യുദ്ധത്തിനു ഒരുങ്ങിയ ദുര്യോധനനെ ശകുനി തടഞ്ഞു ..എന്നിട്ട് പറഞ്ഞു ...നീ നിന്റെ സുഹൃത്തായ തൃകത്ത് ദേശത്തിലെ രാജാവായ സുകർമ്മനോട് ആദ്യം മത്സ്യ ദേശം ആക്രമിക്കാൻ പറയുക ..അപ്പോൾ എന്തായാലും ഭൂരി ഭാഗം സൈന്യവും യുദ്ധത്തിൽ ഏർപ്പെടും,,അതിനു ശേഷം നമ്മൾ ആക്രമിക്കണം ...അപ്പോൾ എന്തായാലും പാണ്ടവർക്ക് യുദ്ധം ചെയ്യേണ്ടി വരും ...അങ്ങനെ നമുക്ക് അവരുടെ അജ്ഞാതവാസം പരാജയപെടുത്താം ....
ദുര്യോധനന്റെ നിർദേശപ്രകാരം സുകർമ്മൻ മത്സ്യ ദേശം ആക്രമിച്ചു ...
ഒരു ഭടൻ വിരാടിനെ ഈ വിവരം അറിയിച്ചു ...ആ സമയത്ത് വിരാടിനോപ്പം ചൂത് കളിച്ചു കൊണ്ടിരുന്ന കങ്ക് എന്ന യുധിഷ്ടിരൻ കൂടി യുദ്ധത്തിനു വരാം തനിക്കും ആയുധ വിദ്യകൾ അറിയാം എന്നും അത് പോലെ ഭല്ലവ്(ഭീമൻ ),അർഷനെമി,ഗ്രന്തക്(നകുലനും സഹദേവനും) എന്നിവരും നല്ല യോദ്ധാക്കളാണ് എന്ന് കങ്ക് പറഞ്ഞു ..ആദ്യം രാജാവ് പരിഹസിക്കുകയും വിസമ്മതിക്കുകയും ചെയ്തെങ്കിലും ...ഇവരെയെല്ലാം പാണ്ഡവർ യുദ്ധത്തിൽ കൂട്ടാറുണ്ട് എന്ന് പറഞ്ഞപ്പോൾ രാജാവ് സമ്മതിച്ചു ....അങ്ങനെ വിരാടിനു ഒപ്പം സുകർമ്മനെതിരെ അവരും യുദ്ധം ചെയ്തു ..സുകർമ്മന്റെ അമ്പു ഏറ്റു വിരാട് തളർന്നു വീണു ...ഇത് കണ്ട കങ്ക് നേതൃത്വം ഏറ്റെടുത്തു ...
കങ്ക് ഭല്ലവിനോട് സുകർമ്മനെ ബന്ധിയാക്കാൻ പറഞ്ഞു ...ഭല്ലവ് സുകർമ്മനെ ബന്ദിയാക്കി ...എന്നിട്ട് അയാളുടെ കഴുത്തിൽ കത്തി വെച്ചിട്ട് എല്ലാവരോടും കീഴടങ്ങാൻ ആവിശ്യപെട്ടു ...അവർ കീഴടങ്ങി ...യുദ്ധം മൽസ്യ ദേശം ജയിച്ച വിവരം മത്സ്യ ദേശത്തിലെ കൊട്ടാരത്തിലും എത്തി ..അവിടെയപ്പോൾ സ്ത്രീകളും അർജ്ജുനനും ,പിന്നെ യുദ്ധത്തിൽ യാതൊരു മുൻപരിചയമില്ലാത്ത യുവരാജാവും മാത്രമേ ഉണ്ടായിരുന്നുള്ളൂ...
വിവരം അറിഞ്ഞ യുവരാജാവ് സ്ത്രീകളുടെ മുന്നിൽ വെച്ച് ....
യുവരാജാവ് : അച്ഛൻ യുദ്ധം ജയിച്ചെങ്കിലും മുറിവ് പറ്റി...എങ്ങനെ പറ്റാതിരിക്കും ...കണ്ട കുതിര കാരനേയും, ഇടയനെയും,പാചകക്കാരനെയും ഒക്കെ കൂട്ടി യുദ്ധത്തിനു പോയാൽ ഇങ്ങനെ ഇരിക്കും ..ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ അച്ചനു ഒന്നും സംഭവിക്കില്ലായിരുന്നു ...
പെട്ടെന്ന് മറ്റൊരു ഭടൻ വന്നു യുവരാജാവിനോട് : ഒരു വശത്ത് നിന്നും ഹസ്തിനപുരിയുടെ സേന യുദ്ധത്തിനു തയ്യാറായി വന്നു നില്ക്കുന്നു ....അതിൽ ഭീഷ്മരും ,ദ്രോണാചാര്യരും ,ക്രിപാചാര്യരും ,അശ്വഥാമാവും,ദുര്യോധനനും,കർണ്ണനും ഒക്കെയുണ്ട് ..നമ്മൾ എന്ത് ചെയ്യും ...രാജാവും സൈന്യവും തിരിച്ചു എത്താൻ ഇനിയും സമയം എടുക്കും ...
യുവരാജാവ് : ഈ പേരിൽ ഒന്നും വലിയ കാര്യമൊന്നും ഇല്ല ഭീഷ്മരും ,ദ്രോണാചാര്യരും ,ക്രിപാചാര്യരും വയസ്സന്മാരാണ്..പിന്നെ ..ഈ അശ്വഥാമാവും,ദുര്യോധനനും,കർണ്ണനും ഒക്കെ എന്റെ മുന്നിൽ എത്ര നേരം പിടിച്ചു നില്ക്കാൻ ...യുദ്ധത്തിനായി തേര് തയ്യാറാക്കു ...
സൈരെന്ദ്രി(ദ്രൗപതി) : ബ്രിഹന്നള നല്ല ഒരു തേരാളിയാണ് ...അവളെ കൂടി കൂട്ടിയാൽ അത് അങ്ങേയ്ക്ക് ഒരു സഹായമാകും ...
യുവരാജാവ് : ഹ,.. ഹ..ഹ.. കൊള്ളാം...കൊള്ളാം ..ഞാൻ അവിടെ നൃത്തം ചെയ്യാൻ അല്ല പോകുന്നത് ... നല്ല തേരാളിയാണ് പോലും തേരാളി....
സൈരെന്ദ്രി : അർജ്ജുനൻ യുദ്ധത്തിൽ ...ഇവളെ തേരാളിയാക്കിയിട്ടുണ്ട്
യുവരാജാവ് : ഇവളെയോ ? ...
സുദേഷ്ണ(മഹാറാണി ) : സൈരെന്ദ്രി കള്ളം പറയില്ല ...കീചകന്റെ കാര്യം അവൾ പറഞ്ഞ പോലെ തന്നെ സംഭവിച്ചത് നീയും കണ്ടെതല്ലേ ..
യുവരാജാവ് : എന്നാൽ ശെരി ബ്രിഹന്നളയും കൂടി വന്നോട്ടെ ...
ഉത്തര : എന്റെ പാവകൾക്ക് വേണ്ടി അവരുടെ വസ്ത്രം കൊണ്ടുവരണം ...
ബ്രിഹന്നള : യുവരാജാവ് അവരെ വധിച്ച ശേഷം ..അവരുടെ ശരീരത്തിൽ നിന്നും വസ്ത്രം ഊരിഎടുക്കാൻ അധികം സമയം ഒന്നും എനിക്ക് വേണ്ട ...ഞാൻ കൊണ്ട് വരാം ....പക്ഷെ ..ദ്രോണരും ,ഭീഷ്മരും ,ക്രിപാചാര്യരും ..ധരിച്ചിരിക്കുന്നത് വെള്ള വസ്ത്രമാണ് ...
ഉത്തര : എന്നാൽ അവ കൊണ്ട് വരേണ്ട ....
ബ്രിഹന്നള : ശെരി പാവകൾക്കുള്ള വസ്ത്രം ഞാൻ കൊണ്ടുവരാം ...
അങ്ങനെ യുവരാജാവിനെ തേരിൽ ഇരുത്തി ബ്രിഹന്നള എന്ന അർജ്ജുനൻ തേരാളിയായി യുദ്ധ ഭൂമിയിലെത്തി ...
ഹസ്തിനപുരിയുടെ സമുദ്രം പോലെ തോനുന്ന സൈന്യവും അതിനു മുന്നിൽ നില്ക്കുന്ന മഹാരഥന്മാരെയും കണ്ടു യുവരാജാവ് പേടിച്ചു വിറച്ചു ..
യുവരാജാവ് : ബ്രിഹന്നള ..ഇത് എന്താണ് കടലോ ? ഞാൻ ഒറ്റയ്ക്ക് ഈ സൈന്യത്തോട് യുദ്ധം ചെയ്യാനോ ..? അച്ഛനും ഇല്ല ..എനിക്ക് പേടിയാണ് നമുക്ക് തിരിച്ചു പോകാം ...
ബ്രിഹന്നള : അവിടെ വെച്ചു സ്ത്രീകളുടെ മുന്നിൽ എന്തൊക്കെയാ പറഞ്ഞത് ..ഇനി യുദ്ധം ചെയ്യാതെ പറ്റില്ല ....ഞാൻ രാജകുമാരിക്ക് വാക്ക് കൊടുത്തു പോയി പാവകൾക്കുള്ള വസ്ത്രം കൊണ്ട് കൊടുക്കാം എന്നു ...ഇനി തിരിച്ചു പോകാൻ പറ്റില്ല ..എനിക്ക് എന്റെ വാക്ക് പാലിക്കണം
യുവരാജാവ് : പാവയ്ക്കു വസ്ത്രം വേണം പോലും ..അതാണോ വലുത് എന്റെ ജീവനാണോ ? അയ്യോ ..അവർ എന്നെ കൊല്ലും ...നിനക്ക് ഞാൻ എന്ത് വേണമെങ്കിലും തരാം ..
യുവരാജാവ് നാണയങ്ങളും ആഭരണങ്ങളും ഒക്കെ വാഗ്ദാനം ചെയ്തു ..പക്ഷെ ബ്രിഹന്നള പിന്തിരിയാൻ തയ്യാറായില്ല ...ഒടുവിൽ യുവരാജാവ് ഇറങ്ങി ഓടി ...ബ്രിഹന്നള അയാളെ ഓടിച്ചിട്ട് പിടിച്ചു തേരിൽ തേരാളിയുടെ സ്ഥലത്ത് ഇരുത്തി എന്നിട്ട് തേര് ശ്മശാനത്തിന്റെ അടുത്തുള്ള മരത്തിന്റെ അടുത്തേക്ക് തെളിക്കാൻ പറഞ്ഞു ..അവിടെയെത്തിയതും യുവരാജാവിനെ കൊണ്ട് ആ മരത്തിൽ പാണ്ഡവർ ഒളിപ്പിച്ചിരുന്ന ആയുധങ്ങൾ എടുപ്പിച്ചു ..അവ കണ്ടു യുവരാജാവ് നടുങ്ങി ...
യുവരാജാവ് : ഇതൊക്കെ ആരുട്ടെ ആയുധങ്ങൾ ആണ് ..കണ്ടിട്ട് തന്നെ പേടിയാകുന്നു ...
ബ്രിഹന്നള ഓരോ ആയുധങ്ങളും ആരുടെയോക്കെയാണ് എന്ന് പറയാൻ തുടങ്ങി ...
യുവരാജാവ് : ഇതൊക്കെ പാണ്ഡവരുടെ ആയുധങ്ങൾ ആണോ എങ്കിൽ അവ എങ്ങനെ ഇവിടെ വന്നു ? അവർ എവിടെ ?
ബ്രിഹന്നള : ഞാൻ ആണ് അർജ്ജുനൻ ...
എന്നിട്ട് അർജ്ജുനൻ മറ്റു പാണ്ഡവരെ കുറിച്ചും പറഞ്ഞു ...എന്നിട്ടും വിശ്വസിക്കാതെ യുവരാജാവ്
പറഞ്ഞു ..നീ അർജ്ജുനനാണോ ? എങ്കിൽ അർജ്ജുനന്റെ പത്തു പേരുകൾ പറ ...
അർജ്ജുനൻ തന്റെ പത്തു പേരുകൾ പറഞ്ഞു യുവരാജാവിനെ താൻ അർജ്ജുനനാണ് എന്ന് വിശ്വസിപ്പിച്ചു ....അതിനു ശേഷം അർജ്ജുനൻ തന്റെ തേര് പ്രത്യക്ഷപെടുത്തി അതിൽ കയറി യുദ്ധ ഭൂമിയിലേക്ക് എത്തി ...അപ്പോഴും അവിടെ യുദ്ധ നിയമം അനുസരിച്ച് ഹസ്തിനപുരിയുടെ സൈന്യം യുദ്ധ കാഹളം മുഴങ്ങുന്നതും കാത്തു നില്ക്കുകയായിരുന്നു ...
അർജ്ജുനൻ തന്റെ ദേവദത്ത ശംഗ് എടുത്തു യുദ്ധത്തിനുള്ള കാഹളം മുഴക്കി ...
ദുര്യോധനൻ : അർജ്ജുനൻ ഇവിടെ ? അത് അർജ്ജുനന്റെ ദേവദത്ത ശംഗ് ആണ് ...അപ്പോൾ പാണ്ഡവർ ഇവിടെ ഉണ്ട് അവരുടെ അജ്ഞാതവാസം പരാജയപെട്ടു പിതാമഹാ അങ്ങ് ഇപ്പോൾ തന്നെ അവരോടു വനവാസത്തിനു ഒരുങ്ങികൊള്ളാൻ പറയണം..
ഭീഷ്മർ : മോനെ ..ഞങ്ങൾ ഇവിടെ മത്സ്യ ദേശത്തെ കീഴടക്കാനാണോ വന്നത് ? അതോ പാണ്ഡവരുടെ അജ്ഞാതവാസം പരാജയപെടുത്താനാണോ ?
ദുര്യോധനൻ : .. ..ഞാനാണോ ..അർജ്ജുനനോട് പറഞ്ഞത് ഇവിടെ വന്നു മത്സ്യ ദേശത്തെ സഹായിക്കാൻ യുദ്ധം ചെയ്യാനും ...അവർ അജ്ഞാതവാസത്തിലാണ് എന്നത് മറക്കാനും ....
കർണ്ണൻ : എനിക്ക് തോനുന്നു ...അവർക്ക് വനവാസം അത്രയ്ക്ക് ഇഷ്ട്ടപെട്ടു എന്നു..അത് കൊണ്ടാണ് അവർ ഇവിടെ വന്നത് ...
ദ്രോണർ : കർണ്ണാ ...ഇത് അവരുടെ കുടുംബകാര്യമാണ് ...നീ അതിൽ ഇടപെടേണ്ട ...ഞാനും നീയും ഒക്കെ പുറത്തുള്ളവരാണ്....ഞാൻ പിന്നെ അവരുടെ ഗുരുവെങ്കിലും ആണ് നീയോ ?
ദുര്യോധനൻ : നിങ്ങൾ എന്തൊക്കെയാണ് പറയുന്നത് ...നിയമം അനുസരിച്ച് പാണ്ഡവർ വീണ്ടും വനവാസം ആരംഭിക്കണം ...
മൽസ്യദേശത്തെ ആക്രമിക്കാൻ തീരുമാനിച്ചത് ഒരു ചതിയായിരുന്നു എന്നു ഭീഷ്മർക്ക് മനസ്സിലായി ...
ഭീഷ്മർ : മോനെ യുദ്ധമായാലും ..ചൂതായാലും ചതിക്കാൻ പാടില്ല ..നമ്മൾ ഇവിടെ യുദ്ധം ചെയ്യാനാണ് വന്നത് ..അത് കൊണ്ട് നീ മത്സ്യ സേനയുമായി എങ്ങനെ യുദ്ധം ചെയ്യും എന്നതിനെ കുറിച്ചു മാത്രം സംസാരിക്കു ...അജ്ഞാതവാസത്തെ പറ്റി ഒന്നും പറയേണ്ട ..
എന്റെ കണക്കു കൂട്ടൽ അനുസരിച്ച് പാണ്ഡവരുടെ അജ്ഞാതവാസത്തിന്റെ സമയം കഴിഞ്ഞിരിക്കുന്നു ..
ദുര്യോധനൻ : ഹ ഹ ഹ ..ഇല്ല ...നിങ്ങൾക്ക് കണക്കു തെറ്റിയതാണ് ...
ഭീഷ്മർ : ഇല്ല ഇല്ല .എനിക്ക് തെറ്റിയിട്ടില്ല ..പാണ്ഡവരുടെ അജ്ഞാതവാസത്തിന്റെ സമയം കഴിഞ്ഞിരിക്കുന്നു .നിനക്ക് ആണ് കണക്കു തെറ്റിയത് ...
ദുര്യോധനൻ : അത് നമുക്ക് പിന്നെ തീരുമാനിക്കാം ..നമ്മൾ യുദ്ധം ചെയ്യാനാണ് വന്നത് ,,അത് കൊണ്ട് അത് തന്നെ ആദ്യം നടക്കട്ടെ ...
അർജ്ജുനന്റെ തേര് അല്പം കൂടി മുന്നോട്ടു വന്നു ..എന്നിട്ട് അർജ്ജുനൻ ആദ്യം രണ്ടു അമ്പുകൾ ദ്രോണരുടെ തേരിനു അടുത്ത് എയ്തു ദ്രോണരെ വന്ദിച്ചു ...പിന്നീട് രണ്ടു അമ്പുകൾ ദ്രോണരുടെ കൈകളുടെ അടുത്ത് കൂടി എയ്തു വെല്ലുവിളിച്ചു....
യുദ്ധം തുടങ്ങിയപ്പോൾ ദുര്യോധനൻ ഒരു വശത്തേക്ക് തേര് തെളിച്ചു പോകുന്നത് കണ്ടു അർജ്ജുനൻ ദുര്യോധനെ ലക്ഷ്യമാക്കി തേര് തെളിക്കാൻ യുവരാജാവിനോട് കല്പിച്ചു ...
ദുര്യോധനന് നേരെ പോകുന്ന അർജ്ജുനനെ തടയാൻ ഭീഷ്മർ അർജ്ജുനനു നേരെ അമ്പു എയ്തു തുടങ്ങി പക്ഷെ അർജ്ജുനന്റെ രഥം അതിനെയെല്ലാം മറികടന്നു ദുര്യോധനന്റെ അടുത്തേക്ക് നീങ്ങി ..അർജ്ജുനനു നേരെ പാഞ്ഞു വന്ന ഹസ്തനപുരിയുടെ പടയാളികളെ ശരവർഷം കൊണ്ടും ..അഗ്നി കൊണ്ടും ..പിന്നെയും ചിലരെ ശരങ്ങൾ കൊണ്ട് മതിൽ തീർത്തും തടഞ്ഞു നിർത്തി അർജ്ജുനൻ വീണ്ടും ദുര്യോധനന് നേരെ നീങ്ങി അർജ്ജുനനെ തടയാൻ കർണ്ണൻ എത്തി ....
അർജ്ജുനൻ : നിന്നോട് യുദ്ധം ചെയ്യുന്നത് എനിക്ക് തന്നെ ഒരു അപമാനമാണ് "സൂത പുത്രൻ" കർണ്ണാ..പക്ഷെ എന്ത് ചെയ്യാൻ ...ഞാൻ നിന്നെ വധിക്കും എന്ന് ശപഥം ചെയ്തു പോയില്ലേ ?..ഇന്ന് തന്നെ ഞാൻ എന്റെ ശപഥം പാലിക്കും ....
കർണ്ണൻ : യോദ്ധാക്കൾ യുദ്ധം ചെയ്യുന്നത് വാ കൊണ്ടല്ല ആയുധം കൊണ്ടാണ് ....നിന്റെ ഗാന്ധീവം എടുക്കു ....ഞാൻ കാണട്ടെ എന്താണ് നിന്റെ ഗുരു ദ്രോണർ പഠിപ്പിച്ചത് എന്ന് ...
പിന്നീട് അവിടെ ഒരു ഘോരയുദ്ധം തന്നെ നടന്നു അർജ്ജുനനും കർണ്ണനും പരസ്പരം ശരങ്ങൾ എയ്തു കൊണ്ടിരുന്നു ...ഒടുവിൽ കർണ്ണന്റെ തൊടയിലും കരുത്തിലും അമ്പു കൊണ്ടു..തല്കാലത്തേക്ക് കർണ്ണൻ പിൻവാങ്ങി...
ഇത് കണ്ടു അർജ്ജുനൻ : പേടിച്ചു ഓടാല്ലെടാ...ഭീരു ...നീ ഇപ്പോൾ കണ്ടില്ലേ ...ഇതാണെടാ..അർജ്ജുനന്റെ ഗാന്ധീവം ..
അടുത്തതായി ക്രിപാചാര്യരെയാണ് അർജ്ജുനൻ നേരിട്ടത് ... ക്രിപാചാര്യരുടെ വില്ലുകൾ ഓടിക്കുകയും കൃപാചാര്യർ അർജ്ജുനനു നേരെ പ്രയോഗിച്ച ആയുധങ്ങൾ എല്ലാം തന്നെ അർജ്ജുനൻ തകർത്തെറിഞ്ഞു...ക്രിപാചാര്യരുടെ പടച്ചട്ടയും അർജ്ജുനന്റെ ശരങ്ങൾ തകർത്തു കളഞ്ഞു ....കൃപാചാര്യർ പരാജയ പെടുന്നത് കണ്ടു ദ്രോണർ അർജ്ജുനനു നേരെ തിരിഞ്ഞു ...പക്ഷെ അർജ്ജുനന്റെ ശരങ്ങൾ വൈകാതെ ദ്രോണരുടെയും പടച്ചട്ട ചിന്നഭിന്നമാക്കി...തന്റെ അച്ഛനെ ആക്രമിക്കുന്ന കണ്ട അശ്വഥാമാവ് അർജ്ജുനനെ അമ്പു എയ്തു വീഴ്ത്താൻ ശ്രമിച്ചു ..അർജ്ജുനൻ ..അശ്വഥാമാവിന്റെ വില്ല് അമ്പു എയ്തു തെറിപ്പിച്ച ശേഷം ...അയാളുടെ തന്നെ രഥത്തിൽ ശരങ്ങൾ കൊണ്ടു ബന്ദിയാക്കി ...
യുദ്ധ ഭൂമിയിൽ ദുശ്ശാസനനെ കണ്ടു അർജ്ജുനൻ ധുശ്ശാസനനെ കൊല്ലാനായി വില്ല് എടുത്തതും ..ഭീമന്റെ പ്രതിജ്ഞയോർത്ത്... ദുശ്ശാസനനെയും ബന്ധിയാക്കിയ ശേഷം ഒരു അമ്പു എയ്തു അയാളുടെ കിരീടം തെറിപ്പിച്ചു ...അപ്പോഴേക്കും പൂർവ്വാധികം ശക്തിയോടെ കർണ്ണൻ തിരിച്ചെത്തി ...ഈ തവണ കർണ്ണന്റെ അമ്പുകൾ അർജ്ജുനന്റെ കരുത്തിൽ മുരിവേല്പ്പികുകയും ..പടച്ചട്ടയിൽ സാരമായ കേടുപാട് വരുത്തുകയും ...സാരഥിയായ യുവരാജാവ് ഉത്തരനെ മുരിവേല്പ്പിക്കുകയും ചെയ്തു ..പക്ഷെ അർജ്ജുനൻ ശക്തമായി തിരിച്ചടിച്ചു ...കർണന്റെ കവചകുണ്ടലങ്ങളിൽ അർജ്ജുനന്റെ ശരങ്ങൾ തട്ടി തീ പാറി ...കർണ്ണന്റെ വില്ലുകൾ ഒടിച്ചു..
പിന്നീട് ഭീഷ്മരായിരുന്നു അർജ്ജുനനെ ആക്രമിച്ചത് .. ഭീഷ്മരിന്റെ വില്ലുകൾ അമ്പു എയ്തു തകർക്കുകയും ഭീഷ്മരിന്റെ തേരാളിയെ മുറിവേല്പിക്കുകയും ഒടുവിൽ ശരവർഷം കൊണ്ടു ഭീഷ്മരിന്റെ പടച്ചട്ട തകർക്കുകയും ചെയ്തു ....ഇത് കണ്ട ദുര്യോധനൻ അർജ്ജുനനെ ആക്രമിച്ചു ..ദുര്യോധനെയും അർജ്ജുനൻ ശരവർഷം കൊണ്ടു നിരായുധനാക്കി ..ഇത് കണ്ട ഭീഷ്മർ അർജ്ജുനന്റെ ഹൃദയത്തെ ലക്‌ഷ്യം വെച്ച് ഒരു അമ്പു എയ്തു അത് അർജ്ജുഅനന്റെ പടച്ചട്ട തുളച്ചു അർജ്ജുനനു കൊള്ളുകയും ചെയ്തു....
അർജ്ജുനൻ വേഗം തന്നെ തന്റെ മാന്ത്രിക അമ്പുകൾ പ്രയോഗിച്ചു എല്ലാവരുടെയും കാഴ്ച മറച്ചു ..എന്നിട്ട് ..എല്ലാവരും മയങ്ങി വീരാൻ ഉള്ള അമ്പുകൾ എയ്തു എല്ലാവരും രഥത്തിൽ മോഹാലസ്യപെട്ടു കിടന്നു ..
യുവരാജാവ് അർജ്ജുനനോട് അവരെ കൊല്ലാൻ പറഞ്ഞു ....
അർജ്ജുനൻ : ഉറങ്ങി കിടക്കുന്ന യോദ്ധാക്കളെ കൊല്ലുന്നത് യുദ്ധ നീതി അനുസരിച്ച് ..തെറ്റാണ് ...ഇനി ഉത്തരയ്ക്ക് വേണ്ടി കർണ്ണന്റെയും,ദുര്യോധനന്റെയും ,അശ്വഥാമാവിന്റെയും ..മേലങ്കി എടുത്തു കൊണ്ടു വരൂ ...
യുവരാജാവ് ഉത്തരൻ ചെന്ന് അവരുടെ മേലങ്കികൾ എടുത്തു കൊണ്ടു വന്നു ...
അർജ്ജുനൻ : ഇതൊന്നും ആരും അറിയേണ്ട ...യുദ്ധം ചെയ്തു ജയിച്ചത് യുവരാജാവായ നീയാണ് എന്ന് പറഞ്ഞാൽ മതി..സമയമാകുമ്പോൾ മാത്രം മഹാരാജാവ് അറിഞ്ഞാൽ മതി അദ്ദേഹത്തിന്റെ ആശ്രിതരായി കഴിയുന്നത് പാണ്ടാവരാണ് എന്ന് ..മനസ്സിലായോ ?
ഉത്തരൻ : പക്ഷെ ഞാനാണ് ഇവരെയൊക്കെ തോല്പിച്ചത് എന്ന് പറഞ്ഞാൽ അദ്ദേഹം വിശ്വസിക്കുമോ ?
അർജ്ജുനൻ : നിന്റെ അച്ചനു നിന്നെ ഒരു പാട് ഇഷ്ടമാണ് ...അത് കൊണ്ടു തന്നെ അദ്ദേഹം അത് വിശ്വസിക്കും ...
അർജ്ജുനൻ തേരാളിയായി ..ഒരു വിജയിയെ പോലെ ഉത്തരനെ തേരിലേറ്റി കൊട്ടാരത്തിലേയ്ക്ക് യാത്രയായി ...
കൊട്ടാരത്തിൽ രാജകുമാരനെ ഒറ്റയ്ക്ക് അയച്ചത് കൊണ്ടു രാജാവ് ആകെ പരിഭ്രാന്തനായി രാജകുമാരനെ കുറിച്ചുള്ള അശുഭ വാർത്ത പ്രതീക്ഷിച്ചു വിഷമത്തോടെ ഇരിക്കുകയായിരുന്നു ...
കങ്ക് : അങ്ങ് ഭയ പെടേണ്ട യാതൊരു ആവിശ്യവും ഇല്ല ..കാരണം ബ്രിഹന്നളയെ പോലെ ഒരു തേരാളി കൂടെയുള്ളപ്പോൾ ഉത്തരൻ പരാജയപെടില്ല ...
വിരാട് : ബ്രിഹന്നളയോ ....അവൾ ഒരു നപുംസകം ...അവളാണോ എന്റെ മകനെ സംരക്ഷിക്കാം പോകുന്നത് ...
പെട്ടെന്ന് അവിടേക്ക് ഉത്തരൻ യുദ്ധം ജയിച്ചു വരുന്ന വാർത്തയുമായി ഒരു ദാസിയെത്തി ..ആ വാർത്ത ആദ്യം വിരാടിനു വിശ്വസിക്കാൻ ആയില്ലെങ്കിലും ...അത് സത്യമാണ് എന്ന് മനസ്സിലായപ്പോൾ ആ വാർത്തയുമായി എത്തിയ ദാസിക്ക് അദ്ദേഹം ഒരു പവിഴ മാല നല്കി ...
രാജാവ് ചൂതിനുള്ള സാധനങ്ങൾ കൊണ്ടു വരാൻ പറഞ്ഞു ...
വിരാട് : കങ്ക് ..നീ ഇന്ന് എന്നെ യുദ്ധത്തിൽ സഹായിച്ചു അതിനു നിനക്ക് ഒരു സമ്മാനവും തന്നില്ല ...ഇന്ന് ഞാൻ തോല്ക്കാൻ വേണ്ടിയാണ് ചൂത് കളിക്കുന്നത് ...അതാണ് ഞാൻ നിനക്ക് തരുന്ന സമ്മാനം ...എന്റെ ചൂതിലെ പരാജയം ...
സൈരെന്ദ്രി ചൂതിനുള്ള പകിട രാജാവിന്റെ കയ്യിലേക്ക് കൊടുത്തു
കങ്ക് : ഞാൻ അപ്പോഴേ പറഞ്ഞില്ലേ ..ബ്രിഹന്നളയുള്ളപ്പോൾ യുവരാജാവിന് ഒന്നും സംഭവിക്കില്ല എന്ന് ..
വിരാട് : വീണ്ടും .ബ്രിഹന്നള .ബ്രിഹന്നള ! ...ദുഷ്ടാ നിനക്ക് എങ്ങനെ ധൈര്യം വന്നു എന്റെ വീരനായ പുത്രനെ ആ നപുംസകവുമായി താരതമ്യം ചെയ്യാൻ ?
കങ്ക് : ശെരിയാണ് .ബ്രിഹന്നളയോട് താരതമ്യം ചെയ്യാൻ ....ഈ ലോകത്ത് ...
പെട്ടെന്ന് ദേഷ്യം വന്ന വിരാട് പകിടയെടുത്ത് യുധിഷ്ടിരന്റെ നേർക്ക് എറിഞ്ഞു അത് കൊണ്ടു മുറിവ് പറ്റി രക്തം വരുന്നത് കണ്ടു ദ്രൗപതി ഒരു പാത്രം വെള്ളം കൊണ്ടു വന്നു യുധിഷ്ട്ടിരന് കൊടുത്തു ..അതിനെ രാജാവ് ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോഴേയ്ക്കും ഉത്തരനും .ബ്രിഹന്നളയും എത്തി ..അവരെ സ്വീകരിക്കാനായി രാജാവ് അങ്ങോട്ട് പോയി ..
യുധിഷ്ടിരൻ : ദ്രൗപതി ..അർജ്ജുനൻ ഇത് കാണരുത് ...എന്നെ ഇങ്ങനെ അവൻ കണ്ടാൽ വിരാടിനെ കൊല്ലും ...നീ വേഗം ചെന്ന് അവരെ തടയൂ ...
സ്വന്തം മകൻ ഒരു വീര യോദ്ധാവ് ആണ് എന്ന് കരുതി വിരാടും പത്നി സുദേഷ്ണയും സന്തോഷിച്ചു ..
വിരാട് : മോനെ നീ പറ നീ എങ്ങനെയാണ് അവരെയൊക്കെ നേരിട്ടത് ..
സത്യം പറയാൻ തുടങ്ങിയ ഉത്തരനെ അർജ്ജുനൻ തടഞ്ഞു ...പക്ഷെ അവൻ അത് വേറെ ഒരു വിധം പറഞ്ഞു
ഉത്തരൻ : യുദ്ധം തുടങ്ങിയപ്പോൾ ഞാൻ ഭയം കൊണ്ടു ഒരു ആലില പോലെ വിറച്ചു ഞാൻ അവിടെ നിന്നും ഓടി രക്ഷപെടാൻ ശ്രമിച്ചു ...പെട്ടെന്ന് ഒരു യോദ്ധാവ് പ്രത്യക്ഷപെട്ടു എന്നെ വീണ്ടും രഥത്തിൽ ഇരുത്തി ..അദ്ദേഹമാണ് യുദ്ധം ചെയ്തു ജയിച്ചത് ..ഞാൻ അല്ല .
വിരാട് : എന്നിട്ട് ആ യോദ്ധാവ് എവിടെ ..നിന്നെയും നമ്മുടെ രാജ്യവും രക്ഷിച്ചതിന് എനിക്ക് അയാളോട് നന്ദി പറയണം ..
ഉത്തരൻ : യുദ്ധം കഴിഞ്ഞതും അദ്ദേഹം അപ്രത്യക്ഷമായി ...
പെട്ടെന്ന് ഉത്തരൻ രക്തം കഴുകി കളയാൻ ശ്രമിക്കുന്ന കങ്കിനെ കണ്ടു ..യുവരാജാവിന് കങ്ക് യുധിഷ്ടിരനാണ് എന്ന് അറിയാവുന്നത് കൊണ്ടു അയാൾ കങ്കിനോട് മാപ്പ് ചോദിച്ചു ...
പെട്ടെന്ന് ഒരു ചെറിയ കുട്ടിയുടെ കൌതുകത്തോടെ ഉത്തര വന്നു തന്റെ പാവകൾക്കായി.. നേടിയ വസ്ത്രങ്ങൾ രാജാവിനെ കാണിക്കുന്നത് കണ്ടു സുദേഷ്ണ അവളെ ശാസിച്ചു ..
സുദേഷ്ണ : നിനക്ക് വിവാഹപ്രായമായി എന്നിട്ടും ഇങ്ങനെ പാവ കളിച്ചു നടക്കുവാണോ ?
വിരാട് : എന്ന് കരുതി ..ആദ്യം കാണുന്നവന് പിടുച്ചു കൊടുക്കാൻ പറ്റുമോ ? അവൾക്കു അനുയോജ്യനായ ഒരാളെ കണ്ടെത്തുമ്പോഴാണ് അച്ഛന് തന്റെ പുത്രി വിവാഹപ്രായം എത്തുന്നത് ..
ഇത് കേട്ട് ഉത്തര നാണിച്ചു അവിടെ നിന്നും ഓടി പോയി ...
അവൾ പിന്നെ അതിനെ കുറിച്ച് മാത്രമായിരുന്നു ചിന്തിച്ചത് ...
ഉത്തര തന്റെ ഗുരുവായ ബ്രിഹന്നളയോട് ചോദിച്ചു തനിക്കു പറ്റിയ വരൻ ആരാണ് ..സ്വയം വരത്തിനു താൻ ആരെ വരിക്കണം ?ബ്രിഹന്നള (അർജ്ജുനൻ) പറഞ്ഞു ..പാണ്ടുവിന്റെ ചെറുമകനും .ശ്രീ കൃഷ്ണന്റെ അനന്തരവനും ..സുഭദ്രയുടെ പുത്രനുമായ അഭിമന്യുവാണ് നിനക്ക് ഏറ്റവും ശ്രേഷ്റ്റൻ...
ഇത് കേട്ട് അവൾ നാണിച്ചു അവിടെ നിന്നും ഓടി പോയി ....
അവിടേക്ക് ഉത്തരൻ കടന്നു വന്നു ..
ഉത്തരൻ : ഇനി എന്തിനാണ് ഈ വേഷം ...?
അർജ്ജുനൻ : ജേഷ്ടൻ പറഞ്ഞു ..നാളെ പാണ്ഡവർ എല്ലാവരും യതാർത്ഥ രൂപത്തിൽ രാജാവിനെ കണ്ടാൽ മതി എന്ന്
ഉത്തരൻ : അത് എന്തിനാ നാളെ വരെ നീട്ടുന്നത് ?
അർജ്ജുനൻ : ഞങ്ങൾ ഒരിക്കലും ജേഷ്ടനെ ചോദ്യം ചെയ്യാറില്ല ..അദ്ദേഹം പറയുന്നത് അനുസരിക്കാറെ യുള്ളൂ ..
ഉത്തരൻ : ചിലപ്പോഴൊക്കെ നിങ്ങൾക്ക് അതിന്റെ ശിക്ഷ ലഭിക്കും എല്ലേ ?
അർജ്ജുനൻ : ഈ വനവാസമാണോ നീ ശിക്ഷ എന്ന് നീ പറയുന്നത് ..അതിനും ഒരു ഗുണമുണ്ട് ..ഈ ചൂത് കളി എത്രമാത്രം വിനാശകാരിയാണ് എന്ന് ഉള്ള സന്ദേശം ആണ് ഞങ്ങൾ നാളെ ജനങ്ങളെ അറിയിക്കാൻ പോകുന്നത് ...
പിന്നീട് ഉത്തരന് കൂടുതൽ ഒന്നും പറയാൻ ഉണ്ടായിരുന്നില്ല ...
അടുത്ത ദിവസം പാണ്ഡവർ രാജസദസ്സിൽ അവരുടെ യതാർത്ഥ രൂപത്തിൽ വന്നു ..രാജാവിനോട് എല്ലാം പറഞ്ഞു ..തങ്ങൾക്കു ഈ അവസരത്തിൽ അഭയം തന്ന വിരാടിനു നന്ദിയും പറഞ്ഞു ....
ആൾ അറിയാതെ അവരെയെല്ലാം പല തവണ അപമാനിചിട്ടുണ്ട് അതിനു ക്ഷമിക്കണം എന്ന് വിരാട് യുദിഷ്ടിരനോട് പറഞ്ഞു ..എന്നിട്ട് തന്റെ സിംഹാസനത്തിൽ ഇരിക്കാൻ യുധിഷ്ടിരനോട് അപേക്ഷിച്ചു ...
യുധിഷ്ടിരൻ : ആ സിംഹാസനം ..നിങ്ങളുടെതാണ് ...നിങ്ങൾ ആഥിതേയരാണ് ...ഞാൻ അവിടെ ഇരുന്നാൽ അത് നിങ്ങളെ അപമാനിക്കുന്നതിനു തുല്യമാണ് ..അത് ക്ഷത്രിയർക്ക് ചേർന്നതല്ല...
വിരാട് : നിങ്ങൾ എന്തെങ്കിലും ഒരു സമ്മാനം സ്വീകരിച്ചേ പറ്റൂ ...എന്റെ പുത്രി ഉത്തരയെ ഞാൻ അർജ്ജുനനു വധുവായി തരുന്നു ...
അർജ്ജുനൻ : അയ്യോ ..ഉത്തരയോ ....അവൾ എന്റെ ശിഷ്യയാണ് എന്റെ മകളെ പോലെ....അത് കൊണ്ടു ഞാൻ അവളെ ഭാര്യയായി സ്വീകരിക്കില്ല ...പക്ഷെ ഉത്തരയ്ക്ക് എതിർപ്പില്ലെങ്കിൽ ഞാൻ അവളെ എന്റെ മരുമകളായി സ്വീകരിക്കാൻ ആഗ്രഹിക്കുന്നു ...എന്റെ മകൻ അഭിമന്യുവിനു വേണ്ടി
അത് എല്ലാവർക്കും സമ്മതമായിരുന്നു ....
അഭിമന്യുവും ഉത്തരയും തമ്മിലുള്ള വിവാഹം നിശ്ചയിച്ച കാര്യം ദ്വാരകയിലും അറിഞ്ഞു സുഭദ്ര മരുമകൾക്കുള്ള ആഭരണങ്ങൾ തയ്യാറാക്കാൻ പോലും തുടങ്ങി ....

No comments:
Post a Comment