Sunday, September 21, 2014

മഹാഭാരതം -58 (യുദ്ധാനന്തരം )

 യുദ്ധം ജയിച്ച പാണ്ഡവർ ഹസ്തനപുരിയിലേക്ക് പുറപ്പെട്ടു ..ഈ വിവരം അറിഞ്ഞ വിധുർ അവരെ സ്വീകരിക്കുന്നതിനായി ഹസ്തനപുരിയിൽ എത്തി ...വിധുരിനെ കണ്ട ധൃതരാഷ്ട്രർ കരുതിയത്‌ ..തന്റെ മക്കൾ മരിച്ചത് അറിഞ്ഞു ദു:ഖം പ്രകടിപ്പിക്കാനാകും വിധുർ എത്തിയത് എന്നാണു ...പക്ഷെ സത്യം എത്ര തന്നെ ക്രൂരമാണെങ്കിലും അത് ആരുടെ വേണമെങ്കിലും മുഖത്ത്‌ നോക്കി പറയാൻ മടിയില്ലാത്ത വിധുർ ..ധൃതരാഷ്ട്രരോട് തുറന്നു പറഞ്ഞു ....അങ്ങയുടെ തന്നെ അധികാരമോഹത്തിന്റെ ഫലമായിരുന്നു ....ഈ മഹായുദ്ധം അങ്ങ് വിചാരിച്ചിരുന്നെങ്കിൽ ഈ യുദ്ധം തടയാമായിരുന്നു ...പക്ഷെ അങ്ങയുടെ അധികാരമോഹവും  ...അമിതമായ പുത്ര സ്നേഹവും ..ആണ് യഥാർതത്തിൽ അങ്ങയുടെ നൂറു പുത്രന്മാരുടെയും മരണത്തിനു കാരണമായത്‌ ...അങ്ങയുടെ മനസ്സിലുള്ള അധികാരമോഹം എന്ന വിഷം കുട്ടികാലം മുതലേ ...ദുര്യോധനന്റെ മനസ്സിൽ അങ്ങ് നിറച്ചു ...അത് കൊണ്ടാണ് അവൻ ഇങ്ങനെയെല്ലാം പ്രവർത്തിച്ചതും സ്വയം നശിച്ചതും ...ഈ യുദ്ധത്തിൽ അങ്ങ് അധർമ്മത്തിന്റെ പക്ഷത്തായിരുന്നു ...അങ്ങ് ഒരു രാജാവ് എന്നതിൽ  ഉപരി പിതാവ് എന്ന നിലയിലാണ് തീരുമാനങ്ങൾ എടുത്തത് ...രാജ്യത്തെക്കാൾ സ്വന്തം മകന് പ്രാധാന്യം കൊടുത്തു ... പാണ്ഡവർ ആകട്ടെ ധർമ്മത്തിന്റെ പക്ഷത്തും ..അവർ യുദ്ധം ചെയ്തതും ഹസ്തിനപുരിയുടെ നന്മയ്ക്കു വേണ്ടി മാത്രമായിരുന്നു ...അവർ ചെയ്തത് അവരുടെ ധർമ്മം മാത്രമാണ് ...അവർ അതിൽ വിജയിക്കുകയും ചെയ്തു ...അവർ വൈകാതെ ഹസ്തിനപുരിയിൽ എത്തും ..അവരുടെ വല്യച്ചൻ എന്ന നിലയിൽ അവരെ അങ്ങ് സന്തോഷത്തോടെ സ്വീകരിക്കണം ...അവരെ രാജ്യം ഏല്പ്പിച്ചു നമുക്ക് വനത്തിലേയ്ക്കു പോകാം ...

      ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേയ്ക്കും വിധുർ തന്റെ ദു:ഖം കാരണം കരഞ്ഞു പോയി ..

 ധൃതരാഷ്ട്രർ ആദ്യം ഇതൊന്നും സമ്മതിക്കാൻ തയ്യാറായില്ലെങ്കിലും ..ഒടുവിൽ..തനിക്കു പറ്റിയ തെറ്റുകൾ ഏറ്റു പറയുകയും ...പാണ്ഡവരെ സ്വീകരിച്ചു രാജ്യം അവരെ എല്പിക്കാം എന്നും വിധുരിനോട് സമ്മതിക്കുകയും ചെയ്തു  ...

 വൈകാതെ ജയാരവങ്ങളോടെ പാണ്ടവരും കുന്തിയും  ശ്രീ കൃഷ്ണനോടൊപ്പം    ഹസ്തിനപുരിയിൽ ..എത്തി അവർ..അനുഗ്രഹം വാങ്ങാനായി ധൃതരാഷ്ട്രരുടെ അടുത്തെത്തി ..

അവർ മുറിയിലേയ്ക്ക് പ്രവേഷിച്ചതറിഞ്ഞു ..ധൃതരാഷ്ട്രർ അവരോടു പറഞ്ഞു ...ഓരോരുത്തരായി എന്റെ മുന്നിലേയ്ക്ക് വാ എന്നാൽ മാത്രമേ എനിക്ക് നിങ്ങളെ ഓരോരുത്തരെയും തിരിച്ചറിയാൻ സാധിക്കൂ ...

 ധ്രിതരാഷ്ട്രാർ പറഞ്ഞതനുസരിച്ച് ..ആദ്യം ശ്രീ കൃഷ്ണൻ  മുന്നോട്ടു വന്നു ..ധൃതരാഷ്ട്രർക്ക് പ്രണാമം പറഞ്ഞു ...

ധൃതരാഷ്ട്രർ : ഞാൻ  വിചാരിച്ചത് ...നീ ആദ്യം എന്റെ മക്കൾ മരിച്ചതിലുള്ള ദു:ഖം അറിയിക്കും എന്നാണു ..

ശ്രീകൃഷ്ണൻ നിർവികാരനായി പറഞ്ഞു ..ഞാൻ  ഔപചാരികതകളിൽ ഒന്നും വിശ്വസിക്കുന്നില്ല ..മഹാരാജാവേ ..മാത്രമല്ല ...വീരചരമം അടഞ്ഞവർ എല്ലാം അവരുടെ വഴി സ്വയം തിരഞ്ഞെടുത്തതായിരുന്നു ...ദു:ഖം അറിയിക്കുന്നത്  കൂടുതൽ ദു:ഖിപ്പിക്കുകയല്ലേ ഉള്ളൂ മഹാരാജാവേ ...

ധൃതരാഷ്ട്രർ ദേഷ്യത്തോടെ : നീ എന്നെ എന്തിനാണ് വീണ്ടും വീണ്ടും മഹാരാജാവേ എന്ന് വിളിക്കുന്നത്‌ ...ഞാൻ യുദ്ധം തോറ്റു എന്ന് നിനക്ക് നന്നായി അറിയാമെല്ലോ ...ഇനി ഞാൻ അല്ല ..എന്റെ പ്രിയപ്പെട്ട യുധിഷ്ടിരനാണ് മഹാരാജാവ് .. ..

ശാന്തി ദൂതുമായി നീ അന്ന് വന്നപ്പോൾ  പറഞ്ഞത് തന്നെയാണ് ശെരി ...ഈ യുദ്ധത്തിനു എന്നെയായിരിക്കും ഉത്തരവാദിയായി ചരിത്രം കാണുന്നത് ..

ശ്രീ കൃഷ്ണൻ : ഈ യുദ്ധത്തിനു അങ്ങ്  തന്നെയാണ് ഉത്തരവാദി അത് കൊണ്ട് ആണ് ചരിത്രം അങ്ങയെ  ഉത്തരവാദിയായി കാണുന്നത് ..മഹാരാജാവേ ...

ധൃതരാഷ്ട്ര :നീ വീണ്ടും വീണ്ടും എന്നെ മഹാരാജാവേ എന്ന് വിളിക്കരുത് ...

അല്പനേരത്തെ മൗനത്തിനു ശേഷം ധൃതരാഷ്ട്രർ  ദു:ഖത്തോടെ തന്റെ സുവർണ്ണ കാലം വിവരിച്ചു ....

ഞാൻ മഹാരാജാവായിരുന്നപ്പോൾ ..എന്റെ രാജസദസ്സിൽ പിതാമഹാൻ ഭീഷ്മർ ,ദ്രോണാചാര്യർ കൃപാചാര്യർ തുടങ്ങിയ മഹാരഥന്മാർ ഉണ്ടായിരുന്നു ...യുവരാജാവിന്റെ സ്ഥാനത്ത് എന്റെ ഏറ്റവും പ്രിയപ്പെട്ട ദുര്യോധനൻ ഉണ്ടായിരുന്നൂ....ആ സഭയിൽ എന്റെ നൂറു പുത്രന്മാരും നിറഞ്ഞു നിന്നിരുന്നു ..ഇനി ഇപ്പോൾ ഞാൻ മഹാരാജാവ് ആണെങ്കിൽ പോലും ഇവിടം ഇപ്പോൾ ശൂന്യമാണ് അവരിൽ ആരും തന്നെ ജീവനോടെയില്ല ...

പെട്ടെന്ന് അദ്ദേഹത്തിന്റെ ഭാവം മാറി ...ഇത്രയൊക്കെ സംഭവിച്ചിട്ടും .....ആ സിംഹാസനം തനിക്കു തന്നെ അവകാശപെട്ടതായിരുന്നു എന്നുള്ള വിശ്വാസം ദ്രിടമായി തന്നെ ആ മനസ്സിൽ ഉറച്ചിരുന്നു ....കോപത്തോടെ ശ്രീ കൃഷ്ണനോട്   പ്രഗ്യാപിച്ചു ....ഹസ്തിനപുരിയുടെ സിംഹാസനത്തിനു ഉള്ള അവകാശം എന്റേതായിരുന്നു ...എനിക്ക് ശേഷം എന്റെ ദുര്യോധനനായിരുന്നു ..ഈ രാജ്യം ഭരിക്കാനുള്ള അധികാരം ....   ഞാൻ യഥാർത്ഥ ഒരു ക്ഷത്രിയൻ ആയതു കൊണ്ട് ....പരാജയപെട്ടശേഷം രാജാവായി തുടരാൻ ആഗ്രഹിക്കുനില്ല ...ഞാൻ എന്റെ സ്ഥാനം സ്വയം ഒഴിഞ്ഞു കഴിഞ്ഞു ..

തന്റെ ദേഷ്യം അടങ്ങിയ  ധൃതരാഷ്ട്രർ വാത്സല്യത്തോടെ പറഞ്ഞു ...പക്ഷെ അതിനർത്ഥം ഞാൻ യുധിഷ്ടിരനെ അനുഗ്രഹിക്കില്ല എന്നല്ല ...ഇത് കേട്ടതും യുധിഷ്ടിരൻ ധൃതരാഷ്ട്രരുടെ കാൽ തൊട്ട് അനുഗ്രഹം ചോദിച്ചു ..യുധിഷ്ടിരന്റെ ശിരസ്സിൽ കൈ വെച്ച് കൊണ്ട് അദ്ദേഹം അനുഗ്രഹിച്ചു ..ആയുഷ്മാൻ ഭവ ..കീർത്തിമാൻ ഭവ ..അതിനു ശേഷം പറഞ്ഞു ...ഏയ്‌ ഹസ്തിനപുരിയുടെ മഹാരാജാവേ അങ്ങേയ്ക്ക് അങ്ങയുടെ രാജ്യത്തിലെയ്ക്ക് സ്വാഗതം

യുധിഷ്ടിരൻ : മഹാരാജാവ് അങ്ങ് തന്നെയാണ് ...അത് അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും ...

ധൃതരാഷ്ട്രർ : ഞാൻ ഒരു ക്ഷത്രിയനാണ് മോനെ ..നീ നിന്റെ രാജ്യം എനിക്ക് ദാനമായി തന്നു എന്നെ അപമാനിക്കരുത് .. .നിങ്ങൾ അത് യുദ്ധം ചെയ്തു നേടിയതാണ് അത് നിങ്ങൾ തന്നെ പരിപാലിക്കണം ....ഇനി നിന്റെ അനുജന്മാരെ വിളിക്ക് ...

 അടുത്തതായി ഭീമൻ മുന്നോട്ടു വന്നു ...ധൃതരാഷ്ട്രരുടെ ഇത്രയും നേരത്തെ സംസാരത്തിൽ നിന്നും അദ്ദേഹത്തിന്റെ മനസ്സിലെ കനൽ കെട്ടടങ്ങിയിട്ടില്ല എന്ന് ശ്രീ കൃഷ്ണൻ തിരിച്ചറിഞ്ഞു ..അത് കൊണ്ട് ..ധൃതരാഷ്ട്രരുടെ നൂറു പുത്രന്മാരെയും വധിച്ച ഭീമനെധൃതരാഷ്ട്രരുടെ മുന്നിലേയ്ക്ക് അയക്കുന്നത് ബുദ്ധിയല്ല എന്ന് മനസ്സിലാക്കിയ ശ്രീ കൃഷ്ണൻ ..മുന്നോട്ടു വന്നു ഭീമനെ കൈ കൊണ്ട് തടഞ്ഞിട്ടു അവിടെയിരുന്ന  ലോഹം  കൊണ്ടുണ്ടാക്കിയ ഒരു മനുഷ്യന്റെ പ്രതിമ കാണിച്ചു കൊടുത്തു ...ഭീമന് ശ്രീ കൃഷ്ണൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായില്ലെങ്കിലും ...ഒട്ടും ശബ്ദമുണ്ടാക്കാതെ ആ പ്രതിമയെടുത്തു അടുത്ത് കൊണ്ട് വെച്ച ശേഷം ..ഭീമൻ ദ്രിതരാഷ്ട്രരുടെ കാൽക്കൽ വീണു ...

ധൃതരാഷ്ട്രർ : മോനെ എന്റെ പ്രിയപ്പെട്ട ഭീമാ ..നീ എന്നെ ആലിംഗനം ചെയ്യൂ ...

ആലിംഗനം ചെയ്യാൻ തുനിഞ്ഞ ഭീമനെ വീണ്ടും ശ്രീ കൃഷ്ണൻ മൂകമായി തടഞ്ഞു ...എന്നിട്ട് ആ ലോഹം കൊണ്ടുള്ള പ്രതിമയെടുത്ത് ദ്രിതരാഷ്ട്രരുടെ മുന്നിലേയ്ക്ക് വെക്കാൻ ആംഗ്യത്തിലൂടെ നിർദേശിച്ചു..ഭീമൻ അത് പോലെ ചെയ്തു ...അന്ധനായ ധൃതരാഷ്ട്രർ മുന്നിൽ  നില്ക്കുന്നത് ഭീമൻ ആണെന്ന് കരുതി ആലിംഗനം ചെയ്തു ...പെട്ടെന്ന് തന്നെ അദ്ദേഹം അലറികൊണ്ട് പിടി മുറുക്കി ...ആ ബലിഷ്ടമായ കൈകൾക്കിടയിൽ പെട്ട ആ പ്രതിമ തകർന്നു തരിപ്പണമായി ...വികാരം കൊണ്ടും ആന്ധനായിരുന്ന ധൃതരാഷ്ട്രർ കരുതിയത്‌ അദ്ദേഹം ഭീമനെ തന്നെയാണ് തകർത്തു കളഞ്ഞത് എന്നാണ് ..

 ധൃതരാഷ്ട്രർ തന്റെ അനുജൻ പാണ്ടുവിനോട് എന്ന പോലെ  വിളിച്ചു പറഞ്ഞു ...എന്റെ പാണ്ടൂ ...നീ എന്നോട് ക്ഷമിക്കണം ...ഞാൻ നിന്റെ മകൻ ഭീമനെ കൊന്നു ....ഞാൻ എന്റെ പ്രിയപ്പെട്ട ഭീമനെ കൊന്നു ...

 സത്യത്തിൽ തന്റെ നൂറു പുത്രന്മാരെയും കൊന്ന ഭീമനാണെല്ലോ മുന്നിൽ നില്ക്കുന്നത് എന്ന ചിന്ത കാരണം നൈമിഷികമായി ഉണ്ടായ ദേഷ്യം കാരണം ആണ് ധൃതരാഷ്ട്രർ  ഭീമനെ കൊല്ലാൻ ശ്രമിച്ചത് ...ആ വികാരത്തിൽ നിന്നും മുക്തനായ അദ്ദേഹം അതിനെ കുറിച്ച് ഓർത്ത് ഒരു പാട് ദു:ഖിച്ചു ...വൈകാതെ ഭീമൻ മരിച്ചിട്ടില്ല എന്ന വിവരം അറിഞ്ഞു അദ്ദേഹം സന്തോഷിക്കുകയും ...ഭീമനെയും ആയുഷ്മാൻ ഭവ എന്ന് അനുഗ്രഹിച്ച ശേഷം ആലിംഗനം ചെയ്തു മാപ്പ് ചോദിക്കുകയും ചെയ്തു ...അതിനു ശേഷം മറ്റു പാണ്ടവരെയും  ദ്രിതരാഷ്ട്രാർ അനുഗ്രഹിച്ചു ....

 രാജ്യം യുധിഷ്ടിരനെ ഏല്പിച്ചു വനവാസത്തിനു പോകാൻ ആണ് ധൃതരാഷ്ട്രരും ,വിധുരരും ,കുന്തിയും ഗാന്ധാരിയും തീരുമാനിച്ചത് ...ശ്രീ കൃഷ്ണന്റെ അഭ്യർത്ഥന മാനിച്ചു  യുധിഷ്ടിരന്റെ കിരീട ധാരണം കഴിയുന്നത്‌ വരെ അവർ നിന്നു.....പക്ഷെ യുധിഷ്ടിരൻ  രാജാവാകാൻ തയ്യാറായിരുന്നില്ല ..ധൃതരാഷ്ട്രരുടെ കാലശേഷം മാത്രമേ താൻ രാജാവാകൂ എന്ന് യുധിഷ്ടിരൻ പറഞ്ഞു ...ഈ രാജ്യം വിട്ടു പോകരുത് എന്നും അങ്ങ് തന്നെ രാജാവായി വാഴണം എന്നും യുധിഷ്ടിരൻ ധൃതരാഷ്ട്രരോട് അപേക്ഷിച്ചു ..

 ധൃതരാഷ്ട്രർ : ഇല്ല ..മോനെ ... നീയാണ് ഈ സ്ഥാനത്തിന്റെ യഥാർത്ഥ അവകാശി ..ഞാൻ നിന്റെ അച്ഛൻ പാണ്ടുവിന്റെ  പ്രതിനിതി മാത്രമായിരുന്നു ..ഇപ്പോൾ നീ ഇവിടെയുള്ളപ്പോൾ ഇനി നീയാണ് രാജാവാകേണ്ടത് ..ഈ സിംഹാസനം നിന്റെതാണ് ...മാത്രമല്ല ..ഞാൻ ഇപ്പോൾ പ്രായാധിക്യം കാരണവും ...പ്രിയപ്പെട്ടവരുടെ വിയോഗം കാരണവും ആകെ തളർന്നിരിക്കുകയുമാണ് ..ഇനി ഈ ഹസ്തനപുരിയിൽ സത്യത്തിന്റെയും ധർമ്മത്തിന്റെയും പുതിയ ഒരു യുഗം നിന്റെ ഭരണകാലത്ത് ഉണ്ടാവും ..

 വൈകാതെ നിറഞ്ഞസഭയിൽ വെച്ച് വേദവ്യാസന്റെ കൂടി സാനിദ്യത്തിൽ..ശ്രീ കൃഷ്ണൻ കിരീടം അണിയിച്ചു യുധിഷ്ടിരനെ രാജാവായി പ്രഗ്യാപിച്ചു ....

യുധിഷ്ടിരൻ ആ സദസ്സിലെ എല്ലാവരെയും അഭിസംഭോദന ചെയ്തു പറഞ്ഞു ...ഞാൻ എപ്പോഴും സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളാൻ പ്രയത്നിക്കും ..ഒരു സാമൂഹിക പ്രവർത്തകൻ എന്ന നിലയിൽ എന്റെ മുഴുവൻ സമയവും മനുഷ്യ സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി ചിലവഴിക്കും ..ഞാൻ ശ്രീ കൃഷ്ണനെ സാക്ഷിയാക്കി .നിങ്ങൾക്ക് ഞാൻ വാക്ക് തരുന്നു  ...എന്നെങ്കിലും ഞാൻ രാജാവായി ഇരിക്കാൻ യോഗ്യനല്ല എന്ന് ജനങ്ങൾക്ക്‌ തോന്നുകയാണെങ്കിൽ എന്നോട് ഈ സ്ഥാനം ഒഴിയാൻ പറയാനുള്ള അവകാശം ജനങ്ങൾക്ക്‌ ഉണ്ടാകും ..അങ്ങനെ ആവിശ്യപെട്ടാൽ ഞാൻ ഈ സ്ഥാനം ഒഴിയുന്നതായിരിക്കും

      ...അതിനു ശേഷം രാജസഭയിൽ ഒഴിഞ്ഞു കിടക്കുന്ന ഇരിപ്പിടങ്ങൾ ചൂണ്ടി യുധിഷ്ടിരൻ പറഞ്ഞു ..ഈ ഒഴിഞ്ഞു കിടക്കുന്ന സിംഹാസനങ്ങളിൽ ചിലതിൽ  പിതാമഹനും,ഗുരു  ദ്രോണാചാര്യരും ,എന്റെ ജേഷ്ടൻ കർണ്ണനും ഇരുന്നിരുന്നതാണ് ..ഇവ ഇനിയും   ഒഴിഞ്ഞു തന്നെ കിടക്കും ..അവ നമ്മളെ സദാ ഓർമിപ്പിക്കും ഈ യുദ്ധത്തിൽ നമ്മൾ എന്തൊക്കെയാണ് നഷ്ടപെടുത്തിയത് എന്ന് ..നമ്മൾ നമ്മളുടെ മാനുഷിക മൂല്യങ്ങൾ നഷ്ടപെടുത്തി ,വിശ്വാസം നഷ്ടപെടുത്തി ..ഇനി അവയൊക്കെ വീണ്ടെടുക്കാൻ നാം എത്ര ദിവസങ്ങൾ ..എത്ര വർഷങ്ങൾ ഒരു പക്ഷെ എത്ര . യുഗങ്ങൾ എടുക്കും എന്ന് ആർക്കറിയാം ....

 അതിനു ശേഷം വിധുരിനോട് യുധിഷ്ടിരൻ ഹസ്തിനപുരി വിട്ടു പോകരുത് എന്നും തന്റെ പ്രധാന മന്ത്രിയായി ഇവിടെയുണ്ടാകണം എന്നും അപേക്ഷിച്ചു ...വിധുർ അത് സമ്മതിക്കുകയും ...യുധിഷ്ടിരന്റെ പ്രധാന മന്ത്രിയാകുകയും ചെയ്തു പിന്നീട് യുധിഷ്ടിരൻ  ...ഭീമനെ യുവരാജാവായി പ്രഗ്യാപിച്ചു ...നകുലനെയും സഹദേവനേയും യുധിഷ്ടിരന്റെ പ്രധാന അംഗരക്ഷകരായി നിയോഗിച്ചു ...രാജ്യത്തിന്റെ അതിർത്തി കാക്കുന്ന ചുമതല അർജ്ജുനനെ ഏൽപ്പിച്ചു ...

  യുധിഷ്ടിരന്റെ കിരീട ധാരണം കഴിഞ്ഞതോടെ ദ്രൗപതിയെ മഹാറാണിയായി വാഴിക്കുകയും ചെയ്തു ..അതിനു ശേഷം നേരത്തെ തീരുമാനിച്ചു ഉറപ്പിച്ച പ്രകാരം രാജകീയവേശങ്ങൾ അഴിച്ചു വെച്ച് ..വെള്ള വസ്ത്രങ്ങൾ ധരിച്ചു ധൃതരാഷ്ട്രരും ,ഗാന്ധാരിയും കുന്തിയും വനവാസത്തിനു പോകാൻ ഒരുങ്ങി ...പക്ഷെ ദ്രൗപതിയുടെ അപേക്ഷ പ്രകാരം അവർ തത്കാലത്തേയ്ക്ക് ആ തീരുമാനം വേണ്ടെന്നു വെക്കുകയും ..പാണ്ടാവരോടും ദ്രൗപതിയോടും ഒപ്പം കുറച്ചു കാലം താമസിക്കാനും അവർ തീരുമാനിച്ചു ...

 യുധിഷ്ടിരൻ മഹാരാജാവയതോട് കൂടി ..ഹസ്തനപുരിയുടെ ഭാവി സുരക്ഷിതമായി എന്ന വിവരം ഭീഷ്മരിനെ അറിയിക്കാനായി പാണ്ടവരും ശ്രീ കൃഷ്ണനും കൂടി ഭീഷ്മരിന്റെ അരികിൽ എത്തി ...കൗരവർ യുദ്ധത്തിൽ തോറ്റപ്പോൾ തന്നെ അദ്ദേഹം അത് മനസീലാക്കിയിരുന്നു ...എന്നിട്ടും ഭീഷ്മർ ജീവൻ ഉപേക്ഷിക്കാതെ കാത്തിരുന്നത് ...ശ്രീ കൃഷ്ണനെ കണ്ടു കൊണ്ട് മരിക്കണം എന്ന ആഗ്രഹം കാരണമായിരുന്നു ...

 ശ്രീ കൃഷ്ണനെ കണ്ടപ്പോൾ തന്നെ ഭീഷ്മർ തന്റെ എല്ലാ വേദനകളും ആശങ്കകളും മറന്നു ..ഇനി ഹസ്തിനപുരി സുരക്ഷിതമായ കരങ്ങളിൽ ആയതു കൊണ്ട് തനിക്കു സമാധാനമായി മരിക്കാനുള്ള സമയമായി എന്ന് ഭീഷ്മർ അവരോടു പറഞ്ഞു ...

 ശ്രീ കൃഷ്ണൻ ഭീഷ്മരിനോട് അവസാനമായി യുധിഷ്ടിരന് എന്തെങ്കിലും ഒരു അറിവ് പകർന്നു കൊടുക്കാൻ ആവിശ്യപെട്ടു ...

ഭീഷ്മർ : ഏയ്‌ ..ശ്രീ കൃഷ്ണാ ..അങ്ങ് ഇവിടെയുള്ളപ്പോൾ ഞാൻ എന്ത് ആണ് പുതിയതായി യുധിഷ്ടിരന് പറഞ്ഞു കൊടുക്കുക ..ഈ ലോകത്തിൽ അങ്ങേയ്ക്ക് അറിയാത്തതായി എന്താണ് ഉള്ളത് ...

ശ്രീകൃഷ്ണൻ : അങ്ങ് പറഞ്ഞത് ശെരിയാണ് പിതാമഹാ ..എനിക്ക് അറിവുണ്ട് ..പക്ഷെ അങ്ങേയ്ക്ക് അനുഭവങ്ങൾ ഉണ്ട് അങ്ങയുടെ ഈ ജീവിതത്തിൽ നിന്നും അങ്ങ് പഠിച്ച പാഠം അത് പറഞ്ഞു കൊടുക്കാൻ അങ്ങേയ്ക്കലാതെ മറ്റാർക്കാണ് ആവുക ?

ഭീഷ്മർ മന്ദഹസിച്ചു കൊണ്ട് : ശ്രീ കൃഷ്ണാ ..അങ്ങയെ സംസാരിച്ചു തോല്പ്പിക്കാൻ ആർക്കാണ് ആവുക ശെരി ഞാൻ പറയാം ...

 ഭീഷ്മർ യുധിഷ്ടിരനെ അടുത്തേക്ക് വിളിച്ചു നിർത്തി ..എന്നിട്ട് അദ്ദേഹം ആദ്യം തന്നെ യുധിഷ്ടിരന് എല്ലാ വിജയാശംസകളും നേർന്നു..അതിനു ശേഷം ..

ഭീഷ്മർ : ഞാൻ ഈ ജീവിതത്തിൽ  കാണാൻ പാടില്ല എന്ന് കരുതിയതെല്ലാം കണ്ടു ..ഞാൻ എന്ത് കാണാനാണോ ഇത്രയും കാലം ജീവിച്ചത് ഒടുവിൽ  അതും കണ്ടു

   ഭീഷ്മരിനെ ഒരു പാട് സ്നേഹിച്ചിരുന്ന അർജ്ജുനൻ ..അങ്ങ് ഞങ്ങളെ ഉപേക്ഷിച്ചു പോകരുത് എന്ന് പറഞ്ഞു  ...ഒരു കൊച്ചു കുട്ടിയെ പോലെ വിലപ്പിക്കാൻ തുടങ്ങി ..

ഭീഷ്മർ : നിന്റെ  ഈ ഈ ശരങ്ങൾ ഏല്പിച്ച മുറിവുകൾ ഒന്നും ഇനി ഒരിക്കലും പൊറുക്കാൻ പോകുനില്ല ..മോനെ ...ഈ മുറിവുകൾ ആണ്  ഈ ജീവിതം എനിക്ക് തന്ന സമ്മാനം ...ഇനി എനിക്ക് പോകാതെ പറ്റില്ല... നീ ഇങ്ങനെ വാശിപിടിക്കരുത് ..നീ എനിക്ക് അവസാനമായി ഒരു സഹായം ചെയ്യണം എന്റെ ഈ ഹസ്തിനപുരിയിലെ ഒരു പിടി മണ്ണ് എടുത്തു എന്റെ ഞെറ്റിയിൽ വെക്കണം   ....ഇന്ന് ഞാൻ എന്റെ ജന്മനാടിനോടുള്ള എല്ലകടങ്ങളിൽ നിന്നും മുക്തനാകുകയാണ് ..ഇത് സന്തോഷിക്കാനുള്ള സമയമാണ് മോനെ അർജ്ജുനാ ..

 അതിനു ശേഷം ഭീഷ്മർ യുധിഷ്ടിരനോടായി പറഞ്ഞു ....മോനെ യുധിഷ്ടിരാ .ഞാൻ ഒരു യോദ്ധാവ് എന്ന നിലയിലും ,ഹസ്തിനപുരിയിലെ പൗരൻ  എന്ന നിലയിലും പരാജയപെട്ടു പോയി ...നീ എന്റെ ഈ പതനത്തിൽ നിന്നും പഠിക്കണം എന്താണ് ഒരു നല്ല യോദ്ധാവും,പൗരനും ചെയ്യാൻ പാടില്ലാത്തത് എന്ന്  ..വിദുർ   എന്നോട് പലതവണ പറഞ്ഞു ..അഭ്യർതിചു ..അപേക്ഷിച്ചു ...പിതാമഹാ ...അങ്ങ് ഹസ്തിനപുരിയുടെ രാജാവിനെ കുറിച്ച് ചിന്തിക്കാതെ  ഹസ്തിനപുരിയെ കുറിച്ച് മാത്രം ചിന്തിക്കാൻ ...പക്ഷെ ഞാൻ നിസ്സഹായനായിരുന്നു ...എന്റെ പ്രതിജ്ഞ എന്നെ ഹസ്തിനപുരിയുടെ രാജാവിനെ സംരക്ഷിക്കാൻ നിർബന്ദിതനാക്കി ..ഞാൻ അവിടത്തെ സിംഹാസനത്തിൽ ഇരുന്ന ദ്രിതരാഷ്ട്രരെ  എന്റെ പിതാവിന്റെ സ്ഥാനത്ത് കണ്ടു....സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്തു ...അതാണ്‌ എനിക്ക് പറ്റിയ തെറ്റ് ..മോനെ നീയെങ്കിലും ഈ തെറ്റ് ആവർത്തിക്കരുത് ..സ്വന്തം രാജ്യത്തിനോളം മഹത്വം മറ്റൊന്നിനും ഇല്ല ...ഒരു ശപഥവും സ്വന്തം രാജ്യത്തിന്റെ രക്ഷയെക്കാൾ വലുതല്ല ...എന്തിനു ..സ്വന്തം ..അച്ഛനോ ...മകനോ ..ഒന്നും രാജ്യത്തിനോളം പ്രാധാന്യം അർഹിക്കുന്നേ...ഇല്ല .....എന്റെ പ്രതിജ്ഞ എന്നെ കൊണ്ട് എന്റെ രാജ്യത്തിനു പല ദ്രോഹങ്ങളും ചെയ്യിപ്പിച്ചു ....എന്നിട്ടും ഞാൻ എന്റെ ആ പ്രതിജ്ഞയിൽ  തന്നെ ഉറച്ചു നിന്നു..അതിന്റെ ഫലം ഞാൻ അനുഭവിച്ചു ..എന്റെ കണ്‍ മുന്നിൽ..എന്റെ ജന്മനാടിന്റെ സർവനാശം കണ്ടു ..എന്റെ പ്രതിജ്ഞ എന്നെ ഒരു രാജ്യദ്രോഹിയാക്കി മാറ്റി ...അർജ്ജുന്നാ മോനെ നീ ഈ ശരശയ്യയിൽ കിടത്തിയിരിക്കുന്നത് ഒരു രാജ്യദ്രോഹിയെ ആണ് ....ഞാൻ ആണ് ഹസ്തിനപുരി വിഭജിക്കപെടാൻ കാരണം ....വാരനവട്ടിലെ ദുരന്തത്തിനും ഞാൻ തന്നെയാണ് ഉത്തരവാദി ...ദ്രൗപതിയുടെ വസ്ത്രാക്ഷേപം ചെയ്തതും ഞാൻ ആയിരുന്നു ..ഇതിനെല്ലാം ഉള്ള ശിക്ഷയാണ് ഞാൻ ഏറ്റു വാങ്ങിയ ഈ ശരശയ്യ ....ഞാൻ എന്റെ ജീവിതകാലം മുഴുവൻ എന്റെ തന്നെ പ്രതിജ്ഞയുടെ അടിമയായി ജീവിച്ചു ..യുധിഷ്ടിരാ ..അത് കൊണ്ട് നീ ഒരിക്കലും നിന്നെ നിന്റെ രാജ്യത്തിൽ നിന്നും അകറ്റുന്ന ഇത്തരം  ശപഥങ്ങൾ ഒന്നും ചെയ്യരുത് ..അങ്ങനെ നീ ചെയ്‌താൽ ..നിന്റെയും ഗതി ഇതായിരിക്കും ...

 ഇത്രയും പറഞ്ഞു നിർത്തിയ ശേഷം ഭീഷ്മർ എല്ലാവരോടുമായി പറഞ്ഞു  ..മക്കളെ ..എപ്പോഴെല്ലാം  ഒരു ദേവവ്രതൻ(ഭീഷ്മർ)  രാജ്യത്തിന്റെ പുരോഗതിക്കു തടസ്സമായി നില്ക്കുന്നോ ...അപ്പോഴെല്ലാം അവനെ ശരശയ്യയിൽ ആക്കാൻ ഒരു അർജ്ജുനനും ഉണ്ടാകും
അതാണ്‌ രാഷ്ട്രീയത്തിന്റെ യഥാർത്ഥ തത്വം ..യുധിഷ്ടിരാ ..രാജ്യത്തിന്റെ നന്മയിലാണ് രാജാവിന്റെയും നന്മ .നിനക്ക് എപ്പോഴെങ്കിലും രാജ്യത്തിന്റെ നന്മയെക്കാൾ മറ്റു എന്തിനെങ്കിലും പ്രാധാന്യം എന്ന് തോന്നിയാൽ ..അതിനർത്ഥം നീ രാജാവെന്ന നിലയിൽ ഉള്ള നിന്റെ ധർമ്മം മറന്നു എന്നാണ് ....രാജ്യം രാജാവിനു  വേണ്ടിയുള്ളതല്ല ...രാജാവ് രാജ്യത്തിനു വേണ്ടിയുള്ളതാണ് ..തന്റെ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് അതിന്റെ കഴിഞ്ഞ കാലത്തെ കുറ്റം പറയുന്ന രാജാവ് ..പിന്നെ ആരാജ്യത്തിന്റെ രാജാവായി തുടരാൻ തന്നെ യോഗ്യനല്ല ...ഒരു രാജ്യം മുന്പ് എങ്ങനെ ആയിരുന്നു എന്ന് നോക്കാതെ ...രാജ്യം ഭാവിയിൽ  എങ്ങനെയാവണം എന്ന് ചിന്തിക്കുന്നതാണ് ഒരു നല്ല രാജാവ് ചെയ്യേണ്ടത് ...രാജ്യത്തിലെ തിന്മകൾ ഇല്ലാതാക്കുക ...വേണ്ടിവന്നാൽ  നിയമങ്ങൾ മാറ്റുക അങ്ങനെ സ്വന്തം രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിക്കുകയാണ് ഒരു രാജാവിന്റെ ധർമ്മം ..ഒരു രാജാവിന് മറ്റു പൗരന്മാരെക്കാൾ കൂടുതൽ ഉത്തരവാദിത്തമാണ്   തന്റെ രാജ്യത്തിനോടുള്ളത് ...ഏതെങ്കിലും അവസ്ഥയിൽ രാജ്യം വിഭജിക്കേണ്ടിവന്നാൽ...അത് തടയാൻ വേണ്ടിവന്നാൽ യുദ്ധം ചെയ്യാൻ പോലും നീ തയ്യാറാവണം ... പക്ഷെ ഒരിക്കലും രാജ്യ വിഭജനം സമ്മതിക്കരുത് ....സ്വന്തം അമ്മയെ കഷണങ്ങളാക്കി പങ്കു വെച്ച് എടുക്കാൻ നിങ്ങൾക്ക് ആകുമോ ? ഇല്ലെങ്കിൽ പിന്നെ എങ്ങനെയാണ് സ്വന്തം ജന്മനാടിനെ  വിഭജിക്കുന്നത് ..ഞാൻ ഈ തെറ്റ് ചെയ്തതാണ് ...യുദ്ധം ഒഴിവാക്കാനായി ...രാജ്യവിഭജനം പോലും അനുവദിച്ചു ..പക്ഷെ നീ അതിനു ഒരിക്കലും അനുവദിക്കരുത് ...ഇനി എനിക്ക് പോകുവാനുള്ള സമയമായി ....

 ഭീഷ്മരുടെ ആഗ്രഹ പ്രകാരം ...അർജ്ജുനൻ ഒരു പിടി മണ്ണ് എടുത്തു അദ്ദേഹത്തിന്റെ ഞെറ്റിയിൽ വെച്ചു..ഹസ്തിനപുരിക്ക് എല്ലാവിധ  ഐശ്വര്യങ്ങളും ഉണ്ടാകണേ എന്ന് ഈശ്വരനോട് പ്രാർഥിച്ച ശേഷം ....ശ്രീ കൃഷ്ണനെ നോക്കി കൊണ്ട്  "ഓം" എന്ന് ഉച്ചരിച്ചു കൊണ്ട് ഭീഷ്മർ തന്റെ ജീവൻ വെടിഞ്ഞു ..ഇത് കണ്ടു നിന്ന അർജ്ജുനനും മറ്റു പാണ്ടവരും പൊട്ടികരഞ്ഞു ആകാശത്ത് നിന്നും ദേവന്മാർ പുഷ്പവൃഷ്ടി നടത്തി ..എല്ലാം അറിയുന്ന ശ്രീ കൃഷ്ണൻ ഒരു ചെറു മന്ദഹാസത്തോടെ നിന്നു ....


Flag Counter

3 comments:

  1. Swargavarohanam vare ezhuthi ithu muzhumipichu koode... You did 80%, ini kurachu koode alle ullu. Please complete..

    ReplyDelete
  2. Njaan vichaaricha peru thanne ningal paranju..next chapter will be swargarohanam..

    ReplyDelete
  3. Njaan vichaaricha peru thanne ningal paranju..next chapter will be swargarohanam..

    ReplyDelete