അടുത്ത ദിവസം പാന്ജാല രാജ്യത്തിന്റെ തലസ്ഥാനമായ കാംപല്ല്യയിൽ ദ്രുപദന്റെ കൊട്ടാരത്തിൽ ദ്രൗപതിയുടെ സ്വയം വരത്തിനായി എല്ലാവരും എത്തി ..താടിയും ജടയും വളർത്തി ആഭരണങ്ങളും ആയുധങ്ങളും ഒന്നും ഇല്ലാതെ ഭ്രാഹ്മണൻമാരുടെ വേഷത്തിലായിരുന്നു പാണ്ഡവർ ..പാണ്ഡവരെ ശ്രീ കൃഷ്ണൻ മാത്രം തിരിച്ചറിഞ്ഞു ..ബലരാമനോടു അതു പറഞ്ഞെങ്കിലും ബലരാമൻ അത് വിശ്വസിച്ചില്ല . സന്യാസി പറഞ്ഞത് പോലെ ഭാരതത്തിലെ വീരന്മാരായ എല്ലാ രാജാക്കന്മാരും രാജകുമാരന്മാരും അവിടെയുണ്ടായിരുന്നു ...
സ്വയം വരം ആരംഭിക്കുന്നതിനു മുൻപ് ..ധ്രുപദൻ ധൃഷ്ടദ്യുമ്നനെ വിളിച്ചു രഹസ്യമായി പറഞ്ഞു ഞാൻ ഇങ്ങനെ ഒരു പരീക്ഷ വെച്ചത് അർജ്ജുനനെ മുന്നിൽ കണ്ടു കൊണ്ടായിരുന്നു ..ഇനി ദ്രൗപതിക്ക് ആരെയും വരിക്കാൻ കഴിയാതെ വരുമോ(ആരും പരീക്ഷണത്തിൽ വിജയിക്കാതെ വരുമോ ) ? ..അർജ്ജുനൻ മരിച്ചു പോയില്ലേ ?
ധൃഷ്ടദ്യുമ്നൻ : അങ്ങനെ വരില്ല... ഭാരതത്തിലെ വീരന്മാരായ എല്ലാ രാജകുമാരന്മാരും രാജാക്കന്മാരും ആണ് ഇവിടെ ഇപ്പോൾ ഉള്ളത് ആരെങ്കിലും അങ്ങയുടെ പരീക്ഷയിൽ വിജയിക്കും ..തീർച്ച ...
ധൃഷ്ടദ്യുമ്നൻ ധ്രുപദന്റെ ആജ്ഞ പ്രകാരം സഹോദരി ദ്രൗപതിയെ വിളിച്ചു കൊണ്ട് വന്നു ..ദ്രൗപതി സദസ്സിൽ ശ്രീ കൃഷ്ണനെ കണ്ട് നമസ്കരിച്ചു ...
കൊട്ടാരത്തിന്റെ മുകളിലെ മതിലിൽ സധാ വട്ടത്തിൽ കറങ്ങികൊണ്ടിരിക്കുന്ന ഒരു മീനിന്റെ രൂപം ഉണ്ട് അതിനു നേരെ താഴെ ഒരു ചെറിയ കുളവും..അതിലെ പ്രതിഭിംഭം നോക്കി അമ്പു ചെയ്തു മീനിന്റെ കണ്ണിൽ കൊള്ളിക്കണം ..ഒരു വിശേഷപെട്ട വില്ലും അഞ്ചു അമ്പുകളും അവിടെ വെച്ചിരുന്നു ആ വില്ലിൽ ഞാണ് കെട്ടിയിട്ട് അതുകൊണ്ട് വേണം അമ്പു എയ്യാൻ
ഇതായിരുന്നു പരീക്ഷ ...
ആദ്യം ദുര്യോധനനും ..പിന്നീട് ദുശ്ശാസനനും ...മറ്റു രാജാക്കന്മാരും ശ്രമിച്ചു ആർക്കും വില്ല് എടുത്തുയർത്താൻ കൂടി കഴിഞ്ഞില്ല ...ഒടുവിൽ ഹസ്തനപുരിയുടെ മാനം കാക്കാനായി കർണ്ണൻ ഒരു ശ്രമം നടത്തി ..കർണ്ണൻ വില്ല് എടുത്തു ഉയർത്തി..എന്നിട്ട് അതിൽ ഞാണ് കെട്ടി ...ആ സമയം ദ്രൗപതി അനുമതിക്കു എന്ന വണ്ണം ശ്രീകൃഷ്ണനെ നോക്കി ..ശ്രീകൃഷ്ണൻ നിഷേധ അർത്ഥത്തിൽ തലയാട്ടി ..
പെട്ടെന്ന് ദ്രൗപതി പറഞ്ഞു ..ഞാൻ ഒരിക്കലും ഒരു സൂതപുത്രനെ വരിക്കില്ല ..
ഇത് കേട്ട് അപമാനിതനായ കർണ്ണൻ വില്ല് അവിടെ തിരിച്ചു വെച്ച ശേഷം പറഞ്ഞു ..എന്നാൽ നീ ഒരുപാട് നാൾ കാത്തിരിക്കേണ്ടിവരും എന്നിട്ട് മടങ്ങിപോയി സദസ്സിൽ ഇരുന്നു ... ദ്രൗപതി കർണ്ണനെ അപമാനിച്ചത് ദുര്യോധാനും സഹിക്കാൻ കഴിഞ്ഞില്ല .. ദുര്യോധനൻ പറഞ്ഞു അങ്ങനെ എന്തെങ്കിലും നിബന്ധനകൾ ഉണ്ടെങ്കിൽ നേരത്തെ പറയണമായിരുന്നു ...
ധൃഷ്ടദ്യുമ്നൻ : സ്വയംവരത്തിന്റെ നിയമങ്ങളൊക്കെ നിങ്ങൾക്കും അറിയാവുന്നതല്ലേ ..അവൾ ആരെ വരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം അവൾക്കുണ്ട് ..അവൾ ഒരു സൂത പുത്രനെ വരിക്കാൻ ആഗ്രഹിക്കുനില്ല എന്ന് പറഞ്ഞാൽ..അവളെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല ..
പക്ഷെ കർണ്ണൻ പറഞ്ഞത് ശെരിയാണ് എന്ന് തോനുന്നു ..ഇത്രയധികം വീരൻമാർ ഇവിടെയുണ്ടായിട്ടും ആർക്കും പരീക്ഷയിൽ വിജയിക്കാൻ ആയില്ലല്ലോ ..?എനിക്ക് തോനുന്നു യഥാർത്ഥ ആസ്ത്ര വിദ്യകൾ എല്ലാം അർജ്ജുനനോടൊപ്പം വാരനവട്ടിൽ തന്നെ ചാമ്പലായി പോയി എന്ന്
ഇത് കേട്ട അർജ്ജുനൻ മുൻപോട്ടു വന്നു രാജാവിനെ വണങ്ങിയ ശേഷം വില്ലെടുക്കാൻ ആയി അതിനടുത്തേക്ക് നടന്നു ...
ദുര്യോധനൻ : വീരന്മാരായ ഞങ്ങൾ തോറ്റയെടുത്താണ് വെറും ഒരു ഭ്രാഹ്മണനായ ഇവൻ ജയിക്കാൻ പോകുന്നത് ...
അർജ്ജുനൻ അതൊന്നും കേട്ടതായി നടിച്ചില്ല വില്ലെടുത്തു ..അത് കണ്ടു എല്ലാവരും അത്ഭുതപെട്ടു ..അമ്പു എടുത്തു വെള്ളത്തിലെ പ്രതിഭിംബം നോക്കി അമ്പു തൊടുത്തു ..മുകളിലെ മീനിന്റെ കണ്ണിൽ തന്നെ അത് തറച്ചു ..ദ്രൗപതി അർജ്ജുനനെ വരണമാല്യം അണിയിച്ചു ,,
ഇത് സദസ്സിലുള്ള മറ്റു രാജാക്കന്മാരെ പ്രകോപിതരാക്കി ...
അവർ പറഞ്ഞു ..ഒരു ബ്രാഹ്മണനെ സ്വയംവരത്തിൽ പങ്കെടുക്കാൻ അനുവദിച്ച് ധ്രുപദൻ ഞങ്ങളെ അപമാനിച്ചു ..നിങ്ങളുടെ മുൻപിൽ രണ്ടു വഴികളെ ഉള്ളു ...ഒന്നെങ്കിൽ ഞങ്ങളിൽ ആരെയെങ്കിലും ദ്രൗപതി വിവാഹം കഴിക്കട്ടെ ..അല്ലെങ്കിൽ അവൾ ഏതു തീ കുണ്ടത്തിലാണോ ജനിച്ചത് അതിലേക്കു തന്നെ വലിച്ചെറിഞ്ഞു കളയുക ..എന്നിട്ട് എല്ലാവരും കൂടി ദ്രൗപതിയെ ആക്രമിക്കാൻ ശ്രമിച്ചു ...
അർജ്ജുനനും ധൃഷ്ടദ്യുമ്നനും ചേർന്ന് ദ്രൗപതിയെ സംരക്ഷിച്ചു .യുധിഷ്ടിരൻ ഭീമനോട് അർജ്ജുനനെ നോക്കി കൊള്ളാൻ പറഞ്ഞിട്ട് രണ്ടു അനുജന്മാരുമായി അവിടെ നിന്നും പോയി ..ഭീമൻ അവിടെയുള്ള ഒരു വലിയ തൂണ് ഇളക്കിയെടുത്ത് അർജ്ജുനന്റെ ഒപ്പം പോയി നിന്ന് ദ്രൗപതിയെ സംരക്ഷിച്ചു ...കർണ്ണൻ അർജ്ജുനന് നേരെ അമ്പു എയ്യാൻ തുനിഞ്ഞപ്പോൾ നിമിഷാർദ്ധം കൊണ്ട് അർജ്ജുനൻ കർണ്ണന്റെ വില്ല് അമ്പു എയ്തു ഒടിച്ചു..
കർണ്ണൻ : ഇത് ചെയ്യാൻ ഈ ലോകത്ത് ആകെ അർജ്ജുനനും ,ഇന്ദ്രനും ,പരശുരാമനും ,ദ്രോണർക്കും മാത്രമേ കഴിയൂ.. ഞാൻ നിന്റെ ഗുരുവിനെ നമിക്കുന്നു ..
കർണ്ണൻ സദസ്സിൽ നിന്നും ഇറങ്ങിപോയി
കാര്യങ്ങൾ കൂടുതൽ വശളാകാതിരിക്കാൻ പെട്ടെന്ന് ശ്രീ കൃഷ്ണൻ ഇടപെട്ടു ..
ശ്രീകൃഷ്ണൻ : ഈ ബ്രാഹ്മണൻ ദ്രുപദന്റെ പരീക്ഷണത്തിൽ വിജയിച്ചു ..ദ്രൗപതി അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്തു... അതിനു നിങ്ങൾ ഇങ്ങനെ രോഷം കൊള്ളേണ്ട ആവിശ്യമില്ല നിങ്ങൾക്ക് വിജയിക്കാൻ കഴിയാത്തതിൽ ലജ്ജിക്കുകയാണ് വേണ്ടത്
ഇത് കേട്ട് എല്ലാവരും അടങ്ങി ..ധ്രുപദൻ ദ്രൗപതിക്ക് അർജ്ജുനന് ഒപ്പം പോകുവാനുള്ള അനുമതി നല്കി
അർജ്ജുനനും ഭീമനും ദ്രൗപതിയും അവരുടെ വീട്ടിലേക്കു നടന്നു ..വഴിക്ക് വെച്ച് അർജ്ജുനനു ഒരു കുസൃതി തോന്നി ..
അർജ്ജുനൻ : നമ്മൾ എപ്പോഴും പറയുന്നത് പോലെ ഒരു ഭിക്ഷ കിട്ടിയിട്ടുണ്ട് എന്ന് ആദ്യം അമ്മയോട് പറയാം ..എന്നിട്ട് ദ്രൗപതിയെ പരിചയപെടുത്താം അപ്പോൾ അമ്മ ശെരിക്കും ഞെട്ടും ...എന്ത് പറയുന്നു ?
ഭീമനും ദ്രൗപതിയും അത് സമ്മതിച്ചു ...
അവർ വീടിന്റെ വാതിൽക്കൽ എത്തി എന്നിട്ട് അർജ്ജുനനും ഭീമനും ഒരേ സ്വരത്തിൽ "അമ്മെ ഞങ്ങൾ ഇന്ന് നല്ല ഒരു ഭിക്ഷ കൊണ്ടുവന്നിട്ടുണ്ട് "
കുന്തി അടുക്കളയിൽ എന്തോ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ..പെട്ടെന്ന് കൂടുതൽ ഒന്നും ആലോചികാതെ പറഞ്ഞു "അഞ്ചു പേരും കൂടി പങ്കിട്ടു എടുത്തോളൂ "
പറഞ്ഞതിന് ശേഷമാണ് കുന്തി അറിഞ്ഞത് തമാശയ്ക്കാണെങ്കിലും ഭിക്ഷ എന്ന് പറഞ്ഞത് ദ്രൗപതിയെ ആണെന്ന് ...അവർ ആകെ ആശയ കുഴപ്പത്തിലായി
അവിടെയ്ക്ക് യുധിഷ്ടിരനും നകുലനും സഹദേവനും എത്തി ..കാര്യങ്ങൾ അറിഞ്ഞ ശേഷം യുധിഷ്ടിരൻ പറഞ്ഞു
ഒരു സ്ത്രീയെ ഭിക്ഷയെന്നു പറഞ്ഞു സ്ത്രീ വർഗ്ഗത്തെ മുഴുവൻ അപമാനിക്കുകയാണ് അർജ്ജുനനും ഭീമനും ചെയ്തതു ..പക്ഷെ അമ്മയുടെ വാക്ക് ഇനി അത് അറിയാതെ പറഞ്ഞതാണെങ്കിൽ പോലും പാലിക്കപെടണം
മറ്റുള്ളവർ അതിനെ എതിർത്തു സംസാരിച്ചെങ്കിലും ..യുധിഷ്ടിരൻ ഉദാഹരണങ്ങൾ എടുത്തുകാട്ടി തന്റെ നിലപാട് വ്യക്തമാക്കി ..
അവിടെയ്ക്ക് ശ്രീകൃഷ്ണൻ വന്നു ..എന്നിട്ട് അവരോടായി പറഞ്ഞു ..നിങ്ങൾ എന്തിനാണ് തർക്കിച്ചു സമയം കളയുന്നത് ദ്രൗപതിയോട് ചോദിക്കൂ ..എന്ത് വേണമെന്ന് ..
.എന്നിട്ട് ശ്രീ കൃഷ്ണൻ ദ്രൗപതിയോടായി ചോദിച്ചു ..നിനക്ക് ഓർമ്മയുണ്ടോ നീ ശിവനോട് കഴിഞ്ഞ ജന്മത്തിൽ ചോദിച്ച വരം ..ദ്രൗപദി ഒന്നും മിണ്ടാതെ നിന്നു..
ശ്രീ കൃഷ്ണൻ പാണ്ടാവരോടായി പറഞ്ഞു കഴിഞ്ഞ ജന്മത്തിൽ ദ്രൗപതി ശിവനോട് ഒരു വരം ആവിശ്യപെട്ടു ..ദ്രൗപതിക്ക് ധർമ്മിഷ്ടനും, അതി ശക്തനും ,,വില്ലാളി വീരനും ,വളരെ സുന്ദരനും ,വളരെ ക്ഷമാഷീലനുമായ ഒരു ഭർത്താവിനെ വേണമെന്ന് ...ശിവൻ പറഞ്ഞു എല്ലാ ഗുണങ്ങളും കൂടിയുള്ള ഒരാൾ അത് സാദ്യമല്ല ..കാരണം ഇത്രയധികം ഗുണങ്ങൾ ഒരുമിച്ചു ഒരു മനുഷനിൽ ഒരിക്കലും വരില്ല
പക്ഷെ അവൾ അതൊന്നും കേൾക്കാൻ തയ്യാറായില്ല കഴിഞ്ഞ ജന്മത്തിൽ കൊടുക്കാൻ കഴിയാതിരുന്ന വരം ശിവൻ ഈ ജന്മത്തിൽ ഈ വിധം തന്നതാണ് എന്നിട്ട്.ദ്രൗപതിയോടായി പറഞ്ഞു ....ഇനി നീ ഇത് സ്വീകരിച്ചില്ലെങ്കിൽ ..അത് ശിവനെ അപമാനിക്കുനതിനു തുല്യമാണ് ഇനി എന്ത് വേണമെന്ന് നീ തീരുമാനിക്ക് ..ഇത് തന്നെയാണ് നിന്റെ ത്യാഗവും പ്രായശ്ചിത്തവും എന്നിട്ട് കുന്തിയോടായി പറഞ്ഞു നിങ്ങൾ അതിര് കടന്ന പ്രവർത്തിയാണ് ചെയ്തത് ..
അമ്മയാണെന്ന് കരുതി എന്തും പറയാം എന്ന് കരുതരുത് ..എന്തെകിലും പറയുന്നതിന് മുൻപ് നല്ലവണ്ണം ആലോചിക്കണമായിരുന്നു.. അത് കൊണ്ട് ഇന്ന് മുതൽ നിങ്ങളുടെ എല്ലാവരുടെയും ഈ ജീവിതം ഇതിനുള്ള ത്യാഗവും പ്രായശ്ചിത്തവും ആയിരിക്കും
ദ്രൌപതിക്ക് പാണ്ഡവരെ ഭർത്താക്കന്മാരായി സ്വീകരിക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുനില്ല...
ഇതെല്ലം ഒളിഞ്ഞു നിന്നു ധൃഷ്ടദ്യുമ്നൻ കേട്ടിരുന്നു ..അദ്ദേഹം ഇതെല്ലംധ്രുപദനെ അറിയിച്ചു വന്നത് അർജ്ജുനനായിരുന്നു എന്ന് അറിഞ്ഞതിൽ അദ്ദേഹം സന്തോഷിച്ചു ..പക്ഷെ തന്റെ മകളെ ഒരു വസ്തു എന്ന പോലെ പങ്കു വെക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ ദേഷ്യവും ദുഖവും ഒരുമിച്ചു വന്നു
ഇതേ സമയം ധൃതരാഷ്ട്രർ ദുര്യോധനറെ വിവാഹ വാർത്തയറിയാനായി അക്ഷമനായി കാത്തിരിക്കുകയായിരുന്നു ..വിദുരർ അവിടെയെത്തി ..
വിദുരർ : അങ്ങേയ്ക്ക് ഒരു സന്തോഷവാർത്തയുണ്ട് ദ്രൗപതിയെ വരിച്ചത് അർജ്ജുനൻ ആണ് പാണ്ഡവർ ജീവനോടെയുണ്ട് ..
ധൃതരാഷ്ട്രർക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല ..തന്റെ മകൻ സ്വയംവരത്തിൽ പരാജയപെട്ടു എന്ന വാർത്ത അദേഹത്തിനു തെല്ലു ദുഖം ഉണ്ടാക്കിയെങ്കിലും ..താൻ കാരണം മരിച്ചു എന്ന് കരുതിയ പ്രിയപ്പെട്ട പാണ്ഡവർ ജീവിച്ചിരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷിച്ചു ..
വിദുരർ : അങ്ങ് അവരെ പുത്ര വധുവിനൊപ്പം ഇവിടെയ്ക്ക് ക്ഷണിക്കണം ..അത് വഴി ഇപ്പോഴും അങ്ങയെ സംശയിക്കുന്ന ജനങ്ങൾക്ക് അങ്ങയുടെ നിരപരാധിത്വം ബോധ്യപെടും..
ദ്രിതരാഷ്ട്രാർ : പക്ഷെ ഞാൻ വിളിച്ചാൽ അവർ വരുമോ ? അവർ എന്നെ വിശ്വസിക്കുമോ വിധുർ ?
വിദുരർ : തീർച്ചയായും യുധിഷ്ടിരൻ അങ്ങയെ വിശ്വസിക്കും ..അനുജന്മാർ യുധിഷ്ടിരൻ പറയുന്നത് അനുസരിക്കുകയും ചെയ്യും ...
ധൃതരാഷ്ട്രർ : എങ്കിൽ എത്രയും പെട്ടെന്ന് അവരെ ഇങ്ങോട്ട് ക്ഷണിക്കു ..അവരെ സ്വീകരിക്കാൻ വേണ്ട കാര്യങ്ങളൊക്കെ ചെയ്യൂ ...
വിദുരർ : ശെരി ...ഞാൻ അവരെ ഇങ്ങോട്ട് ക്ഷണിക്കാം ...
വിധുർ വിവരം ഭീഷ്മരെ അറിയിക്കാനായി ഭീഷ്മരിന്റെയടുത്തെത്തി ..
ഭീഷ്മർ തന്റെ അമ്പുകളുടെ മൂർച്ച കൂട്ടുകയായിരുന്നു ..
വിധുർ : അങ്ങ് എന്താണ് ഈ ചെയ്യുന്നത് ?
ഭീഷ്മർ : ഞാൻ അറിഞ്ഞു ..എല്ലാം ..അവരെ നീ ഇങ്ങോട്ട് ക്ഷണിക്കാൻ പോകുകയല്ലേ ..ഇനി ഒരു യുദ്ധം അനിവാര്യമാണ് കാരണം ഒരു രാജ്യത്തിൽ രണ്ടു യുവരാജാക്കന്മാർ വാഴില്ല ..നിർഭാഗ്യവശാൽ എനിക്ക് പാണ്ടവർക്ക് എതിരെ യുദ്ധം ചെയ്യേണ്ടിവരും
വിദുരർ : അങ്ങ് എന്താണ് ഉദേശിക്കുന്നത് ..അവരെ ഇങ്ങോട്ട് ക്ഷണിക്കേണ്ട എന്നാണോ ?
ഭീഷ്മർ : അല്ല ..ഈ യുഗം നാശത്തിന്റേതു ആണ് ..വിധുർ ..ഇതൊന്നും നമ്മൾ വിചാരിച്ചാൽ തടുക്കാൻ കഴിയില്ല ..എല്ലാം നശിക്കും എന്നിട്ട് അതിൽ നിന്നും ഭാരതത്തിനു ഒരു നല്ല ഭാവിയുണ്ടാകും ..അതിനു സംഭവിക്കാൻ ഉള്ളതെല്ലാം സംഭവിച്ചേ മതിയാകൂ ...നീ കാംപില്ല്യയിൽ ചെന്ന് പാണ്ഡവരെ കൂട്ടികൊണ്ട് വരൂ
വിധുർ പാണ്ഡവരെ ക്ഷണിക്കാനായി കാംപില്ല്യയിലേക്ക് പോയി ..
പാണ്ഡവർ ജീവിചിരിക്കുന്നു എന്ന് അറിഞ്ഞ ശകുനി വിവരം ദുര്യോധനനെയും കർണ്ണനെയും മറ്റും അറിയിച്ചു ..ദുര്യോധനന് അത് താങ്ങാവുന്നതിനു അപ്പുറമായിരുന്നു ..
അവർ ഇവിടെ വരുന്നതിനു മുൻപ് ഇനിയെങ്കിലും അവിടെ ചെന്ന് വീരന്മാരെ പോലെ അവരെ യുദ്ധം ചെയ്തു വധിക്കുകയാണ് വേണ്ടത് എന്ന് കർണ്ണൻ പറഞ്ഞു ...
ശകുനി കർണ്ണനെ പരിഹസിച്ചു ..നീ അതിൽ ഒരുത്തൻ നിന്റെ വില്ല് ഓടിച്ചപ്പോൾ അവനെ നമിച്ചു പോന്നതല്ലേ ...എന്നിട്ടാണോ ..ഇപ്പോൾ അവരെ അഞ്ചു പേരെ യുദ്ധം ചെയ്തു വധിക്കുന്നതിനെ പറ്റിപറയുന്നത്
ഇത് കർണ്ണന് തീരെ രസിച്ചില്ല ..
കർണ്ണൻ : ഞാൻ ഇപ്പോഴല്ലേ പരാജയപെട്ടു തുടങ്ങിയത് നിങ്ങളോ ? എന്നിട്ട് കർണ്ണൻ ശകുനിയുടെ പരാജയങ്ങൾ എണ്ണി എണ്ണി പറയാൻ തുടങ്ങി...
ആദ്യം ഭീമനെ വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ചു ..അവനു പത്തു ആനയുടെ ശക്തികൂടി കിട്ടി ...പിന്നെ യുധിഷ്ട്ടിരൻ യുവരാജാവാകാതിരിക്കാൻ പഠിച്ചപണി പതിനെട്ടും പയറ്റി ..ഒടുവിൽ എന്നിട്ടും യുധിഷ്ടിരൻ രാജാവായി അവസാനം വാരനവട്ടിൽ അവരെ കൊല്ലാൻ പദ്ധതിയിട്ടു അതും പാളി എന്ന് മാത്രമല്ല.. ധ്രുപദനെന്ന ശക്തനായ ഒരു മിത്രത്തെ കൂടി അവർക്ക് കിട്ടി.. അത് കൊണ്ടാണ് ഞാൻ പറയുന്നത് അവിടെ ചെന്ന് വീരന്മാരെ പോലെ അവരെ യുദ്ധം ചെയ്തു വധിക്കുകയാണ് വേണ്ടത്..എന്ന് തോറ്റാലും അതിനും ഉണ്ടാകും ഒരു അന്തസ്സ് ..
ശകുനി : ഞാൻ നിങ്ങളെ വെച്ച് ഒരു പരീക്ഷണം നടത്താൻ ..
കർണ്ണൻ : മതി നിർത്ത്...ഇത് വേറെയാരെങ്കിലും ആണ് പറഞ്ഞിരുന്നതെങ്കിൽ അവന്റെ നാവു ഞാൻ പിഴുതെടുതേനെ..
ദുര്യോധനൻ : നിങ്ങൾ ഇങ്ങനെ തമ്മിൽ തല്ലാതെ ഇനി എന്തും ചെയ്യും എന്ന് പറ ..
ദുര്യോധനൻ ശകുനിയോടു പറഞ്ഞു ..കർണ്ണന് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു ...
ശകുനി : ശെരി ..നീ പറഞ്ഞത് കൊണ്ട് ഞാൻ ക്ഷമിക്കുന്നു .. എനിക്ക് തോനുന്നു ..ദ്രൗപതിയെ ഉപയോഗിച്ച് പാണ്ഡവരെ തമ്മിൽ അടിപ്പിക്കണം
ദുര്യോധനൻ : അത് ഒന്നും നടക്കുന്ന കാര്യമല്ല ..അവർ ഒരു ആത്മാവും പല ശരീരങ്ങളുമായി കഴിയുന്നവരാണ് അവർ ഒരിക്കലും ഒരു പെണ്ണിന് വേണ്ടി തമ്മിൽ അടിക്കില്ല ..ഇനിയത് എത്ര വലിയ സുന്ധരിയായിരുന്നാലും ..
ശകുനി : അങ്ങനെയാണെങ്കിൽ ധ്രുപദനെ പ്രലോഭിപിച്ചു നമ്മുടെ കൂടെ നിർത്തണം
ദുശ്ശാസനൻ : എന്ത് പറഞ്ഞാൽ ആണ് അയാൾ സ്വന്തം മരുമകനെ ഉപേക്ഷിച്ചു നമ്മളോടൊപ്പം വരുക ?
കർണ്ണൻ : എനിക്ക് തോനുന്നു ..നമ്മൾ ഒരിക്കലും ധ്രുപദനെ നമ്മുടെ പക്ഷം ചേർക്കരുത് എന്ന് കാരണം ദ്രുപധനും ദ്രോണാചാര്യരും ഇപ്പോൾ ബന്ധ ശത്രുക്കളാണ് അവർ ഒരിക്കലും ഒരു കൂരയ്ക്ക് കീഴിൽ നില്ക്കില്ല .ധ്രുപദൻ വന്നാൽ ദ്രോണാചാര്യർ മറു പക്ഷത്തേക്ക് പോകും....അത് നമുക്ക് ഒരു വലിയ നഷ്ട്ടമാകും ...പക്ഷെ എന്ത് തന്നെയായാലും യുദ്ധം നടക്കും ..
ശകുനി : ഇനി ഒരേ ഒരു വഴിയെ ഉള്ളു...നമ്മൾ കൂടുതൽ കുടിലതന്ത്രങ്ങൾ മേനയെണ്ടിവരും ...ദുര്യോധനാ... ഇനി എല്ലാം നിന്റെ കയ്യിലാണ് ...

No comments:
Post a Comment