രവ്യൂഹം പ്രയോഗിക്കാത്തത്...അല്ലെങ്കിൽ അവർ അത് പ്രയോഗിച്ചു എപ്പോഴേ ഈ യുദ്ധം അവസാനിപ്പിച്ചിട്ടുണ്ടാകും ...എന്ന് നിനക്കറിയാമോ ...
അതെ സമയം അർജ്ജുനന്റെ ശിബിരത്തിൽ ശ്രീ കൃഷ്ണൻ അർജ്ജുനനെ ശകാരിക്കുകയായിരുന്നു ...
ശ്രീ കൃഷ്ണൻ : നീ ഒരു കാരണവശാലും ജേഷ്ടനെ വിട്ടു പോകരുതായിരുന്നൂ ...
അർജ്ജുനൻ : പക്ഷെ അങ്ങും കണ്ടതല്ലേ അവർ എന്നെ വെല്ലു വിളിച്ചത് ...വെല്ലു വിളി സ്വീകരിക്കുക എന്നത് ഒരു ക്ഷത്രിയൻ എന്ന നിലയിൽ എന്റെ ധര്മ്മം അല്ലെ ? ഇനി നാളെയും സുശർമ്മൻ എന്നെ വെല്ലു വിളിച്ചാൽ ഞാൻ അതും സ്വീകരിക്കും അതാണ് എന്റെ ക്ഷത്രിയ ധർമ്മം..
ശ്രീ കൃഷ്ണൻ : ഇനി നീ എന്നെ ക്ഷത്രിയധർമ്മം എന്താണ് എന്ന് പഠിപ്പിക്കുമോ ? അർജ്ജുനാ ..നിനക്ക് ഇപ്പോഴും ഞാൻ അന്ന് പറഞ്ഞത് ഒന്നും മനസ്സിലായില്ല എന്ന് തോനുന്നു ..ഈ യുദ്ധത്തിൽ പാണ്ഡവർ തോറ്റാൽ..അത് ഈ സമൂഹത്തിലെ എല്ലാ നന്മയുടെയും പരാജയം ആയിരിക്കും..നിന്റെ ധർമ്മം സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി മാത്രം യുദ്ധം ചെയ്യുക എന്നതാണ് .. അല്ലാതെ ഈ യുദ്ധത്തിൽ സുശർമ്മന്റെ വെല്ലു വിളി സ്വീകരിക്കൽ നിന്റെ ധർമ്മമല്ല ...പക്ഷെ നീ എന്ന വ്യക്തിയുടെ മികച്ച യോദ്ധാവ് എന്ന അഹങ്കാരത്തിന്റെ ത്രിപ്തിയ്ക്ക് വേണമെങ്കിൽ നിനക്ക് ആ വെല്ലുവിളി സ്വീകരിക്കാം ....ഞാൻ നിന്റെ വെറുമൊരു തേരാളിമാത്രമല്ലേ ....ഇനിയും ആ വെല്ലുവിളി സ്വീകരിക്കുകയാണ് നിന്റെ ക്ഷത്രിയ ധർമ്മം എന്ന് നീ വിശ്വസിക്കുന്നെങ്കിൽ നിനക്ക് സ്വീകരിക്കാം നീ പറയുന്ന സ്ഥലത്തേയ്ക്ക് ഞാൻ രഥം പായിക്കാം ....
കൗരവരുടെ പാളയത്തിൽ ദുര്യോധനനും ദുശ്ശാസനനും കൂടി സുഷർമ്മനെ കണ്ടു ...നാളെ യുദ്ധത്തിൽ അർജ്ജുനനെ വെല്ലു വിളിച്ചു അവിടെ നിന്നും ദൂരേയ്ക്ക് കൊണ്ട് പോകണം എന്നും ..യുദ്ധം ചെയ്യാൻ നോക്കരുത് എന്നും യുധിഷ്ടിരനെ ബന്ധിയാക്കുകയാണ് നമ്മുടെ ലക്‌ഷ്യം എന്നും പറയാൻ തീരുമാനിച്ചു ...
പക്ഷെ ഇന്നലെ സുശർമ്മൻ പ്രതിജ്ഞ ചെയ്തിരുന്നൂ അർജ്ജുനനെ വധിക്കുകയോ ...അർജ്ജുനനാൽ വധിക്കപെടുകയോ ചെയ്യും എന്ന് അങ്ങനെയുള്ള ഒരാള് യുദ്ധം ചെയ്യരുത് എന്ന് പറഞ്ഞാൽ സമ്മതിക്കുമോ എന്ന് ദുശ്ശാസനൻ സംശയം പറഞ്ഞെങ്കിലും ..ഒരു ക്ഷത്രിയൻ എപ്പോഴും വെല്ലുവിളികൾ സ്വീകരിക്കാൻ തയ്യാറാകും എന്ന് ദുര്യോധനൻ പറഞ്ഞു .
അവർ സുശർമ്മന്റെ അടുക്കൽ എത്തി ..അവരെ കണ്ടയുടൻ തന്റെ പ്രതിജ്ഞ പാലിക്കാൻ കഴിയാത്തതിന് ക്ഷമ ചോദിക്കുകയും നാളെ താൻ അത് നിറവേറ്റും എന്ന് വാക്ക് കൊടുക്കുകയും ചെയ്തു ..ഉടൻ ദുര്യോധനൻ തന്റെ ആവിശ്യം ഉന്നയിച്ചു ...
പക്ഷെ പണ്ട് വിരാട് യുദ്ധത്തിൽ പരാജയെപെട്ട സുഷർമ്മനെ വെറുതെ വിടാൻ വിരാട് രാജാവിനോട് പറഞ്ഞത് യുധിഷ്ടിരനായിരുന്നു ..അത് കൊണ്ട് തന്നെ യുധിഷ്ടിരനോട് സുഷർമ്മനു കടപ്പാട് ഉണ്ട് ...അത് അറിയാവുന്നത് കൊണ്ട് തന്നെ ഈ കാര്യം വിശ്വസിച്ചു സുഷർമ്മനെ എല്പിക്കരുത് എന്ന് ദുശ്ശാസനൻ ദുര്യോധനനോട് പറഞ്ഞിരുന്നു ...പക്ഷെ ..ദുര്യോധനൻ സുഷർമ്മനെ തന്നെ ആ കർത്തവ്യം ഏല്പിക്കാൻ തീരുമാനിച്ചു ..
സുശർമ്മൻ : ഞാൻ ഈ ചതിക്ക് കൂട്ട് നില്ക്കാം ..ഒരു വാക്ക് എനിക്ക് തന്നാൽ
ദുര്യോധനൻ : എന്ത് വാക്ക് ?
സുശർമ്മൻ : പണ്ട് വിരാട് യുദ്ധത്തിൽ പരാജയെപെട്ട എന്നെ വെറുതെ വിടാൻ വിരാട് രാജാവിനോട് പറഞ്ഞത് യുധിഷ്ടിരനായിരുന്നു ..അത് കൊണ്ട് തന്നെ എനിക്ക് യുധിഷ്ടിരനോട് കടപ്പാട് ഉണ്ട് ...നാളെ നിങ്ങൾ അദ്ദേഹത്തെ ബന്ധിയാക്കിയാൽ നിങ്ങൾ അദ്ദേഹത്തെ മോചിപ്പിക്കണം ...
ദുര്യോധനൻ : ശെരി സമ്മതിച്ചു ..ഞാൻ നിനക്ക് വാക്ക് തരുന്നു ...നാളെ യുധിഷ്ടിരനെ ബന്ധിയാക്കാൻ കഴിഞ്ഞാൽ നീ പറയുമ്പോൾ ഞാൻ യുധിഷ്ടിരനെ മോചിപ്പിക്കാം ..
വാസ്തവത്തിൽ അർജ്ജുനനെ വെല്ലു വിളിച്ചാൽ യുധിഷ്ടിരനെ ബന്ധിയാക്കുമ്പോഴേക്കും അർജ്ജുനൻ സുഷർമ്മനെ കൊന്നിട്ടുണ്ടാകും എന്നും അത് കൊണ്ട് ഈ വാക്ക് ഒരിക്കലും പാലിക്കേണ്ടി വരില്ല എന്നും ദുര്യോധനൻ കണക്കു കൂട്ടിയിരുന്നു ..
ദുര്യോധനൻ അവിടെ നിന്നും പോയത് ഭീഷ്മരിനെ കാണാൻ ആയിരുന്നു ..
ഭീഷ്മർ : ഇന്ന് യുദ്ധത്തിൽ എന്തൊക്കെ നടന്നു ..
ദുര്യോധനൻ : ഇന്ന് വെറും യുദ്ധം മാത്രമേ നടന്നിട്ടുള്ളൂ ..പറയത്തക്കതായി ഒന്നും തന്നെയില്ല ..പക്ഷെ നാളെ അങ്ങനെയാവില്ല ..ആ സന്തോഷവാർത്ത പറയാനാണ് ഞാൻ വന്നത് തന്നെ ..
ഭീഷ്മർ : എന്താണ് നിനക്ക് എന്നെ അറിയിക്കാനുള്ള സന്തോഷ വാർത്ത ?
ദുര്യോധനൻ : നാളെ സുഷർമ്മൻ അർജ്ജുനനെ യുദ്ധ ഭൂമിയുടെ ഒരു വശത്തേക്ക് കൊണ്ടുപോയ ശേഷം ദ്രോണാചാര്യർ ..ചക്ര വ്യൂഹം ഉപയോഗിച്ച് യുധിഷ്ടിരനെ ബന്ധിയാക്കും ...അതോടു കൂടി ഈ യുദ്ധവും അവസാനിക്കും ...
ഭീഷ്മർ ദു:ഖംത്തോടെ : കഷ്ടം ...നിനക്ക് ഇത്രയ്ക്ക് ബുദ്ധിയില്ലാതായി പോയെല്ലോ മോനെ ..ഇത് എനിക്ക് ഒരു ദു:ഖ വാർത്തയാണ് ...പോ.. ഇവിടന്നു ...എനിക്ക് കുറച്ചു സ്വസ്ഥത തരൂ ..
ദുര്യോധനൻ ദേഷ്യത്തോടെ : അപ്പോൾ നിങ്ങൾ ഞാൻ തോല്ക്കണം എന്നാണു ആഗ്രഹിക്കുന്നത് എല്ലെ ?
ഭീഷ്മർ : ഇല്ല മോനെ ..ഞാൻ നീയോ ..യുധിഷ്ടിരനോ തോല്ക്കണം എന്ന് ആഗ്രഹിക്കുന്നില്ല ..എനിക്ക് എന്റെ ഹസ്തിനപുരി സുരക്ഷിതമായിരിക്കണം എന്ന് മാത്രമേ ഉള്ളൂ ..
വൈകാതെ ദുര്യോധനും ദുശ്ശാസനനും തിരിച്ചു തന്റെ ശിബിരത്തിലെയ്ക്ക് മടങ്ങി ...
ഹസ്തനപുരിയിൽ ..
ഒരു പാട് തവണ ആളെ അയച്ചിട്ടും രാജാവായ ധൃതരാഷ്ട്രരെ കാണാൻ വരാൻ കൂട്ടാക്കാതിരുന്ന വിധുരരെ കാണാൻ ധൃതരാഷ്ട്രർ വിധുരരുടെ വീട്ടിൽ എത്തി ...താൻ തന്റെ ദു:ഖം പങ്കു വെക്കാനാണ് വന്നത് എന്നും ..എന്റെ ഇത്രയധികം മക്കൾ മരിച്ചു എന്ന് കേട്ടിട്ടും നിനക്ക് സങ്കടം തോന്നിയില്ലേ ,,,എന്നും ചോദിച്ചു ...
വിധുർ അതീവ ദു:ഖത്തോടെ : തീർച്ചയായും .. എനിക്ക് വിഷമം തോന്നി ...ഞാൻ അതോർത്ത് ഒരു പാട് കരഞ്ഞു ...പക്ഷെ അതിനെക്കാൾ ഏറെ എനിക്ക് അങ്ങയോടു ദേഷ്യമാണ് തോന്നിയത് ..നിങ്ങൾ വിചാരിച്ചിരുന്നെങ്കിൽ അവർ എല്ലാവരും ഇപ്പോൾ ജീവനോടെയുണ്ടാകുമായിരുന്നു .. പക്ഷെ നിങ്ങൾ നിങ്ങളുടെ സിംഹാസനത്തെ നിങ്ങളുടെ പുത്രന്മാരെക്കാൾ അധികം സ്നേഹിച്ചു ....ഇനിയും സാദ്യതയുണ്ട് ...അങ്ങ് ഇപ്പോൾ തന്നെ കുരുക്ഷേത്രത്തിലേക്ക് പോകണം ..എന്നിട്ട് ശ്രീ കൃഷ്ണനോട് അപേക്ഷിക്കണം ..അദ്ദേഹത്തിനു മാത്രമേ ഈ യുദ്ധം അവസാനിപ്പിക്കാൻ സാധിക്കുകയുള്ളൂ ...ഞാനും വരാം അങ്ങയുടെ ഒപ്പം ..
ജേഷ്ടാ... മരിച്ചവർ ആരും ഇനി തിരിച്ചു വരില്ല പക്ഷെ ഇപ്പോഴും ജീവിചിരിക്കുന്നവരെയെങ്കിലും അങ്ങേയ്ക്ക് രക്ഷിച്ചു കൂടെ ?
ധൃതരാഷ്ട്രർ : ഇല്ല ...വിധുർ അത് സാധ്യമല്ല ...സന്ധിയുടെ സമയം ഒക്കെ കഴിഞ്ഞു നമ്മൾ ഒരു പാട് ദൂരം പോയി കഴിഞ്ഞു ...അന്ന് ശ്രീ കൃഷ്ണൻ വന്നു അഞ്ചു ഗ്രാമങ്ങൾ പാണ്ടവർക്ക് വേണ്ടി ചോദിച്ചപ്പോൾ ഞാൻ ദുര്യോധനനോട് പറഞ്ഞതാണ് അത് കൊടുത്തു പ്രശ്നങ്ങൾ എല്ലാം തീർക്കാൻ ..പക്ഷെ ഞാൻ എന്ത് ചെയ്യാനാ അവൻ അതിനു തയ്യാറായില്ല ഇനി ഇപ്പോൾ ഞാൻ അങ്ങനെ ചെയ്‌താൽ ദുര്യോധനന് അത് താങ്ങാൻ ആവില്ല അവൻ ആത്മഹത്യ ചെയ്യും
വിധുർ : അങ്ങയുടെ പ്രിയപ്പെട്ട ദുര്യോധനൻ ഈ യുദ്ധം തുടങ്ങുന്നതിനു എത്രയോ മുൻപേ ആത്മഹത്യ ചെയ്തു കഴിഞ്ഞു ...
വിധുർ പറയുന്നത് ശെരിയാണ് എന്ന് മനസ്സിലാക്കിയ ധൃതരാഷ്ട്രർ പൊട്ടികരഞ്ഞു പോയി ...പക്ഷെ ഇനി ഒരു സന്ധിക്കു സാധ്യതയില്ല എന്നും വിധിയെ തടുക്കാൻ ആവില്ല എന്നും ധൃതരാഷ്ട്രർ മനസ്സിലാക്കിയിരുന്നു ....

No comments:
Post a Comment