Friday, September 5, 2014

മഹാഭാരതം-3 (പാണ്ടവരും കൗരവരും )

                            കുറച്ചു കാലത്തിനു ശേഷം അംബിക അന്ധനായ ഒരു പുത്രനെയും (ധൃതരാഷ്ട്രർ)  അംബാലിക മഞ്ഞ നിറമുള്ള ഒരു പുത്രനെയും (പാണ്ടു)..ദാസി പൂർണ ആരോഗ്യവാനായ പുത്രനെയും (വിദുരർ) പ്രസവിച്ചു ...മൂന്നു പേരുടെയും ഗുരു ഭീഷ്മർ ആയിരുന്നു ..പാണ്ടുവിനെ രാഷ്ട്രീയവും വിധുരരെ ആയുധ വിദ്യകളും പഠിപ്പിച്ചിരുന്നു..

 ധൃതരാഷ്ട്രർ അന്ധനായതു  കൊണ്ട് ഭീഷ്മർ ധൃതരാഷ്ട്രരെ പ്രതേകം ശ്രദ്ധിച്ചിരുന്നു ..അയാളുടെ കഴിവുകളിൽ ഭീഷ്മർ വിശ്വസിച്ചിരുന്നു .  ..ധൃതരാഷ്ട്രർ    നിഷ്പ്രയാസം കരിങ്കല്ല് പോലും തകർക്കാൻ കഴിവുള്ള ശക്തനാണ് എന്നും   ..ധൃതരാഷ്ട്രർക്ക്  മറ്റു രണ്ടു പേരെകാളും നന്നായി ആയുധവിദ്യകളും ..രാഷ്ട്രീയവും അറിയാം എന്നും ഭീഷ്മർ വിശ്വസിച്ചിരുന്നു .. അത് കൊണ്ട് കുമാരന്മാർക്കു രാജ്യകാര്യങ്ങൾ നോക്കി നടത്താൻ ഉള്ള പക്വത ആയി എന്ന് തോന്നിയപ്പോൾ ഭീഷ്മർ ധൃതരാഷ്ട്രരെ രാജാവാക്കണം എന്നാണു തീരുമാനിച്ച് അവരെ മൂന്നു പേരെയും അടുത്തേക്ക് വിളിച്ചിട്ട്  വിദുരരോടും  പാണ്ടുവിനോടുമായി പറഞ്ഞു ..  നിങ്ങൾ  രണ്ടു പേരും  ധൃതരാഷ്ട്രരുടെ കണ്ണുകളുടെ സ്ഥാനത്ത് നിന്ന് നിങ്ങളുടെ   മൂത്ത ജേഷ്ടനായ അവനെ രാജ്യകാര്യങ്ങളിൽ സഹായിക്കണം

പാണ്ട് സന്തോഷത്തോടെ അത് സമ്മതിച്ചു ..പക്ഷെ വിദുരർക്ക് ഭീഷ്മറിന്റെ അഭിപ്രായത്തോട് യോജിക്കാൻ ആയില്ല .
വിദുരർ :  രാജാവാകാൻ പൂർണ ആരോഗ്യം വേണം അത് കൊണ്ട് ..അന്ധനായ ധൃതരാഷ്ട്രരെ രാജാവാക്കുന്നത് രാജ്യത്തിനു നല്ലതാവില്ല .. അതിനു കൂടുതൽ അർഹൻ  പാണ്ടുവാണെന്നാണ് എന്റെ അഭിപ്രായം ..

വിദുരരുടെ  ഈ അഭിപ്രായം  ധൃതരാഷ്ട്രരെ വല്ലാതെ വേദനിപ്പിച്ചു ..ഇനി ഭീഷ്മർ എന്ത് തീരുമാനിക്കും എന്നതിനെ ആശ്രയിച്ചിരിക്കും തന്റെ ജീവിതം എന്ന് മനസിലാക്കി ധൃതരാഷ്ട്രർ ഭീഷ്മരുടെ മറുപടി കാത്തു നിന്നു..വിദുരർ പറഞ്ഞത് വളരെ പ്രാധാന്യം അര്ഹിക്കുന്ന ഒരു വസ്തുതയാണ് എന്ന് തിരിച്ചറിഞ്ഞ ഭീഷ്മർ ..അന്തിമ തീരുമാനം എടുക്കാനുള്ള അവകാശം
 സത്യവതിയെ ഏല്പിച്ചിട്ട് പറഞ്ഞു ..ആര് രാജാവ് ആയാലും എനിക്ക് ഒരു പോലെയാണ്  അയാളെ ഞാൻ  തുണയ്ക്കും ...ആരെവേണമെങ്കിലും  അമ്മയ്ക്ക്  തിരഞ്ഞെടുക്കാം ..

 സത്യവതി പാണ്ടുവിനെ രാജാവാക്കാൻ ഭീഷ്മരിനോട് പറഞ്ഞു ..ഭീഷ്മർ പാണ്ടുവിനെ രാജാവും ആക്കി വിധുരരെ മന്ത്രിയും ആക്കി അങ്ങനെ  ..പാണ്ടു ..ഹസ്തനപുരിയുടെ രാജാവായി ...അതോടു കൂടി തനിക്കു അർഹതപെട്ട സ്ഥാനമാണ് പാണ്ടുവിനു നല്കിയത് എന്ന ചിന്ത ധൃതരാഷ്ട്രരെ വേട്ടയാടാൻ തുടങ്ങി ..താൻ അന്ധനായത് കൊണ്ടാണ് തനിക്കു രാജാവാകാനുള്ള അവസരം നഷ്ടപെട്ടത് എന്ന് ഓർത്തപ്പോൾ ധൃതരാഷ്ട്രർക്ക്  സങ്കടം അടക്കാനായില്ല ...  തനിക്കു അവകാശപെട്ട സ്ഥാനമാണ്   മറ്റുള്ളവർ എല്ലാം ചേർന്ന് തട്ടിയെടുത്തു പാണ്ടുവിനു നല്കിയത് എന്ന ചിന്ത അവന്റെ മനസ്സിൽ പകയുടെ  കനൽ വീഴ്ത്തി ..

പാണ്ടു സമർത്ഥനായ ഒരു ഭരണാധികാരിയായിരുന്നു .. ..പാണ്ടുവിന്റെ ശക്തിയും വിദുരരുടെ ബുദ്ധിയും കൊണ്ട് അവർ ഹസ്ഥിനപുരിയെ സമ്പന്നമാക്കി ..പാണ്ടു തന്റെ രാജ്യത്തിന്റെ അതിരുകൾ വളരെ വേഗം വളർത്തി..കുറച്ചു കാലം കഴിഞ്ഞു തന്റെ മക്കൾക്ക്‌ വിവാഹപ്രായമായി എന്ന് സത്യവതി ഭീഷ്മരിനോട് പറഞ്ഞു

ഭീഷ്മർ : ശെരിയാണ് ..ഞാനും അത് ആലോചിച്ചു ..അങ്ങനെയാണെങ്കിൽ ധൃതരാഷ്ട്രരെ ആദ്യം വിവാഹം കഴിപ്പിക്കണം മൂത്തത് ധൃതരാഷ്ട്രർ ആണെല്ലോ  ..ഗാന്ധാര  രാജ്യത്തെ രാജകുമാരിക്ക് വിവാഹം ആലോചിക്കുന്നുണ്ട്..ഞാൻ ഉടൻ തന്നെ അങ്ങോട്ട്‌ പോയി രാജാവിനെ കാണാം ..

സത്യവതി അത് സമ്മതിച്ചു ..

ഭീഷ്മർ ഗാന്ധാര രാജ്യത്തെത്തി ..അവിടെ രാജാവും മകൻ ശകുനിയും ചൂത് കളിചിരിക്കുകയായിരുന്നു ..ഭീഷ്മർ അവരോടു കാര്യങ്ങൾ അവതരിപ്പിച്ചു ..പക്ഷെ അന്ധനായ    ധൃതരാഷ്ട്രർക്ക് ഗാന്ധാരിയെ വിവാഹം ചെയ്തു കൊടുക്കുന്നത് അവർക്ക് ഇഷ്ടമായിരുനില്ല....പണ്ടുവിനു വേണ്ടിയാണെങ്കിൽ അവർക്ക് സമ്മതമാണ് എന്ന് അവർ പറഞ്ഞു ..

ഭീഷ്മർ : അന്ധനായ അവനു കണ്ണുകൾ ആകാൻ കഴിയുന്ന ഒരു പെണ്‍കുട്ടിയെയാണ്  ധൃതരാഷ്ട്രർക്ക്  ആവിശ്യം ..ഞാൻ ഗാന്ധാരിയെ കുറിച്ച് കേട്ടിട്ടുണ്ട് ..ഗാന്ധാരിക്ക് മാത്രമേ അതിനു കഴിയൂ അതുകൊണ്ടാണ് ഗാന്ധാരിയെ ധൃതരാഷ്ട്രർക്ക് ആലോചിച്ചത്..

 പക്ഷെ അവർ മൌനം പാലിച്ചു ..പക്ഷെ ഈ സംഭാഷണങ്ങൾ   എല്ലാം ഗാന്ധാരി കേൾക്കുന്നുണ്ടായിരുന്നു .. അവൾ പറഞ്ഞു .....നിയമപ്രകാരം വരനെ തിരഞ്ഞെടുക്കാനുള്ള അവകാശം എനിക്കാണ് ..ധൃതരാഷ്ട്രരെ വിവാഹം ചെയ്യാൻ കഴിയുന്നത്‌ ഞാൻ എന്റെ ഭാഗ്യമായി കരുതുന്നു ..കാരണം അദ്ദേഹം എന്നെ വിവാഹം ചെയ്യുന്നത് ഭാഹ്യ സൌന്ദര്യം കണ്ടിട്ടല്ല ..കാലങ്ങൾ കഴിഞ്ഞു എന്റെ സൌന്ദര്യം നഷ്ട്ടപെട്ടാലും ഞങ്ങൾ തമ്മിലുള്ള ബന്ധത്തിനു  ഒരു കോട്ടവും സംഭവിക്കില്ല...ഇത്രയും പറഞ്ഞു ഗാന്ധാരി ഒരു തുണികൊണ്ട് അവളുടെ കണ്ണുകൾ മൂടികെട്ടി ..

ഇത് കണ്ടു അത്ഭോതത്ത്തോടെ ഭീഷ്മർ അതിന്റെ കാരണം തിരക്കി ..

 ഗാന്ധാരി : ഇത് ആവിശ്യമാണ്..ഭർത്താവിന്റെ ലോകം  തന്നെയാകണം ഭാര്യയുടെതും..ഭാര്യ ഭർത്താവിന്റെ ദുഖങ്ങൾ അറിയണം ..അത് കൊണ്ട് ഇന്ന് മുതൽ ഞാനും കണ്ണുകൾ മൂടികെട്ടി അന്ധയായി ജീവിക്കും നിങ്ങൾ വിവാഹത്തിനുള്ള ഒരുക്കങ്ങൾ ചെയ്തുകൊള്ളൂ

       തന്റെ മകളുടെ തീരുമാനത്തിൽ അഭിമാനം തോന്നിയ രാജാവ് അവളെ അനുഗ്രഹിച്ചു ..പക്ഷെ സഹോദരനായ ശകുനിക്ക് ഈ ബന്ധം ഒരു അപമാനമായാണ്‌ തോന്നിയത് ..അയാൾക്ക്‌ ഭീഷ്മരോടും ..ഹസ്ഥിനപുരിയോടും വെറുപ്പായി

    ...വൈകാതെ അവരുടെ വിവാഹം നടന്നു ...ഗാന്ധാരി കണ്ണുകൾ മൂടികെട്ടിയത്  ധൃതരാഷ്ട്രർക്ക് ഇഷ്ടപെട്ടിരുനില്ല ..അദ്ദേഹം അത് അവളോട്‌ തുറന്നു പറഞ്ഞു ..എത്ര നിർബന്ധിച്ചിട്ടും..അവൾ തന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നും ..ഒടുവിൽ സഹികെട്ട് ..

ധൃതരാഷ്ട്രർ : അന്ധനായ എന്നെ  വിവാഹം കഴിച്ചു നീ നിന്റെ ജീവിതം ഹോമിക്കുകയാണ് എന്ന് നിനക്ക് തോനുന്നുണ്ടാവും അല്ലെ ?  അത് കൊണ്ടല്ലേ നീ എന്റെ മുഖം പോലും കാണാൻ തയ്യാറാകാത്തത് ...

ഗാന്ധാരി : അങ്ങനെയല്ല .. സ്വപ്നങ്ങൾ ഉണ്ടാകുന്നത് അന്ധകാരത്തിൽ നിന്നാണ് അങ്ങയെ ദൈവം സ്വപ്നങ്ങൾ കാണുവാൻ ആയി സൃഷ്ടിച്ചതാണ് ..അതാണ്‌ അങ്ങയുടെ ഭാഗ്യം അങ്ങേയ്ക്ക് തീരുമാനിക്കാം ഏതു തരം  സ്വപ്നം കാണണം എന്ന് ..

 എന്നാൽ തന്റെ വൈകല്യത്തെ കുറിച്ച് ഓർത്തു കൂടുതൽ വിഷമം ഉണ്ടാക്കാൻ മാത്രമേ ഗാന്ധാരിയുടെ ഈ വാക്കുകൾ ഉപകരിച്ചുള്ളൂ...

 ധൃതരാഷ്ട്രർ : എല്ലാം എന്റെ വിധിയാണ് ..ഞാൻ അന്ധനല്ലായിരുന്നെങ്കിൽ ഞാൻ ആകുമായിരുന്നു.. രാജാവ് ..എനിക്ക് പാണ്ടുവിനെ ഇഷ്ടമാണ് ..വിദുരർ പറഞ്ഞത് ശെരിയാണ്  ..പക്ഷെ....എന്റെ സിംഹാസനം ആണ് ഇപ്പോൾ പാണ്ടുവിന്റെത് ആയതു ..കൂടാതെ ഇനി കുന്തി നീ ഇരിക്കേണ്ട സ്ഥാനത് രാജ്ഞിയായി വരും .. ഞാൻ വിചാരിച്ചത് എനിക്ക് വൈകല്ല്യമുള്ളത് കാരണം ആണ് എന്നെ രാജാവാക്കാതിരുന്നത് ..പക്ഷെ എന്റെ മകന് രാജാവാകാമെല്ലൊ എന്നാണു ..എന്നാൽ ..അതും ഇനി സംശയമാണ്..അവർക്ക് ആണ് ആദ്യം മകൻ ജനിക്കുന്നത് എങ്കിൽ അവനാകും രാജാവ് ...എല്ലാം എന്റെ വിധി...

 അതേസമയം ..കുന്തിഭോജന്റെ രാജ്യത്ത് കുന്തിയുടെ സ്വയംവരത്തിൽ കുന്തി പാണ്ടുവിനെ തന്റെ ഭർത്താവായി സ്വീകരിച്ചു ..ആദ്യ രാത്രി അവൾ പാണ്ടുവിനെ കാത്തിരിക്കുമ്പോൾ അവൾ ചെയ്ത വലിയ ഒരു തെറ്റ് അവൾക്കു ഓർമ്മ വന്നു...

   പണ്ടൊരിക്കൽ കുന്ധിഭോജന്റെ അടുക്കൽ വന്ന ദുർവാസാവിനെ പിതാവിനെ പോലെ പരിചരിച്ചതിനു  പകരമായി എന്ത് വരം വേണമെങ്കിലും ചോദിച്ചു കൊള്ളാൻ ദുർവാസാവ് കുന്തിയോട് പറഞ്ഞു ..

കുന്തി : അങ്ങേയ്ക്ക് ഭാവി അറിയാൻ കഴിയുമെല്ലൊ ഭാവിയിൽ പ്രയോജനപെടുന്ന എന്തെങ്കിലും വരം തന്നാൽ മതി..

ദുർവാസാവ് അവളെ വശീകരണ മന്ത്രം എന്ന വരം നല്കി അനുഗ്രഹിച്ചു .. കുന്തി ദേവലോകത്ത്‌ നിന്നും  ആരെ വിളിച്ചാലും ..അയാൾ കുന്തിയുടെ അടുത്ത് വരും എന്നതായിരുന്നു .ആ വരത്തിന്റെ പ്രതേകത.. .

 വരം ലഭിച്ചതിനു ശേഷം കുന്തിക്ക് സംശയമായി ..വെറും ഒരു മനുഷ്യ സ്ത്രീ ആയ താൻ വിളിച്ചാൽ ദേവലോകത്ത്‌ നിന്നും ആരും വരും അത്രേ ..എന്നാൽ അതൊന്നു പരീക്ഷിക്കണമെല്ലൊ എന്ന് അവർ കരുതി ...

 വരം സത്യമാണോ എന്ന് അറിയാൻ സൂര്യ ഭഗവാനെ പ്രാർത്ഥിച്ചു...സൂര്യൻ ദേവലോകത്ത്‌ നിന്നും വന്നു ..

മന്ത്രം പരീക്ഷിച്ചതാണ് എന്നോട് ക്ഷമിക്കണം എന്നൊക്കെ കുന്തി സൂര്യനോട് പറഞ്ഞു ...പക്ഷെ സൂര്യൻ അതൊന്നും സമ്മതിച്ചില്ല ..

സൂര്യൻ : ദുർവാസാവിന്റെ വരം അനുസരിച്ച് ഞാൻ എന്തെങ്കിലും നല്കാതെ പോയാൽ അത് വലിയ ആപത്തുകൾ  ഉണ്ടാക്കും..അത് കൊണ്ട് എന്തെങ്കിലും ആവിശ്യപെടാൻ പറഞ്ഞു

കുന്തി : എന്നാൽ അങ്ങ് അങ്ങേയ്ക്ക് ഇഷ്ടമുള്ളത് തന്നു കൊള്ളൂ..

സൂര്യൻ : അങ്ങനെയെങ്കിൽ  ഞാൻ നിനക്ക് കവചകുണ്ഡലങ്ങൾ ജന്മനായുള്ള ഒരു പുത്രനെ തരാം അവൻ ലോകമെങ്ങും കർണൻ എന്ന പേരിൽ അറിയപ്പെടും

 മന്ത്ര ശക്തി കൊണ്ട്  സൂര്യൻ കുന്തിയിൽ നിന്നും ഒരു പുത്രനെ സൃഷ്ടിച്ചു നല്കി

പക്ഷെ കന്യകയായ കുന്തി അപമാനം ഭയന്ന് ആ കുഞ്ഞിനെ ഒരു കുട്ടയിലാക്കി നദിയിൽ ഒഴുക്കി ...ഇതായിരുന്നു കുന്തി ചെയ്ത പാപം ...

 പെട്ടെന്ന് മുറിയിലേയ്ക്ക് കയറിവന്ന  പാണ്ടുവാണു  കുന്തിയെ ചിന്തയിൽ നിന്നും ഉണർത്തിയത്....അദ്ദേഹം വന്നത് യുദ്ധത്തിനു പോകുന്ന കാര്യം പറയുന്നതിനായിരുന്നു ... സ്വസ്ഥമായ കുടുംബ ജീവിതം ആരംഭിക്കുന്നതിനു മുന്പ് രാജ്യത്തിനെ കൂടുതൽ വലുതാക്കണം ..എന്ന് പാണ്ടു പറഞ്ഞു...ഒരു ക്ഷത്രിയന്റെ ഭാര്യ എന്ന നിലയിൽ അദ്ദേഹത്തെ സന്തോഷത്തോടെ പറഞ്ഞയക്കേണ്ടത്‌ തന്റെ കടമയാണ് എന്ന് കുന്തിക്ക് അറിയാമായിരുന്നു .. അങ്ങനെ പാണ്ടു കുന്തിയുടെ വിജയാശംസകളോടെ  യുദ്ധത്തിനു പുറപ്പെട്ടു

 പാണ്ടു യുദ്ധം ചെയ്തു കാശി ,കലിംഗദേശം,മഗധ ..എന്നീ  അനേകം  രാജ്യങ്ങൾ പിടിച്ചടക്കി ..ഒരിക്കൽ അദ്ദേഹം യുദ്ധം കഴിഞ്ഞു മടങ്ങുമ്പോൾ മാദ്ര ദേശത്തെ രാജാവ്  ശല്ല്യർ വലിയ ഒരു സൈന്യവുമായി  വന്നു...എന്നിട്ട് പറഞ്ഞു ...ഈ മുഴുവൻ സേനയും അങ്ങേയ്ക്കുള്ളതാണ്...മാദ്ര ദേശത്തെ പാണ്ടുവിനു സമർപ്പിക്കുന്നു ..എന്ന്

പാണ്ടു മാദ്രയിലെ രാജാവായ ശല്ല്യരെ   ആലിംഗനം ചെയ്തു ..എന്നിട്ട് ..അയാളോട് പറഞ്ഞു ...നിങ്ങളുടെ നല്ല മനസ്സിന് നന്ദി ..പക്ഷെ  മാദ്രയിലെ രാജാവ് നിങ്ങൾ  തന്നെയായിരിക്കും

     ഇതിൽ സന്തുഷ്ടനായ അദ്ദേഹം പാണ്ടുവിനു സമ്മാനമായി മാദ്രയിലെ രാജകുമാരി  മാദ്രിയെ നല്കി ...കുന്തി സമ്മതിക്കുകയാണെങ്കിൽ മാത്രം മാദ്രിയെ പത്നിയായി സ്വീകരിക്കാം എന്ന് പാണ്ടു പറഞ്ഞു ..

 അങ്ങനെ പാണ്ടു മാദ്രിയോടൊപ്പം ഹസ്തനപുരിയിലെത്തി ..കുന്തിയും കൊട്ടാരത്തിലെ മറ്റു അംഗങ്ങളും മാദ്രിയെ സന്തോഷത്തോടെ സ്വീകരിച്ചു .....

      പാണ്ടു തന്റെ ശത്രുക്കളെ മിത്രങ്ങളാക്കിയും എതിർത്തു നിന്നവരെ തോല്പ്പിച്ചും ഹസ്തിനപുരി കൂടുതൽ വിസ്ത്രിതമാക്കി കൊണ്ടിരുന്നു ...ഒടുവിൽ ഭീഷ്മർ പറഞ്ഞു ..  ഹസ്തനപുരിക്ക് ഇനി ശത്രുക്കൾ ഇല്ലെന്നും..അത് കൊണ്ട് ഇനിയെങ്കിലും രാജാവായ പാണ്ടു കുറച്ചു കാലം വിശ്രമജീവിതം നയിക്കണം  ...പാണ്ടു അത് സമ്മതിച്ചു ..അങ്ങനെ പാണ്ടു തന്റെ പത്നിമാരോടൊപ്പം വിനോദയാത്രയ്ക്ക് പുറപ്പെട്ടു ..തന്റെ അഭാവത്തിൽ ജേഷ്ടനായ ധൃതരാഷ്ട്രർ ആയിരിക്കും രാജാവെന്നും അദേഹത്തിനു  എല്ലാവരും രാജാവിന് നല്കുന്ന ആദരവു നല്കണം എന്നും പാണ്ടു പറഞ്ഞിരുന്നു

 വിനോദയാത്രയ്ക്ക് പോയ പാണ്ടു ഭാര്യമാരോടൊപ്പം പല വിനോദങ്ങളിലും പങ്കെടുത്തു ..ഒരിക്കൽ മാദ്രിയുമായി കുതിരപന്തയം വെച്ചു ..പാണ്ടു ജയിച്ചാൽ പാണ്ടുവിനു അഞ്ചു പുത്രന്മാരെ നല്കണം എന്ന് പറഞ്ഞു ..പാണ്ടു തോറ്റാൽ എന്ത് നല്കും എന്ന് ചോദിച്ചപ്പോൾ അതിനും അഞ്ചു പുത്രന്മാരെ നല്കണം എന്ന് തന്നെയാണ് പാണ്ടു പറഞ്ഞത് ..രണ്ടു പേരും ചിരിച്ചു കൊണ്ട് പന്തയം ആരംഭിച്ചു ..അതിൽ പാണ്ടു ജയിച്ചു ..അവർ അപ്പോഴേയ്ക്കും ഒരു സന്യാസിയുടെ വീടിനു മുൻപിൽ എത്തി ...അദ്ധേഹത്തിന്റെ പേര് കിന്തം എന്നായിരുന്നു ..സന്യാസി അവരെ സ്വീകരിച്ചു ഇരുത്തി ഒരു മനുഷ്യന് ജീവിതത്തിൽ വീട്ടേണ്ട മൂന്നു കടങ്ങളെ കുറിച്ച് പറഞ്ഞു കൊടുത്തു ..അത് ഇപ്രകാരമായിരുന്നു .

.ഒന്ന്  ദേവന്മാരോടുള്ള കടം (മഹാവിഷ്ണുവിനോട്‌ ) അത് ദാനധർമ്മങ്ങൾ ചെയ്യുകവഴി വീട്ടാം ..രണ്ടാമത്തേത് സന്യാസിമാരോടുള്ള കടം (ശിവനോട്) അത് അറിവ് നേടുന്നത് വഴി വീട്ടാം ..മൂന്നാമത്തേത് ബ്രഹ്മാവിനോടുള്ള കടം ആണ് അത് സന്താനങ്ങൾ ഉണ്ടാകുമ്പോഴാണ് തീരുക ..അവരുടെ അനേകം സംശയങ്ങൾക്ക് ആ സന്യാസി ഉത്തരം നല്കിയ ശേഷം പുത്രന്മാർ ജനിക്കട്ടെ എന്ന് അവരെ അനുഗ്രഹിച്ച ശേഷം യാത്രയാക്കി ..കിന്തത്തിനു മക്കൾ ഒന്നും ഉണ്ടായിരുന്നില്ല

 അതേ സമയം ഹസ്തനപുരിയിൽ ധൃതരാഷ്ട്രർ..അല്പകാലത്തേക്ക് ആണെങ്കിലും   അദേഹത്തിനു ലഭിച്ച രാജ പദവി ആസ്വദിക്കുകയായിരുന്നു ..ശകുനി ഈ അവസരം ഉപയോഗിച്ച്  ധ്രധരാഷ്ട്രരെ വിധുരനും പാണ്ടുവിനും എതിരെ തിരിക്കാൻ വേണ്ടി പലതും പറഞ്ഞു ..അദ്ദേഹം രാജാവാകാതിരുന്നത് വിദുരരുടെ കുബുദ്ധി കാരണമാണെന്നും ..ഇപ്പോൾ  ധ്രധരാഷ്ട്രരെ രാജാവാക്കിയിരിക്കുന്നത് പോലും ധൃതരാഷ്ട്രരെ അപമാനിക്കാൻ  വേണ്ടിയാണെന്നും ..ഇനി പാണ്ടു തിരിച്ചു വരാൻ പാടില്ല  ധൃതരാഷ്ട്രർ തന്നെ രാജാവായി ഭരിക്കണം ..ഈ അവസരം  ധൃതരാഷ്ട്രർ ഉപയോഗപെടുത്തണം എന്നും ശകുനി പറഞ്ഞു ...പക്ഷെ ധൃതരാഷ്ട്രർ ഇതൊന്നും ചെവികൊണ്ടില്ല ..തന്റെ സഹോദരന്മാർക്കെതിരെ തന്റെ മനസ്സിൽ വിഷം കുത്തിവെക്കാൻ നോക്കേണ്ട എന്ന്  ധൃതരാഷ്ട്രർ ശകുനിയോടു പറഞ്ഞു

    കുറച്ചു നാൾ കഴിഞ്ഞു സത്യവതി ഭീഷ്മറിനെ വിളിപ്പിച്ചു പറഞ്ഞു ..പാണ്ടുവിനെ കാണാതെ ഇനി  വയ്യ അത് കൊണ്ട് ഇനി എത്രയും പെട്ടെന്ന് പാണ്ടുവിനെ തിരിച്ചു വിളിക്കണം ..ഭീഷ്മർ ഈ കാര്യം ധൃതരാഷ്ട്രരെ അറിയിച്ചു ..അദേഹത്തിനു രാജാവായി ജീവിച്ചു കൊതി തീർന്നിരുന്നില്ല..ധൃതരാഷ്ട്രർ പലതും പറഞ്ഞു ആ തീരുമാനം മാറ്റാൻ ശ്രമിച്ചു .. .ധൃതരാഷ്ട്രർ രാജാവ് എന്ന സ്ഥാനം ശെരിക്കും അയാളുടെ അവകാശമായി കാണാൻ തുടങ്ങിയിരിക്കുന്നു ..എന്ന് ഭീഷ്മർ മനസ്സിലാക്കി അതിന്റെ അപകടം തിരിച്ചറിഞ്ഞ ഭീഷ്മർ . ധൃതരാഷ്ട്രരെ ശകാരിച്ചു ...ഒടുവിൽ പറഞ്ഞു ...സത്യവതി നിന്റെ അമ്മയാണ് അവരുടെ സന്ദേശം ആജ്ഞയ്ക്ക്  തുല്യമാണ്  ..

അത് കേട്ടതോടെ വേറെ വഴിയില്ലാത്തതിനാൽ  ധൃതരാഷ്ട്രർ പാണ്ടുവിനെ ദൂതനെ  അയച്ചു  കാര്യം അറിയിച്ചു .....ഭക്ഷണം കഴിച്ച ശേഷം പുറപ്പെടാം  എന്ന് പാണ്ടു  ഭാര്യമാരോട് പറഞ്ഞു ..അങ്ങനെ അവർ ഭക്ഷണം കഴിക്കാനായി ഇരുന്നപ്പോൾ പെട്ടെന്ന് എവിടെ നിന്നോ ഒരു പുലിയുടെ അലർച്ച കേട്ടു...അത് കേട്ടപ്പോൾ മാദ്രിക്ക് പുലിത്തോൽ കിട്ടിയാൽ കൊള്ളാമായിരുന്നു എന്ന് തോന്നി അവൾ തന്റെ ആഗ്രഹം പാണ്ടുവിനെ അറിയിച്ചു ..തന്റെ പ്രിയപ്പെട്ട ഭാര്യയുടെ ആഗ്രഹം സാധിച്ചിട്ടു മതി ഇനി ഭക്ഷണം പോലും എന്ന് തീരുമാനിച്ച്
 പാണ്ടു പുലിയെ തേടി ഇറങ്ങി ..എന്തോ ശബ്ദം കേട്ട പാണ്ടു ആ ദിക്കിലേക്ക് അമ്പ് എയ്തു ..അത് കൊണ്ടത്‌  മുനി കിന്തത്തിനും അദ്ധേഹത്തിന്റെ പത്നിക്കുമായിരുന്നു ..പത്നി തത്ക്ഷണം മരിച്ചു ...മുനി പാണ്ടുവിനു മാപ്പ് കൊടുക്കാൻ തയ്യാറായിരുനില്ല ശബ്ദം കേട്ടു ജീവിയെ തിരിച്ചറിയാൻ ഉള്ള കഴിവ് ഇല്ലെങ്കിൽ ശബ്ദത്തെ അടിസ്ഥാനമാക്കി അമ്പ് ചെയ്യാൻ പാടില്ലായിരുന്നു എന്നും ..അങ്ങനെ ചെയ്തതിനാൽ രാജാവ് പാണ്ടു നിയമം ലങ്കിച്ചിരിക്കുന്നു..കൂടാതെ കിന്തത്തിനു  കുട്ടികൾ ഇല്ലാത്തതു കാരണം ബ്രഹ്മാവിനോടുള്ള കടം വീട്ടാതെയാണ് കിന്തം മരിക്കുന്നത് ..അത് കൊണ്ട് പാണ്ടുവും അങ്ങനെ തന്നെ മരിക്കണം ..എന്നും അതിനാൽ ഇനി പാണ്ടു  അതിനു ശ്രമിച്ചാൽ  തത്ക്ഷണം മരിക്കും എന്ന് കിന്തം പാണ്ടുവിനെ ശപിച്ചു ..

 പാണ്ടു ഭാര്യമാരോട് ശാപത്തിന്റെ കാര്യം മറച്ചു വെച്ച് കിന്തതിനെയും പത്നിയും അറിയാതെ കൊല്ലാൻ ഇടയായി എന്നും അതിനു പ്രായചിത്തമായി   സന്യസിക്കാൻ തീരുമാനിച്ചിരിക്കുന്നു ..എന്നും പറഞ്ഞു..അവർ കൊട്ടാരത്തിലേക്ക് യാത്രയായി ..പാണ്ടു സംഭവിച്ചത് കൊട്ടാരത്തിലെ എല്ലാവരെയും അറിയിച്ചു  ..അറിഞ്ഞു കൊണ്ടാണെങ്കിലും അല്ലെങ്കിലും ഹത്യ പാപമാണെന്നും അത് കൊണ്ട് ശിക്ഷ തന്നെ വേണമെന്നും..അറിയാതെ ചെയ്തതിനാൽ വനവാസമാണ് ശിക്ഷ ..അറിഞ്ഞു കൊണ്ടായിരുനെങ്കിൽ വധ ശിക്ഷയാകുമായിരുന്നു എന്ന് വിധുരരും അറിയാതെ സംഭാവിച്ചതായതിനാൽ അത് ഒരു പാപം അല്ല എന്ന് ധൃതരാഷ്ട്രരും വാദിച്ചു ..പാണ്ടു സ്വയം ശിക്ഷ വിധിച്ചു ..വനവാസം ..

 മറ്റു ദ്രിസ്സാക്ഷികൾ ഇല്ലാതിരുന്നിട്ട് കൂടിയും ഇത് ഇവിടെ വന്നു പറഞ്ഞു സ്വയം ശിക്ഷ വിധിച്ചത് ജനങ്ങൾക്ക്‌ ഒരു മാതൃകയാണ് എന്നും പാണ്ടുവിന്റെ തീരുമാനം ശെരിയാണ് എന്നും  ഭീഷ്മർ പറഞ്ഞു..

 പാണ്ടു ധൃതരാഷ്ട്രരെ രാജാവാക്കി ...വനവാസത്തിനു തയാറായി ..ഒപ്പം പാണ്ടുവിന്റെ പത്നിമാരായ മാദ്രിയും കുന്തിയും ..അവരെ അദ്ദേഹം തടയാൻ ശ്രമിച്ചെങ്കിലും ...സീത ശ്രീ രാമനൊപ്പം  വനവാസത്തിനു പോയത് പോലെ തന്നെയാണ് ഇതെന്നും അത് കൊണ്ട്   അവരെ തടയരുത് എന്നും കുന്തിയും മാദ്രിയും പാണ്ടുവിനോട് അപേക്ഷിച്ചു..സമ്മതിക്കാതെ പാണ്ടുവിനു വേറെ വഴിയില്ലായിരുന്നു...അവർ സത്യവതിയോടും ഭീഷ്മരിനോടും കൊട്ടാരത്തിലെ മറ്റു അംഗങ്ങളോടും യാത്ര പറഞ്ഞു വനവാസത്തിനു പുറപെട്ടു ..

                     പാണ്ടുവിന്റെ വാനവാസത്ത്തിന്റെ വിവരം അറിഞ്ഞ ശകുനി സന്തോഷിച്ചു  .  ഇതാണ് ശെരി എന്നും ധൃതരാഷ്ട്രർ  തന്നെയാണ് രാജാവാകേണ്ടത് എന്നും ശകുനി ധൃതരാഷ്ട്രരോട് പറഞ്ഞു ....അത് കേട്ടപ്പോൾ അയാൾക്കും സന്തോഷമായി ..ശകുനിയോടുല്ല ധൃതരാഷ്ട്രരുടെ വിശ്വാസവും സ്നീഹവും കൂടാൻ ശകുനിയുടെ ഈ അഭിപ്രായ പ്രകടനം കാരണമായി ..

    വനത്തിലെത്തിയ പാണ്ടു മറ്റു സന്യാസിമാരോടൊപ്പം പൂജകൾ ചെയ്തു..കഴിച്ചു കൂട്ടി  ..ഒരിക്കൽ ബ്രഹ്മലോകത്തെയ്ക്ക് പോകാൻ തയ്യാറായ സന്യാസിമാരോടൊപ്പം പുറപ്പെടാൻ ഒരുങ്ങിയ പാണ്ടുവിനെ സന്യാസിമാർ തടഞ്ഞു ..പാണ്ടുവിനു ബ്രഹ്മാവിനോടുള്ള കടം തീർക്കാതെ ബ്രഹ്മ ലോകത്തേയ്ക്ക് പ്രവേശിക്കാൻ കഴിയില്ല എന്ന് അവർ പറഞ്ഞു ..പാണ്ടു ധർമ്മ  സങ്കടത്തിലായി ..ചിന്തിച്ചു നിൽക്കുന്ന പാണ്ടുവിനോട് അതിനുള്ള കാരണം അന്വേഷിച്ചു ..ആദ്യം ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും ഒടുവിൽ പാണ്ടു തനിക്കു കിട്ടിയ ശാപത്തെ കുറിച്ച് കുന്തിയോട് പറഞ്ഞു

  കുന്തിയും ശാപത്തെ കുറിച്ച് ഓർത്തു  വിഷമിച്ചു ..പെട്ടെന്ന് തന്നെ കുന്തി തനിക്കു ദുർവാസാവിൽ നിന്നും ലഭിച്ച വശീകരണ മന്ത്രത്തെ കുറിച്ച് പാണ്ടുവിനോട് പറഞ്ഞു ..പാണ്ടുവിന്റെ  നിർദേശപ്രകാരം കുന്തി ധർമ രാജനെ  പ്രാർഥിച്ചു വരുത്തി അദ്ദേഹം കുന്തിക്ക് ഒരു പുത്രനെ സമ്മാനിച്ചു ..അവനു അവർ യുധിഷ്ടരൻ എന്ന് പേര് വെച്ചു  ..ഈ വാർത്ത ഹസ്തനപുരിയിലെത്തി ..ഭീഷ്മർ ദ്രിതരാഷ്ട്രരെ അറിയിച്ചു .. അറിഞ്ഞപ്പോൾസത്യത്തിൽ ധൃതരാഷ്ട്രരും ..ഗാന്താരിയും നടുങ്ങിയെങ്കിലും അവർ അത് പ്രകടിപ്പിക്കാതെ അവരുടെ ആശംസകൾ പാണ്ടുവിനെ അറിയിക്കാൻ പറഞ്ഞു..

  .ഒരിക്കൽ വേദവ്യാസൻ ഹസ്തനപുരിയിൽ വന്നു താമസിച്ചിരുന്നു ..അന്ന് അദ്ദേഹത്തിനു പൂജയ്ക്കും പ്രാർഥനയ്ക്കും വേണ്ടിയിരുന്ന കാര്യങ്ങളൊക്കെ ശ്രദ്ധയോടെ ഗാന്ധാരി ചെയ്തു കൊടുത്തു ..ഗാന്ധാരിയുടെ പ്രവർത്തിയിൽ സന്തുഷ്റ്റനായ വേദവ്യാസൻ അവൾക്കു എന്ത് വരമാണ് വേണ്ടത് എന്ന് ചോദിച്ചു ..അന്ന് ഗാന്ധാരി പറഞ്ഞിരുന്നു അവൾക്കു നൂറു പുത്രന്മാര വേണമെന്ന് ..കുറച്ചു കാലത്തിനു  ശേഷം ഗാന്ധാരി ഗർഭിണിയായി..  ഏകദേശം 2 വർഷം  കഴിഞ്ഞും ഗാന്ധാരി പ്രസവിച്ചില്ല..ഈ സമയം ആണ് യുധിഷ്റ്റിരന്റെ ജന്മ വാർത്ത ഹസ്തനപുരിയിൽ എത്തുന്നത് ..ഇത് ഗാന്ധാരിയ്ക്ക് ഒരേ സമയം   സങ്കടവും ദേഷ്യവും ഉണ്ടാകാനിടയാക്കി  അവൾ ശക്തിയായി തന്റെ വയറ്റത്തടിച്ചു .വിലപിച്ചു ..ഇത് എന്താണ് ഇങ്ങനെ ...ദൈവമേ ...ഞാൻ അല്ലെ ആദ്യം ഗർഭം ധരിച്ചത് ..എന്നിട്ട് ഇപ്പോൾ ആദ്യം അവർക്കാണെല്ലോ ആദ്യം കുട്ടി ജനിച്ചത്‌ .".    ..കുറച്ചു കാലം കൂടി കഴിഞ്ഞാണ് ഗാന്ധാരി പ്രസവിച്ചത് പക്ഷെ അത് വെറും ഒരു മാംസപിണ്ടമായിരുന്നു..ഇത് കണ്ടു ദ്രിതരാഷ്ട്രരും ഗാന്ധാരിയും നിരാശരായി ..ഇതറിഞ്ഞ വ്യാസാൻ തന്റെ അനുഗ്രഹം ഒരിക്കലും പാഴായി പോകില്ല എന്ന് പറയുകയും ..ആ മാംസപിണ്ടത്തെ നൂറു കഷണങ്ങളാക്കി വെണ്ണ തേച്ചു ഭരണിയിൽ അടച്ചു കുഴിച്ചിടാൻ ഗാന്ധാരിയോടു പറഞ്ഞു ..അപ്പോൾ ഗാന്ധാരി തനിക്കു ഒരു പുത്രിയെ കൂടി വേണമെന്ന് പറഞ്ഞു ..അത് പ്രകാരം മാംസപിണ്ടത്തെ നൂറ്റി ഒന്ന്   കഷണങ്ങളാക്കി മുറിച്ചു..വെണ്ണ തേച്ചു ഭരണിയിലാക്കി കുഴിച്ചിട്ടു ..രണ്ടു വർഷം കഴിഞ്ഞു ആ ഭരണികളിൽ ആദ്യത്തേത് തുറന്നപ്പോൾ വന്ന കുട്ടിക്ക് ദുര്യോധനൻ എന്ന് അവർ പേരിട്ടു രണ്ടാമത്തെതിന് ദുശ്ശാസനൻ എന്നും ..ഇവരെ കൂടാതെ 98 ആണ്‍കുട്ടികളെയും നൂറ്റി ഒന്നാമത്തെ ഭരണിയിൽ നിന്നും ഒരു പെണ്‍കുട്ടിയെയും പുറത്തെടുത്തു ..പെണ്‍കുട്ടിക്ക് അവർ ദുശ്ശള എന്നും പേര് വെച്ചു... ധൃതരാഷ്ട്രർക്കും ഗാന്ധാരിക്കും കൂടി ജനിച്ച ഈ 101 മക്കളും അവരെ സഹായിച്ചവരും ആണ് കൗരവർ എന്നറിയപെടുന്നത്  ..അതിനു ശേഷമാണ് കുന്തിക്ക് അടുത്ത പുത്രൻ ജനിക്കുന്നത്

     വീണ്ടും കുറച്ചു വർഷങ്ങൾക്കു ശേഷം  പാണ്ടുവിന്റെ നിർദേശപ്രകാരം കുന്തി വരുണനെയും..പ്രാർഥിച്ചു വരുത്തി അദ്ദേഹം കുന്തിക്ക് ഒരു പുത്രനെ സമ്മാനിച്ചു..ആ പുത്രൻ അറിയാതെ കുന്തിയുടെ കയ്യിൽ നിന്നും താഴെ ഒരു കരിങ്കല്ലിൽ വീണു കരിങ്കല്ല് തകർന്നു..അവൻ ഒരു സാധാരണ ആണ്‍ കുട്ടിയല്ല എന്ന് തിരിച്ചറിഞ്ഞ പാണ്ടു അവനു ഭീമൻ എന്ന് പേരുവെച്ചു ....

  മറ്റൊരു അവസരത്തിൽ പാണ്ടുവിന്റെ നിർദേശപ്രകാരം കുന്തി ഇന്ദ്രനെ പ്രാർത്ഥിച്ചു വരുത്തുകയും ഇന്ദ്രൻ ഒരു പുത്രനെ നല്കുകയും ചെയ്തു അവനു അർജ്ജുനൻ എന്ന് പേര് വെച്ചു...
കുന്തി മന്ത്രം മാദ്രിക്ക് പറഞ്ഞു കൊടുത്തു മാദ്രി അശ്വിനി കുമാരന്മാരിൽ  നിന്നും ഇരട്ട പുത്രന്മ്മാരെ നേടി അവർക്ക് നകുലൻ എന്നും സഹദേവൻ എന്നും പേര് വെച്ചു..അങ്ങനെ  പാണ്ടു ആവിശ്യപെട്ടത്‌ പോലെ അവർ രണ്ടു പേരും കൂടി പാണ്ടുവിനു അഞ്ചു പുത്രന്മാരെ നല്കി ..വാക്ക് പാലിച്ചു ...പാണ്ടുവിന്റെ ഈ അഞ്ചു പുത്രന്മാരാണ് പഞ്ചപാണ്ഡവർ എന്ന് അറിയപെടുന്നത്

Flag Counter

1 comment:

  1. വായുദേവനെ പ്രാർത്ഥിച്ചതിലൂടെയാണ് ഭീമൻ ഉണ്ടായത്. വരുണ ദേവനെയായിരുന്നില്ല

    ReplyDelete