Friday, September 12, 2014

മഹാഭാരതം - 21 (ജരാസന്ധൻ )

 കാണ്ടവപ്രസ്ഥത്തെ ഇന്ദ്രപ്രസ്ഥമാക്കി മാറ്റിയ ശേഷം  അവിടെയുണ്ടായിരുന്ന നാഗങ്ങളെയും രാക്ഷന്മാരെയും അർജ്ജുനൻ അഗ്നി ദേവന്റെ സഹായത്തോടെ ഉന്മൂലനം ചെയ്തു... വരുണനെ (വനത്തിന്റെ ദേവൻ ) അവരിൽ നിന്നും രക്ഷിച്ചതിന് അർജ്ജുനനു എന്തെങ്കിലും  സമ്മാനം കൊടുക്കാൻ അഗ്നിദേവൻ വരുണനോട് പറഞ്ഞു ..

 വരുണൻ   അർജ്ജുനന് ഗാന്ദീവം എന്ന ഒരു വില്ലും ..അക്ഷയ ധോണിയും  (അമ്പു തീരാത്ത ആവന്നാഴി )..മറ്റു സമ്മാനങ്ങളും നല്കി ..അർജ്ജുനൻ ..ശ്രീ കൃഷ്ണന്റെയും അഗ്നിദേവന്റെയും സഹായത്തോടെ ഇന്ദ്രപ്രസ്ഥം പൂർണമായും നാഗങ്ങളിൽ നിന്നും  രാക്ഷസന്മാരിൽ നിന്നും മോചിതമാക്കി ..രാക്ഷന്മാരുടെ രാജ ശില്പി  (architect ) കീഴടങ്ങിയത് കൊണ്ട് അയാളെ കൊന്നില്ല ..ശ്രീ കൃഷ്ണന്റെ ആജ്ഞ അനുസരിച്ച് അയാൾ ..പാണ്ടവർക്ക് വേണ്ടി അതുല്യമായ മനോഹരമായ ഒരു കൊട്ടാരം തന്നെ പണിത് ഉയർത്തി ..കൂടാതെ അർജ്ജുനനു ദേവദത്ത്  എന്ന ഒരു ശംഗും   ഭീമന് വേണ്ടി  വിശേഷപെട്ട ഒരു ഗദയും നല്കി ..ആ ഗദ കൊണ്ട് യുദ്ധം ചെയ്യുമ്പോൾ ഭീമനെ തോല്പിക്കാൻ ആർക്കും കഴിയില്ല ...എന്ന് അയാൾ പറഞ്ഞു ..

 അതോടു കൂടി പാണ്ഡവരുടെ ആത്മവിശ്വാസം വർദ്ധിക്കുകയും ..അവർ രാജസൂയ യജ്ഞം നടത്താൻ ആഗ്രഹിക്കുകയും ചെയ്തു ..അവരുടെ ആഗ്രഹം മനസ്സിലാക്കിയ ശ്രീ കൃഷ്ണൻ അവരോടു പറഞ്ഞു ..നിങ്ങൾക്ക് രാജസൂയം നടത്തുന്നതിനു ഒരു തടസ്സം ഉണ്ട്..മഗധയിലെ രാജാവ് ജരാസന്ധാൻ ..ഇപ്പോൾ എല്ലാ രാജാക്കന്മാരും ജരാസന്ധനുമായി സന്ധിയിൽ എർപെട്ടിരിക്കുകയാണ് ..അയാൾ വളരെ ശക്തനായ ഒരു എതിരാളിയാണ് ..ചേദിയുടെ രാജാവ്ജ ശിശുപാലനാണ് അദ്ധേഹത്തിന്റെ സേനാനായകൻ ജരാസന്ധനും രാജസൂയം നടത്താൻ ആഗ്രഹമുണ്ട് ..  അത് കൊണ്ട് നിങ്ങൾക്ക് രാജസൂയം നടത്തണമെങ്കിൽ ആദ്യം ജരാസന്ധനെ വധിക്കണം ..അതിനു കഴിയില്ലെങ്കിൽ രാജസൂയം തന്നെ മറന്നേക്കൂ ..

ഭീമൻ : അപ്പോൾ നമ്മൾ ഉടനെ മഗധ ആക്രമിക്കണം എന്നാണോ ?

ശ്രീ കൃഷ്ണൻ : ഒരിക്കലും പാടില്ല ..കാരണം യുദ്ധത്തിൽ ജരാസന്ധനെ  തോല്പിക്കാൻ ആർക്കും  കഴിയില്ല...അദ്ധേഹത്തിന്റെ സൈന്യത്തിന്റെ മുന്നിൽ വേറെ ആരുടെ സൈന്യവും വെറും നിസ്സാരമാണ്... ജരാസന്ധുമായി ഏറ്റു മുട്ടുന്നതിനു മുൻപ് അഞ്ചു കാര്യങ്ങൾ ഓർക്കണം .. .. ജരാസന്ധന്റെ അഹങ്കാരം രാജാക്കന്മാരെ കീഴടക്കുന്നതാണ് ..   അയാൾ മല്ലയുദ്ധത്തിൽ നിപുണനാണ് ..   അയാൾ 86 രാജാക്കന്മാരെ ഇപ്പോൾ തടവിലാക്കിയിട്ടുണ്ട് അയാൾക്ക്‌ ഇനി 14 രാജാക്കന്മാരെ കൂടി വേണം ശിവന് ബലി കൊടുക്കാൻ  ജരാസന്ധൻ  നൂറു രാജാക്കൻമാരെ ശിവന് ബലികൊടുത്തു ശക്തനായാൽ ..പിന്നെ അയാളെ തോല്പിക്കാൻ ആർക്കും കഴിയില്ല .. ആരെങ്കിലും ഈ ബലി തടഞ്ഞാൽ ശിവൻ പോലും അയാളോട് കടപെട്ടിരിക്കും ..ലോകം ഉള്ളിടത്തോളം കാലം ജനങ്ങൾ അയാളെ ഓർക്കുകയും ചെയ്യും ..

 ഇതെല്ലം കേട്ടശേഷം യുധിഷ്ടിരൻ രാജസൂയ യജ്ഞം തന്നെ ഉപേക്ഷിക്കാൻ തയ്യാറായി ..പക്ഷെ അങ്ങനെ ചെയ്‌താൽ പാണ്ഡവർ ഭീരുക്കളാണെന്ന് ലോകം പറയും ..അതിലും നല്ലത് ജരാസന്ധുമായി ഏറ്റു മുട്ടി മരിക്കുന്നതാണെന്ന് അർജ്ജുനൻ പറഞ്ഞു .പക്ഷെ ഇയാളുടെ ഈ ശക്തിയുടെ രഹസ്യം എന്താണ് ?

ശ്രീകൃഷ്ണൻ : അത് വളരെ വിചിത്രമായ ഒരു സംഭവമാണ് ...പണ്ട് ജരാസന്ധന്റെ അച്ഛൻ ബ്രിഹദത്തനു രണ്ടു പത്നിമാരുണ്ടായിരുന്നു ..അദ്ദേഹം അവർക്ക് വാക്ക് കൊടുത്തിരുന്നു ..അവരെ രണ്ടു പേരെയും ഒരേപോലെ സ്നേഹിക്കും എന്ന് അദ്ദേഹം അത് പാലിക്കുകയും ചെയ്തു ..പക്ഷെ വർഷങ്ങൾ കഴിഞ്ഞിട്ടും അദേഹത്തിനു  കുട്ടികൾ ഒന്നും ഉണ്ടായില്ല ..ഒടുവിൽ അദ്ദേഹം  കൗശിക് എന്ന ഒരു സന്യാസിയോട് തന്റെ ദുഖം പറയുകയും തനിക്കു ഒരു പുത്രനെ നല്കണം എന്ന് അപേക്ഷിക്കുകയും ചെയ്തു ..കൗശിക് അദേഹത്തിനു മന്ത്രശക്തി കൊണ്ട് ഒരു മാന്ത്രിക മാങ്ങ പ്രത്യക്ഷപെടുത്തി കൊടുത്തു ..അത് ഒരാൾക്ക്‌ മാത്രം കൊടുത്താൽ താൻ പത്നിമാർക്ക് കൊടുത്ത വാക്ക് പാലിക്കാനാവില്ല എന്ന് മനസ്സിലാക്കി ബ്രിഹദത്തൻ ആ മാങ്ങ രണ്ടാക്കി രണ്ടു പത്നിമാർക്കും കൊടുത്തു ..കുറച്ചു കാലത്തിനു ശേഷം പത്നിമാർ രണ്ടും തല മുതൽ കാലു വരെയുള്ള ഓരോ പാതി ശരീരങ്ങളാണ് പ്രസവിച്ചത് ..അവർ ജന്മം നല്കിയ ജീവനില്ലാത്ത അർദ്ധ ശരീരങ്ങൾ കണ്ടു പൊട്ടികരഞ്ഞു പോയി ..പക്ഷെ ജീവനില്ലാത്ത അവ കൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്നു മനസ്സിലാക്കി   അവർ അത് ഒരു വനത്തിൽ കൊണ്ട് ഉപേക്ഷിച്ചു ..ആ സമയത്ത് അത് വഴി വന്ന ജരാ എന്ന ഒരു രാക്ഷസ്സി ആ രണ്ടു മാംസകഷണങ്ങളും കയ്യിലെടുത്തു ..വെറുതെ ഒരു കൌതുകത്തിനു അവൾ അത് രണ്ടും ചേർത്ത് പിടിച്ചു പെട്ടെന്ന് അവ ഒന്നായി ജീവനുള്ള ഒരു കുട്ടിയായി മാറി എന്നിട്ട് ഉച്ചത്തിൽ കരഞ്ഞു ..ഇത് കേട്ട് ജരാ കുട്ടിയെ നിലത്തിട്ട് ഓടി രക്ഷപെട്ടു ..കുട്ടിയുടെ ശബ്ദം അമ്മമാർ തിരിച്ചറിഞ്ഞു അവനെ തിരികെ കൊട്ടാരത്തിലേയ്ക്ക് കൊണ്ട് പോയി ..അതാണ്‌ ജരാസന്ധൻ ..അയാൾ ഒരാളല്ല രണ്ടു പേരാണ് അത് കൊണ്ട് തന്നെ അയാളെ  യമരാജനു പോലും ഒന്നും ചെയ്യാൻ കഴിയില്ല ..      പക്ഷെ ഞാനും ,അർജ്ജുനനും ഭീമനും കൂടി ഒരുമിച്ചു നിന്നാൽ ജരാസന്ധിനെ വധിക്കാൻ കഴിയും ..ഒറ്റയ്യ്ക്ക് നമ്മളിൽ ആര് ചെന്നാലും ജരാസന്ധിനെ തോല്പിക്കാൻ കഴിയില്ല ..ജരാസന്ധനെ യുദ്ധത്തിൽ തോല്പിക്കാൻ കഴിയില്ല ..പക്ഷെ ഒരു ദ്വന്തയുദ്ധത്തിൽ കഴിഞ്ഞേക്കും .. അത് കൊണ്ട് നമ്മൾ മൂന്നു പേരും കൂടി ബ്രാഹ്മണന്റെ വേഷത്തിൽ അവിടെ ചെന്ന് എങ്ങനെയെങ്കിലും ജരാസന്ധിനെ ഒരു  ദ്വന്തയുദ്ധത്തിനു വെല്ലു വലിക്കണം ...

 അവർ പദ്ധതി അനുസരിച്ച് ബ്രാഹ്മണ വേഷത്തിൽ ജരാസന്ധന്റെ കൊട്ടാരത്തിൽ എത്തി..ആദരവോടു കൂടി അവരെ ജരാസന്ധൻ സ്വീകരിച്ചു ..എന്നിട്ട് അവർക്ക് എന്താണ് ആവിശ്യം എന്ന് ചോദിച്ചു ..ശ്രീ കൃഷ്ണൻ പറഞ്ഞു എന്റെ ഈ രണ്ടു സുഹൃത്തുക്കളും ഇന്ന് അർദ്ധരാത്രി വരെ മൗന വ്രതത്തിലാണ്..അത് കൊണ്ട് ഞങ്ങൾ അർദ്ധരാതിയ്ക്ക് ശേഷം ഞങ്ങളുടെ ആവിശ്യം അങ്ങയെ അറിയിക്കാം ..

ജരാസന്ധൻ : ശെരി ..എന്നാൽ അർദ്ധരാത്രി വരെ അതിഥികൾക്കുള്ള മുറിയിൽ വിശ്രമിച്ചോളൂ ..സമയമാകുമ്പോൾ ഞാൻ തന്നെ നിങ്ങളെ വന്നു കാണാം

അവർ  അർദ്ധരാതിയാകുന്നത് വരെ കാത്തിരുന്നു ..അർദ്ധരാത്രിയായിട്ടും ജരാസന്ധനെ കാണാത്തതിനാൽ  അർജ്ജുനൻ അക്ഷമനായി ..

അർജ്ജുനൻ : അയാൾ എന്താണ് ഇത് വരെയും വരാത്തത് ഇനി നമ്മളെ മറന്നു കാണുമോ ?

ശ്രീ കൃഷ്ണൻ : അയാൾ തീർച്ചയായും വരും ..അയാൾ വലിയ ധാന ശീലനും ആണ് അയാൾക്ക്‌ ബ്രാഹ്മണരോട് വലിയ ആധരവും...ഉണ്ട് ...

 വൈകാതെ ജരാസന്ധാൻ എത്തി ...അയാൾ അർജ്ജുനന്റെ കയ്യിലെ ചന്ദനം കണ്ടു വന്നിരിക്കുന്നത്  ..ബ്രാഹ്മണരല്ല എന്ന് മനസ്സിലാക്കി ...

ജരാസന്ധാൻ : ബ്രാഹ്മണർ ..ചന്ദനം ഉപയോഗിക്കില്ല ..നിങ്ങൾ ബ്രാഹ്മണരല്ല ..നിങ്ങൾ ക്ഷത്രിയരാണ്..ആരാണ് നിങ്ങൾ ..നിങ്ങൾക്ക് എന്താണ് വേണ്ടത് ?

ശ്രീ കൃഷ്ണൻ : നിങ്ങൾ ദ്വന്തയുധം ചെയ്യണം ..ഞങ്ങളിൽ ആരെ വേണമെങ്കിലും നിങ്ങൾക്ക് തിരഞ്ഞെടുക്കാം ...

ജരാസന്ധൻ ഭീമനെ കാണിച്ചിട്ട് പറഞ്ഞു ..ഇയാൾ മതി ..നിങ്ങൾ രണ്ടു പേരും എനിക്ക് പറ്റിയ എതിരാളികൾ അല്ല ...നിങ്ങളിൽ ആരെങ്കിലുമായി ഞാൻ ദ്വന്തയുധം ചെയ്‌താൽ ജനം ചിരിക്കും ....പക്ഷെ നിങ്ങൾ ആരാണ് ..

ശ്രീ കൃഷ്ണൻ : ഞാൻ ശ്രീ കൃഷ്ണൻ ..ഇത് അർജ്ജുനനും ഭീമനും ..ഞങ്ങൾ നിങ്ങളുടെ ശത്രുക്കളാണ് അത് കൊണ്ട് ആണ് ഇങ്ങനെ ഒരു മാർഗ്ഗം ഉപയോഗിച്ചത് ,,

ജരാസന്ധൻ: നിങ്ങൾ എന്റെ ശത്രുവോ ? ..അതിനു ഞാൻ നിങ്ങളെ ഇതിനു മുൻപ് ഒരു വിധത്തിലും ഉപദ്രവിചിട്ടില്ലെല്ലോ ??!

ശ്രീ കൃഷ്ണൻ : നീ അധർമ്മം ചെയ്യുന്നവനും ....ദുഷ്ടനും .ആണ് ..അത് കൊണ്ട് നീ ഞങ്ങളുടെ ശത്രുവാണ് ...

ജരാസന്ധൻ: ഞാനോ ? അധർമ്മം ചെയ്യുന്നവനോ ..ദുഷ്ടനോ ?

ശ്രീ കൃഷ്ണൻ : എന്താ സംശയം ...ആ 86 രാജാക്കന്മാർ നിനക്ക് എന്ത് ദ്രോഹം ചെയ്തിട്ടാണ് നീ അവരെ പിടിച്ചു വെച്ചിരിക്കുന്നത് ? നീയല്ലെല്ലോ അവർക്ക് ജീവൻ കൊടുത്തത് ..പിന്നെ എന്ത്  അധികാരത്തിലാണ് അവരുടെ ജീവൻ നീ ബലി കൊടുക്കാൻ തീരുമാനിച്ചത് ? നിന്റെ വിചാരം ശിവൻ നിന്റെ ബലി സ്വീകരിക്കും എന്നാണോ ? ..ഒരിക്കലും ഇല്ല ..നീ ഇതെല്ലം ഉപേക്ഷിച്ചു ..തിരിച്ചു നന്മയുടെയും ധർമ്മത്തിന്റെയും വഴിയിലേയ്ക്കു വാ ..  മരണമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ സത്യം ..മരണത്തിൽ നിന്ന് രക്ഷപെടാം എന്ന് നീ കരുതുന്നെങ്കിൽ ...നീ ഒരു പമ്പര വിഡ്ഢിയാണ് ...

ജരാസന്ധൻ : മതി ...നിനക്ക് ദ്വന്തയുധം അല്ലെ വേണ്ടത് ഞാൻ തയ്യാർ...

അടുത്ത ദിവസം രാവിലെ ജരാസന്ധന്റെ പുത്രനായ സഹദേവനും  അർജ്ജുനനും ശ്രീ കൃഷ്ണനും  മറ്റു അംഗങ്ങൾക്കും..ജനങ്ങൾക്കും മുൻപിൽ മഗധയിലെ ഒരു ഗോദയിൽ വെച്ചു ഭീമനും ജരാസന്ധനും ഏറ്റുമുട്ടി..പതിനാലു ദിവസം നീണ്ടു നിന്ന പോരാട്ടത്തിനു ഒടുവിൽ  ഭീമൻ ജരാസന്ധനെ കീഴടക്കി ..ഇനി എന്താണ് ചെയ്യേണ്ടത് എന്ന് അറിയാൻ ശ്രീ കൃഷ്ണനെ നോക്കി ...ശ്രീ കൃഷ്ണൻ ഒരു ചുള്ളികമ്പ് എടുത്തു രണ്ടായി കീറി രണ്ടു ദിശയിലേക്കു എറിഞ്ഞു ..അതിന്റെ അർഥം മനസ്സിലാക്കി ഭീമൻ ജരാസന്ധന്റെ ഒരു കാലിൽ ചവിട്ടി പിടിച്ചു ..മറ്റെ കാലിൽ പിടിച്ചു വലിച്ചു രണ്ടായി കീറി ..രണ്ടു ദിശയിലേക്കു എറിഞ്ഞു....പക്ഷെ ..അവ രണ്ടും ഒന്ന് ചേർന്ന് വീണ്ടും ജരാസന്ധൻ ജീവൻ വെച്ച് അട്ടഹസിക്കാൻ തുടങ്ങി ..വീണ്ടും ഭീമൻ അത് തന്നെ ചെയ്തു .അവ രണ്ടും വീണ്ടും ഒന്ന് ചേർന്ന് ജീവൻ വെച്ചു..നിസ്സാഹയനായ ഭീമൻ ശ്രീ കൃഷ്ണനെ നോക്കി .. ..ശ്രീ കൃഷ്ണൻ വീണ്ടും ഒരു ചുള്ളികമ്പ് എടുത്തു രണ്ടായി കീറി രണ്ടു ദിശയിലേക്കു എറിഞ്ഞു...പക്ഷെ ഇത്തവണ വലതുവഷത്തുള്ളത് ഇടത്തേക്കും ഇടതു വശത്തുള്ളത് വലത്തേക്കും ആണ് എറിഞ്ഞത് ..ഭീമൻ ..ജരാസന്ധനെ വലിച്ചു കീറി എതിർ ദിശകളിലേയ്ക്ക് എറിഞ്ഞു ..അതോടെ ജരാസന്ധൻ മരിച്ചു ...

 അതിനു ശേഷം അവർ ജരാസന്ധൻ തടവിലാക്കിയിരുന്ന രാജാക്കന്മാരെയെല്ലാം മോചിപ്പിച്ചു എന്ന് മാത്രമല്ല ..അവർക്ക് അവരുടെ രാജ്യം തിരിച്ചു നല്കുകയും ചെയ്തു .. സഹദേവൻ തന്റെ അച്ഛൻ ചെയ്ത എല്ലാ തെറ്റുകൾക്കും ശ്രീ കൃഷ്ണനോട് മാപ്പ് ചോദിച്ചു ..അച്ഛന്റെ മരണാനന്തര ചടങ്ങുകൾ  ചെയ്യാൻ അനുവദിക്കണം എന്ന് അപേക്ഷിച്ചു...ശ്രീ കൃഷ്ണൻ പറഞ്ഞു അതിനു നിനക്ക് ആരുടേയും അനുവാദം ചോദിക്കേണ്ട ആവിശ്യമില്ല ..ഞങ്ങൾ ഞങ്ങളുടെ ധർമ്മമാണ് ചെയ്തത് നീ നിന്റെ ധർമ്മം ചെയ്തു കൊള്ളൂ ..എന്നിട്ട് സഹദേവനെ മഗധയുടെ രാജാവാക്കി..മോചിപ്പിക്കപെട്ട രാജാക്കന്മാരും സഹദേവനും പാണ്ഡവരുടെ മിത്രങ്ങളായി...


Flag Counter

No comments:

Post a Comment