Tuesday, September 9, 2014

മഹാഭാരതം -19 (കാണ്ടവപ്രസ്ഥം )

 യുധിഷ്ടിരന് കാണ്ടവപ്രസ്ഥം  നല്കിയ വിവരം അറിഞ്ഞ മറ്റു പാണ്ടവർക്ക് അതിയായ സങ്കടവും ..ദേഷ്യവും തോന്നി ...വല്യച്ചൻ കാണിച്ചത് വല്ല്യ അന്യായമായി പോയി ..സ്വന്തം മകനെ രാജാവാക്കാൻ വേണ്ടി ഒന്നിനും കൊള്ളാത്ത കാണ്ടവപ്രസ്ഥം തന്നു നമ്മളെ ഒഴിവാക്കുകയാണ് എന്ന് അവർ ഒരേ സ്വരത്തിൽ പറഞ്ഞു ..

 യുധിഷ്ടിരനും കുന്തിയും  അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ  ശ്രമിച്ചു ..

കുന്തി : നിങ്ങൾക്ക് എന്ത് അറിയാം ..ഈ ലോകം മുഴുവൻ നിങ്ങൾക്ക് എതിരായാലും പിതാമഹൻ ഒരിക്കലും നിങ്ങൾക്ക് എതിരെ തിരിയില്ല ..അദ്ദേഹം എടുത്തതാണ് ഈ തീരുമാനമെങ്കിൽ ഇത് തന്നെയാകും എല്ലാവർക്കും നല്ലത്

അർജ്ജുനൻ : അത് ഞങ്ങൾക്ക് അറിയാം അമ്മെ പക്ഷെ അദ്ദേഹം രാജ്യം വിഭജിക്കാൻ മാത്രമേ പറഞ്ഞുള്ളൂ ..ഹസ്തനപുരി ദുര്യോധനു കൊടുത്തത് അദ്ദേഹത്തിന്റെ തീരുമാനമാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല

ഭീമൻ : അതെ ..പിതാമഹനെ ചെന്ന് കണ്ടു ചോദിക്കണം ..രാജ്യം അങ്ങ് പറഞ്ഞത് പോലെ വിഭാജിക്കപെട്ടു ..പക്ഷെ ഞങ്ങൾക്ക് എന്താണ് കിട്ടിയത്

പെട്ടെന്ന് ഇത്രയും നേരം പാണ്ഡവർ പറയുന്നത് കേട്ടിരുന്ന ശ്രീ കൃഷ്ണൻ ഇടപെട്ടു ..

ശ്രീ കൃഷ്ണൻ : നിങ്ങൾക്ക് എന്താണ് കിട്ടിയത് എന്ന് ഞാൻ പറയാം ..ഇനി കാണ്ടവപ്രസ്ഥമാണ് നിങ്ങളുടെ കർമ്മ ഭൂമി...

യുധിഷ്ടിരൻ : അതെ ശ്രീ കൃഷ്ണൻ പറയുന്നതാണ് ശെരി ..അല്ലെങ്കിൽ തന്നെ വാരനവട്ടിൽ നിന്നും രക്ഷപെട്ടതിൽ പിന്നെ അമ്മയ്ക്ക് ഹസ്തനപുരിയിൽ നില്ക്കുന്നത് ഇഷ്ടമല്ല ..നമ്മൾ ഇവിടെ നിന്നാൽ ..ആ ശകുനിയുടെ ഗൂഡാലോചനകളിൽ നിന്നും എങ്ങനെ രക്ഷപെടാം എന്ന് ആലോചിക്കാനേ നേരം ഉണ്ടാകൂ .. .ഇനിയും ഞാൻ പറയുന്നത് നിങ്ങൾക്ക് മനസ്സിലാകുനില്ലെങ്കിൽ ഞാൻ വല്ല്യച്ചനോട് പറയാം എന്റെ അനുജന്മാർക്ക് സമാധാനമല്ല ..ഹസ്തനപുരിയാണ് വേണ്ടത് എന്ന് ..ഈ വിഭജനത്തിനു ഞാൻ സമ്മതിച്ചത് തന്നെ ഒരു യുദ്ധം ഒഴിവാക്കാനാണ് ..ഹസ്തനപുരിയിൽ യുദ്ധവും വിനാഷവുമാണ് ഉള്ളത് കാണ്ടവപ്രസ്ഥത്തിൽ സമാധാനവും ..പുരോഗതിയും ഉണ്ട് ..പക്ഷെ ഇതൊന്നും ഞാൻ ഒറ്റയ്ക്ക് വിചാരിച്ചാൽ നടക്കില്ല ..നിങ്ങളാണെന്റെ ശക്തി ..നിങ്ങൾ എന്റെയൊപ്പം ഉണ്ടെങ്കിൽ കാണ്ടവപ്രസ്ഥത്തെ ഇന്ദ്രൻ പോലും താമസിക്കാൻ കൊതിക്കുന്ന സ്വർഗ്ഗ തുല്യമായ ഒരു സ്ഥലമാക്കി മാറ്റാം ...

 മറ്റു പാണ്ഡവർ അത് സമ്മതിച്ചു ..

ദുര്യോധനൻ സന്തുഷ്ടനായിരുന്നു ..പക്ഷെ ശകുനി വീണ്ടും തന്റെ കുടില തന്ത്രങ്ങളുമായി ദുര്യോധനന്റെ മനസ്സ് മാറ്റി

ശകുനി : ഇപ്പോഴും ...നിന്റ്റെ അച്ഛൻ ചെയ്തത് നീതിയല്ല ..ഈ മുഴുവൻ രാജ്യത്തിനും യഥാർത്ഥ അവകാശി നീയാണ് ..ഇത് മുഴുവൻ നിന്റേതു ആകാതെ എനിക്ക് സമാധാനമാകില്ല .

ദുര്യോധനൻ : അതിനു ഇനി നമുക്ക് എന്ത് ചെയ്യാൻ കഴിയും ...?

ശകുനി : ഇനി നീ എങ്ങനെയെങ്കിലും യദുവംശത്തിലെ ആരെങ്കിലുമായി സുഹൃത്ത് ബന്ധം സ്ഥാപിക്കണം ..ശ്രീ കൃഷ്ണൻ ബുദ്ധിമാനാണ് ..അത് കൊണ്ട് അവനു കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാകും ..നീ എങ്ങനെയെങ്കിലും ബലരാമന്റെ പ്രീതി പിടിച്ചു പറ്റണം..അതിനു വേണ്ടി അവന്റെ കാലു പിടിക്കാനും നീ മടിക്കേണ്ട ...

ദുര്യോധനൻ : കാലു പിടിക്കാനോ ..എന്റെ അച്ഛന്റെയും  അമ്മാവന്റെയും പോലും കാലു പിടിക്കുന്നത്‌ എനിക്കിഷ്ടമല്ല ..എന്നിട്ടാണ് ഇനി ബലരാമന്റെ

ശകുനി : നീ ബാലിഷമായി ചിന്തിക്കാതെ ..ജീവിതത്തിൽ വിജയിക്കണമെങ്കിൽ ആരുടെയെങ്കിലും ഒക്കെ കാലു പിടിക്കേണ്ടി വരും ...

 ദുര്യോധനൻ ശകുനി പറഞ്ഞത് അനുസരിച്ച് ബലരാമനെ ചെന്ന് കണ്ടു ഹസ്തനപുരി ചുറ്റികാണിക്കാൻ എന്ന് പറഞ്ഞു വിളിച്ചു കൊണ്ട് പോയി ..ദുര്യോധനൻ മനപൂർവം ശ്രീ കൃഷ്ണനെ വിളിച്ചില്ല ..ശ്രീ കൃഷ്ണൻ ആദ്യം വിധുരരെയും ദ്രോണരേയും  ചെന്ന് കണ്ടു ..അതിനു ശേഷം ഭീഷ്മരേയും

 ഭീഷ്മർ യുധിഷ്ടിരന്റെ കിരീട ധാരണ ചടങ്ങുകൾ  കെങ്കേമമായി നടത്താൻ ആളുകളെ ഏർപാട് ചെയ്തു ...വിദുർ  അവിടെയെത്തി ബലരാമനെ ദുര്യോധനൻ വിളിച്ചു കൊണ്ട് പോയ കാര്യം പറഞ്ഞു ..

 ഭീഷ്മർ : അവനു ഇനിയും തൃപ്തിയായില്ലേ ...ഇനി എന്തിനുള്ള പുറപ്പാടാണ് അവൻ ?

വിധുർ : ദുര്യോധനൻ ..ഈ രാജ്യ  വിഭജനത്തിൽ തൃപ്തനല്ല ..അവൻ നഷ്ട്ടപെട്ട ഭാഗം കൂടി കിട്ടാതെ അടങ്ങില്ല ..

ഭീഷ്മർ : ഇവന്റെ ഈ അസൂയ എന്നാണു അവസാനിക്കുക ??

 പെട്ടെന്ന് ആ സദസ്സിലേയ്ക്ക് ശ്രീ കൃഷ്ണൻ കടന്നു വന്നു ..

ശ്രീ കൃഷ്ണനോട് ഭീഷ്മർ ചോദിച്ചു ..കിരീട ധാരണത്തിനു ശേഷം എന്താണ് പദ്ധതി ?

ശ്രീ കൃഷ്ണൻ : ഞാൻ കുറച്ചുനാൾ പാണ്ടവർക്കൊപ്പം കാണ്ടവപ്രസ്ഥത്തിൽ നില്ക്കാം  എന്ന് വിചാരിക്കുന്നു ..

 അതെ സമയം ദുര്യോധനും ദുശ്ശാസനനും കൂടി ബലരാമനെ നല്ലവണ്ണം ഭക്ഷണം നല്കി സല്കരിച്ചു ..ബലരാമനെ അവരുടെ പക്ഷം ചേർക്കാൻ ശ്രമിച്ചു

    അടുത്ത ദിവസം രാവിലെ രാജസദസ്സില്‍ എല്ലാവരും യുധിഷ്ടിരന്റെ പട്ടാഭിഷേകത്തിനായി  ഒരുങ്ങിയിരിക്കുകയായിരുന്നു ..അവര്‍ പാണ്ഡവരെയും ദ്രൌപതിയേയും കാത്തിരുന്നു ..

 യുധിഷ്ടിരൻ  തന്റെ അമ്മയായ കുന്തിയോട് തിലകകുറി അണിയിച്ചു അനുഗ്രഹിക്കാന്‍ പറഞ്ഞു

കുന്തി : പുത്രന്റെ  വിവാഹ ശേഷം കടമകളും അവകാശങ്ങളുടേയും അതിര്‍ വരമ്പുകള്‍ നിശ്ചയിക്കണം ..ഇനി നിങ്ങളുടെ കാര്യങ്ങള്‍ നോക്കേണ്ടത്   ദ്രൗപതിയാണ് ..അതു കൊണ്ട്‌ അവളുടെ സംരക്ഷണവും നിങ്ങളുടെ കടമയാണ്‌ ..നീ ഒരു രാജാവായാത്‌ കൊണ്ട്‌ നിനക്കു അവളോടുള്ള കടമ കൂടുതലാണ് ..നിങ്ങള്‍  ദ്രൗപതിയേയും കൂട്ടി രാജസദാസ്സിലേക്ക് ചെല്ലൂ ..

 യുധിഷ്ടിരൻ : അപ്പോള്‍ അമ്മയോട് എനിക്ക്‌ യാതൊരു കടമയും ഇല്ലേ? അമ്മ രാജസദാസ്സിലേയ്ക്ക് വരുന്നില്ലേ?

കുന്തി : ഇല്ല .. ഞാന്‍ നിങ്ങളുടെ ഉത്തരവാദിത്തമല്ല ..ഞാന്‍ നിങ്ങളുടെ വാല്ല്യച്ഛന്റെ  ഉത്തരവാദിത്തമാണ്‌..നിങ്ങളുടെ അച്ഛനുള്ളപ്പോള്‍ എനിക്ക്‌ രാജ്ഞിയായി രാജസദാസ്സില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല..പിന്നെ എന്തിനാ ഇനി ഇപ്പോള്‍?

രാജസദാസ്സിലേയ്ക്ക് അവര്‍ ചെന്നു ..അവിടെ ദുര്യോധനൻ  ഒഴിച്ചു മറ്റുള്ള രാജകുടുംബാംഗങ്ങളും സന്യാസി ശ്രേഷ്ടന്മാരും  ഉണ്ടായിരുന്നു

കർണ്ണൻ ശകുനിയോട് പറഞ്ഞു ...ഇപ്പോഴെങ്കിലും ദുര്യോധനന്  ഒന്ന് വരാമായിരുന്നു...

ശകുനി : അവനു  രാജ്യം നഷ്ട്ടപെട്ടതിന്റെ ദുഖം ഇനിയും മാറിയിട്ടില്ല ..

കർണ്ണൻ : പാതി രാജ്യം അവൻ നേടുകയല്ലേ  ചെയ്തത് ?

ശകുനി : അത് നിന്റെ കാഴ്ച്ചപാടിൽ ..

പെട്ടെന്ന് ധൃതരാഷ്ട്രർ എല്ലാവരോടുമായി സംസാരിച്ചു തുടങ്ങി ...ഈ പ്രത്യേക അവസരത്തിൽ ഹസ്തനപുരി രണ്ടായി വിഭജിച്ചു കാണ്ടവപ്രസ്ഥം   എന്ന ഭാഗം യുധിഷ്ടിരനും ഹസ്തനപുരിയെന്ന  ഭാഗം ദുര്യോധനനും കൊടുക്കാൻ രാജാവ്  എന്ന നിലയിൽ   ഞാൻ തീരുമാനിച്ചിരിക്കുന്നു ..ആർക്കും എതിർപ്പില്ലെങ്കിൽ യുധിഷ്ടിരനെ ഞാൻ ഇപ്പോൾ തന്നെ കാണ്ടവപ്രസ്തത്തിന്റെ  രാജാവായി പ്രഗ്യാപിക്കുന്നു ..

  എല്ലാവർക്കും അത് സമ്മതമായിരുന്നു ..ഭീഷ്മർ യുധിഷ്ടിരന്റെ കിരീട ധാരണം നടത്താൻ ആയി എഴുനേറ്റു മുൻപോട്ടു വന്നു ..പെട്ടെന്ന് ആ സദസ്സിലേയ്ക്ക് വേദവ്യാസൻ കടന്നു വന്നു ..അദ്ദേഹം പാണ്ഡവരെ അനുഗ്രഹിച്ചു ..എന്നിട്ട് ദ്രൗപതയോടായി പറഞ്ഞു ..മോളേ ..നീ നിന്റെ മുടി സൂക്ഷിച്ചു കൊള്ളുക ..വേദവ്യാസൻ പറഞ്ഞതിന്റെ  അർഥം ശ്രീകൃഷ്ണന് മാത്രമേ മനസ്സിലായുള്ളൂ ..

 വേദവ്യാസന്റെയും മറ്റു മഹാരഥന്മാരുടെയും  സാനിദ്യത്തിൽ കൃപാചാര്യർ യുധിഷ്ടിരനെ കിരീടമണിയിച്ചു കാണ്ടവപ്രസ്ഥത്തിന്റെ രാജാവായി പ്രഗ്യാപിച്ചു

 കിരീട ധാരണത്തിനു ശേഷം പാണ്ടവരും ദ്രൗപതിയും കുന്തിയും ...ഒപ്പം കാണ്ടവപ്രസ്ഥത്തിലെ ചടങ്ങുകൾക്കായി ..ഭീഷ്മരും ,ദ്രോണരും ,ക്രിപാചാര്യരും വേദവ്യാസനും ,ശ്രീ കൃഷ്ണനും ,ബലരാമനും കൂടി കാണ്ടവപ്രസ്ഥത്തിലേയ്ക്ക് പുറപ്പെട്ടു ..

 അവിടെ നാഗങ്ങളുടെയും ..രാക്ഷസ്സന്മാരുടെയും വാസസ്ഥലമായിരുന്നു ..പാണ്ഡവർ ശ്രീ കൃഷ്ണന്റെ അനുഗ്രഹത്തോടെ ബലരാമന്റെ കലപ്പ ഉപയോഗിച്ച് വെട്ടി അവരുടെ കർമ്മ  ഭൂമിയെ  സ്വപ്ന ഭൂമി യാക്കാനുള്ള ശ്രമം ആരംഭിച്ചു ..അവർ വിഷസർപ്പങ്ങൾ വസിക്കുന്ന വനങ്ങൾ  വെട്ടി നശിപ്പിച്ചു ..അർജ്ജുനൻ തന്റെ ആസ്ത്ര വിദ്യ ഉപയോഗിച്ച് മഴ പെയ്യിച്ചു ..കുറഞ്ഞ കാലം കൊണ്ട് അവരുടെ ശ്രമം ഫലം കണ്ടു ..അവർ ആ തരിശു ഭൂമി ..ഹരിതവർണമാക്കി ...ശ്രീകൃഷ്ണൻ വിശ്വകർമ്മയെ വരുത്തി ഒരു മനോഹരമായ ഒരു കൊട്ടാരവും പണികഴിപ്പിച്ചു ..

   ശ്രീ കൃഷ്ണൻ യുധിഷ്ടിരനോട് പറഞ്ഞു ...നിന്റെ രാജ്യം ഇപ്പോൾ നീ  മനോഹരമാക്കി ..ഇനി അതിനെ സംരക്ഷിക്കുവാനുള്ള സമയമാണ് വരുന്നത് ..എല്ലാവരും അത്ഭുതത്തോടെ ശ്രീ കൃഷ്ണനെ നോക്കി പക്ഷെ ആരും അപ്പോൾ ഒന്നും ചോദിച്ചില്ല ...രാത്രി ആരും ഇല്ലാത്ത സമയത്ത് അർജ്ജുനൻ ശ്രീ കൃഷ്ണന്റെ  അടുത്ത് എത്തി എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്ന് അന്വേഷിച്ചു ...

ശ്രീകൃഷ്ണൻ : രാഷ്ട്രീയത്തിന്റെ പാഠം അനുസരിച്ച് ഒരു രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി അയൽ  രാജ്യങ്ങളുമായി സന്ധിയിൽ ആവണം   ..അവർ അതിനു തയ്യാറല്ലെങ്കിൽ അതിന്റെ അയൽരാജ്യവുമായി സന്ധിയിൽ ആവണം  ..അത് വഴി ആ ശത്രു രാജ്യത്തിന്റെ  അതിർത്തികളും  സുരക്ഷിതമാല്ലാതെ ആക്കാം

അർജ്ജുനൻ : അതിനു ഞാൻ ഇപ്പോൾ എന്താണ് ചെയ്യേണ്ടത് ?

..അർജ്ജുനാ ..നിങ്ങൾ ഈ കാണ്ടവപ്രസ്ഥത്തെ സ്വപ്നതുല്യമായ ഇന്ദ്രപ്രസ്ഥമാക്കി ..ഇത് വെറുമൊരു തുടക്കം മാത്രം..നിനക്കറിയാമോ   വിവാഹം വളരെ ശക്തമായ  ഒരു ബന്ധമാണ് .. പക്ഷെ ശകുനി നിന്റെ ഈ പദ്ധതി അറിയാൻ പാടില്ല ..അത് കൊണ്ട് സൈന്യത്തെയൊന്നും  കൂട്ടാതെ നീ ഒറ്റയ്ക്ക് പോയാൽ  മതി ..സൈന്യവുമായി പോയാൽ  എല്ലാവരും അറിയും

അർജ്ജുനൻ ശ്രീ കൃഷ്ണൻ പറഞ്ഞത് അനുസരിച്ച് പ്രവർത്തിക്കാൻ   തീരുമാനിച്ചു ...പക്ഷെ എങ്ങനെയാണ് ആർക്കും സംശയം തോന്നാതെ ഇന്ദ്രപ്രസ്ഥത്തിൽ നിന്നും പുറത്ത് കടക്കുക അതായിരുന്നു അര്ജ്ജുനന്റെ ചിന്ത ..

  ഒരിക്കൽ ഒരു സാധുവിന്റെ പശുവിനെ കുറച്ചു ആളുകൾ ചേർന്ന് പിടിച്ചു കൊണ്ടുപോയി ..അയാൾ  അർജ്ജുനനോട് സഹായം അഭ്യർതിച്ചു ..അർജ്ജുനൻ  അയാളെ സഹായിക്കാം എന്ന് വാക്ക് കൊടുത്തു ...അർജ്ജുനന്റെ  വില്ല്  ദ്രൗപതിയുടെ  മുറിയിലായിരുന്നു ..അതെടുക്കാനായി അർജ്ജുനൻ  ദ്രൗപതിയുടെ   മുറിയിൽ കയറി ..ആ സമയത്ത്  അവിടെ യുധിഷ്ടിരൻ  ഉണ്ടായിരുന്നു ...

 അർജ്ജുനൻ   സാമാന്യ മര്യാദ  ലങ്കിച്ച കുറ്റത്തിന് പ്രായശ്ചിത്തമായി രാജ്യത്ത് നിന്നും  പോകേണ്ടി വന്നു .

 സത്യത്തിൽ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മുന്കൂട്ടി നിശ്ചയിച്ച ഒരു നാടകമായിരുന്നു ..ഇത് ..എന്ന്  അധികം ആർക്കും  മനസ്സിലായില്ല ..പക്ഷെ ശകുനിക്ക്  ഈ സംഭവത്തിൽ സംശയം ഉണ്ടായിരുന്നു ..ശകുനി ദുര്യോധനന്റെ അടുക്കലെത്തി ..

ശകുനി : എനിക്ക് തോന്നുന്നത്  ..ഇതെല്ലം ..ഒരു നാടകം ആണെന്നാണ്‌ ...അർജ്ജുനൻ ..നാട്  വിട്ടു പോയത് ഏതൊക്കെയോ ഉദ്ധേശത്തോടെയാണ് ,,ഇതെല്ലം ആ കൃഷ്ണന്റെ ഏതോ ഒരു വലിയ പദ്ധതിയുടെ ഭാഗമാണ് എന്ന്  ..

ദുര്യോധനൻ : എന്റെ  അമ്മാവാ ..ഇനിയും  സംശയമോ ? ഇതൊക്കെ അമ്മാവന്റെ വെറും സംശയമാണ് ..അല്ലാതെ ..ഇതിൽ വേറെ ഗൂഡതന്ത്രമൊന്നും ഇല്ല ...

ശകുനി : ഇല്ല ..ദുര്യോധനാ ..ഇതൊന്നും എന്റെ വെറും തോന്നലുകൾ അല്ല ..എനിക്ക് ലഭിച്ച വിവരം അനുസരിച്ച് ..അർജ്ജുനൻ ..ഇപ്പോൾ ഭാരതത്തിന്റെ  പടിഞ്ഞാറ്  ഭാഗത്താണ്  ഉള്ളത് ..അർജ്ജുനന്റെ യാത്ര ദ്വാരകയിൽ അവസാനിക്കാൻ ആണ്  സാദ്യത ..

കർണ്ണൻ : അത്‌  കൊണ്ട് നമുക്ക് എന്താണ്  കുഴപ്പം ?

ശകുനി : എന്താണ് കുഴപ്പമെന്നൊ ? ദ്വാരക നമ്മുടെ കൈ പിടിയിൽ  ഒതുങ്ങേണ്ടത് വളരെ അത്യാവിശ്യമാണ് ..നമ്മുടെ രാജ്യത്തിന്റെ ഒരു വശത്ത് മണിപ്പൂരും മറുവശത്ത് ദ്വാരകയും ആണ് ഉള്ളത് ..ദ്വാരകയിലെ രാജകുമാരി സുഭദ്രയെ ദുര്യോധനൻ വിവാഹം കഴിച്ചാൽ ...അതായിരിക്കും  ദുര്യോധനന്  ഏറ്റവും യോജിച്ച രാഷ്ട്രീയ വിവാഹം ..

ദുശ്ശാസനൻ : രാഷ്ട്രീയ വിവാഹമോ? ?

ശകുനി : അതേ ..രാഷ്ട്രീയ വിവാഹം..നിങ്ങൾ ക്ക് അറിയില്ലേ ? മരുമകനെതിരെ എങ്ങനെ  യുദ്ധം ചെയ്യും ?? അത് കൊണ്ടാണ് ..പണ്ടുള്ള രാജാക്കന്മാരുടെയും മഹാരാജാക്കന്മാരുടെയും കൊട്ടാരത്തിൽ അനേകം പട്ട മഹാഷിമാർ ഉണ്ടായിരുന്നത് ..അവരെ ..വെറും സുഖത്തിനു ...വേണ്ടി മാത്രമായിരുനില്ല...വിവാഹം കഴിച്ചിരുന്നത് ..അതെല്ലാം  രാഷ്ട്രീയപരമായ ലക്ഷ്യത്തോടെ  ഉള്ളതായിരുന്നു ,...സ്വന്തം രാജ്യത്തെ സുരക്ഷിതമാക്കാൻ ഇതിലും നല്ല മാർഗമില്ല ...

ദുര്യോധനൻ : അതിനു ഞാൻ എന്താണ് ചെയ്യേണ്ടത് ?

ശകുനി : നീ എങ്ങനെയെങ്കിലും വസുദേവന്റെ പുത്രി  സുഭദ്രയെ വിവാഹം കഴിക്കണം ..

ദുര്യോധനൻ ശകുനി പറഞ്ഞത് അനുസരിച്ച്  പ്രവർത്തിക്കാൻ തീരുമാനിച്ചു ..

     ദുര്യോധനനും  ദുശ്ശാസനനും   ബാലരാമനൊപ്പം ഗദാ യുദ്ധം പരിശീലിക്കുകയായിരുന്നു ..ദുര്യോധനന്റെ കഴിവ് കണ്ട ബലരാമൻ ..ദുര്യോധനനോട്... നിന്റെ അത്രയും ശക്തനും സമർത്ഥനും  ആയ  വേരെയൊരു  പോരാളി  ഈ ലോകത്തിൽ ഉണ്ടാവില്ല ....നിനക്ക് എന്ത് വേണമെങ്കിലും ഇപ്പോൾ എന്നോട് ചോദിക്കാം ..

ദുര്യോധനൻ: എനിക്ക്  സുഭദ്രയെ വിവാഹം ചെയ്തു തരണം ...

ബലരാമൻ : അത് സുഭദ്രയാണ് തീരുമാനിക്കേണ്ടത്...പക്ഷെ  ഞാൻ അച്ഛനോട് അമ്മയോടും  പറയാം ..അവർ ഞാൻ പറഞ്ഞാൽ  കേൾകാതിരിക്കില്ല ..നീ തന്നെ സുഭദ്രയെ കല്ല്യാണം കഴിക്കും ...

 ബലരാമൻ വിവാഹകാര്യം സംസാരിക്കുന്നതിനു വേണ്ടി ദ്വാരകയിലേക്ക് യാത്ര തിരിച്ചു ..



Flag Counter

No comments:

Post a Comment