ഹസ്തനപുരിയിൽ ദ്രോണർ ഭീഷ്മരിനെയും വിധുരരെയും കണ്ടു പറഞ്ഞു ..കുമാരന്മാരുടെ പഠനം പൂർത്തിയായിരിക്കുന്നു ..ഉടൻ തന്നെ അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനായി യുദ്ധ ഭൂമി തയ്യാറാക്കികൊള്ളൂ..
വിധുരർ : രാജാവ് അങ്ങേയ്ക്ക് ഗുരു ദക്ഷിണയായി തരാൻ ഒരു രാജ കൊട്ടാരവും ഒരു ലക്ഷം സ്വർണനാണയങ്ങളും അടക്കം മറ്റു അനവദി സമ്മാനങ്ങളും നീക്കി വെച്ചിട്ടുണ്ട്
ദ്രോണർ : രാജാവിന്റെ നല്ല മനസ്സിന് നന്ദി പക്ഷെ ഗുരു ദക്ഷിണ ഗുരു ശിഷ്യൻ മാരോട് ചോദിച്ചു വാങ്ങേണ്ടതാണ് ..അത് ഞാൻ അവരോടു സമയമാകുമ്പോൾ ചോദിച്ചു വാങ്ങും ...
ഇത് കേട്ട് ഭീഷ്മരും വിധുരരും അത്ഭുതത്തോടെ പരസ്പരം നോക്കി ..ദ്രോണർ കുമാരന്മാരോട് അസംഭവ്യമായ എന്തെങ്കിലും ചോദിക്കുമോ എന്ന് അവർ ഭയപെട്ടിരുന്നു ...ഇത് മനസ്സിലാക്കി ദ്രോണർ അവരോടു പറഞ്ഞു പേടിക്കേണ്ട അസംഭവ്യമായ ഒന്നും ഞാൻ ഗുരു ദക്ഷിണയായി ചോദിക്കില്ല...അത് കേട്ടപ്പോൾ അവര്ക്ക് ആശ്വാസം തോന്നി ..പക്ഷെ എന്തായിരിക്കും ദ്രോണർ ആവിശ്യപെടുക എന്നാ ചിന്ത അവരുടെ മനസിനെ അലട്ടുന്നുണ്ടായിരുന്നു
അടുത്ത ദിവസം രാജകുമാരന്മാരുടെ ആയുധ വിദ്യകൾ കാണാനായി യുദ്ധഭൂമിക്ക് ചുറ്റും ജനങ്ങൾ സ്ഥാനം പിടിച്ചു.ധൃതരാഷ്ട്രരും ,ഭീഷ്മരും,കൃപാചാര്യരും കുന്തിയും ,,ഗാന്ധാരിയും ശകുനിയും വിധുരരും എല്ലാം അവരവർക്ക് നിശ്ചയിരുന്ന സ്ഥലത്ത് വന്നു ഇരുന്നു ...കുന്തി അവിടെ നടക്കുന്ന ഓരോ കാര്യവും ഗാന്ധാരിക്ക് വിവരിച്ചു കൊടുത്തു കൊണ്ടിരുന്നു ..
അല്പസമയം കഴിഞ്ഞു ദ്രോണാചാര്യരും കുമാരന്മാരും രണഭൂമിയിലേക്ക് എത്തി ..കുമാരന്മാരെ ഓരോരുത്തരയായി പേര് വിളിച്ചു പരിചയപെടുത്തിയ ശേഷം അവർ അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ തുടങ്ങി
ആദ്യം യുധിഷ്ട്റ്റിരന്റെ ഊഴം ആയിരുന്നു യുധിഷ്ട്റ്റിരൻ കുന്തം കൊണ്ടുള്ള യുദ്ധത്തിൽ നിപുണൻ ആയിരുന്നു ..അദ്ദേഹം ഒറ്റയ്ക്ക് മറ്റുള്ള എല്ലാകുമാരന്മാരെയും നേരിട്ടു...അവർ കഠിന പരിശ്രമം നടത്തിയെങ്കിലും ആർക്കും യുധിഷ്ട്റ്റിരനെ പരാജയപെടുത്താൻ ആയില്ല
അടുത്തതായി ഗദാ യുദ്ധത്തിൽ കേമന്മാരായ ദുര്യോധനനും ഭീമനും ഏറ്റു മുട്ടി പതുക്കെ പതുക്കെ അവരുടെ വീറും വാശിയും ഏറി വന്നു ...ജനങ്ങള് രണ്ടു ചേരി തിരിഞ്ഞു അവരെ പ്രോത്സാഹിപ്പിക്കാനും തുടങ്ങി ..അവർ അതൊരു പ്രകടനം ആണ് എന്നത് മറന്ന് ...അപകടകരമായ രീതിയിലായിരുന്നു യുദ്ധം ചെയ്തിരുന്നത് ..യുദ്ധം നിയന്ത്രണമില്ലാതെ നീണ്ടുപോകുന്നതു കണ്ടു ദ്രോണർ പറഞ്ഞത് അനുസരിച്ച് അശ്വത്ഥാമാവ് അവരെ പിടിച്ചു മാറ്റി യുദ്ധം അവസാനിപ്പിച്ചു ...
അടുത്തതായി അർജ്ജുനന്റെ ഊഴമായിരുന്നു...അർജ്ജുനൻ ദ്രോണാചാര്യർ പറഞ്ഞത് അനുസരിച്ച് അമ്പു എയ്തു ചുഴലി കാറ്റ്, മഴ ,തീ ,ഒരു പർവതം എന്നിവ സൃഷ്ട്ടിച്ചു ..അവസാനം അമ്പു എയ്തു മായാ വിദ്യയിലൂടെ അപ്രത്യക്ഷനാകുകയും ..മറ്റൊരു സ്ഥലത്ത് പ്രട്യക്ഷപെടുകയും ചെയ്തു
അർജ്ജുനനന്റെ പ്രകടനത്തിന് ശേഷം ദ്രോണർ എഴുന്നേറ്റു ..തന്റെ പ്രിയ ശിഷ്യന്റെ കഴിവ് ജനങ്ങളും മനസ്സിലാക്കട്ടെ എന്ന് കരുതി ..ജനങ്ങലോടായി പറഞ്ഞു ..... അർജ്ജുനൻ എന്റെ പ്രിയ ശിഷ്യനായത് കൊണ്ട് പറയുകയല്ല ഇവനാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വില്ലാളി ഇവനെ ജയിക്കാൻ കഴിവുള്ളവർ ആരും ഈ ഭൂമിയിൽ തന്നെ ജനിച്ചിട്ടില്ല ...
പെട്ടെന്ന് ആ സദസ്സിലേക്ക് ഒരു യുവാവ് കടന്നു വന്നു ചോദിച്ചു
പരീക്ഷിക്കാതെ എങ്ങനെയാണ് അത് നിശ്ചയിക്കുന്നത് ..ഇവനുള്ളതിൽ ഒരു ഗുണം മാത്രമേ എനിക്ക് കുറവുള്ളൂ ..അത് ഞാൻ അങ്ങയുടെ (ദ്രോണാചാര്യരുടെ ) ശിഷ്യനല്ല ..എന്നതാണ് ....ഞാൻ അങ്ങയുടെ ശിഷ്യനായിരുനെങ്കിൽ ഒരു പക്ഷെ എന്റെയും തള്ളവിരൽ ഉണ്ടാകുമായിരുനില്ല ..ഏകലവ്യനെപോലെ...
ദ്രോണർ : ഏകലവ്യൻ ഹസ്തനപുരിക്കൊരു ഭീഷണിയാകും എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു
കർണ്ണൻ : അങ്ങനെയാണെങ്കിൽ എന്റെ വിരൽ രക്ഷപെട്ടു കാരണം ഞാൻ ഹസ്തനപുരിയെ ബഹുമാനിക്കുന്നു ...എന്നും അത് അങ്ങനെ തന്നെയായിരിക്കും ....ഇത്രയും പറഞ്ഞു കർണ്ണൻ ആകാശത്തേക്ക് ഒരു അമ്പു എയ്തു ഒരു മാല സൃഷ്ട്ടിച്ചു ധൃതരാഷ്ട്രരുടെ കഴുത്തിൽ അണിഞ്ഞു ...അതിനു ശേഷം പരസ്യമായി അർജ്ജുനനെ വെല്ലുവിളിച്ചു ...
അപ്പോൾ കൃപാചാര്യർ കർണ്ണനോട് പറഞ്ഞു ..ആദ്യം നീ ഈ വെല്ലുവിളിക്കുന്ന അർജ്ജുനൻ ആരാണെന്ന് മനസ്സിലാക്കിക്കോളൂ ..പാണ്ടുവിറെയും കുന്തിയുടെയും പുത്രൻ ദ്രോണാചാര്യരുടെ ശിഷ്യൻ മഹാരാജാവ് ദ്രിധരാഷ്ട്രരുടെ അനുജന്റെ മകൻ ...ഇനി നീ ആരാണെന്ന് പറ ? ഏതു കുലത്തിൽ ജനിച്ചു ..ആരുടെ മകനാണ് നീ ?
കർണ്ണൻ ഒന്നും പറയാൻ കഴിയാതെ തലകുനിച്ചു നിന്നതേയുള്ളൂ ..
അപ്പോൾ കർണ്ണന്റെ കവച കുണ്ടലങ്ങളും സൂര്യ തേജസ്സും കണ്ടു കുന്തി കർണ്ണനെ തിരിച്ചറിഞ്ഞു ...കുന്തിക്ക് അത് വിശ്വസിക്കാനായില്ല ..അവർ മോഹാലസ്യപെട്ടു ..
കൃപാചാര്യർ ചോദ്യം ആവർത്തിച്ചു
കർണ്ണൻ വില്ലുയർത്തിപിടിച്ചു പറഞ്ഞു ഈ അമ്പും വില്ലുമാണ് എന്റെ വ്യക്തിത്വം ..
കൃപാചാര്യർ : അത് കൊണ്ട് കാര്യമില്ല ..ഒരു രാജകുമാരനെ വെല്ലുവിളിക്കാൻ മറ്റൊരു രാജകുമാരനെ കഴിയൂ ..അത് കൊണ്ട് ഒന്നെങ്കിൽ നീ മടങ്ങി പോകുക അല്ലെങ്കിൽ നീ ആരാണെന്ന് പറയുക ...
പെട്ടെന്ന് ദുര്യോധനൻ ചാടി എഴുന്നേറ്റു കർണ്ണനെ സഹായിക്കാൻ എത്തി ദുര്യോധനൻ:..കർണ്ണൻ മഹാവീരനായ ഒരു യോദ്ധാവ് ആണെന്നുള്ളതിൽ യാതൊരു സംശയവും ഇല്ല .. അത് കൊണ്ട് കർണ്ണന്റെ വെല്ലുവിളി അർജ്ജുനൻ സ്വീകരിക്കണം ...അതിനു തടസ്സം കർണ്ണൻ ഒരു രാജകുമാരൻ അല്ല എന്നതാണെങ്കിൽ ഞാൻ എന്റെ അധികാരം വെച്ച് ഇപ്പോൾ ഈ നിമിഷം കർണ്ണനെ അംഗ രാജ്യത്തിന്റെ രാജാവാക്കുന്നു ..
കർണ്ണൻ : അങ്ങയുടെ ഈ വലിയ മനസ്സിന് ഞാൻ എന്നും കടപെട്ടിരിക്കും ..എന്റെ ജീവിതം തന്നെ ഇനി അങ്ങേയ്ക്ക് ഉള്ളതാണ് ..എന്റെ മരണവും അങ്ങേയ്ക്ക് വേണ്ടിയായിരിക്കും ..
ദുര്യോധനൻ കർണ്ണന്റെ അടുത്തെത്തി കർണ്ണനെ ആലിംഗനം ചെയ്തു ..
എന്നിട്ട് കിരീടധാരണം നടത്തി കർണ്ണനെ അംഗ രാജ്യത്തിന്റെ അധിപനാക്കി
കർണ്ണൻ : ഇനി എന്താണ് നിങ്ങൾക്കു പറയാനുള്ളത് ? ഇപ്പോൾ എനിക്ക് അർജ്ജുനനെ വെല്ലുവിളിക്കാനുള്ള അധികാരം ഇല്ലേ ?
കൃപാചാര്യർ : യുദ്ധം യുദ്ധഭൂമിയിലാണ്..ഇവിടെ മത്സരമാണ് ...അത് കൊണ്ട് നീ അർജ്ജുനനോട് മത്സരിക്കാൻ അഭ്യർതിക്കുക
കർണ്ണൻ : യുദ്ധഭൂമിയിൽ ഇവൻ ഈ അർജ്ജുനൻ എന്റെ മുൻപിൽ വന്നു പെട്ടാൽ നിങ്ങളുടെ വാക്കുകൾക്കും ആവില്ല ഇവനെ രക്ഷിക്കാൻ...
കർണ്ണൻ അർജ്ജുനനെ യുദ്ധത്തിനു വിളിക്കാൻ തുടങ്ങുമ്പോൾ ...
അതിരഥതൻ അവിടെയെത്തി ..അതിരഥന്റെ പുത്രനാണ് കർണ്ണൻ എന്ന് തിരിച്ചറിഞ്ഞതും ഭീമൻ സൂതപുത്രനാണ് എന്ന് പറഞ്ഞു കർണ്ണനെ കളിയാക്കാൻ തുടങ്ങി...ഇത് ദുര്യോധനന് സഹിക്കാൻ കഴിഞ്ഞില്ല ..
ദുര്യോധനൻ : ഒരു നദി എവിടെ നിന്നും ഉത്ഭവിച്ചു എന്ന് നോക്കിയിട്ടല്ല അതിന്റെ മഹത്വം നിശ്ചയിക്കുന്നത് ...അത് പോലെ യുദ്ധഭൂമിയിലെ പ്രകടനം കണ്ടാണ് ഒരാൾ ധീരനാണോ അല്ലേ എന്ന് പറയേണ്ടത് അല്ലാതെ ആരുടെ മകനാണെന്ന് നോക്കിയല്ല ...ഇനി അങ്ങനെയാണെങ്കിൽ ആദ്യം നിങ്ങൾ അഞ്ചു പേരുടെയും ജന്മത്തിൽ എനിക്ക് സംശയമുണ്ട് അത് കൊണ്ട് ഞാൻ നിങ്ങളെ അഞ്ചു പേരെയും വെല്ലുവിളിക്കുന്നു ..
അപ്പോഴേക്കും സൂര്യാസ്തമയമായി ..സൂര്യാസ്തമനത്തിനു ശേഷം യുദ്ധം ചെയ്യുന്നത് നിയമങ്ങൾക്കു എതിരായതിഞ്ഞാൽ അന്നത്തെ പരിപാടികൾ സമാപിച്ചതായി കൃപാചാര്യർ പറഞ്ഞു ...
ദ്രോണാചാര്യരുടെ മനസ്സിൽ തന്നെ അപമാനിച്ച ദ്രുപധനോടുള്ള പക വർഷങ്ങങ്ങളായി കിടന്നു നീറുകയായിരുന്നു ..തന്റെ മകന് പാൽ നല്കാനായി ഒരു പശുവിനെ മാത്രമായിരുന്നു ദ്രോണാചാര്യർ ദ്രുപധനോട് ചോദിക്കാൻ വിചാരിച്ചിരുന്നത് ..പക്ഷെ ദ്രുപധൻ തന്നെ സുഹൃത്തായി കൂടി കാണുനില്ല എന്ന് മാത്രമല്ല ...ബ്രാഹ്മണനായത് കൊണ്ട് മാത്രം എന്തും ഭിക്ഷയായിതരാൻ തെയ്യാറാണ് എന്ന് പറഞ്ഞു അപമാനിക്കുകയും ചെയ്തു ...ഈ പക തീരണമെങ്കിൽ ദ്രുപധനോട് പ്രതികാരം തീർക്കണം..അതിനായി ദ്രോണർ തന്റെ ശിഷ്യന്മാരെ വിളിച്ചു ...
ദ്രോണർ അവരോടു പറഞ്ഞു ...ഗുരു ദക്ഷിണ തരാതെ നിങ്ങളുടെ വിദ്യാഭ്യാസം പൂർത്തിയാകുനില്ല ..അതിനാൽ ഗുരു ദക്ഷിണയായി ദ്രുപധനെ പിടിച്ചു കെട്ടി എന്റെ മുൻപിൽ കൊണ്ട് വരുക
ദുര്യോധനൻ : ഇന്ന് തന്നെ ദ്രുപധനെ വധിച്ചു ഞാൻ അങ്ങേയ്ക്ക് ഗുരു ദക്ഷിണ തരുന്നതായിരിക്കും ..
ദ്രോണർ : വധിക്കാൻ അല്ല ഞാൻ പറഞ്ഞത് ..ഗുരുവിന്റെ വാക്കിനു അപ്പുറം പ്രവർത്തിക്കുന്നതും ഗുരുവിന്റെ വാക്കിനെ നിന്ധിക്കുന്നതിനു തുല്യമാണ്
ദുര്യോധനൻ : ക്ഷമിക്കണം ..ഞാൻ ഇപ്പോൾ തന്നെ പോയി ദ്രുപധനെ പിടിച്ചു കെട്ടി കൊണ്ട് വരാം..
ഇത്രയും പറഞ്ഞു ദുര്യോധനനും അനുജന്മാരും അവിടെ നിന്നും പോയി
ഗുരുവിന്റെ പ്രിയ ശിഷ്യൻ താൻ ആയിട്ടും ഗുരു എന്ത് കൊണ്ടാണ് തന്നോട് ഇത് ആവിശ്യപെടാതിരുന്നത് എന്ന് അർജ്ജുനൻ ദ്രോണാചാര്യരോട് ചോദിച്ചു
ദ്രോണർ : നിങ്ങളുടെ എല്ലാവരുടെയും പഠനം പൂർത്തിയായി ..പക്ഷെ ദുര്യോധനന്റെ പഠനം ഇനിയും പൂർത്തിയായിട്ടില്ല..അഹങ്കാരം ഒരു മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവാണ് ...ഇത് പഠിക്കാൻ ദുര്യോധനൻ ഇനിയും എത്രകാലം എടുക്കും...
ദുര്യോധനനും കർണ്ണനും മറ്റു കൗരവരും ..ഒരു വൻ സേനയുമായി ദ്രുപധനുമായി ഏറ്റു മുട്ടി ...കർണ്ണൻ ശരവർഷം കൊണ്ട് ദ്രുപദന്റെ സേനയെ തകർത്തു മുന്നേറി ...ദുര്യോധനനും മറ്റു കൗരവരും ദ്രുപദന്റെ സേനയെ അറിഞ്ഞു വീഴ്ത്തികൊണ്ടിരുന്നു ..പക്ഷെ ദ്രുപധൻ അമ്പു എയ്തു കർണ്ണന്റെ തെരാളിയെ വീഴ്ത്തി ..ദുര്യോധനൻ ദ്രുപധനുമായി ഏറ്റുമുട്ടി..പെട്ടെന്ന് ദ്രുപധനെ പിന്തുണച്ചു കൊണ്ട് കൂടുതൽ സൈന്യം എത്തി ദുര്യോധനനും കൂട്ടർക്കും പിൻ വാങ്ങുകയല്ലാതെ വേറെ വഴിയുണ്ടായിരുനില്ല ..യുദ്ധം തോറ്റ ദുര്യോധനൻ ദ്രോണരുടെ അടുത്തെത്തി
ദുര്യോധനൻ : ക്ഷമിക്കണം ..ഗുരു അങ്ങ് ചോദിച്ച ഗുരു ദക്ഷിണ തരാൻ എനിക്ക് കഴിഞ്ഞില്ല ...
ദ്രോണർ : നിങ്ങൾ പരിശ്രമിച്ചു ..അത് തന്നെയാണ് നിങ്ങളുടെ ഗുരു ദക്ഷിണ ..അത് ഞാൻ സ്വീകരിച്ചിരിക്കുന്നു ...
അർജ്ജുനൻ : ഗുരു ..ഇനി ഞങ്ങളോട് അങ്ങ് എന്താണ് ആവിശ്യപെടുന്നത് ?
ദ്രോണർ : നിങ്ങളോടും ഞാൻ ആവിശ്യപെടുന്നത് ദ്രുപധനെ കൊണ്ട് പിടിച്ചു കെട്ടി കൊണ്ടുവരാൻ തന്നെയാണ്
ദുര്യോധനൻ : ഞാൻ ജയിക്കാത്ത യുദ്ധത്തിൽ ഇവർക്കും ജയിക്കാൻ ആവില്ല
ദ്രോണർ : നീ വെറും ഒരു കുമാരനാണ്..ജയവും തോൽവിയും എല്ലാം രണഭൂമിയിലാണ് നിശ്ചയിക്കപെടുന്നത് ..
അർജ്ജുനൻ : ഗുരു ..ഞങ്ങൾ പോയി വരാം
പഞ്ചപാണ്ടവർ ദ്രുപദന്റെ വലിയ സേനയുടെ അടുത്തേക്ക് പാഞ്ഞു അടുത്ത് ..
എതിർപക്ഷത്തു വെറും അഞ്ചു പേരെ കണ്ട ദ്രുപധൻ അവരെ പരിഹസിച്ചു ..അവർ ദ്രുപദന്റെ സേനയെ നാമാവശേഷമാക്കി ...അർജ്ജുനൻ അമ്പു എയ്തു ദ്രുപദന്റെ വില്ലുകൾ ഓടിച്ചു ...എന്നിട്ട് ദ്രുപധനെ പിടിച്ചു കെട്ടി ദ്രോണാചാര്യരുടെ അടുത്ത് കൊണ്ട് വന്നു
ദ്രോണാചാര്യർ : ഇപ്പോൾ ..നീ എന്നെ നിന്റെ സുഹൃത്തായി കരുതുന്നോ ? ...പക്ഷെ ഇപ്പോൾ നീ എന്റെ ശിഷ്യൻ മാരോട് പോലും സമമല്ല ..നീ നിന്റെ വാക്ക് പാലിച്ചില്ല ..പക്ഷെ ഞാൻ എന്റെ വാക്ക് പാലിക്കുന്നു ..എനിക്കുള്ളതെല്ലാം നിനക്കും ഉള്ളതാണ് അത് കൊണ്ട് രാജ്യത്തിന്റെ പകുതി ഞാൻ നിനക്ക് തരുന്നു ..നിന്റെ രാജ്യത്തുള്ള പശുക്കളെ ഞാൻ തുല്യമായി ഭാഗിക്കും ..അപ്പോൾ നമ്മൾ സമന്മാരാകും..എന്നിട്ട് നിന്റെ പശുക്കളിൽ നിന്നും ഒന്നിനെ ഞാൻ എടുക്കും എന്നിട്ട് ഞാൻ അതിനെയും കൊണ്ട് ക്രിപിയോടു ചെന്ന് പറയും ..ഞാൻ ദ്രുപദന്റെയടുത്തു നിന്നും പശുവിനെയും കൊണ്ട് വന്നിരിക്കുന്നു ...എന്ന് ..
ദ്രോണർ പറഞ്ഞത് പോലെ വീട്ടിൽ എത്തി പശുവിനെ ക്രിപിയെ ഏല്പ്പിച്ചു തന്റെ പ്രതികാരം പൂർത്തിയാക്കി ...എന്നിട്ട് അശ്വത്ഥാമാവിനോട് പറഞ്ഞു ..ഇനി നീ ഒരു രാജ്യത്തിന്റെ അധിപനാണ് ..പക്ഷെ നീ എന്നാലും ഒരു ക്ഷത്രിയനാവില്ല ..കാരണം നീ ഒരു ആചാര്യന്റെ മകനാണ് ..നിന്റെ ധർമ്മം പഠിക്കുകയും അത് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുകയും ആണ് ..
അശ്വത്ഥാമാവ് മറ്റൊരുകാര്യമാണ് ദ്രോണരോട് ചോദിച്ചത്
അശ്വത്ഥാമാവ്: അങ്ങ് ഏകലവ്യന്റെ വിരൽ എടുത്തത് അയാൾ കീഴ്ജാതിയായത് കൊണ്ടാണോ ?
ദ്രോണർ : അല്ല ..അറിവ് സംഭാദിക്കുന്നതിൽ ജാതി ഒരു തടസ്സമല്ല ..ഞാൻ ഏകലവ്യനോട് വിരൽ ചോദിച്ചത് അയാൾ എന്നിൽ നിന്നും അറിവ് മോഷ്ടിച്ച് എടുത്തത് കൊണ്ടാണ് ...അറിവ് ആണെങ്കിലും ..അത് ഒരാളുടെ സമ്മതം കൂടാതെ എടുക്കാൻ പാടില്ല ..അങ്ങനെ ചെയ്‌താൽ അവനു അതിൽ യാതൊരു അധികാരവും ഇല്ല ...ഏകലവ്യൻ ബ്രാഹ്മണനോ ക്ഷത്രിയനോ ആയിരുനെങ്കിൽ കൂടിയും ഞാൻ ഇത് തന്നെ ചെയ്യുമായിരുന്നു
.

No comments:
Post a Comment