Friday, September 12, 2014

മഹാഭാരതം - 23 (ചൂത്)

കുടുംബക്കാർ സംസാരിക്കുന്നിടത്ത് തനിക്കു യാതൊരു കാര്യവുമില്ല എന്ന് മനസ്സിലാക്കി കർണ്ണൻ സദസ്സിനു വെളിയിൽ ദുര്യോധനനെ കാത്തു നിന്നു..അവിടേക്ക് ശകുനി വന്നു ...എന്തോ ചിന്തിച്ചു നിൽക്കുന്ന കർണ്ണനോട് ശകുനി കാര്യം അന്വേഷിച്ചു ..

ശകുനി : നീ എന്താ ഇവിടെ ഒറ്റയ്ക്ക് നിന്നു ചിന്തിക്കുന്നത് ...

കർണ്ണൻ : കുടുംബകാർ സംസാരിക്കുന്നിടത്ത് എന്നെ പോലെ ഒരു പുറത്ത് നിന്നുള്ള ആൾക്ക് എന്ത് കാര്യം ...ഞാൻ ആലോചിക്കുകയായിരുന്നു ..ഒരു കുടുംബത്തിലെ ഒരംഗമായിരിക്കുമ്പോൾ എന്തായിരിക്കും ..മനസ്സിന്റെ അവസ്ഥ ..ഈ ലോകത്തെ ഏറ്റവും വലിയ ശിക്ഷ ഒറ്റയ്ക്കാകുക എന്നതാണ് .ഈ .ശിക്ഷ ഞാൻ അനുഭവിക്കാൻ തയ്യാറാണ് ..പക്ഷെ ...എന്ത് പാപത്തിന്റെ ശിക്ഷയാണ് ഇത് ..ഞാൻ എന്ത് തെറ്റാണ് ചെയ്തത് ...ഞാൻ ആ വീരനായ ശിശുപാലന്റെ മരണത്തെ കുറിച്ച് ആലോചിച്ചു വിഷമിച്ചു നില്ക്കുകയായിരുന്നു ..എനിക്ക് അത്ഭുതം തോന്നിയത് .ഒരു ക്ഷത്രിയൻ പോലും എതിർക്കാൻ തയ്യാറാകാഞ്ഞതാണ്

ശകുനി : ശെരിയാണ് ഞങ്ങൾ ആരും ഒന്നും പറഞ്ഞില്ല ..നീയും അവിടെയുണ്ടായിരുന്നെല്ലോ  ..നീയും ഒന്നും പറഞ്ഞില്ലെല്ലോ..എന്താ കാരണം എന്നറിയാമോ ? ..ആ ശ്രീ കൃഷ്ണനെ തളക്കാനുള്ള ഒരു ഉപായവും ആർക്കും അറിയില്ല.....നീ ഒരു ധീരനായ യോദ്ധാവാണ് ..നീയെങ്കിലും അവനെ തളക്കാനുള്ള എന്തെങ്കിലും ഒരു വഴി ആലോചിച് കണ്ടു പിടിക്ക് ..

പെട്ടെന്ന് അവിടേക്ക് ദുര്യോധനൻ വന്നു ..

ശകുനി  മോനെ ...ദുര്യോധനാ ...

ദുര്യോധനൻ : മതി ...ഞാൻ ചൂതിലെ നിങ്ങളുടെ കരുവല്ല.. നിങ്ങളുടെ എല്ലാ.... ഗൂഡാലോചനകളും പാളി ...ദാ..ഇപ്പോൾ ഞാൻ ഇവിടെ സന്തോഷം നടിച്ചു ചിരിച്ച മുഖത്തോട് കൂടി..യുധിഷ്ടിരൻ നടത്തുന്ന രാജസൂയ യജ്ഞത്തിൽ പങ്കെടുത്തു നില്ക്കുന്നു ...അവർ ഇത് കൊണ്ടൊന്നും ത്രിപ്തിപെടില്ല പാണ്ടവർക്ക് ഹസ്തനപുരിയിൽ ഒരു നോട്ടമുണ്ട് ...

കർണ്ണൻ : ഞാൻ പാണ്ഡവരുടെ സുഹൃത്തല്ല .. പക്ഷെ ..എങ്കിലും ഞാൻ പറയുന്നു അവർക്ക് ഹസ്തനപുരി പിടിച്ചടക്കണം എന്നൊന്നും ഇല്ല

യുധിഷ്ടിരൻ : പിന്നെ എന്തിനാണ് യുധിഷ്ടിരൻ ജയ്‌ ഹസ്തനിപുരം എന്ന് പറഞ്ഞതും ...അവരുടെ ഹൃദയത്തിൽ എന്നും ഹസ്തനപുരിക്ക് ആധാരണീയമായ സ്ഥാനമായിരിക്കും...എന്നും പറഞ്ഞത് ...??

ശകുനി : അതിനു അങ്ങനെയുള്ള അർത്ഥങ്ങളൊക്കെ നീ വെറുതെ കല്പിക്കുന്നതാണ് ...എനിക്ക് അവരെ കുറിച്ചല്ല ചിന്ത നിന്നെ കുറിച്ചാണ് ..നിനക്ക് എന്ത് എപ്പോൾ പറയണം ...എന്നോ ...പ്രവർത്തിക്കണം എന്നോ അറിയില്ല ..കുറച്ചു കാലം അവർ സന്തോഷത്തോടെ കഴിയട്ടെ ..ഞാൻ എല്ലാത്തിനും ഒരു വഴി കണ്ടിട്ടുണ്ട് ..നീ എല്ലാം കാത്തിരുന്നു ...കണ്ടാൽ മാത്രം മതി ..

 രാജസൂയത്തിനു ശേഷം എല്ലാവരും മടങ്ങി തുടങ്ങി ... ധ്രുപദൻ തന്റെ മകൻധൃഷ്ടദ്യുമ്നനെ   ദ്രോണാചാര്യർക്കു പരിചയപെടുത്തി എന്നിട്ട് ...അവന്റെ ജീവിത ലക്‌ഷ്യം നേടാൻ അവനെ അനുഗ്രഹിക്കണം എന്ന് അഭ്യർതിചു... ദ്രോണർ ...അവനെ അനുഗ്രഹിക്കുകയും ചെയ്തു ...

 ശ്രീ കൃഷ്ണൻ തിരിച്ചു ദ്വാരകയിലേക്ക് പോകാൻ തയ്യാറായി ..എല്ലാവരോടും യാത്ര ചോദിച്ചു തുടങ്ങി ...ദ്രോണരും ...ഭീഷ്മരും ...ശ്രീ കൃഷ്ണനോട് പറഞ്ഞു ..ഇനി ഉണ്ടാകാൻ പോകുന്നതൊക്കെ തടയാൻ നിനക്കെ കഴിയൂ ..എന്നെ നിനക്ക് രക്ഷിക്കാൻ കഴിയില്ലേ ?

ശ്രീ കൃഷ്ണൻ : ഒരാൾ സ്വയം ആണ് രക്ഷിക്കേണ്ടത് ..ഒരാൾ എപ്പോഴും സത്യത്തിന്റെ പക്ഷത്തായിരിക്കണം ..

ശ്രീ കൃഷ്ണൻ ദ്രൗപതിയെയും സുഭദ്രയേയും കണ്ടു യാത്ര ചോദിച്ചു ...സുഭദ്രയെ ദ്രൗപതി നോക്കിക്കോളാം എന്നും ..ഒരിക്കലും സുഭദ്രയുമായി വഴക്ക് ഉണ്ടാക്കില്ല എന്നും ദ്രൗപതി വാക്ക് കൊടുത്തു ...ശ്രീ കൃഷ്ണനും ബലരാമനും മധുരയ്ക്ക് തിരിച്ചു ...

 ശകുനിയും ദുര്യോധനനും കുറച്ചു നാൾ ഇന്ദ്രപ്രസ്ഥത്തിൽ നില്ക്കാൻ സമ്മതിച്ചു ..എന്തിനു വേണ്ടിയാണ് നില്ക്കാൻ പറഞ്ഞത് എന്ന് ദുര്യോധനന് മനസ്സിലായില്ല ..അവിടെ നില്ക്കാൻ ഒട്ടും മനസ്സില്ലെങ്കിലും ശകുനിയുടെ നിർബന്ദത്തിനു  ദുര്യോധനൻ വഴങ്ങി ...ശകുനി എന്തൊക്കെയാണ് കണക്കു കൂട്ടിയത് എന്ന് ശകുനി ദുര്യോധനനോട് പോലും പറഞ്ഞില്ല ..

 ശകുനി ശ്രീ കൃഷ്ണൻ അവിടെ നിന്നും പോകുന്നതും കാത്തിരിക്കുകയായിരുന്നു ..തന്റെ കുതന്ത്രങ്ങൾ പ്രയോഗിക്കാൻ ..ശ്രീ കൃഷ്ണൻ പോയതിനു ശേഷം

ദുര്യോധനൻ : ശ്രീ കൃഷ്ണൻ പോയി ...ഇനി എന്താണ് ?

ശകുനി : ഇനി ഞാൻ എന്റെ അവസാന കളി ആരംഭിക്കാൻ പോകുന്നു ...ഞാൻ യുധിഷ്ടിരനുമായി ചൂത് കളിക്കും ..

ദുര്യോധനൻ : അമ്മാവാ ..നിങ്ങൾക്ക് എന്താ ഭ്രാന്തു പിടിച്ചോ ?     ചൂത് കളിക്കുമോ ? നിങ്ങൾ ഇവിടെ നിക്കുന്നത്  ചൂത് കളിക്കാനാണോ . ?

ശകുനി : ചൂത് കളിയങ്ങനെ നീ ചെറുതാക്കി കാണല്ലേ ..മോനെ ..

എന്നിട്ട് ശകുനി തന്റെ കയ്യിലിരുന്ന കരുക്കളും മറ്റും കാണിച്ചിട്ട് പറഞ്ഞു ..ഇവയെ ഞാൻ എന്റെ ജീവിതകാലം മുഴുവൻ ആരാധിച്ചു വരുന്നതാണ് ..ഇവയാണ് എന്റെ സൈന്യം ..എന്റെ അജയ്യരായ സൈന്യം ..

ദുര്യോധനന് കാര്യമായി ഒന്നും മനസ്സിലായില്ല എങ്കിലും ...ഒന്നും എതിർത്തു പറഞ്ഞില്ല ...ശകുനി ..പറഞ്ഞത് പോലെ തന്നെ യുധിഷ്ടിരനുമായി ചൂത് കളിച്ചു ..പക്ഷെ എല്ലാ കളിയിലും ശകുനി തോറ്റു...ഇത് കണ്ടു കലിപൂണ്ട ദുര്യോധനൻ ആ മുറിയിൽ നിന്നും ഇറങ്ങി പോയി ..പാണ്ടവർക്ക് പ്രതേകിച്ചും യുധിഷ്ടിരന്  ശരിക്കും രസം പിടിച്ചു അവർ വീണ്ടും വീണ്ടും ശകുനിയെ തോൽപ്പിച്ച് കൊണ്ടിരുന്നു ..

ശകുനി : നീ നന്നായി കളിക്കുന്നുണ്ട് യുധിഷ്ടിരാ ..നീ എന്നെ ചൂതിൽ തോൽപ്പിച്ച് ..നീ ഇപ്പോൾ ചൂതിന്റെ രാജസൂയം കഴിഞ്ഞതിനു തുല്യമാണ് ...

പാണ്ഡവർ ആർത്തു ചിരിച്ചുകൊണ്ട് ചൂത് കളി തുടർന്നു  ...

.
 അല്പസമയം സമയം കഴിഞ്ഞു ചൂത് കളി നിർത്തി ശകുനി ദുര്യോധനന്റെ അടുത്തെത്തി ...

ദുര്യോധനൻ : എന്തൊക്കെയായിരുന്നു പറഞ്ഞത് ....ചൂത് കളിയങ്ങനെ നീ ചെറുതാക്കി കാണല്ലേ....ഇവയെ ഞാൻ എന്റെ ജീവിതകാലം മുഴുവൻ ആരാധിച്ചു വരുന്നതാണ് ..ഇവയാണ് എന്റെ സൈന്യം ..എന്റെ അജയ്യരായ സൈന്യം ....എല്ലാം ഞാൻ കണ്ടു ...

ശകുനി : ദുര്യോധനാ ...യുദ്ധത്തിന്റെ നീതി അനുസരിച്ച് ചിലപ്പോഴൊക്കെ ജയിക്കാനായി നമ്മൾ തോൽകേണ്ടി വരും ..തോൽവി ചിലപ്പോൾ വിജയത്തിലേക്കുള്ള മാർഗ്ഗം കാണിച്ചുതരും ...ഞാൻ നിന്നോട് ഇന്ന് രാവിലെ പറഞ്ഞത് ഞാൻ ചൂത് കളിയ്ക്കാൻ പോകുന്നു എന്നായിരുന്നില്ല ...എന്റെ അവസാന കളി ആരംഭിക്കാൻ പോകുന്നു എന്നായിരുന്നു ..നീ എല്ലാം കാത്തിരുന്നു കണ്ടാൽ മാത്രം മതി ..പക്ഷെ ..നീ പിന്നെയും ചോദ്യങ്ങളുമായി എന്റെ മുൻപിൽ ...എന്നെ ഒന്ന് ചിന്തിക്കാൻ കൂടി അനുവദിക്കുന്നില്ല.. ഞാൻ ഒന്ന് ചിന്തിക്കട്ടെ ...നീ പോയി പാണ്ടവർക്ക് രാക്ഷസ്സന്മാരുടെ ശില്പി പണിതു   കൊടുത്ത  കൊട്ടാരം  പോയി കണ്ടു രസിക്കു

ദുര്യോധനൻ : എന്നാൽ അമ്മാവൻ ചിന്തിക്കു ...ഞാൻ പോയി കൊട്ടാരം ഒക്കെ ഒന്ന് കാണട്ടെ ...

 പാണ്ഡവരുടെ മായാകൊട്ടാരം ദുര്യോധനനെ ആകെ ചിന്താ കുഴപ്പത്തിലാക്കി ..ദുര്യോധനൻ കൊട്ടാരത്തിൽ നിന്നും പുറത്തുള്ള മനോഹരമായ അരുവിയിലേക്കുള്ള ഒരു വഴി കണ്ടെത്തി അങ്ങോട്ട്‌ പോകാം എന്ന് കരുതി നടന്നപ്പോൾ ദുര്യോധനന്റെ മൂക്ക് മതിലിൽ ഇടിച്ചു ...അപ്പോഴാണ്‌ മനസ്സിലായത്‌ അത് വെറും ഒരു ചിത്രമായിരുന്നു ...എന്ന് ..ഇടയ്ക്കു ഒരു സ്ഥലത്ത് വെള്ളം നിറഞ്ഞു കിടക്കുന്നത് കണ്ടു ..തന്റെ വസ്ത്രം ഉയർത്തി പിടിച്ചു ദുര്യോധനൻ ഇറങ്ങാൻ തുടങ്ങിയപ്പോൾ ...കൊട്ടാരത്തിലെ ദാസി അതിനു മുകളിലൂടെ ചുമ്മാ നടന്നു പോകുന്നത് കണ്ടു ...അപ്പോഴാണ്‌ മനസ്സിലായത്‌ അത് സ്ഫടികമാണ് വെള്ളമായിരുന്നില്ല എന്ന് ...

പിന്നീട് തീ പിടിച്ച പോലുള്ള തറ കണ്ടു ..അവിടേക്ക് നടക്കാൻ മടിച്ച ദുര്യോധനനോട് ഒരു പടയാളി പറഞ്ഞു ..പേടിക്കേണ്ട ..അത് തീയല്ല ...പേടിച്ചു പേടിച്ചു ദുര്യോധനൻ അതിന്റെ മുകളിലൂടെ നടന്നു ഒന്നും തന്നെ സംഭവിച്ചില്ല .

മായാ കാഴ്ചകൾ കണ്ടു ദുര്യോധനൻ ആകെ ചിന്താകുഴപ്പത്തിലായി ഇരിക്കുമ്പോൾ മുൻപിൽ പല തരം ചിത്രപണികളോട് കൂടിയ ഒരു തറ കണ്ടു അവിടേക്ക് നടക്കാൻ തുടങ്ങിയ ദുര്യോധനനോട് ഒരു ദാസി പറഞ്ഞു അയ്യോ അങ്ങോട്ട്‌ പോകല്ലേ ..അത് വെള്ളമാണ് ...

ദുര്യോധനൻ : വന്നു വന്നു ഇവടത്തെ ദാസിമാർ പോലും എന്നെ കളിയാക്കാൻ തുടങ്ങിയോ ..ഇതൊക്കെ കണ്ടാൽ എനിക്ക് തിരിച്ചു അറിയാൻ പറ്റും ..വെള്ളമാണത്രെ..വെള്ളം ..

ദുര്യോധനൻ അവിടേക്ക് കാൽ എടുത്തു കുത്തിയതും ദുര്യോധനൻ വെള്ളത്തിലേക്ക് വീണു പോയി ..ഒട്ടും പ്രതീക്ഷിക്കാതെ വീണതിനാൽ തന്നെ ധാരാളം വെള്ളവും കുടിച്ചു ...

ദുര്യോധനന്റെ ചെയ്തികളെല്ലാം  ദൂരെ നിന്നും കണ്ടു ആസ്വദിക്കുകയായിരുന്ന ദ്രൌപതിക്ക് ഈ കാഴ്ച കണ്ടപ്പോൾ ചിരി അടക്കാൻ കഴിഞ്ഞില്ല ...അവൾ ആർത്തു ചിരിച്ചു ....ഇത് ദുര്യോധനൻ കണ്ടു ദേഷ്യത്തോടെ അവളെ നോക്കി ..

ദ്രൗപതി എന്നിട്ടും ചിരി അടക്കിയില്ല അവൾ വീണ്ടും ചിരി തുടർന്നു ...ഇടയ്ക്ക് വളരെ കഷ്ട്ടപെട്ടു ചിരി അടക്കിയിട്ടു പറഞ്ഞു ..അന്ധന്റെ മകൻ അന്ധൻ തന്നെ ...എന്നിട്ട് ചിരി തുടർന്നു ..

ദുര്യോധനന് ഇത് സഹിക്കാൻ കഴിഞ്ഞില്ല ..അവന് അപമാനത്തിന്റെ  തീ ചൂളയിൽ എരിയുന്നത് പോലെ തോന്നി ....വൈകാതെ ശകുനിയും ദുര്യോധനനും ഹസ്ഥിനപുരിയിലേയ്ക്ക് മടങ്ങി

ദുര്യോധനൻ ദ്രൗപതിയോടുള്ള  ദേഷ്യം ..ഹസ്ഥിനപുരിയിലെ ഗോധയിലെ പാവം മല്ലന്മാരുടെ മേത്ത് ആണ് തീര്ത്തത് .. ദുര്യോധനൻ പാവം മല്ലന്മാരെ യാതൊരു ദാക്ഷിണ്യവും ഇല്ലാതെ ഇടിച്ചു വീഴ്ത്തുന്നത് കണ്ട്  കർണ്ണൻ അവനോടു കാര്യം അന്വേഷിച്ചു ..

ദുര്യോധനൻ കാര്യങ്ങൾ എല്ലാം കർണ്ണനോട് പറഞ്ഞു ..അവൾ ആ ദ്രൗപതി  ഇന്ന് എന്നെ അപമാനിച്ചു ...അന്ന് ആ സ്വയം വരത്തിനു നിന്നെ അപമാനിച്ചതും ഞാൻ മറന്നിട്ടില്ല ...

കർണ്ണൻ : അവൾ എന്നെ അപമാനിച്ചതല്ല ...ആ സദസ്സിൽ എന്റെ സ്ഥാനം എവിടെയാണെന്ന് അവൾ എന്നെ ഓർമിപ്പിക്കുക മാത്രമാണ് ചെയ്തത് ...അവൾ അന്ന് പറഞ്ഞത് ശെരിയാണ് ഞാൻ ഒരു സൂത പുത്രനാണ് ..എന്റെ യഥാർത്ഥ അമ്മ മുൻപോട്ടു വന്നു എന്നെ അംഗീകരിച്ചു എല്ലാവരെയും പരിചയപെടുത്തുന്നത് വരെ അങ്ങനെ തന്നെയായിരിക്കും ...അത് പോട്ടെ ..പക്ഷെ ..അവൾ നിന്നെ അപമാനിച്ചതിന് അവളെ ശിക്ഷിക്കുക തന്നെ വേണം ..നീ പറഞ്ഞാൽ..ഇപ്പോൾ തന്നെ ഞാൻ സേനയോടൊപ്പം നിന്റെ കൂടെ വരാം ..എന്നിട്ട് ഇന്ദ്രപ്രസ്ഥം ആക്രമിച്ചു നിനക്ക് അവളോട്‌ പ്രതികാരം ചെയ്യാം ...

 അവരുടെ സംഭാഷണം കേട്ട് കൊണ്ട് ശകുനി അവിടെയെത്തി ...

ശകുനി : കർണ്ണാ.. നീ എപ്പോഴും എന്തിനാണ് ഈ യുദ്ധത്തിനെ കുറിച്ച് മാത്രം സംസാരിക്കുന്നത് ..ഇന്ദ്രപ്രസ്ഥം ആക്രമിചെട്ടെന്തിനാണ് ? അവരോടു പൊരുതി മരിക്കാനോ ?

ദുര്യോധനൻ : അതേ...ഈ അപമാനം സഹിക്കുന്നതിലും നല്ലത് വീരന്മാരെ പോലെ അവരോടു പൊരുതി മരിക്കുന്നതാണ് ...

ശകുനി : കഷ്ടം ... ബുദ്ധി ഉപയോഗിക്കു ..ബുദ്ധിയുടെ അത്രയും ശക്തിയുള്ള ഒരു ആയുധം വേറെയില്ല ...ഇപ്പോൾ പാണ്ഡവർ രാജസൂയം കഴിഞ്ഞു സന്തോഷത്തോടെ ഇരിക്കുകയല്ലേ ...നമ്മളും അവരെ ഇവിടെ വിളിച്ചു ആഘോഷിക്കണം ...അതിന്റെ ഭാഗമായി ചൂത് കളി എന്തായാലും ഉണ്ടാകും..ഞാൻ ഒരു തവണ കൂടി ചക്രവർത്തി യുധിഷ്ടിരനുമായി ചൂത് കളിക്കും ... ഞാൻ എത്രയോ തവണ അവനോടു തോറ്റു ...അപ്പോൾ പിന്നെ അവൻ എനിക്ക് ഒരു അവസരം കൂടി തരില്ലേ ...അവർ ഇപ്പോൾ വിജയ ലഹരിയിലാണ് ...അവർ തീർച്ചയായും എനിക്ക് ഒരു അവസരം തരും ..ആ കളിയിൽ ഞാൻ തീർച്ചയായും ജയിക്കും ... ഇല്ലെങ്കിൽ ഞാൻ ഇവിടെ നിന്നും വനവാസത്തിനു പോകും ...ഇത് എന്റെ വാക്കാണ്‌ ...നീ എന്നെ വിശ്വസിക്കൂ....ഞാൻ വേണമെന്ന് വെച്ച് തന്നെയാണ് ഇന്ദ്രപ്രസ്ഥത്തിൽ വെച്ച് അവർക്ക് തോറ്റു കൊടുത്തത്.. ആ തോൽവികൾ ആണ് ഇനി നിന്നെ വിജയത്തിലേയ്ക്ക് നയിക്കാൻ പോകുന്നത് ...

ശകുനിയുടെ കുതന്ത്രങ്ങളിൽ താല്പര്യമില്ലാതിരുന്ന കർണ്ണൻ അവിടെ നിന്നും പോയി ..പക്ഷെ ദുര്യോധനന് വീണ്ടും പ്രതീക്ഷകളും സംശയങ്ങളും ഉണ്ടായി

ദുര്യോധനൻ : പാണ്ഡവർ വിഡ്ഢികൾ അല്ല ...അവർ ചൂത് കളിയ്ക്കാൻ ഇവിടെ വരില്ല ...

ശകുനി : അവർ തീർച്ചയായും വരും ....കാരണം ...ഒരു ക്ഷത്രിയനും ...ഒരിക്കലും യുദ്ധം,ചൂത് കളി ..ഇവ രണ്ടിന്റെയും വെല്ലുവിളിയിൽ നിന്നും ഒഴിഞ്ഞു മാറാൻ സാദ്യമല്ല ...അതാണ്‌ ക്ഷത്രിയരുടെ നിയമം ...മാത്രമല്ല ...ഇവിടേയ്ക്ക് ക്ഷണിക്കുന്നത് നിന്റെ അച്ഛൻ ധൃതരാഷ്ട്രർ ആണെങ്കിൽ അവർക്ക് എങ്ങനെ വരാതിരിക്കാൻ കഴിയും ..?? അവർ ഇവിടെ നിന്നാണ്  ഇന്ദ്രപ്രസ്ഥം നേടിയത് ...അവർക്ക് ഇവിടെ വെച്ച് തന്നെ അത് നഷ്ടമാകും

ദുര്യോധനൻ : അപ്പോൾ ആ ദ്രൗപതിയൊ ? എന്നെ അപമാനിച്ച അവളെ എന്ത് ചെയ്യും ...??

ശകുനി : അതിനുള്ള വഴിയും ഞാൻ കണ്ടു പിടിക്കും ....

ദുര്യോധനൻ : പക്ഷെ അച്ഛൻ സമ്മതിക്കുമോ ?

ശകുനി : നിന്റെ അച്ഛൻ നിന്നെ എത്ര മാത്രം സ്നേഹിക്കുന്നു ...എന്ന് നിനക്കറിയില്ലേ ? നിനക്ക് വേണ്ടി അദ്ദേഹം എന്തും ചെയ്യും ..ഇന്ദ്രപ്രസ്ഥത്തിൽ നിന്നും അദ്ദേഹം വന്നത് അത്ര സന്തോഷത്തോടു കൂടിയൊന്നും അല്ല ....അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ കൂടിയാണ് യുധിഷ്ടിരൻ തകർത്തത് ...നീ രാജസൂയം നടത്തണം എന്നാണ് അദ്ദേഹം ആഗ്രഹിച്ചത്‌ ..

ദുര്യോധനൻ : അപ്പോൾ അച്ഛൻ സമ്മതിക്കും എന്നാണോ അമ്മാവൻ പറയുന്നത്

ശകുനി : നീ ചോതിച്ചു നോക്ക് ഒട്ടും സമയം കളയേണ്ട ...

വൈകാതെ ശകുനി ധൃതരാഷ്ട്രരുടെ അടുത്തെത്തി ..എന്നിട്ട് പറഞ്ഞു ..ദുര്യോധനൻ ഒട്ടും സന്തുഷ്ടനല്ല ..അവനു ഇന്ദ്രപ്രസ്ഥം കിട്ടാതെ ആവൻ സന്തുഷ്ടനാകുകയും ഇല്ല  ..അവന്റെ ചിന്ത തിരിക്കാനായി എന്തെങ്കിലും ചെയ്യണം

ധൃതരാഷ്ട്രർ : എന്ത് ? അവനെ സന്തോഷിപ്പിക്കാൻ എന്താണ് ഞാൻ ചെയ്യേണ്ടത് ?

ശകുനി : അത് അവനോടു തന്നെ ചോദിക്ക് ..

നേരത്തെ പറഞ്ഞു ഉറപ്പിച്ച പ്രകാരം ദുര്യോധനൻ അവിടെയെത്തി ..

 ധൃതരാഷ്ട്രർ : മോനെ നിനക്ക് എന്താണ് പറ്റിയത് ?

ദുര്യോധനൻ : എന്നെ അപമാനിച്ചു ..ആ അപമാനത്തിന്റെ തീ ചൂളയിൽ ഞാൻ എരിയുകയാണ്..

ശകുനി : ദുര്യോധനന്റെ ഈ അവസ്ഥയൊക്കെ ഒന്ന് മറക്കാൻ നമുക്ക് ഇവിടെ എന്തെങ്കിലും ഒരു ആഘോഷം സംഘടിപ്പിക്കണം ..എനിക്ക് തോനുന്നു ..പാണ്ഡവർ രാജസൂയം ചെയ്ത സന്തോഷത്തിനു അവരെ വിളിച്ചു ഒന്ന് ആഘോഷിച്ചാലോ ..എന്ന് ..

ദുര്യോധനൻ : ആ ശെരിയാണ് അച്ഛാ ..അവരെ വിളിച്ചു നമുക്ക് ഒന്ന് ആഘോഷിക്കാം

ധൃതരാഷ്ട്രർ : ഞാൻ നിനക്ക് ഇഷ്ടമാകില്ലാ  എന്ന് കരുതിയാണ് പറയാതിരുന്നത് ..നിന്റെയും ആഗ്രഹം അതാണെങ്കിൽ തീർച്ചയായും ഞാൻ അവരെ ഇങ്ങോട്ട് ക്ഷണിക്കാം ...ഇവിടത്തെ ജനങ്ങളും മനസ്സിലാക്കട്ടെ കാണ്ടവപ്രസ്ഥം  കൊടുത്തു ഞാൻ അവരെ അവഗണിച്ചതല്ല എന്ന്...

ദുര്യോധനൻ : അവർ വരട്ടെ അച്ചാ ...ഇടയ്ക്കു വെറുതെ തമാശയ്ക്ക് യുദ്ധവും ചെയ്തു നോക്കാം ...കുറച്ചു ചൂതും കളിച്ചു നോക്കാം ...

ധൃതരാഷ്ട്രർ വിദുരരെ വിളിച്ചു ....

ദുര്യോധനന്റെ  ആഗ്രഹ പ്രകാരം യുധിഷ്ടിരനെ  ചൂത് കളിക്കാൻ ക്ഷണിക്കാം എന്ന് വിചാരിക്കുന്നു ..നിന്റെ അഭിപ്രായമെന്താണ് ..

വിദുരർ : ചൂത് കളി വിനാശങ്ങളുടെ മൂല കാരണമാണ് ...എന്റെ അഭി പ്രായത്തിൽ സഹോദരങ്ങൾ തമ്മിൽ ഒരിക്കലും ചൂത് കളിക്കരുത് ..പക്ഷെ ..അവസാന വാക്ക് അങ്ങയുടെതാണ് ...

ധൃതരാഷ്ട്രർ : നീ ഇന്ന് തന്നെ ഇന്ദ്രപ്രസ്ഥത്തിൽ ചെന്ന് യുധിഷ്ടിരനെ ചൂത് കളിക്കാൻ ക്ഷണിക്കണം ...

 വരാൻ പോകുന്ന വല്ല്യ അനർതങ്ങൾ..എന്താണ് അറിയാമായിരുന്നെങ്കിലുംവിദുരർ നിസ്സഹായനായിരുന്നു ...ഹസ്തനപുരിയുടെ മന്ത്രി എന്ന നിലയിൽ രാജകല്പന അനുസരിക്കയല്ലാതെ വേറെ മാർഗ്ഗം ഇല്ലായിരുന്നു ..വിധുർ പോകുന്നതിനു മുൻപ് ഭീഷ്മരെ കണ്ടു കാര്യങ്ങൾ അറിയിച്ചു ..ഭീഷ്മർ വിധുരരോട് പോകരുത് എന്ന് പറഞ്ഞു ...പക്ഷെ വിദുരർ തന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി ....ഭീഷ്മർ ആകെ തകർന്നു പോയി ..ചൂതിൽ ആര് ജയിച്ചാലും തോല്ക്കുന്നത് ഹസ്തനപുരിയായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു ..സ്വന്തം വിധിയെ പഴിക്കാൻ അല്ലാതെ മറ്റൊന്നും ചെയ്യാൻ ഭീഷ്മരിനും കഴിഞ്ഞില്ല ...വിദുരർ ഇന്ദ്രപ്രസ്ഥത്തിലേക്ക് തിരിച്ചു ..

    ഇന്ദ്രപ്രസ്ഥത്തിൽ യുധിഷ്ടിരൻ ആകെ സങ്കടപെട്ടിരിക്കുകയായിരുന്നു ...ദുര്യോധനൻ വീണത്‌ കണ്ടു ദ്രൗപതി ചിരിച്ചത് വലിയതെറ്റായിപോയി എന്ന് യുധിഷ്ടിരൻ പറഞ്ഞു.... അന്തന്റെ മകൻ അന്തൻ എന്ന് പറഞ്ഞത് വഴി വല്ല്യച്ചനായ ദ്രിതരാഷ്ട്രരെ കൂടിയാണ് ദ്രൗപതി അപമാനിച്ചത് എന്നും ദ്രൗപതിയോട് പറഞ്ഞു ..

ദ്രൗപതി : പറഞ്ഞതിന് ശേഷം എനിക്കും തോന്നി ...അത് വേണ്ടിയിരുന്നില്ല എന്ന് ...ശെരിയാണ് ഞാൻ ചെയ്തത് വലിയ തെറ്റായി പോയി ..എന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു ...എനിക്ക് എന്ത് ശിക്ഷ വേണമെങ്കിലും തന്നോളൂ ...

യുധിഷ്ടിരൻ: നീ നിന്റെ തെറ്റ് മനസ്സിലാക്കിയത് കൊണ്ട് ഈ പ്രശ്നങ്ങൾ ഒന്നും തീരുന്നില്ല ... വല്ല്യ അഭിമാനിയാണ്‌ ദുര്യോധനൻ ..അവനു എന്ത് മാത്രം വേദനിച്ചു കാണും ..

 പെട്ടെന്ന് വിദുരർ അവിടെയെത്തി ...താൻ ഹസ്തനപുരിയുടെ ദൂതനായി ചൂത് കളിക്കാൻ യുധിഷ്ടിരനെ ക്ഷണിക്കാൻ ആണ് വന്നിരിക്കുന്നത് എന്ന് പറഞ്ഞു ,,

ദ്രൗപതി : അയ്യോ ..ചൂത് കളിക്കോ..എല്ലാ നാശത്തിനും അത് മതി ഒരിക്കലും പോകരുത് ...

യുധിഷ്ടിരൻ : നീ പറയുന്നത് ശെരിയാണ് ..ചൂത് നാശങ്ങൾക്ക് കാരണമാകാം ..പക്ഷെ വെറുതെ ഒരു രസത്തിനു സഹോദരങ്ങൾ തമ്മിൽ ചൂത് കളിച്ചാൽ അത് ചൂതായിട്ടു പോലും കണക്കാക്കേണ്ടതില്ല ...മാത്രമല്ല ...അന്ന് ഇവിടെ വെച്ച് ഞാൻ ശകുനിയെ തോല്പിച്ചത് ..വെറും ഭാഗ്യം കൊണ്ടല്ല ..ഞാൻ ഒരു നല്ല കളിക്കാരാൻ ആയതു കൊണ്ട് തന്നെയാണ്  എന്ന് എനിക്ക് തെളിയിക്കുകയും ചെയ്യാം ... ഇനി അഥവാ ഞാൻ വേണ്ട എന്ന് വെച്ചാലും ..യുദ്ധത്തിനും ..ചൂത് കളിക്കും ഉള്ള ക്ഷണം      നിരസിക്കുന്നതു ഒരു ക്ഷത്രിയനു ചേർന്നതല്ല ..അത് കൊണ്ട് ഈ ക്ഷണം സ്വീകരിക്കാതെ എനിക്ക് വേറെ വഴിയില്ല ...

      യുധിഷ്ടിരൻ ചൂത് കളിക്കുള്ള ക്ഷണം സ്വീകരിച്ചു ..അടുത്ത ദിവസം രാവിലെ തന്നെ ഹസ്തനപുരിയിലേക്ക് എത്തിച്ചേരാം എന്ന് വിധുരരോട് പറഞ്ഞു ..വിദുരർ ആ വിവരം ഹസ്തനപുരിയിൽ അറിയിച്ചു ..

 യുധിഷ്ടിരൻ ക്ഷണം സ്വീകരിച്ചതരിഞ്ഞു ഭീഷ്മർവിദുരരോട് പറഞ്ഞു ..

നീ യുധിഷ്ടിരന് ഒരു മുന്നറിയിപ്പ് പോലും കൊടുക്കാതിരുന്നത് വലിയതെറ്റായി പോയി ..നീ ഹസ്തനപുരിയുടെ മന്ത്രി മാത്രമല്ല ..അവരുടെ ചെറിയച്ചൻ കൂടി ആണ് എന്ന് നീ ഓർക്കണമായിരുന്നു..നിനക്ക് അറിയില്ലേ ശകുനി ..ചൂത് കളിയെ കാണുന്നത് ഒരു യുദ്ധമായിട്ടു ആണെന്ന് ...

വിദുരർ : പക്ഷെ ചൂത് കളിക്കുന്നത് ധുര്യോധനനല്ലേ ?

ഭീഷ്മർ : നിനക്കറിയില്ല ...വിദുർ..കളിക്കുന്നത് ദുര്യോധനൻ ആയിരിക്കും പക്ഷെ കരു എറിയുന്നത് ശകുനിയായിരിക്കും ..ജീവിതത്തിൽ ആദ്യമായി നീ എന്നെ ഇന്ന് നിരാശനാക്കി കളഞ്ഞെല്ലോ ..മോനെ ...

 വിധുർ എന്തൊക്കെയോ പറയാൻ ശ്രമിച്ചെങ്കിലും ഭീഷ്മർ ഒന്നും കേൾക്കാൻ തയ്യാറായില്ല ..അദ്ദേഹം തന്റെ സങ്കടം ഗാന്ധാരിയെ അറിയിച്ചു ..

ഗാന്ധാരി : ഞാനും ഈ വാർത്തയറിഞ്ഞപ്പോൾ മുതൽ പേടിച്ചിരിക്കുകയാണ് ..പക്ഷെ ഞാൻ പറഞ്ഞാൽ ഇപ്പോൾ ഇവിടെയുള്ള ആരും തന്നെ അത് കേൾക്കില്ല...പക്ഷെ ..ഞാൻ വാക്ക് തരുന്നു ..ഈ ചൂതിൽ യുധിഷ്ടിരനെ ജയിക്കൂ എന്ന് ..ദുര്യോധനൻ വിജയിച്ചാൽ ഹസ്തനപുരി തോൽക്കുമെങ്കിൽ അവൻ ഒരിക്കലും ജയിക്കാൻ പാടില്ല ..രാജ്യത്തെക്കാൾ വലുതല്ലെല്ലോ മകൻ    അങ്ങ് പറഞ്ഞാൽ ഞാൻ അവനെ ശപിക്കാം ...

ഭീഷ്മർ : അത് വേണ്ട ..ഒരിക്കലും ഒരു അമ്മ സ്വന്തം മകനെ ശപിക്കരുത് ..അവനു നല്ല ബുദ്ധി തോന്നാൻ നീ അവനെ അനുഗ്രഹിക്കു ...

 അതെ സമയം ശകുനി തന്റെ ചൂതിനു ഉപയോഗിക്കുന്ന കരുക്കൾ പൂജിക്കുകയായിരുന്നു ...ശകുനി അവയോടു എന്ന പോലെ പറഞ്ഞു ..ഈ ഒരൊറ്റ തവണ ഞാൻ ജയിച്ചാൽ ഞാൻ നിങ്ങളെ സ്വതന്ത്രരാക്കാം ..ഞാൻ ഇനി ഒരിക്കലും ചൂത് കളിക്കില്ല ...

 ഇതൊക്കെ കേട്ട് കൊണ്ട് ദുര്യോധനൻ അവിടെയെത്തി ..

ദുര്യോധനൻ : എന്താ ..ഈ ചെയ്യുന്നത് ?..

ശകുനി : ഞാൻ എന്റെ സേനയെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ...

ദുര്യോധനൻ : പക്ഷെ ചൂത് വെറും ഭാഗ്യത്തിന്റെ കളിയല്ലേ ?

ശകുനി : അതൊക്കെ തോൽക്കുന്നവർ പറയുന്നതല്ലേ ...യഥാർത്ഥ കളിക്കാരന് കരു എറിയുമ്പോൾ എത്ര വീഴും എന്ന് അറിയാൻ കഴിയും ..അയാൾ ഓരോ നീക്കത്തിലും എതിരാളിക്ക് തടസ്സങ്ങൾ സൃഷ്ടിക്കും ..ചൂത് ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്നതാണ് ...അല്ലെങ്കിലും മാർഗ്ഗമല്ല പ്രധാനം ലക്ഷ്യമാണ്‌ ..അവിടെ ന്യായം ..അന്യായം ..എന്നൊന്നും ഇല്ല ...

 എന്നിട്ട് ശകുനി ..ദ്രിതരാഷ്ട്രരോടും ..ദുര്യോധനനോടും   ഹസ്തനപുരി കാണിച്ച  അന്യായങ്ങളെ കുറിച്ചും ..അതിൽ വിധുരർക്കും..ഭീഷ്മര്ക്കും ഉള്ള പങ്കിനെ കുറിച്ചും ഒക്കെ പറഞ്ഞു ..ദുര്യോധനറെ ഉള്ളിലെ പ്രതികാരത്തിന്റെ കനലിനെ   അത് ആളികത്തിച്ചു ...

 ശകുനി രണ്ടു കരുക്കൾ ദുര്യോധനു കൊടുത്തിട്ടു പറഞ്ഞു ..കളി തുടങ്ങുമ്പോൾ നീ ഇത് എന്റെ കയ്യിൽ തന്നിട്ട് പറയണം ..ഇന്ന് എനിക്ക് വേണ്ടി അമ്മാവൻ കളിക്കും എന്ന് ..

ദുര്യോധനൻ : എന്തിനു ?

ശകുനി : അല്ലാതെ ആ വിദുരർ എന്നെ എന്റെ കരുക്കൾ ഉപയോഗിച്ച് കളിക്കാൻ അനുവദിക്കില്ല ..ഇതാകുമ്പോൾ ആർക്കും സംശയം തോന്നില്ല ...

 അടുത്ത ദിവസം രാവിലെ തന്നെ ..പാണ്ഡവർ ദ്രൗപതിക്കൊപ്പം ഹസ്തപുരിയിൽ എത്തി ...

ദുര്യോധനൻ തന്റെ ദേഷ്യവും പകയും ഒക്കെ മനസ്സിൽ ഒതുക്കി ചിരിച്ച മുഖവുമായി അവരെ സ്വീകരിച്ചു ..ദുര്യോധനൻ യുധിഷ്ടിരന്റെ കാലിൽ വീണു അനുഗ്രഹം മേടിച്ചു ...യുധിഷ്ടിരൻ ഒഴികെയുള്ള പാണ്ഡവർ പഴയതൊന്നും മറന്നിരുന്നില്ല ...

യുധിഷ്ടിരൻ : എനിക്ക് ഒരു ദീർഘ യാത്ര കഴിഞ്ഞു സ്വന്തം വീട്ടിൽ മടങ്ങി എത്തിയ പോലെയാണ് തോനുന്നത് ..

ദുര്യോധനൻ : തീർച്ചയായും...ഇതും ചേട്ടന്റെ വീട് തന്നെയാണ് ..

അർജ്ജുനൻ : മാത്രമല്ല ..ഇത് കോലരക്ക് കൊണ്ടുള്ള വീടല്ല ...

ദുര്യോധനൻ : ദയവ് ചെയ്തു പഴയതൊന്നും മനസ്സിൽ വെക്കരുത് അതോർത്ത് ഞാൻ ഇപ്പോഴും വിഷമിക്കുന്നു ...

ഭീമൻ : അന്ന് ഞങ്ങൾ മരിച്ചു പോയിരുന്നെങ്കിലോ ?

ദുര്യോധനൻ : അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ..ഞാൻ എന്നേ ആത്മഹത്യ ചെയ്തേഞ്ഞേ...

സഹദേവൻ : അന്ന് കുറേകാലം ഞങ്ങൾ മരിച്ചു എന്ന് തന്നെ വിശ്വസിചിരുന്നെല്ലോ ..എന്നിട്ടും ആത്മഹത്യ ചെയ്തില്ല ..എന്ന് മാത്രമല്ല ..ആ അവസരം മുതലാക്കി യുവരാജാവാകുകയും ചെയ്തു..

യുധിഷ്ടിരൻ : നിങ്ങൾ എന്തൊക്കെയാണ് ഈ പറയുന്നത് സഹോദരങ്ങളുടെ ഇടയിൽ ഇങ്ങനെയുള്ള സംസാരമൊന്നും പാടില്ല ...

 യുധിഷ്ടിരൻ ഇടപെട്ടത് കാരണം ദുര്യോധനൻ തത്കാലം രക്ഷപെട്ടു ...

പാണ്ഡവർ ധൃതരാഷ്ട്രരെയും ഗാന്ധാരിയെയും കണ്ടു ..അടുത്ത ദിവസം രാജസദസ്സിൽ വെച്ച് ധൃതരാഷ്ട്രർ യുധിഷ്ടിരനെ മുക്തകണ്ടം പ്രശംസിച്ചു ....ഒടുവിൽ..

ധൃതരാഷ്ട്രർ : ഞാൻ ചക്രവർത്തി...യുധിഷ്ടിരന്റെ വല്ല്യച്ചനാണ് എന്നതിൽ ഞാൻ അഭിമാനിക്കുന്നു ..ഇനി എന്റെ മകൻ ദുര്യോധനൻ ചക്രവർത്തി യുധിഷ്ടിരനുമായി ചൂത് കളിക്കും അതിനു വേണ്ടി എല്ലാവരും ഇനി ചൂത് കളിക്കുന്ന മുറിയിലേക്ക് പോകുക ...



Flag Counter

No comments:

Post a Comment